Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനാഥയും തെണ്ടിക്കയറി വരുന്നവരും ഉണ്ടാക്കിയ ഭക്ഷണം വേണ്ടെന്ന് അമ്മായി അമ്മ! ചേട്ടന്റെ ഭാര്യയെ കല്ലെറിഞ്ഞ് ഓട്ടിക്കുന്ന ഭർതൃസഹോദരൻ; ജീവിക്കാനായി വീടിന് ചുറ്റം പട്ടികളെ വളർത്തുന്ന ഷാർജയിലെ ഡ്രൈവറുടെ ഭാര്യ; പൊലീസും പ്രതികൾക്കൊപ്പം; ഇത് അങ്ങാടിപ്പുറത്തെ ഷൈനി ജോളിയുടെ ദുരിത കഥ

അനാഥയും തെണ്ടിക്കയറി വരുന്നവരും ഉണ്ടാക്കിയ ഭക്ഷണം വേണ്ടെന്ന് അമ്മായി അമ്മ! ചേട്ടന്റെ ഭാര്യയെ കല്ലെറിഞ്ഞ് ഓട്ടിക്കുന്ന ഭർതൃസഹോദരൻ; ജീവിക്കാനായി വീടിന് ചുറ്റം പട്ടികളെ വളർത്തുന്ന ഷാർജയിലെ ഡ്രൈവറുടെ ഭാര്യ; പൊലീസും പ്രതികൾക്കൊപ്പം; ഇത് അങ്ങാടിപ്പുറത്തെ ഷൈനി ജോളിയുടെ ദുരിത കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: സമാനതകളില്ലാത്ത ജീവിത ദുരന്തമാണ് മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശിനിയായ ഷൈനി ജോളിയുടേത്. ഭയപ്പാടില്ലാതെ ജീവിക്കാനായി വീടിന്റെ നാലുഭാഗത്തും നായകളെ വളർത്തി യുവതിയും മൂന്നുമക്കളും ജീവിതം തള്ളി നീക്കുകയാണ്. പൊലീസിൽ നിന്നും ഈ യുവതിക്ക് നീതി കിട്ടുന്നില്ല. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ഷൈനി ജോളിയുടെ അതിജീവനത്തിന്റെ വേദന.

അനാഥയായി വളർന്നത് വിവാഹ ശേഷവും പ്രശ്നമായി മാറുന്നു. അനാഥയായി വളർന്നതാണെന്ന കാരണം പറഞ്ഞ് ഭർതൃവീട്ടുകാർ ജീവിക്കാൻ കഴിയാത്ത രീതിയിൽ ഉപദ്രവിക്കുന്നതായുള്ള ഈ യുവതിയുടെ പരാതി ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്. ഗുരുതര ആരോപണങ്ങലാണ് അവർ ഉയർത്തുന്നത്. പഞ്ചായത്തിന്റെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്ത വനിതയാണ് അവർ. ഷാർജയിൽ ഡ്രൈവറാണ് ഭർത്താവ്.

ജോലി ആവശ്യാർഥം ഭർത്താവ് വിദേശത്തു പോയതോടെ ഭർതൃ സഹോദരൻസ്ഥിരം വന്നു വീട്ടിലേക്കു കല്ലെറിയുന്നതായും എട്ടാംക്ലാസിൽ പഠിക്കുന്ന മകനെ ക്രൂരമായി മർദിച്ചതായും മകന്റെ കൈ തിരിച്ചൊടിച്ചതായും തടതാൻ ചെന്ന തന്നേയും ക്രൂരമായി മർദിച്ചതായും ഷൈനി ജോളി പറയുന്നു. നിലവിലെ സ്‌കൂൾ പരീക്ഷപോലും എഴുതാൻകഴിയാതെ മകൻ വീട്ടിൽകിടപ്പിലാണ്. ഇക്കാര്യം ചൈൽഡ് ലൈനോ, സി.ഡബ്ല്യൂ.സിയോ ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുസംബന്ധിച്ചു പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്‌തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് എടുത്തതെന്നും ഷൈനി പറയുന്നു.

കേസ് പിൻവലിച്ചില്ലെങ്കിൽ ഇതിനേക്കാൾവലിയ കേസ് നിങ്ങൾക്കെതിരെ രജിസ്റ്റർചെയ്യുമെന്നാണ് പൊലീസ് ഞങ്ങളോടു പറഞ്ഞതെന്നും ഷൈനി പറയുന്നു. ഏതുനിമിഷവം നിലംപൊത്താവുന്ന ഒരു പഴയവീട്ടിലാണു ഇവരുടെ താമസം. പുത്തൻവീട് പണിയണമെന്ന മോഹവുമായി ഭർത്താവ് ഷാർജയിൽ ഡ്രൈവർ ജോലിക്കുപോയതാണ്. അനാഥയായ തന്നെ ഭർത്താവ് ജോളി വർഗീസ് വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്തതിനാലാണ് ഇത്തരത്തിൽ ഉപദ്രവിക്കുന്നതെന്നും ഷൈനി പറയുന്നു.

ഷൈനി ജോളി വളർന്നത് വിവിധ ആനാഥാശ്രമങ്ങളിലായാണ്. ഒമ്പതാംക്ലാസ് മുതൽ തൃശൂരിലെ ആകാശപ്പറവകൾ അനാഥാശ്രമത്തിലായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം എൻ.ടി.ടി.സിയും പൂർത്തീകരിച്ചു. ഇതിനിടയിലാണു അങ്ങാടിപ്പുറം സ്വദേശിയായ ജോളി വർഗീസിന്റെ വിവാഹാലോചന വന്നത്. തുടർന്നു അച്ഛൻ ജോർജ് കണ്ണംപ്ലാക്കലിന്റെ നേതൃത്വത്തിൽ വിവാഹം നടത്തി. എന്നാൽ ഏറെ സന്തോഷത്തോടുകൂടി പുതിയ ജീവിതത്തിലേക്കു കാലെടുത്തുവെച്ച ഷൈനിക്കു ഭർതൃവീട്ടിൽനിന്നും നേരിടേണ്ടിവന്നതു ദുരിതങ്ങളും ഒറ്റപ്പെടുത്തലുകളും അവഹേളനങ്ങളുമായിരുന്നു.

താൻ പാകം ചെയ്ത ഭക്ഷണം ഭർതൃമാതാവ് കഴിച്ചിരുന്നില്ലെന്നും ഷൈനി പറയുന്നു. ഒരു അനാഥയും തെണ്ടിക്കയറി വന്നവരും ഉണ്ടാക്കിയ ഭക്ഷണം കഴിക്കേണ്ട ഗതികേട് തനിക്കില്ലെന്നാണ് ഇവർ പറഞ്ഞിരുന്നു. ഇന്നു എട്ടാംക്ലാസിൽ പഠിക്കുന്ന ഒരുമകനും, രണ്ടാംക്ലാസിൽ പഠിക്കുന്ന ഒരുമോളും, രണ്ടുവയസ്സു പ്രായവുമുള്ള ഒരു ആൺകുട്ടിയുമുണ്ട്.

സംഭവ സ്ഥലത്തുവന്നു തെളിവെടുക്കാൻപൊലീസും കൂട്ടാക്കിയില്ല. നിലവിൽ വീട്ടിൽ ഭയപ്പാടില്ലാതെ ജീവിക്കാനായി വീടിന്റെ നാലുഭാഗത്തും നായകളെ വളർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP