Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

മമ്മൂട്ടി ഫോൺ വിളിച്ചു; യൂസഫലി നടത്തിയത് അതിവേഗ നീക്കം; ചടുലമായ ഇടപെടലിൽ യുഎഇയിലെ അധികാരികൾക്ക് സത്യം ബോധ്യപ്പെട്ടു; വീണ്ടും സെൻസറിങ്; തെളിഞ്ഞത് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തിലെ ചിത്രം വെറുമൊരു പ്രണയകഥയെന്ന വസ്തുത; ദുൽഖറിന്റെ 'സീതാ രാമം' യുഎഇയിൽ; തുണയായത് മമ്മൂട്ടി-യൂസഫലി സൗഹൃദം

മമ്മൂട്ടി ഫോൺ വിളിച്ചു; യൂസഫലി നടത്തിയത് അതിവേഗ നീക്കം; ചടുലമായ ഇടപെടലിൽ യുഎഇയിലെ അധികാരികൾക്ക് സത്യം ബോധ്യപ്പെട്ടു; വീണ്ടും സെൻസറിങ്; തെളിഞ്ഞത് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തിലെ ചിത്രം വെറുമൊരു പ്രണയകഥയെന്ന വസ്തുത; ദുൽഖറിന്റെ 'സീതാ രാമം' യുഎഇയിൽ; തുണയായത് മമ്മൂട്ടി-യൂസഫലി സൗഹൃദം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മമ്മൂട്ടിയുടെ സൂപ്പർഇടപെടൽ വെറുതെയായില്ല. എംഎ യൂസഫലി മെഗാതാരത്തെ കാത്തു. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സീതാ രാമം യുഎഇയിലെ തിയേറ്ററുകളിൽ എത്തും. യൂസഫലിയുടെ ഇടപെടലാണ് കരുത്തായത്. ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ ഈ ചിത്രത്തിന് വിലക്കുണ്ട്. എന്നാൽ സീതാരാമത്തിൽ വിലക്കേണ്ടതൊന്നുമില്ലെന്ന് യുഎഇയെ ബോധ്യപ്പെടുത്താൻ യൂസഫലിക്കായി. ഇതോടെ ദുബായിലെ മലയാളി പ്രേക്ഷകരിലേക്ക് സിനിമ എത്തി.

ഇന്ത്യാ പാക് യുദ്ധ പശ്ചാത്തലത്തിലെ പ്രണയകഥയാണ് സീതാരാമം. എന്നാൽ ഇതിൽ വർഗ്ഗീയതയുണ്ടെന്ന സംശയത്തിലാണ് ചില ഗൾഫ് രാജ്യങ്ങൾ വിലക്കിയത്. ഇന്ത്യാ പാക് യുദ്ധത്തിലെ പശ്ചാത്തലവും ഇതിന് കാരണമായി. പാക്കിസ്ഥാൻ വികാരത്തെ ഹനിക്കുന്ന ചിത്രമെന്ന പ്രതീതിയും ഇതിന് കാരണമായി. യുഎഇയും ഈ തീരുമാനത്തോടൊപ്പം നിൽക്കാനായിരുന്നു ശ്രമിച്ചത്. യുഎഇയിൽ എത്തുന്ന മലയാള സിനിമകൾ എല്ലാം അവിടുത്ത വിദഗ്ധ സമിതി കാണും. അവർ ഈ സിനിമയെ നിരോധിച്ചിരുന്നില്ല. എന്നാൽ മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിലക്ക് കണക്കിലെടുത്ത് പ്രദശനാനുമതി നൽകിയില്ല.

ഇതോടെയാണ് മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടത്. യുഎഇയിലെ പ്രമുഖ വ്യവസായിയായ യൂസഫലിയോട് വിഷയം പറഞ്ഞു. അദ്ദേഹം ഗൾഫിലെ അധികാരികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെ ചിത്രം വീണ്ടും കാണാൻ മലയാളികൾ അടങ്ങിയ സമിതിയെ ഉണ്ടാക്കി. അവർ സിനിമ കണ്ടു. മതവിദ്വേഷവുമായി ബന്ധപ്പെട്ട ഒന്നും സിനിമയിൽ ഇല്ലെന്നും യുദ്ധത്തിന്റെ കാര്യവും വിശദീകരിച്ചു. പ്രദർശനാനുമതി നൽകുന്നതിൽ പ്രശ്‌നമില്ലെന്നും നിലപാട് എടുത്തു. വെറുമൊരു റൊമാന്റിക് സിനിമയാണ് ദുൽഖറിന്റേതെന്നും പറഞ്ഞു. ഈ റിപ്പോർട്ട് അതിനിർണ്ണായകമായി. ഇതിന് ശേഷം യുഎഇയിലെ സ്വദേശികളുടെ പാനലും ചിത്രം കണ്ടു. ഇതോടെ സീതാരാമത്തിന് പ്രദർശനാനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

മതവികാരം വൃണപ്പെടുത്തന്നു എന്ന പേരിലാണ് ഗൾഫിൽ ചിത്രത്തിന് വിലക്ക് വന്നത്. യുഎഇയിൽ പ്രശ്‌ന പരിഹാരമായതോടെ ഓഗസ്റ്റ് 11 മുതൽ ചിത്രം യുഎഇ ഗ്രാൻഡായി റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു. ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം മൂന്ന് ദിവസം കൊണ്ട് ഗോള ബോക്സ് ഓഫിസിൽ മുപ്പത് കോടിയാണ് സ്വന്തമാക്കിയത്. റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ.

ദുൽഖറിന് ഗൾഫിൽ വലിയ മാർക്കറ്റുണ്ട്. ഇതു മനസ്സിലാക്കിയാണ് ഇടപെടുകൾ മമ്മൂട്ടി നടത്തിയത്. യൂസഫലി ഇടപെട്ടതോടെ അത് വിജയത്തിലുമെത്തി. ദുൽഖർ സൽമാൻ ചിത്രം 'സീതാ രാമ'ത്തിന് തമിഴ്‌നാട്ടിലും കേരളത്തിലും എല്ലാം മികച്ച പ്രതികരണമാണ്. ലഭിക്കുന്നത്. ടോളിവുഡിൽവീക്കെൻഡ് റിലീസിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഈ ദുൽഖർ സൽമാൻ ചിത്രം. ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം തീയറ്ററുകളിൽ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. തമിഴ്‌നാട്ടിൽ ആദ്യ ദിനം 200 തീയറ്ററുകളിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചതെങ്കിൽ അത് പിന്നീട് 250 ആക്കിയിരുന്നു.

ഒ. കെ കൺമണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുൽഖർ. ഹനു രാഘവപുടിയാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. ദുൽഖർ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP