Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നട്ടെല്ല് ഒടിഞ്ഞവരെയും കാൻസർ രോഗിയേയും സുഖപ്പെടുത്തി സജിത്ത് ജോസഫും കുഴിനഖവും പുഴുക്കടിയും മാറ്റി ഭാര്യയുടെയും തട്ടിപ്പ്; ചങ്ങനാശേരിയിലെ കൊട്ടാര സദൃശ്യമായ വീടിന് പുറമേ പരുന്തുംപാറയിൽ കോടികളുടെ റിസോർട്ട്; സജിത് പാസ്റ്റർ സമ്പാദിച്ച് കൂട്ടിയത് മുഴുവൻ ചതിയിലൂടെ

നട്ടെല്ല് ഒടിഞ്ഞവരെയും കാൻസർ രോഗിയേയും സുഖപ്പെടുത്തി സജിത്ത് ജോസഫും കുഴിനഖവും പുഴുക്കടിയും മാറ്റി ഭാര്യയുടെയും തട്ടിപ്പ്; ചങ്ങനാശേരിയിലെ കൊട്ടാര സദൃശ്യമായ വീടിന് പുറമേ പരുന്തുംപാറയിൽ കോടികളുടെ റിസോർട്ട്; സജിത് പാസ്റ്റർ സമ്പാദിച്ച് കൂട്ടിയത് മുഴുവൻ ചതിയിലൂടെ

അനീഷ് ചെമ്പേരി

കണ്ണൂർ: രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റർ സജിത്ത് ജോസഫിന്റെ തട്ടിപ്പുകൾ മറുനാടൻ പരമ്പരയായി പുറത്തുവിട്ടിരുന്നു. സ്വന്തം 'നാടക സംഘത്തെ' വെച്ചു കൊണ്ടും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ്രതീക്ഷ നൽകി കൊണ്ടുമാണ് സജിത് പാസ്റ്റർ തട്ടിപ്പുകൾ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുൻകാലങ്ങളിൽ മറുനാടൻ പൊളിച്ചടുക്കിയത്. ഇപ്പോൾ എങ്ങനെയാണ് സജിത്ത് ജോസഫ് രോഗശാന്തി ശുശ്രൂഷ നടത്തി കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചതെന്ന കാര്യമാണ് മറുനാടൻ പുറത്തു കൊണ്ടുവരുന്നത്.

കണ്ണൂരിൽ നിന്ന് ചങ്ങനാശേരിയിലേക്ക്

ജന്മസ്ഥലമായ കണ്ണൂരിൽ തന്റെ ചെപ്പടി വിദ്യകൾക്ക് സാധ്യത തീരെയില്ല എന്ന് മനസ്സിലാക്കിയാണ് സജിത് ജോസഫ് ചങ്ങനാശ്ശേരിയിൽ കുറ്റിയടിക്കുന്നത്. കണ്ണൂർ ജില്ലയിൽ റോമൻ കത്തോലിക്ക വിശ്വാസികൾക്കാണ് മുൻതൂക്കമുള്ളത്. പെന്തകോസ്ത്, യഹോവ തുടങ്ങിയ ഇനങ്ങളിൽ പെട്ട ക്രിസ്തുമത വിശ്വാസികളെ അവജ്ഞയോടും, പുച്ഛത്തോടും മാത്രമാണ് അവർ കാണുന്നത്. ഇക്കൂട്ടർ സുവിശേഷപ്പണിയുമായി വീടുകളിൽ എത്തുമ്പോൾ ആട്ടിയോടിച്ച് കതക് അടയ്ക്കാറാണ് പതിവ്. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് സജിത് ജോസഫ് കണ്ണൂര് നിന്നും കൂടും, കുടുക്കയുമെടുത്ത് ചങ്ങനാശ്ശേരിയിൽ എത്തുന്നത്.

തന്റെ കൈവശമുള്ള പണം ഈ സമയത്തെല്ലാം അയാളുടെ കയ്യിൽ സുരക്ഷിതമായുണ്ടായിരുന്നു. ദരിദ്രന്റെ ഭാവത്തിൽ ചങ്ങനാശ്ശേരിയിൽ കലാപരിപാടികൾ ആരംഭിച്ച ഇയാൾ ക്രമേണ ആ മേഖലയിലുള്ള പ്രമുഖരെ കൈയിലെടുത്തു. സുവിശേഷ മാഫിയയുടെ മഹാ സാഗരമാണ് കോട്ടയം. അങ്ങനെ കോട്ടയത്തെ പ്രമുഖ ആത്മീയ പറ്റിക്കൽസ് സംഘങ്ങളോടൊപ്പം പല സ്ഥലങ്ങളിലും രോഗ ശാന്തി ശുശ്രൂഷ ആരംഭിച്ചു. പരിപാടി വൻ വിജയമാക്കുവാൻ സജിത്തിന് സാധിച്ചു. ഈ സമയത്തെല്ലാം സജിത്ത് ചങ്ങനാശേരിയിൽ വാടക വീട്ടിലായിരുന്നു താമസം. ഈ കാലയളവിൽ തന്റെ പ്രധാന ആയുധമായ നാവുപയോഗിച്ച് പലരെയും ഇയാൾ വശത്താക്കിയിരുന്നു. അതിലൊരാളാണ് ചങ്ങനാശ്ശേരിയിലുള്ള ജോസ് ഡോക്ടർ.

ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പെന്തകോസ്ത് പള്ളികളും, ചെറിയ ഹാളുകളും വാടകയ്ക്ക് എടുത്താണ് ആദ്യമെ രോഗശാന്തി തട്ടിപ്പ് നടത്തി വന്നത്. ഇതിനിടയിൽ തന്റെ പ്രധാന ഇരകളുള്ള വിദേശ രാജ്യങ്ങളും ഇടയ്ക്കിടെ ഇയാൾ സന്ദർശിച്ച് കൊണ്ടിരുന്നു. അമേരിക്കയിലുള്ള ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ യുവതി ഇയാൾക്ക് നൽകി വന്നിരുന്നത് കോടികളാണ്. വിദേശ രാജ്യങ്ങളിൽ ഇയാളെ സഹായിച്ചിരുന്നവരും, വീട്ടിൽ കയറ്റിയവരും കയ്യിലിരുപ്പ് മനസ്സിലാക്കിയപ്പോൾ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ചങ്ങനാശേരിയിലെ തട്ടിപ്പുകൾ

വിദേശത്തും, സ്വദേശത്തുമായി തുടർച്ചയായി തട്ടിപ്പ് നടത്തി സജിത് ജോസഫ് വലിയ ഒരു രോഗശാന്തിക്കാരൻ എന്ന പേര് സമ്പാദിച്ചു. തന്റെ രോഗശാന്തി തട്ടിപ്പ് ഫലം കണ്ടതായി മനസ്സിലാക്കിയ സജിത്, ജോസ് ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ ചങ്ങനാശ്ശേരിയിലെ കൃഷിരഹിതമായ വയലിൽ ഒരു ഷെഡ് കെട്ടുന്നതിന് അനുവാദം ചോദിച്ചു. അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചതിനെ തുടർന്ന് അവിടെ വലിയ ഒരു ഷെഡിൽ രോഗശാന്തി തട്ടിപ്പ് ആരംഭിച്ചു. പരിപാടി വൻ വിജയമായിരുന്നു. പക്ഷേ അധികം നാൾ അവിടെ തട്ടിപ്പ് നടത്താൻ പ്രദേശത്തെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ അനുവദിച്ചില്ല. പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തിറങ്ങിയതോടെ സജിത്ത് ജോസഫ് തന്റെ കപട വിദ്യകൾ ചങ്ങനാശേരി ടൗൺ ഹാളിൽ ആരംഭിച്ചു. കൂടാതെ കേരളത്തിലെ 14 ജില്ലകളിലും പെന്തകോസ്ത് സഭയുടെ മറവിൽ രോഗശാന്തി തട്ടിപ്പുമായി പറന്നു നടന്നു. ആരെ പറ്റിച്ചും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമായിരുന്നു ഇയാളുടെ മനസ്സിൽ ., അതിനായി ക്‌നാനായ വിശ്വാസത്തിൽ നിന്നും' പ്രണയിച്ച് രക്ഷിക്കപ്പെട്ട് ' പെന്തക്കോസ്ത് സഭയിലെത്തിയ ഭാര്യ രേഷ്മയെയും ചെറുകിട രോഗശാന്തി തട്ടിപ്പുമായി കളത്തിലിറക്കി. ഒരു വശത്ത് നട്ടെല്ല് ഒടിഞ്ഞവനെയും, ക്യാൻസർ രോഗിയേയും, മലദ്വാരമില്ലാത്തവരെയും സജിത്ത് സുഖപ്പെടുത്തി തട്ടിപ്പ് നടത്തുമ്പോൾ മറുവശത്ത് ഭാര്യ രേഷ്മ കുഴിനഖം, പല്ല് വേദന, പുഴുക്കടി, വിരശല്യം, തൊണ്ടയിലെ മീന്മുള്ള് കുടുങ്ങിയത് എന്നിവ സുഖപ്പെടുത്തി ജനങ്ങളെ പറ്റിച്ച് പോന്നു. ഭാര്യയും ഭർത്താവും കൂടി സുഖപ്പെടുത്താത്ത അസുഖങ്ങൾ ലോകത്തിൽ ഒന്നും തന്നെയില്ല.

ഫഹദിന്റെ 'ട്രാൻസ് ' ലക്ഷ്യമിട്ടത് സജിത്തിനെ

ട്രാൻസ് എന്ന മലയാളം സിനിമ തന്നെ സജിത് ജോസഫിനെ മാത്രം ലക്ഷ്യമിട്ടിറക്കിയ സിനിമയാണ് എന്ന് പലർക്കും അറിയാത്ത സത്യമാണ്. യുക്തിക്ക് നിരക്കാത്തതും, യേശു കർത്താവ് പോലും ചെയ്യാത്തതുമായ രോഗശാന്തികൾ ചെയ്യുന്നതും, സജിത്തിന്റെ പണത്തോടുള്ള ആർത്തിയും മനസ്സിലാക്കിയ പെന്തക്കോസ്ത് സഭ സജിത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തി. അങ്ങനെ പെന്തക്കോസ്ത് സഭയുമായി തെറ്റിപ്പിരിഞ്ഞ സജിത് ജോസഫ്, കെപി യോഹന്നാനെ മാതൃകയാക്കി ഗ്രേയ്‌സ് കമ്മ്യൂണിറ്റി എന്ന പുതിയ കൂട്ടായ്മ ഉണ്ടാക്കി. അപ്പോഴും സജിത്തിന്റെ മുന്നിലുള്ള വിലങ്ങുതടി കത്തോലിക്കാ സഭ ആയിരുന്നു.

ചങ്ങനാശേരിയിലാണ് താമസിക്കുന്നത് എങ്കിലും ചങ്ങനാശ്ശേരി രൂപത ഇയാളെ പറമ്പിൽ പോലും കയറ്റാറില്ല. താൻ സ്വന്തമായി ഉണ്ടാക്കിയ സഭയും ടൈറ്റാനിക് മുങ്ങിയത് പോലെ മുങ്ങിയപ്പോൾ ഫാദർ.ഡാനിയൽ പൂവണ്ണത്തിൽ എന്ന കത്തോലിക്കാ കരിസ്മാറ്റിക് തട്ടിപ്പുകാരന്റെ കയ്യിൽ ചാടി പിടിച്ചു. അങ്ങനെ മാതാവിനെയും, ജപമാലയെയും തെറി പറഞ്ഞ് നടന്ന പാസ്റ്റർ സജിത്ത് മരിയാ ഭക്തനായ ബ്രദർ സജിത് ജോസഫായി പുറത്തിറങ്ങി. 2018 ലാണ് കത്തോലിക്കാ സഭയിലെ മാരക രോഗികളെ പറ്റിക്കുവാനായി കത്തോലിക്കാ സഭയിൽ എത്തുന്നത്. അങ്ങനെ രോഗശാന്തിയുടെ മെഡിക്കൽ കോളേജായ ചാലക്കുടി പോട്ട ആശ്രമത്തിൽ നിന്ന് കത്തോലിക്കാ സഭയിലെ തട്ടിപ്പുകൾ ആരംഭിച്ചു.

പ്രളയത്തിന്റെ പേരിലും തട്ടിപ്പ്

സജിത്തിന്റെ സമയം നല്ലതെന്ന് പറയാം പട്ടിണി കിടക്കുന്ന സഹോദരന് പത്ത് പൈസാ കൊടുത്ത് സഹായിക്കാത്തവൻ പോലും സജിത്തിന്റെ ചാക്ക് നിറയ്ക്കാൻ ഉദാരമായി സ്‌തോത്ര കാഴ്ച നൽകി. 2018 - ലെ പ്രളയത്തിൽ പാവങ്ങളെ സഹായിക്കാനെന്ന പേരിൽ സജിത്ത് സോഷ്യൽ മീഡിയാ വഴി സഹായം അഭ്യർത്ഥിച്ചു , ഗ്രേയ്‌സ് കമ്മ്യൂണിറ്റിയുടെ അക്കൗണ്ടിൽ പണം ഇടുവാനാണ് ഇയാൾ ആവശ്യപ്പെട്ടത്. പക്ഷേ ഗ്രേയ്‌സ് കമ്യൂണിറ്റിയുടെ അക്കൗണ്ട് നമ്പറായി നൽകിയത് സജിത്തിന്റെ പേഴ്‌സണൽ അക്കൗണ്ട് നമ്പറും. ലക്ഷങ്ങളാണ് ഈ തട്ടിപ്പിലൂടെയും സജിത് സമാഹരിച്ചത്. അതുപോലെ സജിത്തിന് പള്ളി സ്വന്തമായി തുടങ്ങുവാനായി കോട്ടയം ജില്ലയിലെ ഞാലിയാകുഴി എന്ന സ്ഥലത്ത് രണ്ടേക്കറോളം സ്ഥലം വിശ്വാസികളെ കബളിപ്പിച്ച് സ്വന്തം പേരിൽ വാങ്ങി പയറും, പാവലും പടവലങ്ങയും, പൂവൻ വാഴയും ജൈവ രീതിയിൽ കൃഷി ചെയ്യുന്നു. മീൻ കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്.

അറിയപ്പെടാത്ത കോടീശ്വരൻ

കേരളത്തിലെ അറിയപ്പെടാത്ത കോടീശ്വരനായി മാറിയ സജിത്ത് 2018 ഓട് കൂടി ചങ്ങനാശ്ശേരിയിൽ ഈറ്റ് & ഡ്രിൻക് എന്ന കൂറ്റൻ അറേബ്യൻ ഹോട്ടൽ ആരംഭിക്കുന്നു. കൂടെ പുനലൂരും ഇയാൾ ഇതേ പേരിൽ മറ്റൊരു അറേബ്യൻ ഹോട്ടൽ കൂടി ആരംഭിച്ചു.

ഈ സമയം കൊണ്ട് സജിത്തിന്റെ ദാരിദ്ര്യം കണ്ട് വീടു വയ്ക്കാൻ ചങ്ങനാശേരിയിൽ ജോസ് ഡോക്ടർ സൗജന്യമായി നൽകിയ സ്ഥലത്ത് പണിത 4500 ചതുര / അടി വിസ്തീർണ്ണമുള്ള വീടിന്റെ പണിയും പൂർത്തിയാക്കി. ഈ വീടിന്റെ ഉള്ളിൽ 800 ചതുര : അടി ഉള്ള ഒരു കൂറ്റൻ സ്റ്റുഡിയോയും ഉണ്ട്.

ഇതിനിടയിൽ ഇടുക്കി പരുന്തുംപാറയിൽ കോടികൾ വിലവരുന്ന സ്ഥലമാണ് വാങ്ങി കൂട്ടിയത്. ഇവിടെ കോടികൾ ചെലവഴിച്ചാണ് റിസോർട്ടിന്റെ നിർമ്മാണം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങളും വന സംരക്ഷണ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇവിടെ മിച്ചഭൂമി കയ്യേറി നിർമ്മാണം നടക്കുന്നത്.

പരുന്തുംപാറയിലെ സജിത്തിന്റെ നിർമ്മാണ പ്രവർത്തികളെ കുറിച്ച് 'മറുനാടന്' വിവരം കിട്ടിയതോടെ, സജിത് താൻ പരുന്തും പാറയിൽ നിർമ്മിക്കുന്നത് സ്റ്റുഡിയോ ആണ് എന്ന ന്യായീകരണവുമായി രംഗത്ത് വന്നിരുന്നു.

സ്വന്തം വീട്ടിൽ 800 ചതുരശ്ര.അടി സ്റ്റുഡിയോ നിലവിൽ ഉള്ളപ്പോഴാണ് ഈ നുണയുമായി രംഗത്ത് വന്നത്.



പെന്തക്കോസ്ത് സഭയെ അടിമുടി വഞ്ചിച്ച്, കത്തോലിക്കാ സഭയിലെത്തി, കത്തോലിക്ക വിശ്വാസികളെ കബളിപ്പിച്ച് കൊണ്ടിരിക്കുന്ന സജിത്ത് ജോസഫിനെ കുറിച്ച് അനുഭവസ്ഥർ പറയുന്ന ഉദാഹരണം കൂടാരത്തിൽ തലചായ്ക്കാൻ ഇടം കൊടുത്ത ഒട്ടകത്തിനെയാണ്. കാല് കുത്താൻ ഇടം കൊടുത്തവരെയെല്ലാം വഞ്ചിച്ച് കൊണ്ട് ഈ ആത്മീയ തട്ടിപ്പുകാരൻ അടുത്ത തട്ടിപ്പിനായി ജൈത്രയാത്ര തുടരുകയാണ്. ചങ്ങനാശ്ശേരിയിൽ വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ജോസ് ഡോക്ടർ വരെ 'ഇവൻ ചതിയനെന്ന് 'പറയുകയുണ്ടായി.

മറുനാടനിലൂടെ ഇയാളുടെ തട്ടിപ്പ് പുറത്ത് വന്നതിന് ശേഷം ഇയാളുടെ ആത്മീയ തട്ടിപ്പ് പരിപാടിക്ക് വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP