Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ എന്നേയും ഭാര്യയേയും പരിവാറുകാർ തട്ടിക്കൊണ്ടു പോയി; തർബിയത്ത് പഠിച്ചിച്ചത് മദ്യപിക്കരുതെന്നും ആയുധം എടുക്കരുതെന്നും; ആർഎസ്എസ് പറഞ്ഞു തരുന്നത് ഭീകരവാദവും; ഇതെന്റെ അവസാനത്തെ വീഡിയോ ആകാം; എല്ലാവരും ഞങ്ങൾക്കായി പ്രാർത്ഥിക്കണം; ഹിന്ദു മതം വിട്ട് ഇസ്ലാമായ സന്ദീപിന് പറയാനുള്ളത്

മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ എന്നേയും ഭാര്യയേയും പരിവാറുകാർ തട്ടിക്കൊണ്ടു പോയി; തർബിയത്ത് പഠിച്ചിച്ചത് മദ്യപിക്കരുതെന്നും ആയുധം എടുക്കരുതെന്നും; ആർഎസ്എസ് പറഞ്ഞു തരുന്നത് ഭീകരവാദവും; ഇതെന്റെ അവസാനത്തെ വീഡിയോ ആകാം; എല്ലാവരും ഞങ്ങൾക്കായി പ്രാർത്ഥിക്കണം; ഹിന്ദു മതം വിട്ട് ഇസ്ലാമായ സന്ദീപിന് പറയാനുള്ളത്

എംപി റാഫി

കോഴിക്കോട്: 'ഇതെന്റെ അവസാനത്തെ വീഡിയോ ആകാം, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം' ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച എറണാകുളം തൃപ്പൂണിത്തറ സ്വദേശി സന്ദീപിന്റെ വാക്കുകളാണിത്. മതം മാറിയതിന്റെ പേരിൽ സന്ദീപും കുടുംബവും ആർ.എസ്.എസിൽ നിന്ന് നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ വിവരിക്കുന്നതാണ് വീഡിയോ. തങ്ങളെ കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുന്നതായും സന്ദീപ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

കോഴിക്കോട് മുഖദാറിലുള്ള തർബിയ്യത്തുൽ ഇസ്ലാം സഭ എന്ന സ്ഥാപനത്തിൽ നിന്നാണ് സന്ദീപ് ഇസ്ലാം മതം സ്വീകരിച്ചത്. ഇതിനെ തുടർന്ന് സന്ദീപിനും കുടുംബത്തിനും ആർഎസ്എസ്സിൽ നിന്ന് ശാരീരികമായും മാനസികമായും പീഡനങ്ങൾ ഏൽക്കേണ്ടി വരികയായിരുന്നുവെന്ന് വീഡിയോയിൽ പറയുന്നു. സയൻസ് ബിരുദദാരിയായ സന്ദീപ് ഇസ്ലാം മതം സ്വീകരിച്ച് സാദിക്ക് എന്ന പേര് സ്വീകരിക്കുകയും ഭാര്യ ആരിഫയുകുകയും ചെതയ്തിരുന്നു. എന്നാൽ ഇതിനിടക്ക് ആർഎസ്എസ് കേന്ദ്രത്തിൽ മാസങ്ങളോളം താമസിച്ചു. ഇപ്പോൾ ഒരു വർഷത്തിനു ശേഷം സന്ദീപ് ആർ.എസ്.എസിനെതിരെ ആഞ്ഞടിക്കുകയാണ്. മുമ്പ് തർബിയത്തിനെതിരെ താൻ പറഞ്ഞത് ഭീഷണിയെ തുടർന്നാണെന്നും വെളിപ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വീഡിയോ പ്രചരിക്കുന്നുണ്ട്.

മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ ഇവരെ ആർഎസ്എസ്സുകാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട് ചെറുവണ്ണൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ പാർപ്പിക്കുകയും പീഡനം നടത്തുകയുമായിരുന്നത്രെ. തർബിയ്യത്തുൽ ഇസ്ലാം സഭക്കെതിരെ ആർഎസ്എസ്സുകാർ കത്തികാട്ടി ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയായിരുന്നെന്നും ഇത് ജനം ടി.വിയിൽ സംപ്രേഷണം ചെയ്യുകയുമായിരുന്നു. ഇഷ്ട മതം സ്വീകരിക്കാനും വിശ്വസിക്കാനും പൗരന് ഭരണഘടന ഉറപ്പാക്കുമ്പോഴാണ് ഇത്തരം അനീതികൾ അരങ്ങേറുന്നത്.

ജനം ടിവിക്കു വേണ്ടി ഇസ്ലാമിനേയും തർബിയ്യത്ത് സഭക്കും എതിരെ കത്തി മുനയിൽ നിറുത്തി ഇന്റർവ്യൂ നടത്തുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. കുഞ്ഞഇനെയും ഭാര്യയേയും വിചാരിച്ച് മാത്രമാണ് ആ നിമിഷം അഭിമുഖം നൽകിയത്. ഇത് പറയുന്നതിന്റെ പേരിൽ ഞാൻ ഏത് നിമിഷവും കൊല്ലപ്പെടാം. ആറ് മിനുട്ടിലധികമുള്ള എറണാകുളം സ്വദേശിയായ സന്ദീപ് എന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

ഒരു വർഷം മുൻപ് ഇസ്ലാം സ്വീകരിച്ചതിന്റെ പേരിലാണ് ആർഎസ്എസ്സിന്റെ വധ ഭീഷണി നേരിടുകയാണ് താനെന്ന വെളിപ്പെടുത്തലാണ് സന്ദീപ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഇസ്ലാമിൽ നിന്ന് മറ്റു മതം സ്വീകരിക്കുവാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ ഹിന്ദു മതം അടക്കമുള്ള മതങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിക്കാനും. എന്നാൽ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് യുവാവ് വീഡിയോയിൽ അത്രയും പറയുന്നത്.

വീഡിയോയിലെ വിശദാംഷം ഇങ്ങനെയാണ്:

സന്ദീപും ഭാര്യയും ഒരു വർ്ഷം മുൻപാണ് ഇസ്ലാം സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങൾ തർബീയത്ത് ഇസ്ലാം സഭ എന്ന മത പഠന കേന്ദ്രത്തിൽ നിന്ന് ഇസ്ലാം മത പഠനം പൂർത്തിയാക്കിയ യുവാവിനെയും കുടുംബത്തെയും കോഴിക്കോട് വെച്ച് ആർഎസ്എസ്സുകാർ പിടികൂടുകയും ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാജ്യത്തിന് വേണ്ടിയും മതത്തിനു വേണ്ടിയും ആരെയും കൊല്ലാമെന്നാണ് ആർഎസ്എസ് അവിടെ പഠിപ്പിക്കുന്നത്. അവിടെ വെച്ച് വാൾ മുനയിൽ നിറുത്തി തന്നെയും കുടുംബത്തെയും ജനം ടിവി ലേഖകൻ ഇന്റർവ്യൂ ചെയ്യുകയും തർബിയത്ത് ഇസ്ലാം സഭയ്‌ക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ഓർത്തു മാത്രമാണ് താൻ അതനുസരിച്ചത് എന്നും അതിൽ പശ്ചാത്തപിക്കുന്നു എന്നും സന്ദീപ് പറയുന്നു.

തന്റെ അച്ഛൻ മരണപ്പെട്ടപ്പോൾ തന്നെ മാത്രമാണ് പോവാൻ അനുവദിച്ചത്. ഭാര്യയേയും കുഞ്ഞിനേയും അവർ പിടിച്ചു വെച്ചു. ഒരിക്കലും കോഴിക്കോടുള്ള ആ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയതല്ല.പിന്നീട് എന്തോ ഭാഗ്യത്തിനാണ് കുടുംബത്തെ അവർ തിരികെ കൊണ്ട് വന്നത്. അതിനു ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് തിരികെ പോകാൻ കൂട്ടാക്കാതിരുന്ന ഞങ്ങളെ ഫോണിൽ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തുകയാണവർ. ഏത് നിമിഷവും ഞാൻ കൊല്ലപ്പെട്ടേക്കാം. എന്റെ ഈ വീഡിയോ കേൾക്കുന്ന ഓരോ ആർഎസ്എസ്സുകാരനും വാളുമായി ഞങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങാൻ സാധ്യതയുണ്ട്. അത്രയധികം ഭീഷണികളാണ് വരുന്നത്.

പൊലീസിന് പോലും എന്നെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. യഥാർത്ഥ ഭീകരത ആർഎസ്എസ് ഭീകരതയാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. തർബിയത്ത് ഇസ്ലാം സഭയിൽ മദ്യപിക്കരുത്, ആയുധം എടുക്കരുത് , പുക വലിക്കരുത് തുടങ്ങിയ നല്ല കാര്യങ്ങളാണ് എന്നെ പഠിപ്പിച്ചതെങ്കിൽ എങ്ങനെ ഒരു ഭീകരവാദി ആവാമെന്നാണ് ആർഎസ്എസ് കേന്ദ്രത്തിൽ പഠിപ്പിക്കുന്നത്. ഞങ്ങളെ പോലെ മതം മാറിയവർ വേറെയും അതിനകത്ത് കുടുങ്ങി കിടപ്പുണ്ട്. ഞങ്ങൾ പ്രായ പൂർത്തി ആയവരാണ്. ഞങ്ങളുടെ കുഞ്ഞ് എങ്ങനെ വളരണമെന്ന് തീരുമാനിക്കേത് ഞങ്ങളാണ്. അതൊന്നും വക വെയ്ക്കാതെ കൊന്നു കളയുമെന്ന ഭീഷണി നടത്തിയാണ് മതം മാറ്റത്തിന് ആർഎസ്എസ് പ്രേരിപ്പിക്കുന്നത്.

ജനം ടിവിക്ക് നൽകിയ ഇന്റർവ്യൂ ആരും വിശ്വസിക്കരുത്. ഞങ്ങളുടെ വീഡിയോ കാണിച്ചു മതം മാറാൻ ഒരുങ്ങി നിൽക്കുന്ന ആളുകളെ അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം. ആയുധത്തിനു മുൻപിൽ നിന്ന് പറയേണ്ടി വന്നതാണ്. ഞങ്ങൾ ഒരുപക്ഷെ കൊല്ലപ്പെട്ടേക്കാം. എങ്കിലും ഈ സത്യം ആളുകൾ അറിയണം.- ഫോണിൽ സ്വയം ചിത്രീകരിച്ച വീഡിയോയിൽ സന്ദീപ് പറയുന്ന കാര്യങ്ങളാണിത്.

സന്ദീപിന്റെയും ഭാര്യയുടെയും അഭിമുഖം ജനം ടിവി സംപ്രേഷണം ചെയ്തതായി ദൃശ്യങ്ങളും വ്യക്തമാക്കുന്നു. ദമ്പതികളെ ഒരുവർഷം മുമ്പ് അഭിമുഖം നടത്തിയിരുന്നതായി ജനം ടിവി റിപ്പോർട്ടറും മറുനാടൻ മലയാളിയോടു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP