Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപദേശം; കർണ്ണനെ കുന്തി ഉപേക്ഷിച്ചതു പോലെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ രണ്ടാം ബുദ്ധി; അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ കടലിൽ വലിച്ചെറിയാൻ ഉപദേശിച്ചതും കാമുകൻ; പദ്ധതിയിട്ടത് കുട്ടിയെ കൊന്ന് ബംഗളൂരുവിലേക്ക് കടക്കാൻ; ശരണ്യ പലപ്പോഴും നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നുവെന്നും നേരിട്ടും പകർത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ; വിയാന്റെ കൊലയുടെ ചുരുളഴിച്ച് ഭണ്ഡാരക്കള്ളന്റെ അറസ്റ്റ്; ശരണ്യയ്‌ക്കൊപ്പം നിധിനേയും കുടുക്കി സിഐ സതീശൻ

തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപദേശം; കർണ്ണനെ കുന്തി ഉപേക്ഷിച്ചതു പോലെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ രണ്ടാം ബുദ്ധി; അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ കടലിൽ വലിച്ചെറിയാൻ ഉപദേശിച്ചതും കാമുകൻ; പദ്ധതിയിട്ടത് കുട്ടിയെ കൊന്ന് ബംഗളൂരുവിലേക്ക് കടക്കാൻ; ശരണ്യ പലപ്പോഴും നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നുവെന്നും നേരിട്ടും പകർത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ; വിയാന്റെ കൊലയുടെ ചുരുളഴിച്ച് ഭണ്ഡാരക്കള്ളന്റെ അറസ്റ്റ്; ശരണ്യയ്‌ക്കൊപ്പം നിധിനേയും കുടുക്കി സിഐ സതീശൻ

ആർ പീയൂഷ്

കണ്ണൂർ: കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ നിധിൻ ശരണ്യയോട് പറഞ്ഞ് കൊടുത്ത ഉപായങ്ങൾ കേട്ട് ഞെട്ടിയിരിക്കുകാണ് പൊലീസ്. ഉറങ്ങുമ്പോൾ തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ അതിന് ശരണ്യ തയ്യാറാകാതിരുന്നതോടെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ പറഞ്ഞു. മഹാഭാരതത്തിൽ കർണ്ണനെ അമ്മയായ കുന്തി ഒഴിവാക്കിയത് ഇതിന് സമാനമായ രീതിയിലാണ്. അങ്ങനെ ചെയ്താൽ താൻ പിടിക്കപ്പെടുമെന്ന് ശരണ്യ റഞ്ഞപ്പോഴാണ് കടലിൽ വലിച്ചെറിയാൻ നിധിൻ പറഞ്ഞത്. ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് ഇതിൽ നിന്നും രക്ഷപെടാനാവുമെന്നും അതിനായി പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തണമെന്നും പറഞ്ഞതോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നുമാണ് നിധിൻ പൊലീസിന് നൽകിയ മൊഴി.

കുഞ്ഞിനെ ഇല്ലാതാക്കിയ ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു തീരുമാനം. ഏതെങ്കിലും കാരണവശാൽ പൊലീസ് പിടിക്കപ്പെടും എന്ന അവസ്ഥ വന്നാൽ അതിന് തടയിടാനായി ഒരു കത്തും തയ്യാറാക്കണമെന്നും ഇയാൾ പറഞ്ഞു. ഇതിനായി ജനുവരിയിലെ ഒരു തീയതിയിൽ തന്റെ ഭർത്താവ് പ്രണവിന്റെ പീഡനം മൂലം നാടുവിടുകയാണ് എന്ന് കത്തെഴുതി വച്ചിരുന്നു. ഈ കത്തുകൊലപാതകം നടന്ന ദിവസം തന്നെ പൊലീസിന് ലഭിച്ചിരുന്നു. അതിൻ പ്രകാരമായിരുന്നു ഭർത്താവ് പ്രണവിനെ ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് നിരപരാധിയാണെന്ന് മനസ്സിലായപ്പോൾ പൊലീസ് വിട്ടയച്ചിരുന്നു.

കൊലപാതകം നടന്നതിന്റെ തലേ ദിവസം നിധിൻ അർദ്ധരാത്രിയിൽ ഒന്നര മണിക്കൂറോളം ശരണ്യയുടെ വീടിന്റെ അടുത്തുള്ള ബാങ്കിന് മുന്നിൽ നിന്നും ഫോണിൽ സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൂടാതെ സമീപ വാസിയായ യുവാവ് നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു വീണ്ടും ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ തനിക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മൊഴി ആവർത്തിക്കുകയായിരുന്നു. എന്നാൽ ശരണ്യ മൊഴിയിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിധിന്റെ ചെറുത്ത് നിൽപ്പ് കുറഞ്ഞു വരികയായിരുന്നു. ഒടുവിൽ ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

തന്റെ നഗ്‌ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ശരണ്യ മൊഴി നൽകിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോൾ സ്ഥിരീകരണം ലഭിച്ചു. ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നിരുന്നു എന്നും നേരിട്ടും പകർത്തിയിട്ടുണ്ട് എന്നും നിധിൻ ഏറ്റു പറഞ്ഞു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന വിവരവും പറഞ്ഞു. ഇത്രയും വിരങ്ങൾ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ഇയാൾക്കെതിരെ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ സതീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തുടർച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് ഇക്കാര്യങ്ങൾക്കൊക്കെ വ്യക്തയുണ്ടായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിധിനെ മൊഴി എടുത്തതിന് ശേഷം പറഞ്ഞയക്കുകയായിരുന്നു ചെയ്തത്. നിധിന് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചപ്പോൾ ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിധിനെതിരെയുള്ള നിരവധി വിവരങ്ങൾ ലഭിക്കുകയും അത് വാർത്തയാക്കുകയും ചെയ്തു. വാരത്തെ കാവിലെ ഭണ്ഡാര മോഷണവും പ്രയപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും അടക്കമുള്ള കുറ്റ കൃത്യങ്ങൾ ചെയ്തിരുന്ന ആളാണ് നിധിനെന്ന് വാർത്തയിൽ വ്യക്തമാക്കി. വാർത്ത വന്നതിന് ശേഷമാണ് സംഭവത്തിൽ നിധിനുള്ള പങ്ക് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ശരണ്യുടെ കുടുംബം പൊലീസിന് മൊഴി നൽകിയത്. തൊട്ടു പിന്നാലെ ഭർത്താവ് പ്രണവും നിധിനെതിരെ മൊഴി നൽകി. ഇതോടെയാണ് നിധിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തീമുമാനിക്കുന്നത്. അങ്ങനെയാണ് കാമുകന് കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായത്.

നിധിൻ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. മോഷണക്കുറ്റം ഉൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലിൽ ഒന്നാണ്. വാരത്തുള്ള ഒരു കാവിലെ ഭണ്ഡാരത്തിൽ നിന്നും ഭക്തർ കാണിക്ക അർപ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാൾക്കെതിരെ ഉയർന്ന മോഷണക്കുറ്റം. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുൻവശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവൻ ഇയാൾ അപഹരിച്ചു. പൊലീസ ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളിൽ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടിൽ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാൾ കടന്നു കളയാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിൻ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതു പോലെ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ തല്ല് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇത് പാർട്ടീ നേതാക്കൾ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീർക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പെൺകുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാർ താക്കീത് നൽകിയിട്ടുണ്ട്. പൊതുവേ ക്രിമിനൽ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂർ സിറ്റി സർക്കിൾ ഇൻസ്പെക്ടർ ടി.ആർ സതീശനാണ് നിധിനേയും ചോദ്യം ചെയ്യലിലൂടെ പെടുത്തിയത്. ഒടുവിൽ കുറ്റം സമ്മതിക്കേണ്ടിയും വന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭർത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്‌സ് ബുക്ക് എന്ന സോഷ്യൽ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നിൽക്കുമ്പോൾ ശരണ്യയെ മറ്റൊരാൾ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിൻ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്.

ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുൻപ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിൻ തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു. ഒരു ദിവസം ഇക്കാര്യം ഫെയ്‌സ് ബുക്ക് മെസ്സെഞ്ചർ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നിധിൻ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിൻ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗൾഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കായിട്ടാണ് പോയത്. ഗൾഫിൽ പോയ ശേഷം ഭർതൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിൻ ഇത് പരമാവധി മുതലെടുക്കുകയായിരുന്നു.

വിഷമങ്ങൾക്ക് ആശ്വാസ വാക്കേകി കൂടുതൽ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണിൽ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിൻ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകൾ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയിൽ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകൾ മാറി വീട്ടിൽ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂർണ്ണമായും നിധിന് വഴങ്ങി. ഇതാണ് വിയാന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP