Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കടുവയെ പിടിച്ച കിടുവ! രണ്ടു കോടി തട്ടിയെടുക്കാൻ ദുബായിൽ നിന്നെത്തിയ അനിത എസ് നായർ ശ്രമിച്ചുവെന്ന് പരാതി പറഞ്ഞ് സരിതാ എസ് നായർ; സഹപാഠിയെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെട്ടു; രണ്ട് കോടി ക്യാഷായി നൽകിയാൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; ഒപ്പം പഠിച്ചവരെ ചോദിച്ചപ്പോൾ കള്ളം പൊളിഞ്ഞു; കെണിയൊരുക്കി പണം തട്ടാനുള്ള പ്രവാസി ബിസിനസ്സുകാരിയുടെ ശ്രമത്തിൽ നിന്നും സാക്ഷാൽ സോളാർ കേസ് പ്രതി രക്ഷപ്പെട്ടത് ഇങ്ങനെ

കടുവയെ പിടിച്ച കിടുവ! രണ്ടു കോടി തട്ടിയെടുക്കാൻ ദുബായിൽ നിന്നെത്തിയ അനിത എസ് നായർ ശ്രമിച്ചുവെന്ന് പരാതി പറഞ്ഞ് സരിതാ എസ് നായർ; സഹപാഠിയെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെട്ടു; രണ്ട് കോടി ക്യാഷായി നൽകിയാൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; ഒപ്പം പഠിച്ചവരെ ചോദിച്ചപ്പോൾ കള്ളം പൊളിഞ്ഞു; കെണിയൊരുക്കി പണം തട്ടാനുള്ള പ്രവാസി ബിസിനസ്സുകാരിയുടെ ശ്രമത്തിൽ നിന്നും സാക്ഷാൽ സോളാർ കേസ് പ്രതി രക്ഷപ്പെട്ടത് ഇങ്ങനെ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കടുവയെ കിടുവ പിടിച്ചതിലെ അമ്പരപ്പിലാണ് സോളാർ കേസ് പ്രതി സരിത. സരിതയെ കെണിയിൽപ്പെടുത്തി രണ്ടു കോടി തട്ടിയെടുക്കാൻ ശ്രമിച്ച ദുബായിലെ ബിസിനസുകാരി അനിത എസ് നായരെ ഒടുവിൽ സരിത തന്നെ പൊളിച്ചടുക്കി. കഴിഞ്ഞ ഒരു മാസമായി സരിതയെ കുടുക്കി പണം തട്ടാൻ ഈ സ്ത്രീ ശ്രമിക്കുന്നുവെന്നാണ് സരിത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. സരിതയുടെ സഹോദരനും സഹായിയും ആയ ബിനുവിനെയാണ് മുരുക്കും പുഴ സ്വദേശിനി കൂടിയായ അനിത എസ് നായർ ആദ്യം ബന്ധപ്പെട്ടത്.

സരിതയുടെ സഹപാഠി ആണെന്നും ദുബായിൽ ബിസിനസ് ചെയ്യുകയാണന്നും പരിചയപ്പെടുത്തിയപ്പോൾ ബിനുവന് അസ്വഭാവികത തോന്നിയില്ല പിന്നീട് പല വട്ടം വിളിച്ചു. ഇതിനിടെ സരിതയുമായും സംസാരിച്ചു. സഹാപാഠി എന്ന നിലയിൽ സംസാരിച്ചപ്പോൾ തന്നെ സരിതക്ക് പൊരുത്തക്കേട് തോന്നിയിരുന്നു. മുൻ പരിചയമുള്ളവരെ പോലെ ഇടപെട്ട അനിത തന്റെ ദുബായിലെ ബിസിനസിനെ കുറിച്ചും വാചാലയായി. അനിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും സരിതയും സഹോദരൻ ബിനുവും അത് പ്രകടിപ്പിച്ചില്ല. പിന്നീട് നാട്ടിൽ എത്തിയ അനിത എസ് നായർ തിരുവനന്തപുരത്തെ പല്ലവ ഹോട്ടലിൽ വെച്ച് സരിത നായരെ കണ്ടു.

കണ്ടയുടൻ ദുബായ് ബിസിനസിൽ പാർട്ണർ ആവാൻ ക്ഷണിച്ചു. രണ്ടു കോടി മുതൽ മുടക്കാനും നിർബന്ധിച്ചു. അനിതയുടെ പെരുമാറ്റത്തിലെ കൗശലവും താൽപര്യവും മനസിലാക്കി ബുദ്ധിപരമായാണ് സരിത ഇടപെട്ടത്. അനിതയുടെ നിർബന്ധം സഹിക്കായാതായപ്പോൾ സരിത പണം എങ്ങനെ വേണമെന്ന് ചോദിച്ചു കൈയിയൽ കാഷായി തരാൻ പറഞ്ഞു.... അക്കൗണ്ടിൽ തരാമെന്നു പറഞ്ഞപ്പോൾ തനിക്ക് ഇൻകം ടാക്സ് പ്രോബ്ളം ഉണ്ടെന്നും ക്യാഷ് മതിയെന്നുമാണ് അനിത പറഞ്ഞത്. തുടർന്ന് ഇന്നലെ (വ്യാഴം ) പല്ലവ ഹോട്ടലിൽ വെച്ച് അനിത നായർ സരിത നായരെ വീണ്ടും കണ്ടു. തുക അടിയിന്തിരമായി കൈമാറാൻ നിർബന്ധിച്ചു.

പഴയ സഹപാഠി എന്നു പരിചയപ്പെടുത്തിയിരുന്നതിനാൽ പഴയ കാര്യങ്ങളെയും മറ്റു സുഹൃത്തുക്കളെയും കുറിച്ച് സരിത ചോദിച്ചതോടെ അനിതക്ക് ഉത്തരം മുട്ടി തുടങ്ങി. ഒടുവിൽ സരിതയുടെയും സഹോദരന്റെയും നമ്പർ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ ഒരു മാധ്യമ പ്രവർത്തകന്റെ പേരു പറഞ്ഞു അയാൾ സംഘിപ്പിച്ചു തന്നതാണന്ന്. ഉടൻ തന്നെ സരിത ആ മാധ്യമ പ്രവർത്തകനെ വിളിച്ചപ്പോൾ നമ്പർ കൈമാറിയിട്ടില്ലന്ന് മനസിലായി. വീണ്ടും ചോദ്യം ചെയ്തപ്പോൾ ദുബായിലെ ശ്രീകുമാർ എന്നയാൾ കേരളത്തിലെ ഏതോ ഒരു മീഡിയയിൽ നിന്നും തരപ്പെടുത്തതി കൊടുത്തതാണന്ന് സമ്മതിച്ചു. അനിത നായരെ കുറിച്ച സരിത തന്റെ ദുബായി ബന്ധം ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോൾ ഉന്നതരെ സ്വാധീനിച്ച് കെണിയിൽ പെടുത്തി പണം തട്ടാൻ സാധ്യതയുള്ള ആളാണ് എന്ന് വിവരം കിട്ടി.

അനിത നായർക്ക് ദുബായിൽ ക്രൗൺ ഇന്റീരിയർ എന്ന കമ്പിനി ഉണ്ടായിരുന്നു വെന്നും കഴിഞ്ഞ മാസം 18ന് കമ്പിനിയുടെ ട്രേഡ് ലൈസൻസ് നഷ്മായെന്നും പത്തൊൻപതാം തിയ്യതി അനിത നാട്ടിൽ എത്തിയെന്നും മനസിലായി. അനിതക്ക് പിന്നിൽ ഒരു മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടുന്ന ഒരു സംഘം കോൺഗ്രസുകാരാണന്നാണ് സരിത ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ചില കോൺഗ്രസുകാരും അനിതക്ക് പിന്നിൽ ഉണ്ടെന്നാണ് സരിത പറയുന്നത്.അടുത്തിടെ സരിത എസ്. നായർ. ആർ.കെ നഗർ എംഎ‍ൽഎ ടി.ടി.വി ദിനകരൻ നേതൃത്വം നൽകുന്ന 'അമ്മ മക്കൾ മുന്നേറ്റ കഴകം' എന്ന പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഈ വിഷയം പാർട്ടി നേതാവും എംഎ‍ൽഎയുമായ കെ.ടി. പച്ചമാലിനെ സരിത നേരിൽ കണ്ട് അറിയിക്കുകയും ചെയ്തു. നാഗർകോവിൽ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.. തമിഴ്‌നാട്ടിൽ കമ്പനി തുടങ്ങിയപ്പോൾ എതിർപ്പുമായി വന്ന കോൺഗ്രസുകാരെ ചെറുത്തത് ദിനകരൻ പാർട്ടിക്കാരാണെന്നും സരിത വ്യക്തമാക്കിയിരുന്നു. കേരളാതമിഴ്‌നാട് അതിർത്തിയായ തക്കലയിൽ പേപ്പർ നിർമ്മാണ യൂനിറ്റും വിൽപനശാലയും തുടങ്ങാൻ സരിത പദ്ധതിയിട്ടിരുന്നു. എന്നാൽ, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി.

ഇത് മറികടക്കാനാണ് സരിത രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതെന്നാണ് വിവരം. വിവാദമായ സോളർ കേസിൽ ജാമ്യം ലഭിച്ച സരിത തമിഴ്‌നാട്ടിലെ ഒരു സോളാർ കമ്പനിയുടെ പ്രോജക്ട് മാനേജരായി പ്രവർത്തിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP