Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടനയെ കുറിച്ച് മലയാളികൾ സജീവമായി ചർച്ച ചെയ്യേണ്ട സാഹചര്യം വല്ലപ്പോഴുമേ മലയാളികൾക്ക് ഉണ്ടാകാറുള്ളൂ. എന്നാൽ, കെ എം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കൊടുവിൽ വീണ്ടും പാർട്ടി ഭരണഘടനയെ കുറിച്ച് മലയാളികൾ ചർച്ചചെയ്തു തുടങ്ങി. പി ജെ ജോസഫും ജോസ് കെ മാണിയും നേരിട്ടാണ് പാർട്ടി പിടിക്കാൻ വേണ്ടി രംഗത്തുള്ളത്. ഇന്ന് കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ മാണി വിഭാഗം ജോസിനെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സമാന്തര യോഗമാണെന്നും കേരളാ കോൺഗ്രസിന്റെ ഭരണഘടന പ്രകാരം ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് പി ജെ ജോസഫിന്റെ വാദം. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ പറയുന്നത് എന്താണെന്ന് മറുനാടനും തിരക്കിയത്.

ഇതോടെ പാർട്ടി ഭരണഘടനയുടെ പകർപ്പും മറുനാടന് ലഭിച്ചു. കേരളാ കോൺഗ്രസിന്റെ ഈ ഭരണഘടന പ്രകാരം കോട്ടയത്തു ചേർന്ന ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം സമാന്തര യോഗമായി മാറുമോ എന്നതാണ് പരിശോധിച്ചത്. എന്നാൽ, കുറച്ചു കാലമായി കേരളാ കോൺഗ്രസിലെ അധികാര വടംവലിയുടെ കാര്യം പരിശോധിച്ചാൽ ഇന്നത്തെ യോഗത്തിൽ നിയമപ്രശ്‌നം ഇല്ലെന്നാണ് വ്യക്തമാകുക.

പാർട്ടിയുടെ ഭരണഘട പ്രകാരം മുന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. ഇത് സംബന്ധിച്ച അറിയിപ്പു കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ പാർട്ടി ചെയർമാൻ ചുമതല വഹിക്കുന്നയാൾ യോഗം വിളിക്കണം എന്നാണ് നിഷ്‌ക്കർഷിക്കുന്നത്. ഇങ്ങനെ വിളിക്കാൻ ചെയർമാൻ കൂട്ടാക്കിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കൻ സാഘിക്കും. ഭരണഘടനയിലെ ഈ അനുച്ഛേദമായാണ് ജോസ് കെ മാണിക്ക് ഗുണകരമായി മറുന്നത്. അതുകൊണ്ട് നിയമപ്രകാരം ജോസ് കെ മാണി വിളിച്ച യോഗം ശരിയാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ വാദിക്കുന്നത്.

2005 മുതലാണ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ഭരണഘടന കേന്ദ്ര തെരതെരഞ്ഞെടുപ്പു കമ്മീഷന് കാലാകാലങ്ങളായി പുതുക്കി നൽകണമെന്ന് നിഷ്‌ക്കർഷിച്ചത്. കൂടാതെ ഭേദഗതികളും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം എന്നും വ്യക്തമാക്കിയിരുന്നു. കേരളാ കോൺഗ്രസിന് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം 2013 ഒക്ടോബറിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ ഭറണഘടനന ഫയൽ ചെയ്തിരിക്കുന്നതാണ്. കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ 24 പേജുകളും 32 വകുപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് ഈ ഭരണഘടന കുറിച്ചിരിക്കുന്നത്. ഈ ഭരണഘടനയുടെ 10ാം വകുപ്പും 12ാം വകുപ്പും പ്രകാരം ചെയർമാനെയും വർക്കിങ് ചെയർമാനെയും തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി തന്നെയാണെന്ന് നിഷ്‌ക്കർഷിക്കുന്നു. ഇതിന് പാർട്ടി ജനറൽ സെക്രട്ടറിമാർ അടക്കം വേണമെന്ന് മാത്രം.

2010ലാണ് പി ജെ ജോസഫുമായി മാണി വിഭാഗം കൈകോർക്കുന്നത്. അന്ന് പാർട്ടി ലയനമല്ല സംഭവിച്ചത്. ചില നേതാക്കൾ മാണി ഗ്രൂപ്പിൽ ചേരുകയായിരുന്നു. പഴയ ജോസഫ് ഗ്രൂപ്പുകാർ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പല രേഖകളിലും കൃത്രിമം നടത്തയെന്നും ഒക്കെയുള്ള വ്യക്തമാക്കിയതുള്ള ഉത്തരവ് നേരത്തെ നിലവിലുള്ളതാണ്. പുതിയ പാർട്ടി പിളർത്തൽ യുദ്ധത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ഉത്തരവാകും ജോസഫ് വിഭാഗത്തിന് പ്രതികൂലമായി ബാധിക്കുക.

6.3.2012ൽ തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസിന്റെ പാർട്ടി ഭാരവാഹികൾ പുതിയ ഭരണഘടനാ പ്രകാരം നടത്തപ്പെടുന്ന തിരഞ്ഞെടുപ്പു വരെ തുടരുകയെന്നും അതിനിടെ ആരെങ്കിലും തെരഞ്ഞെടുക്കണെങ്കിൽ അതാതു കമ്മിറ്റികളിൽ ചർച്ച ചെയ്തു ആ സ്ഥാനങ്ങൾ നികത്തുകയെന്നും പാർട്ടി ഭരണഘടനയുടെ 31ാം വകുപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പുതിയ ഭരണഘടന പ്രകാരം 20.4.2018ൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തി കഴിഞ്ഞാൽ 31ാം വകുപ്പ് ഇപ്പോൾ പ്രസക്തമല്ല. ഭരണഘടനയുടെ 11ാം വകുപ്പു പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ നാലിലൊന്ന് അംഗങ്ങൾ എത്തുകയോ ആവശ്യപ്പെടുകയോ ചെയ്താൽ ചെയർമാൻ ഭരണഘടനാപരമായി യോഗം വിളിച്ചു കൂട്ടിയിരിക്കണം. പത്ത് ദിവസത്തെ നോട്ടീസ് വേണമെന്നുണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ സമയപരിധി ഒഴിവാക്കിയും മീറ്റിങ് വിളിക്കാമെന്നും കേരളാ കോൺഗ്രസ് ഭരണഘടന വ്യക്തമാക്കുന്നു.

നോട്ടീസ് എന്നാൽ കത്തു മുഖേന തന്നെ ആയിരിക്കണമെന്ന നിർദ്ദേശമൊന്നും ഭരണഘടനയിൽ പറയുന്നില്ല. ഇത് ഇമെയിലും വഴിയും ആകാമെന്നതാണ് ചുരുക്കം. 16.6.19ന് കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അറിയിപ്പ് തനിക്ക് ഇമെയിൽ ആയി കിട്ടി എന്ന് പി ജെ ജോസഫ് തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ യോഗം സമാന്തരമാണെന്ന് പറയാൻ ജോസഫിന് പോലും സാധിക്കാക്ക അവസ്ഥയിട്ടില്ല. ഭരണഘടനയുടെ 24ാമത്തെ പേജിൽ ജോയി എബ്രഹാമിന്റെ കൈയക്ഷരത്തിൽ നൽകിയ ഭരണഘടന കേരളാ കോൺഗ്രസിന്റെ ഭരണഘടനയല്ലെന്ന് പറയാൻ ജോയി എബ്രഹാമിനും പറ്റില്ല. നോമിനേറ്റ് ചെയ്യേണ്ടത് ചെയർമാൻ തന്നെയാണ്. പാർട്ടിയുടെ ഓഫീസ് ചാർജ്ജുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയെ പറ്റി പാർട്ടി ഭരണഘടന ഒറിടത്തും പറയുന്നില്ല.

സംസ്ഥാന കമ്മിറ്റിയെ നാലിൽ ഒന്ന് അംഗങ്ങൾ അവകാശപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ ചെയർമാൻ വിസമ്മതിച്ചാൽ എന്തു സംഭവിക്കുമെന്നും പാർട്ടി ഭരണഘടനയിൽ ഒന്നും പറയുന്നില്ല. പാർട്ടി നേതാക്കൾക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പറ്റി പറയുന്ന 27ാം വകുപ്പിൽ മീറ്റംഗ് നടത്തിയില്ലെങ്കിൽ എന്താണ് അനന്തര നടപടികളെന്നു ഭരണഘടന വരളെ വ്യക്തമായി നിർവ്വചിക്കുന്നുണ്ട്. മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. നോട്ടീസ് കിട്ടിയാൽ 15 ദിവസത്തിനകം സിറ്റിങ് വിളിച്ചു കൂട്ടിയിരിക്കണം. 15 ദിവസത്തിനകം മീറ്റിങ് വിളിച്ചു കൂട്ടിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും മീറ്റിങ് വിളിച്ചു കൂട്ടി ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളാം. കമ്മിറ്റിയിൽ പെട്ട ആർക്കും ഇതിനെ അധ്യക്ഷത വഹിക്കാമെന്നു നിഷ്‌ക്കർഷിക്കുന്നു.

ഇതോടെ പാർട്ടി ഭരണഘടനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് ജോസ് കെ മാണി യോഗം വിളിച്ചതും പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതും. ഭരണഘടന ചൂണ്ടിക്കാട്ടി ഇന്നത്തെ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഒരു ഔദ്യോഗിക യോഗം തന്നെയാണെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ ഭരണഘടനയിലെ ഭാഗങ്ങൾ തന്നെയാകും തുടർന്നുള്ള നിയമ പോരാട്ടത്തിൽ ജോസ് കെ മാണി ആയുധമാക്കുക.

നേരത്തെ ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് വെറും ആൾക്കുട്ടമാണെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് അഭിപ്രായപ്പെട്ടിരന്നു. ഇന്നു നടന്നത് അനധികൃത യോഗമാണെന്നും യോഗത്തിൽ പങ്കെടുത്ത ജോസ്.കെ മാണി ഉൾപ്പടെയുള്ളവർ പാർട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയുള്ളുവെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ പത്ത് ദിവസം മുൻപേ നോട്ടീസ് വേണമെന്നും തെരഞ്ഞെടുപ്പിന് റിട്ടേർണിങ് ഓഫീസർ ഉണ്ടായിരുന്നില്ലെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആൾക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എന്നാൽ, ജോസഫിന്റെ വാദങ്ങൾ തെറ്റാണെന്ന് മറുവിഭാഗവും ചൂണ്ടികാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP