Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഭിഭാഷക 'വ്യാജ' ആയപ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിച്ച രാമങ്കരിക്കാർ; യുവതിയെ കള്ളിയാക്കിയത് പഴയ കാമുകൻ; ചങ്ങനാശ്ശേരിക്കാരനുമായി തെറ്റിയപ്പോൾ ഊമക്കത്ത് ബാർ അസോസിയേഷനിൽ എത്തി; സെസി സേവ്യർക്ക് തുണ ഡൽഹിയിലെ വമ്പൻ നേതാവോ?

അഭിഭാഷക 'വ്യാജ' ആയപ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിച്ച രാമങ്കരിക്കാർ; യുവതിയെ കള്ളിയാക്കിയത് പഴയ കാമുകൻ; ചങ്ങനാശ്ശേരിക്കാരനുമായി തെറ്റിയപ്പോൾ ഊമക്കത്ത് ബാർ അസോസിയേഷനിൽ എത്തി; സെസി സേവ്യർക്ക് തുണ ഡൽഹിയിലെ വമ്പൻ നേതാവോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബാർ അസോസിയേഷനെ കബളിപ്പിച്ച് 'അഭിഭാഷക'യായി പ്രാക്ടീസ് ചെയ്ത സെസി സേവ്യർ നാടുവിട്ടു. ഇവരെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന സംശയം ഉയരുന്നുണ്ട്. രാജ്യം വിട്ടു പോകാനും സാധ്യത ഏറെയാണ്. രാമങ്കരി സ്വദേശിയാണ് സെസി എന്നു വിളിക്കുന്ന സിസി.

അസോസിയേഷൻ പരാതിനൽകുമെന്നു മനസ്സിലാക്കിയ ഇവർ, നാടുവിട്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഈ മാസം 11ന് നടന്ന ബാർ അസോസിയേഷൻ ഓൺലൈൻ മീറ്റിംഗിൽ ഇവർ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഇവരെ കുറിച്ച് ഊമക്കത്ത് കിട്ടിയത്. ഇതോടെ പിടിക്കുമെന്ന് മനസ്സിലായി. ലൈബ്രറി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ബാർ അസോസിയേഷൻ ഭാരവാഹിയായിരുന്നു ഇവർ. ഈ സ്വാധീനം ഉപയോഗിച്ച് ഇവരുടെ സർട്ടിഫിക്കറ്റുകൾ അടക്കം അസോസിയേഷനിൽ നിന്നും മാറ്റി.

രണ്ടരവർഷം ജില്ലാക്കോടതിയെ ഉൾപ്പെടെ കബളിപ്പിച്ച ഇവർക്കു മുൻകൂർജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാർ അസോസിയേഷനാണ്. കേസിന്റെ തെളിവുകൾ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാർ അസോസിയേഷൻ ഭാരവാഹികൾ ജില്ലാജഡ്ജിയെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുൻസുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യർ കോടതിയിൽ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാൾ കത്തയക്കുകയായിരുന്നെന്നു. ഇവർതമ്മിൽ തെറ്റിയതാണു കാരണം. പേരുവെക്കാതെ നൽകിയ കത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

അത്യാഡംബ ജീവിതമാണ് ഇവർ നയിച്ചിരുന്നത്. എന്നാൽ രാമങ്കരിയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. നാട്ടുകാരുമായും ഇവർ പ്രശ്‌നത്തിലാണ്. നിരവധി പേരെ അഭിഭാഷകയെന്ന ബലത്തിൽ കേസിൽ കുടുക്കുകയും ചെയ്തു. ഇവിടുത്തെ നാട്ടുകാർ പടക്കം പൊട്ടിച്ചാണ് വ്യാജ അഭിഭാഷകയാണ് ഇവരെന്ന വാർത്ത ആഘോഷിച്ചത്.

മുതിർന്ന നേതാക്കളുടെ പിന്തുണ ഇവർക്കുണ്ടെന്നാണ് സൂചന. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രധാന രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയിലാണ് ഇവർ താമസിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതീവ സുരക്ഷാ മേഖലയിൽ ആണ് ഇവരുള്ളതെന്നും പൊലീസിന് സംശയമുണ്ട്. എന്നാൽ അന്വേഷണവുമായി മുമ്പോട്ട് പോകാൻ പൊലീസ് മടിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP