Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസയുടെ പേപ്പറുകൾ ഒപ്പിടാനുണ്ട്; അതിനായി ഞാനും സുഹൃത്തുംകൂടി വരും; വിവാഹഫോട്ടോകൾ എല്ലാം ഭിത്തിയിൽ നിന്ന് മാറ്റണം; അടുത്തിടെ വിവാഹം കഴിഞ്ഞ ഷിബു ചെറിയാനെ വിളിച്ച് സഹോദരീ ഭർത്താവ് പറഞ്ഞു; രാത്രി ഒമ്പത് മണിക്കുള്ള സഹോദരീ ഭർത്താവിന്റെ വരവിനു ശേഷം ഷിബുവിനെ ജീവനോടെ ആരും കണ്ടില്ല; അയൽക്കാർ ചേർന്ന് തിരഞ്ഞുവരവേ കണ്ടത് വീടിനകത്ത് ജീവനറ്റ നിലയിൽ ഷിബുവിന്റെ മൃതദേഹം; മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കളുടെ പരാതി

വിസയുടെ പേപ്പറുകൾ ഒപ്പിടാനുണ്ട്; അതിനായി ഞാനും സുഹൃത്തുംകൂടി വരും; വിവാഹഫോട്ടോകൾ എല്ലാം ഭിത്തിയിൽ നിന്ന് മാറ്റണം; അടുത്തിടെ വിവാഹം കഴിഞ്ഞ ഷിബു ചെറിയാനെ വിളിച്ച് സഹോദരീ ഭർത്താവ് പറഞ്ഞു; രാത്രി ഒമ്പത് മണിക്കുള്ള സഹോദരീ ഭർത്താവിന്റെ വരവിനു ശേഷം ഷിബുവിനെ ജീവനോടെ ആരും കണ്ടില്ല; അയൽക്കാർ ചേർന്ന് തിരഞ്ഞുവരവേ കണ്ടത് വീടിനകത്ത് ജീവനറ്റ നിലയിൽ ഷിബുവിന്റെ മൃതദേഹം; മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കളുടെ പരാതി

എം മനോജ് കുമാർ

കൊല്ലം: കൊല്ലം കടമ്പനാട്ടെ ഏഴാം മൈലിലെ ഷിബു ചെറിയാന്റെ ദുരൂഹമരണം വിവാദമാകുന്നു. ഭാര്യ ഗൾഫിൽ നഴ്‌സ് ആയതിനാൽ ഒറ്റയ്ക്ക് കടമ്പനാട്ടെ വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ 30 ന് യുവാവായ ഷിബുവിന്റെ മരണം സംഭവിക്കുന്നത്. . വെറും 42 വയസിലാണ് ഷിബു മരണത്തിനു കീഴടങ്ങുന്നത്. സഹോദരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ തനിക്ക് സന്ദർശകൻ ഉണ്ടെന്നു ഷിബു സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. രണ്ടു മാസം മുൻപ് മാത്രം ഷിബു വിവാഹം ചെയ്ത പെൺകുട്ടിയുടെ ഭാര്യയുടെ സഹോദരി ഭർത്താവാണ് ആ സന്ദർശകൻ.

സഹോദരീ ഭർത്താവിനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. അതാര് എന്ന് ഷിബുവിന്റെ ബന്ധുക്കൾക്ക് അറിയില്ല. എന്തായാലും ഈ രണ്ടു സന്ദർശകരുടെ വരവ് അറിയിച്ച ഷിബുവിന്റെ ഫോൺ സന്ദേശം അവസാനത്തേത് ആയിരുന്നു. പിന്നെ ഷിബു ലൈനിൽ വന്നതേയില്ല. ബന്ധുക്കൾക്ക് പിന്നെ ഷിബുവിനെ ലൈനിൽ ലഭിച്ചതേയില്ല ഷിബുവിനെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് പിറ്റേന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് ഷിബു വീട്ടിൽ മരിച്ചു കിടക്കുന്നത് കാണുന്നത്. ഷിബുവിന്റേത് ദുരൂഹമരണമാണെന്നും ഈ മരണം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുകയാണ്.

ഈയിടെ വിവാഹം കഴിഞ്ഞ ഷിബുവിന്റെ ഭാര്യ സഹോദരീ ഭർത്താവിനെ തന്നെയാണ് ബന്ധുക്കൾ പ്രതിക്കൂട്ടിൽ നിർത്തുന്നതും. സഹോദരീ ഭർത്താവ് എവിടെയുണ്ടെന്ന് ഷിബുവിന്റെ വീട്ടുകാർക്ക് അറിയില്ല. രണ്ടു മാസം മുൻപ് മാത്രം നടന്ന വിവാഹം. ഒരസുഖവും ഇല്ലാതിരിക്കെ പെട്ടെന്നുള്ള മരണം, അവസാനമായി സന്ദർശിച്ചത് ഭാര്യയുടെ സഹോദരീ ഭർത്താവും അജ്ഞാതനായ ഒരു സുഹൃത്തും. പിന്നെ ഷിബുവിന്റെ മൃതദേഹമാണ് കണ്ടെത്തുന്നത്. അതും ഒരു ദിവസം കഴിഞ്ഞിട്ട്. എന്താണ് ഇതിനുള്ളിൽ സംഭവിച്ചത്? ഇതാണ് ഇപ്പോൾ ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നത്.

വിവാഹ ഫോട്ടോകൾ ഷിബുവിന്റെ വീട്ടിൽ നിന്ന് മാറ്റണമെന്ന് സഹോദരി ഭർത്താവ് ആവശ്യപ്പെട്ടതായി ഷിബുവിന്റെ ബന്ധു നോബിൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തിനാണ് ദ്രുതഗതിയിൽ ഫോട്ടോകൾ മാറ്റണമെന്ന് സഹോദരീ ഭർത്താവ് ആവശ്യപ്പെടുന്നത്-നോബിൾ ചോദിക്കുന്നു. സഹോദരീ ഭർത്താവ് വന്നപ്പോൾ ഷിബുവിന്റെ മരണവും സംഭവിക്കുകയാണ്. ഭാര്യാ സഹോദരീ ഭർത്താവ് ഗൾഫിൽ ആണ്. ഇയാൾ മൂന്നു തവണയോ മറ്റോ ഈ രണ്ടുമാസത്തിനിടയിൽ ഗൾഫിൽ നിന്നും വന്നു. അത് എന്തുകൊണ്ടാണ്? ഇത് പൊലീസ് അന്വേഷിച്ച് തെളിയിക്കേണ്ടതാണ്- നോബിൾ പറയുന്നു.

കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയാണ് ഷിബു. ഗൾഫിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിലുമായിരുന്നു. അതിനിടയിലാണ് മരണം സംഭവിക്കുന്നത്. മുൻപ് ഒരു വിവാഹം കഴിച്ചിരുന്നു. പക്ഷെ ആ ബന്ധം മുന്നോട്ടു പോയില്ല. അതിനുശേഷമാണ് ഗൾഫിലെ നഴ്സിനെ ഷിബു വിവാഹം കഴിക്കുന്നത്. ഷിബുവിന് ഗൾഫിൽ പോകാനുള്ള വിസ ശരിയാക്കിയിട്ടുണ്ട്. അതിൽ ഒപ്പ് വായിക്കേണ്ടതുണ്ട്. അതിനു വീട്ടിൽ കാണണം, എന്ന് പറഞ്ഞാണ് സഹോദരീ ഭർത്താവ് 31 നു വീട്ടിൽ വരുന്നത്. രാത്രി ഒമ്പതരയ്ക്കാണ് സഹോദരീ ഭർത്താവും അയാളുടെ സുഹൃത്തും ഷിബുവിനെ കാണാൻ എത്തുന്നത്. ഇവർ വരുമ്പോൾ സഹോദരിയുമായി ഷിബു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇവർ എത്തിയ കാര്യം പറഞ്ഞു സഹോദരിയുമായുള്ള സംഭാഷണം ഷിബു കട്ട് ചെയ്തു. പിന്നെ സഹോദരി വിളിച്ചിട്ടും, ഭാര്യ ഗൾഫിൽ നിന്നും വിളിച്ചിട്ടും ഷിബു ഫോൺ എടുത്തില്ല. പിറ്റേന്ന് വൈകീട്ട് എന്റെ ഭാര്യ അതായത് ഷിബുവിന്റെ സഹോദരി അടുത്ത വീട്ടിൽ വിളിച്ചു. ആളുകളോട് തിരക്കാൻ പറഞ്ഞു. അപ്പോഴാണ് ഷിബു വീട്ടിന്റെ അകത്ത് മരിച്ചു കിടക്കുന്നത് കാണുന്നത്. അഞ്ചു പൂട്ടുകൾ ഉള്ള വീടാണ്. നാല് പൂട്ടെങ്കിലും പൂട്ടണം എന്നാലേ വാതിൽ അടയുകയുള്ളൂ. വീട്ടിൽ പൂട്ട് വീണിരുന്നില്ല. ഇവിടെ വാതിൽ വലിച്ച് അടച്ചിരുന്നില്ല-നോബിൾ പറയുന്നു.

ഇന്നു കൊല്ലത്ത് കടമ്പനാട് ഷിബുവിന്റെ വീട്ടിനു പരിസരത്ത് ആക്ഷൻ കൗൺസിൽ ചേരുകയാണ്. ഷിബുവിന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യോഗം ചേരുന്നത്. ഷിബുവിന്റെ ബന്ധുക്കൾ കൊല്ലം പൊലീസ് സുപ്രണ്ട്, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഷിബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റും എന്ന് കേസ് അന്വേഷിക്കുന്ന ശാസ്താംകോട്ട എസ്‌ഐ സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ട് ലഭിച്ചാൽ എന്താണ് മരണകാരണം എന്ന് വ്യക്തമാകും. ഞങ്ങൾ ഇപ്പോൾ അസ്വാഭാവിക മരണത്തിനു കേസ് ചാർജ് ചെയ്തിട്ടുണ്ട്. പക്ഷെ എങ്ങിനെയാണ് മരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ തെളിയൂ-എസ്‌ഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP