Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രണയത്തിന് അച്ഛൻ എതിരായപ്പോൾ പ്രവാസിയുമായി വിവാഹം; സുഖകരമല്ലാത്ത ദാമ്പത്യത്തിനിടെ എഫ് ബിയിൽ കാമുകനെ കണ്ടു മുട്ടി; ചാറ്റിങ് വിളിയായപ്പോൾ അറിഞ്ഞത് വിവാഹിതനെങ്കിലും കുട്ടികളില്ലാത്തതിന്റെ കാമുക നിരാശ; ഒപ്പം ജീവിക്കാൻ വരുമോ എന്ന ചോദ്യത്തിന് യെസ് എന്ന മറുപടിയും; പിന്നെ ഒളിവു ജീവിതം; വടകരയിലെ ഷൈബയുടേയും സന്ദീപിന്റേയും ഒളിച്ചോട്ടം തമിഴ്‌നാട്ടിൽ എത്തിയ കഥ

പ്രണയത്തിന് അച്ഛൻ എതിരായപ്പോൾ പ്രവാസിയുമായി വിവാഹം; സുഖകരമല്ലാത്ത ദാമ്പത്യത്തിനിടെ എഫ് ബിയിൽ കാമുകനെ കണ്ടു മുട്ടി; ചാറ്റിങ് വിളിയായപ്പോൾ അറിഞ്ഞത് വിവാഹിതനെങ്കിലും കുട്ടികളില്ലാത്തതിന്റെ കാമുക നിരാശ; ഒപ്പം ജീവിക്കാൻ വരുമോ എന്ന ചോദ്യത്തിന് യെസ് എന്ന മറുപടിയും; പിന്നെ ഒളിവു ജീവിതം; വടകരയിലെ ഷൈബയുടേയും സന്ദീപിന്റേയും ഒളിച്ചോട്ടം തമിഴ്‌നാട്ടിൽ എത്തിയ കഥ

ആർ പീയൂഷ്

കോഴിക്കോട്: വിവാഹ ശേഷം ഫേസ്‌ബുക്ക് വഴിയാണ് മുൻകാമുകനുമായി വീണ്ടും അടുത്തതെന്ന് കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വടകര കുട്ടോത്ത് പഞ്ചാക്ഷരിയിൽ ഷൈബ (38) പൊലീസിന് മൊഴി നൽകി.

ഷൈബ വിവാഹത്തിന് മുൻപ് മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപു(46)മായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ പ്രണയത്തിന് പിതാവ് എതിരു നിന്നതോടെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു. ഇഷ്ടമില്ലാത്ത വിവാഹമായിരുന്നതിനാൽ ഈ ദാമ്പത്യബന്ധം അത്ര സുഖകരമല്ലായിരുന്നു. ഇതിനിടയിൽ വിദേശത്തായിരുന്ന മുൻകാമുകൻ സന്ദീപിനെ ഫെയ്സ് ബുക്കിൽ കണ്ടു മുട്ടുകയും വീണ്ടും അടുപ്പം തുടരുകയുമായിരുന്നു.

ആദ്യം സന്ദേശങ്ങൾ അയച്ചു സംസാരിച്ചിരുന്നത് പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയായിരുന്നു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ സന്ദീപുമായി കൂടുതൽ അടുത്തു. സന്ദീപ് വിവാഹം കഴിച്ചെങ്കിലും കുട്ടികൾ ഉണ്ടാകാത്തതിന്റെ നിരാശയിലായിരുന്നു. തുടർന്ന് സന്ദീപ് നാട്ടിലെത്തിയാൽ തന്റെ ഒപ്പം ജീവിക്കാൻ വരാമോ എന്ന് ഷൈബയോട് ചോദിച്ചു. വരാമെന്ന് ഷൈബ മറുപടി പറഞ്ഞതോടെയാണ് ഇരുവരും മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്ന് തീരുമാനിച്ചത്.

13 വയസുള്ള മകളെ സ്വന്തം വീട്ടിൽ ഏൽപ്പിക്കാമെന്നും കയ്യിലുള്ള സ്വർണ്ണവും പണവും എടുക്കാമെന്നും ഷൈബ തീരുമാനിച്ചു. 2019 മെയ് 14 ഖത്തറിൽ നിന്നും സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ രാവിലെ വിദേശത്തുള്ള ഭർത്താവ് കല്ലേരി പൊന്മേരിപറമ്പിൽ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടിൽ നിന്നും മകളുമൊത്ത് സ്‌കൂട്ടറിൽ സ്വന്തം വീട്ടിലെത്തി പതിമൂന്ന് വയസ്സുള്ള മകളെ അച്ഛൻ ടി.ടി ബാലകൃഷ്ണനെ ഏൽപ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടിൽ നിന്നിറങ്ങിയത്. ശേഷം ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

വിദേശത്തു പോകും മുൻപു ലോറി ഡ്രൈവറായിരുന്ന സന്ദീപിന് തമിഴ്‌നാട്ടിൽ പരിചയക്കാരുണ്ടായിരുന്നു. അവർ വഴി കോയമ്പത്തൂരിൽ ഒരു വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. കൂലിപ്പണി എടുത്തായിരുന്നു ജീവിതം. ഇതിനിടയിൽ ഷൈബ ഗർഭിണിയാകുകയും ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ കുട്ടിക്ക് നാലു മാസം പ്രായമായിട്ടുണ്ട്. ഇതിനിടയിലാണ് പൊലീസ് തങ്ങളെ തേടി ഏതു നിമിഷവും കോയമ്പത്തൂരിലെത്തും എന്ന് മനസ്സിലാക്കി കഴിഞ്ഞ ദിവസം വടകര പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു.

ഷൈബയെ കാണാനില്ല എന്ന് കാട്ടി സഹോദരൻ ഷിബിൻ ലാൽ വടകര പൊലീസിൽ പരാതി നൽകിരുന്നു. ഈ പരാതിയിൽ സഹോദരിക്ക് വിവാഹത്തിന് മുൻപ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിൻ ലാൽ സൂചിപ്പിച്ചിരുന്നു. വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവർ പോയതെന്ന് സംശയമുള്ളതായും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയതായി മനസ്സിലായി. എന്നാൽ ഇയാൾ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല എന്ന് കണ്ടെത്തി. ഇതോടെയാണ് ഇരുവരും ഒന്നിച്ച് ഒളിച്ചോടിയതാവാം എന്ന് പൊലീസ് അനുമാനത്തിലെത്തിയത്.

പിന്നീട് പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. 2019 ജൂണിൽ ഒരു വർഷമായിട്ടും ഷൈബയെ കണ്ടെത്താത്തതിനെ തുടർന്ന് ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. സന്ദീപും പിതാവും ഷൈബയെ ഒരു വർഷമായി ബലമായി തടഞ്ഞുവച്ചിരിക്കയാണെന്നായിരുന്നു ഹർജിയിലെ പരാതി. കേസ് പരിഗണിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ ജൂൺ 17നു പൊലീസിനു നിർദ്ദേശം നൽകി.

സംസ്ഥാന പൊലീസ് മേധാവി, റൂറൽ എസ്‌പി, വടകര എസ്ഐ, സന്ദീപ്, പിതാവ് എന്നിവരായിരുന്നു എതിർകക്ഷികൾ. ഇതോടെ വടകര സിഐ. പി.എസ്. ഹരീഷ്, എസ്‌ഐ. കെ.എ. ഷറഫുദ്ദീൻ, ജില്ലാ ക്രൈം ബ്രാഞ്ചിലെ പവിത്രൻ, സി. പി.ഒ. മാരായ വിജേഷ്, ഷിനു, ശ്യാം, ദിവ്യ എന്നിവരടങ്ങുന്ന പുതിയ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കോയമ്പത്തൂരിലുണ്ട് എന്ന് മനസ്സിലാക്കി അവിടെ എത്തുന്നതിന് മുൻപ് ഇരുവരും സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

ഹേബിയസ്‌കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നതിനാൽ ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കും. ഓൺലൈൻ വഴിയാണ് കോടതി നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് താൽപര്യമെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മറ്റ് കേസുകളില്ലാത്തതിനാൽ ഇരുവർക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഒന്നിച്ചു ജീവിക്കാൻ കഴിയും. അതേ സമയം സന്ദീപിന്റെ ഭാര്യ ഇപ്പോഴും തന്റെ ഭർത്താവ് തിരികെ വരും എന്ന് കാത്ത് ഭർതൃവീട്ടിൽ തന്നെ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP