Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണം കൊടുത്തത് ഓഗസ്റ്റിൽ എന്ന് സന്തോഷ് ഈപ്പന്റെ മൊഴി; മേയിൽ തന്നെ കിട്ടിയിരുന്നുവെന്ന് സ്വപ്‌നാ സുരേഷും; ദുരൂഹമായി ബെൽ ഹെവനും! പണം കൈമാറിയതിന്റെ അടുത്തുള്ള ബംഗ്‌ളാവുകൾ റിസർവ് ബാങ്കിന്റേയും മറ്റൊന്ന് ഐസക് താമസിക്കുന്ന മന്മോഹൻ ബംഗ്ലാവും; പിന്നെ രാജ്ഭവനും ഉണ്ട്; ലൈഫ് മിഷനിൽ ഖാലിദിന് കിട്ടിയ കമ്മീഷനിൽ അവ്യക്തത; കോൺസുലേറ്റ് ഇടപാടുകളിൽ ദുരൂഹത; യൂണിടാക്കിനെ സംശയിച്ച് സിബിഐ

പണം കൊടുത്തത് ഓഗസ്റ്റിൽ എന്ന് സന്തോഷ് ഈപ്പന്റെ മൊഴി; മേയിൽ തന്നെ കിട്ടിയിരുന്നുവെന്ന് സ്വപ്‌നാ സുരേഷും; ദുരൂഹമായി ബെൽ ഹെവനും! പണം കൈമാറിയതിന്റെ അടുത്തുള്ള ബംഗ്‌ളാവുകൾ റിസർവ് ബാങ്കിന്റേയും മറ്റൊന്ന് ഐസക് താമസിക്കുന്ന മന്മോഹൻ ബംഗ്ലാവും; പിന്നെ രാജ്ഭവനും ഉണ്ട്; ലൈഫ് മിഷനിൽ ഖാലിദിന് കിട്ടിയ കമ്മീഷനിൽ അവ്യക്തത; കോൺസുലേറ്റ് ഇടപാടുകളിൽ ദുരൂഹത; യൂണിടാക്കിനെ സംശയിച്ച് സിബിഐ

എം മനോജ് കുമാർ

തിരുവനന്തപുരം: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദിന് നൽകിയത് ലൈഫ് മിഷൻ കരാറിലെ കമ്മിഷൻ തുക തന്നെയോ? സ്വപ്നയും യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനും തമ്മിലുള്ള മൊഴികളിൽ ഉള്ള വൈരുധ്യമാണ് ഈ ചോദ്യം ഉയർത്തുന്നത്. ലൈഫ് മിഷനിലെ കമ്മിഷൻ തുക തന്നെയാണ് ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ലി ഷൗക്രിക്ക് നൽകിയിരിക്കുന്നത് എന്നാണ് സ്വപ്നാ സുരേഷും യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറയുന്നത്.

ഈ തുക കൈമാറിയത് 2019 മെയ്‌ മാസത്തിലാണ് എന്നാണ് സ്വപ്ന സിബിഐയ്ക്ക് നല്കിയ് മൊഴിയിൽ പറയുന്നത്. എന്നാൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത് 2019 ഓഗസ്റ്റ് മാസമെന്നും. ഈ മൊഴികളിലെ വൈരുധ്യമാണ് ഈ സംശയം ഉയർത്തുന്നത്. ബെൽഹെവൻ ഗാർഡൻസിൽ നിന്നും തുക കൈമാറിയപ്പോൾ ഈ തുകയുമായി കാറിൽ ഖാലിദ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ബംഗ്ലാവിലേക്ക് കാർ ഓടിച്ചു പോകുന്നത് താൻ കണ്ടു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ രീതിയിൽ ഒരു ബംഗ്ലാവ് അവിടെയില്ലെന്നാണ് ലഭിക്കുന്ന വിവരം. അവിടെയുള്ള രണ്ടു ബംഗ്ലാവുകളിൽ ഒന്ന് റിസർവ് ബാങ്ക് ബംഗ്ലാവ് ആണ് മറ്റേത് മന്മോഹൻ ബംഗ്ലാവും. പിന്നെ രാജ്ഭവനും. വേറെ ഒരു ബംഗ്ലാവ് അവിടെയില്ല. സന്തോഷ് ഈപ്പന്റെ മൊഴിയിൽ പറഞ്ഞ ഈ കാര്യവും സംശയം ജനിപ്പിക്കുന്നുണ്ട്.

സന്തോഷ് ഈപ്പൻ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്. സ്വപ്ന പറയുന്ന രീതിയിൽ മെയ്‌ മാസമാണ് കമ്മിഷൻ ഇടപാട് നടന്നതെങ്കിൽ ഓഗസ്റ്റ് മാസമാണ് കമ്മിഷൻ തുക കൈമാറിയത് എന്ന് സന്തോഷ് ഈപ്പൻ പറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ കരാർ ഒപ്പ് വെച്ച ജൂലായ് മാസത്തിനു മുൻപ് തുക കൈമാറിയത് എന്തുകൊണ്ട്? ഈ തുക ലൈഫ് മിഷൻ ഇടപാടിലെ തുകയല്ലേ? മെയ്‌ മാസത്തിൽ തുക കൈമാറിയിട്ടുണ്ടെങ്കിൽ വേറെ എന്തൊക്കെയോ ഇടപാടുകൾ യുഎഇ കോൺസുലെറ്റുമായി സന്തോഷ് ഈപ്പൻ നടത്തിയിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പന് കരാർ ലഭിച്ചത്. സർക്കാർ വഴിയല്ല കരാർ ലഭിച്ചത് എന്ന് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നുണ്ട്. സർക്കാർ വഴി ആണെങ്കിൽ യുഎഇ കോൺസുലെറ്റിനു ഈ വൻ തുക കൈമാറേണ്ട ആവശ്യമേ വരില്ലായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ വാദത്തിൽ പിടിച്ചാണ് സന്തോഷ് ഈപ്പനും യുഎഇ കോൺസുലെറ്റുമായി എന്തൊക്കെ ഇടപാടുകൾ നടന്നു എന്ന കാര്യത്തിൽ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കുന്നത്.

സിറാജ് ബ്യൂറോ ചീഫ് ബഷീറിന്റെ മരണം നടന്ന ഓഗസ്റ്റ് രണ്ടുമായി ലൈഫ് മിഷൻ കമ്മിഷൻ തുക കൈമാറിയത് ബന്ധിപ്പിക്കാൻ നടക്കുന്ന നീക്കത്തിൽ അന്വേഷണ ഏജൻസികൾ ദുരൂഹത സംശയിക്കുന്നുണ്ട്. കൈരളി എംഡി ജോൺ ബ്രിട്ടാസ് കമ്മിഷൻ തുക കൈമാറി എന്ന് പറയുന്നത് ഓഗസ്റ്റ് മാസമാണ്.മന്ത്രി തോമസ് ഐസക്കും ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുക കൈമാറ്റം ഓഗസ്റ്റ് മാസം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ മാസം കരാർ ഒപ്പിട്ടെങ്കിൽ ഓഗസ്റ്റ് മാസം പണം കൈമാറിയിരിക്കാൻ സാധ്യതകൾ ഏറെയുമാണ്. പക്ഷെ തുക കൈമാറിയത് മെയ് മാസമാണെന്ന് സ്വപ്ന ഉറപ്പിച്ച് പറയുന്നുണ്ട്.

യൂണിടാക്കുമായി കരാർ ഒപ്പിടുന്നതിനു മുൻപ് എന്ത് തുകയാണ് ഇവർ കൈമാറിയത് എന്നാണ് സിബിഐയും എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നത്. സന്തോഷ് ഈപ്പന്റെ മൊഴിയേക്കാൾ ഏജൻസികൾ ഈ കാര്യത്തിൽ വിശ്വാസ്യത കൽപ്പിക്കുന്നത് സ്വപ്നയുടെ മൊഴിക്കാണ്. തുക കൈമാറിയത് മെയ്‌ മാസം എന്ന് സ്വപ്ന ഉറപ്പിച്ച് പറയുമ്പോൾ ഈ മൊഴിയിൽ അന്വേഷണ ഏജൻസികൾ ദുരൂഹത സംശയിക്കുകയാണ്. യൂണിടാക്ക് എന്തോ ഇടപാട് മുൻപ് തന്നെ നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് സന്തോഷ് ഈപ്പനെ വീണ്ടും സിബിഐ സംഘം ചോദ്യം ചെയ്‌തേക്കും.

സ്വപ്ന ഉറപ്പിച്ച് പറയുന്നത് ഖാലിദിനു തുക കൈമാറിയത് 2019 മെയ്‌ മാസം എന്നാണ്. എന്നാൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഉപകരാർ മെയ്‌ മാസം ഒപ്പിട്ടിട്ടില്ല. 2019 ജൂലായിലാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനായി റെഡ്ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടത്. ജൂലായ് 31-നാണ് യൂണിടാക്കും യു.എ.ഇ. കോൺസുലേറ്റും ഉപകരാറിന്റെ പിറവി. കരാർ ജൂലായ് മാസമായിരിക്കെ സ്വപ്ന പറയുന്നത് കമ്മിഷൻ തുക കൈമാറിയത് മെയ്‌ മാസമാണ്. സ്വപ്നയുടെ ഈ മൊഴിയിലാണ് ദുരൂഹത പതിയിരിക്കുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. അതുകൊണ്ട് തന്നെ കമ്മിഷൻ തുകയിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പനും തമ്മിലാണ് ഉപകരാർ പിറവി വന്നത്. ഇത് ജൂലായിലാണ്. മൊഴിയിൽ സ്വപ്ന ഉറച്ച് നിൽക്കുന്നത്‌കൊണ്ട് മെയ്‌ മാസത്തെ പണം കൈമാറ്റം അന്വേഷണ വിധേയമാക്കണം എന്നാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ തീരുമാനം. മെയ്‌ മാസം ഖാലിദിനു പണം കൈമാറിയിരിക്കെ സന്തോഷ് ഈപ്പൻ ഈ കൈമാറ്റം നടന്നത് ഓഗസ്റ്റിൽ എന്ന് പറയുന്നത് എന്തിനാണ് എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണക്കടത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഓഗസ്റ്റിൽ പണം കൈമാറ്റം നടത്തി എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസാണ്.

ബഷീറിന്റെ വിവാദ വാഹാനാപകട മരണം നടന്ന തീയതിയുമായി ചേർത്ത് വച്ചാണ് ബ്രിട്ടാസ് പണം കൈമാറ്റം നടന്നത് ഓഗസ്റ്റ് മാസമാണ് എന്ന വെളിപ്പെടുത്തൽ നടത്തിയത്. മന്ത്രി തോമസ് ഐസക്കാണ് ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ ഉടൻ തന്നെ സ്ഥിരീകരിച്ചത്. മന്ത്രി എ.കെ.ബാലനും ഈ വെളിപ്പെടുത്തൽ ശരിവെച്ചു. ബ്രിട്ടാസിന്റെ വെളിപ്പെടുത്തലും മന്ത്രിമാരുടെ പ്രതികരണങ്ങളും സിബിഐ അവലോകനം ചെയ്തിരുന്നു. ഇതിനു ശേഷമാണ് സ്വപ്നയുടെ മൊഴി പിന്തുടർന്നു അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി സിബിഐ വീണ്ടും പരിശോധിക്കുന്നത്. സന്തോഷ് ഈപ്പനെ വീണ്ടും സിബിഐ വിളിച്ചു വരുത്തിയേക്കും.

സിബിഐയോടു പറഞ്ഞ കാര്യം തന്നെയാണ് യൂണിടാക് എംഡി റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിലും ആവർത്തിക്കുന്നത്. ഓഗസ്റ്റ് രണ്ടിനും പതിനഞ്ചിനും ഇടയിൽ ഖാലിദ് ഉൾപ്പെടെ നാലുപേർ ഖത്തർ എയർവെയ്‌സിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരാൾ ഖത്തറിൽ നിന്നും കെയ്‌റോയിലേക്ക് പോയിട്ടുണ്ട്. ബാക്കി മൂന്നു പേർ ഖത്തറിൽ നിന്നും ദുബായിലേക്കും പോയിട്ടുണ്ട്. മാധ്യമങ്ങൾ വേണമെങ്കിൽ ഈ കാര്യം അന്വേഷിക്കട്ടെ എന്നാണ് സന്തോഷ് ഈപ്പൻ ഈ അഭിമുഖത്തിൽ പറയുന്നത്. ഇത് പറഞ്ഞാണ് കമ്മിഷൻ കൈമാറിയത് ഓഗസ്റ്റിൽ തന്നെയാണ് എന്ന് സന്തോഷ് ഈപ്പൻ ഉറപ്പിച്ച് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP