Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മി പ്രമോദ്; റംസി ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി ഗർഭഛിദ്രം നടത്തിയതും സീരിയൽ നടി; മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും ആരോപണം; നടിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; 'പരസ്പരം' സീരിയലിലെ സ്മൃതിക്കെതിരെ ആത്മഹത്യ ചെയ്ത റംസിയുടെ ഉമ്മയും ബാപ്പയും

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മി പ്രമോദ്; റംസി ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി ഗർഭഛിദ്രം നടത്തിയതും സീരിയൽ നടി; മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും ആരോപണം; നടിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; 'പരസ്പരം' സീരിയലിലെ സ്മൃതിക്കെതിരെ ആത്മഹത്യ ചെയ്ത റംസിയുടെ ഉമ്മയും ബാപ്പയും

ആർ പീയൂഷ്

കൊല്ലം: വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. പ്രശസ്ത സീരിയൽതാരം ലക്ഷ്മി പ്രമോദിനെതിരെയാണ് ആത്മഹത്യ ചെയ്ത റംസി (24)യുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി ഗർഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും അവർ പറയുന്നു.

സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് അസറിന്റെ സഹോദരനാണ് റംസിയെ വിവാഹം കഴിക്കാനിരുന്ന ഹാരിസ്. ലക്ഷ്മി സീരിയൽ ഷൂട്ടിങിന് പോകുമ്പോൾ കുട്ടിയെ നോക്കാനാണെന്ന് പറഞ്ഞാണ് റംസിയെ ഒപ്പം കൂട്ടിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോയും ഫോട്ടോകളും റംസിയുടെ ഫോണിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഷൂട്ടിങിന് പോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയായ റംസിയെ അബോർഷൻ നടത്താനായി ലക്ഷ്മി എറണാകുളത്തേക്ക് കൊണ്ടു പോയതെന്നാണ് സഹോദരി അൻസി മറുനാടനോട് പറഞ്ഞത്. ലക്ഷ്മിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ആരിഫയും അബ്ദുൾഹക്കീമും ചേർന്നാണ് റംസിയെ എറണാകുളത്തേക്ക് കൊണ്ടു പോയത്.

ഒന്നര വർഷം മുൻപായിരുന്നു സംഭവം. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാരിസിനോട് ഉടൻ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ കഴിയില്ലെന്നും വർക്ക്ഷോപ്പ് ആരംഭിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു പറഞ്ഞത്. തുടർന്ന് ലക്ഷ്മിയുമായി സംസാരിച്ചതിന് ശേഷമാണ് അബോർഷൻ നടത്താൻ തീരുമാനിച്ചതെന്ന് റംസി സഹോദരി അൻസിയോടു പറഞ്ഞിരുന്നു. അൻസി ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല. റംസിയുമായി ഹാരിസ് ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നറിഞ്ഞപ്പോൾ അൻസി തന്റെ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. ഭർത്താവ് ഇക്കാര്യം ഹാരിസിനോട് ചോദിച്ചപ്പോൾ അന്ന് അറിയാതെ സംഭവിച്ച തെറ്റാണെന്നാണ് പറഞ്ഞിരുന്നത്. റംസി മരണപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ മറ്റുള്ളവരോട് ഇവർ പറയാൻ തയ്യാറായത്.

സഹോദരിയുടെ മരണത്തിൽ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് അൻസി ആരോപിക്കുന്നത്. അതിനാൽ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവിശ്യപ്പെടുന്നു. ഷൂട്ടിങ്ങിനൈന്നും പറഞ്ഞ് റംസീനയെ വിളിച്ചു കൊണ്ടു പോയി ഹാരിസിനൊപ്പം പറഞ്ഞയക്കുകയായിരുന്നു രീതിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അതിനാൽ വഞ്ചനാകുറ്റത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും ലക്ഷ്മിക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പരസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവർന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോർട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്‌ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയൽ നടിമാരിൽ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി.

ഏഷ്യാനെറ്റിലെ പൗർണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ഇപ്പോൾ ലക്ഷ്മി. അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു. എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് മോഡൽ കൂടിയായ അസർ മുഹമ്മദും ലക്ഷ്മിയും വിവാഹിതരായത്. അസറിന്റെ സഹോദരമാണ് ഹാരിസ്.

പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ പോയപ്പോൾ മുതൽ തുടങ്ങിയ ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം. റംസിയെ എനിക്ക് വിവാഹം കഴിപ്പിച്ച തരണം, ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം ബാപ്പാ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒടുവിൽ എന്റെ മകളെ എല്ലാ വിധത്തിലും ചൂഷണം ചെയ്തിട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു അവൻ. എന്റെ മകളെ കൊന്നവനെ വെറുതെ വിടരുത്, ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാവരുത്. വിവാഹ നിശ്ചയത്തിന് ശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ്് ആത്മഹത്യയെന്നും ബാപ്പ പറയുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിസാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

പിന്നീട് ഹാരിസ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാർക്ക് എതിർപ്പില്ലാത്തതിനാൽ റംസി ഹാരിസുമായി കൂടുതൽ അടുത്തു. ഇതിനിടയിൽ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടൻ നടത്തണമെന്ന് റംസിയുടെ വീട്ടുകാർ ഹാരിസിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിസ് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങാൻ ആലോചിക്കുന്നുണ്ട്, അത് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അനുജത്തിയുടെ വിവാഹം ഉടൻ നടത്തേണ്ടതായിട്ടുള്ളതിനാൽ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ബന്ധുക്കളെല്ലാം ചേർന്ന് വളയിടീൽ ചടങ്ങ് നടത്തി. ചടങ്ങിൽ സ്ത്രീധനമായി നല്ലൊരു തുകയും നൽകി.

വർക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിസ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വർഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വർക്ക് ഷോപ്പ് തുടങ്ങാൻ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വർക്ക് ഷോപ്പ് തുടങ്ങാനായി റസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരങ്ങളും പണവും വീണ്ടും ഇയാൾ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുൻപ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു.

റംസീന ഇത് ആരംഭിക്കാനായി പലരിൽ നിന്നും പണം കടം വാങ്ങി നൽകുകയും ലോൺ എടുത്ത് നൽകുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാൾ റംസീനയുടെ കുടുംബത്തിൽ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാൾ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസീനയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസീന ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP