Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർഫ്രണ്ട് നിരോധനത്തിന് പിന്നാലെ ജനകീയ മുഖമായി മാറാനുള്ള ശ്രമങ്ങളുമായി എസ് ഡിപിഐ; ആദ്യ ഘട്ടമായി മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ; ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിവാദങ്ങളെ തോൽപ്പിക്കും; പോപ്പുലർഫ്രണ്ട് നിരോധനത്തിലെ പ്രതിഷേധത്തിൽ അകലം പാലിക്കും; അതിജീവനത്തിന് മാസ്റ്റർ പ്ലാനുമായി എസ് ഡി പി ഐ

പോപ്പുലർഫ്രണ്ട് നിരോധനത്തിന് പിന്നാലെ ജനകീയ മുഖമായി മാറാനുള്ള ശ്രമങ്ങളുമായി എസ് ഡിപിഐ; ആദ്യ ഘട്ടമായി മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ; ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിവാദങ്ങളെ തോൽപ്പിക്കും; പോപ്പുലർഫ്രണ്ട് നിരോധനത്തിലെ പ്രതിഷേധത്തിൽ അകലം പാലിക്കും; അതിജീവനത്തിന് മാസ്റ്റർ പ്ലാനുമായി എസ് ഡി പി ഐ

ജംഷാദ് മലപ്പുറം

മലപ്പുറം: പോപ്പുലർഫ്രണ്ട് നിരോധനത്തിന് ജനകീയ മുഖവുമായി മാറാൻ ശ്രമങ്ങളുമായി എസ്.ഡി.പി.ഐ. പോപ്പുലർഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുടെ ധന ഇടപാടുകൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം. വേട്ടയാടനുള്ള സാധ്യത മുന്നിൽകണ്ട് കൂടുതൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് സമൂഹത്തിൽ സജീവമാകാനും, പോപ്പുലർഫ്രണ്ട് നിരോധനം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിൽ നിന്നും അകലം പാലിക്കാനും എസ്.ഡി.പി.ഐ തീരുമാനിച്ചത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മലപ്പുറം ജില്ലയിൽ ലഹരിമുക്ത കാമ്പയിൻ നടത്താൻ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മലപ്പുറം ജില്ലയെ സമ്പൂർണ ലഹരി മുക്ത ജില്ലയാക്കുന്നതിന് വേണ്ടി ഒക്ടോബർ ഒന്നുമുതൽ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന, പഠനത്തിൽ പിന്നാക്കം പോവുന്ന, ആരോഗ്യത്തെ ബാധിക്കുന്ന, സർവ്വ മേഖലകളിലും ദുരന്തം വിതക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ചു കൈകോർക്കണമെന്നും എസ്.ഡി.പി.മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനംചെയ്തു.

കൗമാര-യുവ തലമുറയെ ഈ മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ ബോധവത്കരണം, ബോർഡ് സ്ഥാപിക്കൽ, കൗൺസലിങ്, ലഹരി വിരുദ്ധ റാലി തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഇതുസംബന്ധിച്ചയോഗത്തിൽ എസ്.ഡി.പി.ഐ മലപ്പുറം . ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്റഫ് , ജനറൽ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുസ്തഫ പാമങ്ങാടൻ, വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി,അരീക്കൻ ബീരാൻ കുട്ടി, ട്രഷറർ കെസി. സലാം , എ.കെ അബ്ദുൽ മജീദ്, മുർശിദ് ശമീം, ഷെരീ ഖാൻ പ്രസംഗിച്ചു.അതേ സമയം പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐനിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

എസ്.ഡി.പിഐയ്ക്കു രാഷ്ട്രീയ പാർട്ടയായതിനാൽ തന്നെ മറ്റു സംഘടനകളെപോലെ നിരോധനത്തിന് സാധിക്കില്ല. ഇരുസംഘടനകളിലേയും പ്രവർത്തകർ ഒരേ ആളുകൾ ആയതിനാൽതന്നെ ശക്തമായ നിരീക്ഷണം ഈ സംഘടനയ്ക്ക് മേലുണ്ടാകും. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് നൽകിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടിൽ ഇക്കാലയളവിൽ ഒൻപത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വർഷത്തിൽ 2.9 കോടി രൂപയും ലഭിച്ചു. എന്നാൽ കണക്കിൽ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

2009 ജൂൺ 21ന് ഡൽഹിയിലാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) രൂപീകൃതമായത്. ഡൽഹിയിൽ ചേർന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തിൽ പാർട്ടിയുടെ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. 2009 ഒക്ടോബർ 18ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1200ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഡൽഹിയിലെ മൂലങ്കാർ ഹാളിൽ എസ്.ഡി.പി.ഐയെ പൊതുസമൂഹത്തിന് മുന്നിൽ പ്രഖ്യാപിച്ചത്. ആ യോഗത്തിലാണ് എസ്.ഡി.പി.ഐയുടെ ജനപ്രിയ മുദ്രാവാക്യമായ വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം പ്രഖ്യാപിക്കപ്പെട്ടത്.

2010 ഏപ്രിൽ 13ന് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. ഡൽഹി, ഗോവ, മധ്യപ്രദേശ്, ബീഹാർ, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, കേരളം തുടങ്ങി ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി പാർട്ടിക്ക് ് കേഡർമാരും അനുയായികളുമുണ്ട്. ഈകാലയളവിനുള്ളിൽതന്നെ ഗോവ, തമിഴ്‌നാട്, കർണാടക, മണിപ്പൂർ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണസമിതികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും എസ്.ഡി.പി.ഐക്കുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP