Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാടക കുടിശികയുടെ പേരിൽ വീട്ടുടമസ്ഥൻ ഇറക്കിവിട്ടപ്പോൾ പാതയോരത്ത് ഷെഡ്‌കെട്ടി താമസം; അഞ്ച് മക്കൾക്കൊപ്പം കോരിചൊരിയുന്ന മഴയത്ത് കഴിഞ്ഞപ്പോൾ പൊലീസിന്റെ പരിഹാസവും മുറിയിൽ പൂട്ടിയിട്ടുള്ള നടപടിയും; മക്കൾക്കെല്ലാം ഓരോ തരത്തിൽ അസുഖങ്ങൾ; രണ്ടാമത്തെ മകന് ഉദരശസ്ത്രക്രിയയ്ക്ക് പണം വേണ്ടിവന്നപ്പോൾ അവയവങ്ങൾ വിൽക്കാൻ ഞാൻ തയ്യാറായത്; സഹായ വാഗ്ദാനം നൽകിയ ഷൈലജ ടീച്ചറിനേയും പിന്നീട് കണ്ടില്ല; മക്കളുടെ ചികിത്സയ്ക്കായി അവയവം വിൽക്കാനൊരുങ്ങിയ ശാന്തി മറുനാടനോട് പ്രതികരിക്കുന്നു  

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:'വാടക കുടിശിഖയുടെ പേരിൽ വീട്ടുടമസ്ഥൻ ഇറക്കിവിട്ടപ്പോൾ പാതയോഗത്ത് ഷെഡ്കെട്ടി തങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു.ഇതിനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വൈകിട്ട് 5.30 മുതൽ പിറ്റേന്ന് രാവിലെ 10.30 വരെ 5 മക്കളുമായി പാതയോരത്ത് കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ടിവന്നു...അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ പൊലീസ് കണക്കറ്റ് പരിഹസിക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു...

തഹസീൽദാരെത്തി,വീട് നിർമ്മിച്ചുനൽകാൻ നടപടി സ്വീകരിക്കാമെന്നും ഷൈലജ ടീച്ചർ മൊബൈലിൽ വിളിച്ച് മക്കളെ ഏത് ആശുപത്രിയിൽ വേണമെങ്കിലും ചികത്സിക്കാൻ സൗകര്യമുണ്ടാക്കാമെന്നും അറിയിച്ചിരുന്നു.തുടർന്ന് താമസിച്ചിരുന്ന വീട്ടിൽകൊണ്ടാക്കി അവരെല്ലാം സ്ഥലം വിട്ടു.പിന്നീട് ഇതുവരെ ഒരു വിവരവും അന്വേഷിച്ചിട്ടില്ല.പിച്ചയെടുത്തെങ്കിലും മക്കളുടെ ചികത്സ നടത്താമായിരുന്നു.ഇപ്പോൾ അതിനും സാധിക്കാത്ത അവസ്ഥിയിലേയ്ക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്'

മക്കളെ ചികത്സിക്കാൻ സ്വന്തം അവയവങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് എഴുതിയ ബോർഡുമായെത്തി,നീതി നിഷേധത്തിനെതിരെ 5 മക്കൾക്കൊപ്പം ഒരു രാത്രി മുഴുവൻ കോരിച്ചൊരിയുന്ന മഴയത്ത് പാതയോരത്ത് തങ്ങി പ്രതിഷേധിച്ച വരാപ്പുഴ ചിറയ്ക്കകം നിവാസി ശാന്തി താൻ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും തെരുവിലേയ്ക്കുറങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെയാണ്.
.ഈ മാസം 21-നാണ് വല്ലാർപാടം- കണ്ടെയ്നർ പാതയോരത്ത് ഷെഡ് സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ശാന്തിയും മക്കളുമെത്തുന്നത്.തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും പാതയോരത്ത് താമസിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം ശാന്തി മറുനാടനോട് വിശദമാക്കി.ഇതിന്റെ പൂർണ്ണരൂപം ചിവടെ.

പാലക്കാട് കൽമണ്ഡപം സ്വദേശിയാണ്.ഭർത്താവിനൊപ്പമാണ് 13 വർഷം മുമ്പ് മലപ്പുറത്തെത്തുന്നത്.വീട്ടുജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ആദ്യകാലത്ത് വീട് കഴിഞ്ഞിരുന്നത്.ഡ്രൈവിങ് സ്‌കൂളിൽ ടീച്ചറായും ജോലിനോക്കിയിട്ടുണ്ട്്.ഇടക്കാലത്ത് ഭർത്താവ് ഉപേക്ഷിച്ചുപോയി.മക്കൾ വളർന്നതോടെ ജീവിതം പച്ചപിടിച്ചുവരികയായിരുന്നു.

കഴിഞ്ഞ 8 വർഷമായി വരാപ്പുഴയിലാണ് താമസം.മൂത്തവർ മൂന്നുപേർക്കും ചെറിയ ജോലികളായതോടെ സാമ്പത്തികമായും കുടംബം മെച്ചപ്പെട്ടുവരികയായിരുന്നു.ഇതിനിടയിലാണ് പാതവക്കിൽ നിന്നിരുന്ന മൂത്തമകൻ രാജേഷിനെ(26)ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.2018 ലായിരുന്നു അപകടം.കൊച്ചിയിലെ അസ്റ്റർ മെഡിസിറ്റിയിലായിരുന്നു ചികത്സ.18 ലക്ഷത്തോളം രൂപ ചെലവായി.സുമനസ്സുകളിൽ ചിലരൊക്കെ അവസ്ഥയറിഞ്ഞ് ചെറിയ തുകകൾ നൽകി.മറ്റ് ചിലർ പലിശയില്ലാതെ പണം നൽകിയും സഹായിച്ചിരുന്നു.

ഇതിനിടയിൽ രണ്ടാമത്തെ മകന് രഞ്ജിത്തിന്(23)ഉദരശസ്ത്രക്രീയയും നടത്തേണ്ടിവന്നു.ഈ വഴിക്കും നല്ലൊരുതുക ചെലവായി.മറ്റൊരുമകൻ ജന്മനാ പലവിധരോഗങ്ങൾക്കായി ചികത്സയിലാണ്.ഇയമകൾ ജസീറ്റ(12)ക്ക് മലപ്പുറത്തുവച്ച് ഓട്ടോറിക്ഷകൾ തമ്മിൽകൂട്ടിയിടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.കണ്ണിന് ഓപ്പറേഷൻ വേണമെന്ന് അന്നെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.അത് ഇതുവരെ നടത്താനായിട്ടില്ല.വരാപ്പുഴയിലെ തീയറ്റർ ജീവനക്കാരനായിരുന്ന മകൻ സജിത്തിനുണ്ടായിരുന്ന ജോലിയും കോവിഡ് എത്തിയതോടെ നഷ്ടമായി.ഇതോടെ കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിട്ടതോടെ താമസിച്ചിരുന്ന വീടിന്റെ വാടക മുടങ്ങി.തുടർന്ന് വീട്ടുടമ വീട്ടിൽ നിന്നിറക്കി വിട്ടു.

പെട്ടൊന്നുരുവീട് കണ്ടെത്തണമെങ്കിൽ ബ്രോക്കർമാരുടെ സഹായം വേണം.ഇതിനായി നല്ലൊരുസംഖ്യയും സംഘടിപ്പിക്കണം.ഇത് കൈയിൽവരുന്നതുവരെ പാതയോരത്ത് എവിടെയെങ്കിലും ഷെഡ്കെട്ടി താമസിക്കാമെന്നുകരുതി.അങ്ങിനെയാണ് കണ്ടെയ്മെന്റ് റോഡിൽ പാതയോരത്ത് കുടിൽകെട്ടുന്നതിന് തീരുമാനിച്ചത്.തൂണുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയപ്പോഴേയ്ക്കും വൈകിട്ട് 5.30 ആയി.ഈസമയത്ത് പൊലീസെത്തി ഇത് പൊളിച്ചുകളഞ്ഞു.ഇവിടെ നിന്നും പോകണമെന്നും പറഞ്ഞു.

റോഡിൽ ആർക്കും നിൽക്കാമല്ലോ..ഞങ്ങൾ ഇവിടെ നിൽക്കും എന്നായി ശാന്തി.അപ്പോൾ ശക്തമായ മഴവന്നു.മഴ വന്നപ്പോൾ പൊലീസുകാർ സന്തോഷിക്കുകയായിരുന്നു.ഞങ്ങൾ മഴനനഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ ഇവരിൽ ചിലർ കളിക്കി.ഞങ്ങൾ പൊയ്ക്കോളും എന്നുകരുതിയാവും പൊലീസ് സ്ഥലം വിട്ടു.അട്ടയും തേളും പഴുതാരയും പുഴുക്കളുമെല്ലാം ശല്യം ചെയ്തിട്ടും ഞങ്ങൾ മഴയും നനഞ്ഞ് അവിടെത്തന്നെ നിന്നു.പോകാൻ മറ്റൊരിടം ഇല്ലായിരുന്നു എന്നതായിരുന്നു ഇതിന് കാരണം.

നേരം പുലർന്ന് 10 മണിയായപ്പോഴേയ്ക്കും പൊലീസുകാർ വീണ്ടും വന്നു.ഇത്തവണ അവർ നയപരമായിട്ടാണ് ഇടപെട്ടത്.അത് ഞങ്ങളെ ചതിക്കാനായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്.എല്ലാപ്രശ്നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞാണ് അവർ എത്തിയത്.ഇക്കാര്യത്തിൽ ഉറപ്പുകിട്ടാതെ നിന്നിരുന്ന സ്ഥലത്തുനിന്നും മാറില്ല എന്നുപറഞ്ഞപ്പോൾ ഞങ്ങളെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങളെ ഒരു മുറിയിൽക്കയറ്റി പൂട്ടിയിട്ടു.പൊലീസുകാരിൽ ചിലർ സംസാരിച്ചത് അശ്ലീലച്ചുവയോടെയായിരുന്നു.എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കാനായിരുന്നു അവരുടെ നീക്കം.

മണിക്കൂറികൾ തടവിലാക്കപ്പെട്ടു.പിന്നീട് തഹസീൽദാർ എത്തി സംസാരിച്ചു.വീട് 6 മാസത്തിനുള്ളിൽ ശരിക്കിത്തരാമെന്ന് പറഞ്ഞു.ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചർ മൊബൈലിൽ വിളിച്ച് മക്കളുടെ ചികത്സയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്ന് പറഞ്ഞ്.ലയൺസ് ക്ലെബ്ബുകാർ 5 മാസത്തെ വീട്ടുവാടക കൊടുക്കാമെന്ന് പറഞ്ഞു.അവർ അത് പാലിക്കുകയും ചെയ്തു.ഇതിനുശേഷം നേരത്തെ താമസിച്ചിരുന്ന വീട്ടിൽ കൊണ്ടാക്കിയ ശേഷം അവരെല്ലാം പിരിഞ്ഞു.പട്ടിണിയും പരിവട്ടവുമായിട്ട് ദിവസങ്ങളായി.ആരും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.ഞങ്ങൾ ശരിക്കും കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായി.

ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചതിനുപിന്നാലെ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത് അവർക്ക് ആവശ്യമായ സുരക്ഷയൊരുക്കിയെന്നും സംരക്ഷിച്ചും എന്നും ഒക്കെയാണ്.സുരക്ഷയും സംരക്ഷണവും ഒരുക്കിയില്ലെന്ന് മാത്രമല്ല ,കിട്ടിയ അവസരത്തിൽ തീരെ മനുഷ്യത്വമില്ലാതെ, ഒരു അമ്മയ്ക്കും താങ്ങാനാവത്ത പദപ്രയോഗങ്ങളാണ് അവരിൽ നിന്നും നേരിടേണ്ടി വന്നത്.ഈ സ്ഥിതിയിൽ ജീവിതം എങ്ങിനെ മുന്നോട്ടുപോകുമെന്നറിയില്ല.എങ്കിലും അതിജീവനായി പൊരുതും.നീധി നിഷേധത്തിനായി തെരുവിലിറങ്ങും.എനിക്കുവേണ്ട് മാത്രമല്ലാ..എന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്ന അമ്മമാർക്കും കൂടിവേണ്ടിയിട്ടാണ് വിണ്ടും സരരംഗത്തിറങ്ങുന്നത്.അവർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP