Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദ്യോഗസ്ഥന്മാരെ മോഷ്ടാക്കളാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാർ! വൻതോതിൽ ചന്ദനം കടത്തിയ ഉദ്യോഗസ്ഥന് എതിരായുള്ള നടപടികൾ റദ്ദു ചെയ്തു; നടപടി കേസ് ഫയൽ മുക്കിയ ശേഷം; റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്

ഉദ്യോഗസ്ഥന്മാരെ മോഷ്ടാക്കളാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാർ! വൻതോതിൽ ചന്ദനം കടത്തിയ ഉദ്യോഗസ്ഥന് എതിരായുള്ള നടപടികൾ റദ്ദു ചെയ്തു; നടപടി കേസ് ഫയൽ മുക്കിയ ശേഷം; റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായിരിക്കവേ ഒരു രൂപയുടെ ക്രമക്കേട് നടന്നാൽ ജീവിതകാലം മുഴുവനും വിജിലൻസ് കേസുമായി കോടതി കയറുന്ന അനേകം പേരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, വൻകിട മോഷണമാണെങ്കിൽ കൂടി ഉന്നത ബന്ധം ഉണ്ടെങ്കിൽ തട്ടിപ്പുകളുടെ ഫയൽ മുക്കിയ ശേഷവും സർവീസിൽ തിരിച്ചു കയറാം. മോഷ്ടിക്കുന്നവർക്ക് കൂടി പ്രചോദനം നൽകാൻ വേണ്ടി വിചിത്രമായ ഉത്തരവ് ഇറക്കിയത്. ഇടുക്കിയിലെ ചന്ദനമരങ്ങൾ മോഷണം പോയ കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സർക്കാർ ഫയലുകൾ മുക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000ത്തിൽ വൻതോതിൽ ചന്ദന മരങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇടുക്കി കലക്‌ട്രേറ്റ്, ദേവികുളം താലൂക്ക്, ദേവികുളം ആർ.ഡി.ഒ ഓഫീസുകളിൽ നിന്നും അപ്രത്യക്ഷമായത്. നിർണ്ണായക ഫയലുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ചന്ദന കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ സർക്കാർ വകുപ്പ തല നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളിൽ നിന്നൊഴുവാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കിയത്.

ചന്ദന മാഫിയായ്ക്ക് കുട പിടിച്ച് സർക്കാർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000 ൽ വൻതോതിൽ ചന്ദനമരം കടത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പു തല നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളിൽ നിന്നൊഴുവാക്കി റവന്യൂ വകുപ്പ് കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ദേവികുളം താലൂക്കിൽ നിന്നും ചന്ദന മരങ്ങൾ കടത്തിയ സംഭവത്തിൽ ഫയലുകളൊന്നും കാണാനില്ലെന്ന വാദമുയർത്തിയാണ് റവന്യൂ വകുപ്പ് ചന്ദന മാഫിയായുടെ സഹായികളായ ഉദ്യോഗസ്ഥരെ ശിക്ഷാ നടപടിയിൽ നിന്നൊഴിവാക്കിയത്. ഫയലുകൾ അപ്രത്യക്ഷമായതിനെപ്പറ്റി തുടനന്വേഷണം നടത്താതെ നിർണായകമായ തെളിവുകളില്ലാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോസ്ഥരെ വകുപ്പുതല ശിക്ഷാനടപടിയിൽ നിന്നും സർക്കാർ ഒഴിവാക്കി. ലാന്റ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് മറികടന്നാണ് സർക്കാർ തീരുമാനം.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000 ൽ വൻതോതിൽ ചന്ദന മരങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് കാന്തല്ലൂർ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ വകുപ്പുതല നടപടി എടുത്തിരുന്നു. എന്നാൽ ചന്ദനം കടത്തിയതുമായി ബന്ധപ്പെട്ട ഒരു ഫയലും കാണാനില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുൻ കാന്തല്ലൂർ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1999 മുതൽ 2001 വരെ കാന്തല്ലൂർ, മറയൂർ, കീഴന്തൂർ എന്നിവിടങ്ങളിലെ പുറമ്പോക്ക്, വനഭൂമികളിൽ നിന്ന് വൻതോതിൽ ചന്ദനമരങ്ങൾ മോഷണം പോയതായി കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

ചന്ദന തടികൾ നഷ്ടപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇടുക്കി കലക്‌ട്രേറ്റ്, ദേവികുളം താലൂക്ക്, ദേവികുളം ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ചന്ദന മോഷണം സംബന്ധിച്ച് ഫയലുകൾ കണാതായിരിക്കുകയാണ്. ഒരുഫയലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിർണായക തെളിവില്ലാതെ നടപടിയെടുക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന ലാന്റ് റവന്യൂ കമ്മിഷണറുടെ കണ്ടെത്തൽ മറികടന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ചന്ദനമരങ്ങൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഒരു നീക്കവുമുണ്ടായില്ലെന്നും പുറമ്പോക്ക്, തരിശ് ഭൂമികൾ കൃത്യമായി അളക്കാനോ സംരക്ഷിത വൃക്ഷങ്ങൾ എണ്ണി തിട്ടപ്പെടുത്താനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നുമാണ് ലാന്റ് റവന്യൂ കമ്മിഷണർ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP