Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിപ്പാട്ടെ സമ്മേളനം ഗംഭീരമാക്കാൻ ശബരിമലയിൽ പിരിവ്; ഉദയാസ്തമയ പൂജക്കാരും കളഭാഭിഷേകക്കാരും നൽകേണ്ടി വന്നത് കാൽ ലക്ഷം; കച്ചവടക്കാർക്കും പിരിവ് കൊടുക്കേണ്ട അവസ്ഥ; വാങ്ങുന്നതിന് രസീതുമില്ല; പിണറായിയുടെ ഉഗ്രശാസനയിൽ ദേവസ്വം ജീവനക്കാരുടെ സംഘടനാ സമ്മേളനത്തിന് അരങ്ങൊരുങ്ങുമ്പോൾ അമിത ഭാരം നേർച്ച നടത്തുന്ന ഭക്തർക്ക്; ഇത് സന്നിധാനത്തെ പിരിവ് വിവാദം

ഹരിപ്പാട്ടെ സമ്മേളനം ഗംഭീരമാക്കാൻ ശബരിമലയിൽ പിരിവ്; ഉദയാസ്തമയ പൂജക്കാരും കളഭാഭിഷേകക്കാരും നൽകേണ്ടി വന്നത് കാൽ ലക്ഷം; കച്ചവടക്കാർക്കും പിരിവ് കൊടുക്കേണ്ട അവസ്ഥ; വാങ്ങുന്നതിന് രസീതുമില്ല; പിണറായിയുടെ ഉഗ്രശാസനയിൽ ദേവസ്വം ജീവനക്കാരുടെ സംഘടനാ സമ്മേളനത്തിന് അരങ്ങൊരുങ്ങുമ്പോൾ അമിത ഭാരം നേർച്ച നടത്തുന്ന ഭക്തർക്ക്; ഇത് സന്നിധാനത്തെ പിരിവ് വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് അനുകൂല സംഘടനയുടെ സമ്മേളനത്തിനായി ശബരിമലയിലും പിരിവ്. കളഭാഭിഷേകവും പടിപൂജയും നടത്തുന്ന ഭക്തരിൽ നിന്നാണ് വൻ പിരിവ്. ഇരുപത്തിയയ്യായിരം രൂപയാണ് ഇവരിൽ നിന്നും ശബരിമലയിലെ ദേവസ്വത്തിലെ പ്രമുഖർ പിരിവായി വാങ്ങുന്നത്. വാങ്ങുന്നതിന് രസീതും നൽകുന്നില്ല. കഴിഞ്ഞ ദിവസം ഉദയാസ്തമയ പൂജ നടത്തിയ നേർച്ചക്കാരനിൽ നിന്നും കളഭാഭിഷേകം നടത്തിയ പ്രവാസിക്കും പണം കൊടുക്കേണ്ടി വന്നു. ഇതിനൊപ്പം ശബരിമലയിലെ കടക്കാരിൽ നിന്നും അസോസിയേഷന്റെ പണപിരിവുണ്ട്.

തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ്  കോൺഫഡറേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഹരിപ്പാട് 22,23 തീയതികളിലാണ് സമ്മേളനം. ഇത് പൊലിപ്പിക്കാനാണ് ശബരിമലയിലെ പിരിവ്. ഉന്നതന്റെ നേതൃത്വത്തിൽ പണം ചോദിച്ചു വാങ്ങുകയാണ്. കൊടുക്കാതിരുന്നിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഭയന്ന് ശബരിമലയിലെ കച്ചവടക്കാരെല്ലാം പണം കൊടുത്തു. വാക്കാൽ ശബരിമലയിലുള്ള ഉദ്യോഗസ്ഥരോട് പരാതിയും പറയുന്നുണ്ട്. എന്നാൽ രസീത് ഇല്ലാത്തതു കൊണ്ട് ആർക്കും ഔദ്യോഗികമായി പരാതി പറയാനും കഴിയുന്നില്ല. വലിയ അഴിമതിക്കാർ ശബരിമലയിലുണ്ട്. അതുകൊണ്ട് തന്നെ പരിക്കുന്ന പണം സംഘടനയിലേക്ക് പോകുമോ എന്ന സംശയവും സജീവം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് സമ്മേളനം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. തിരുവിതാംകൂർ എംപ്ലോയിസ് കോൺഫഡറേഷന്റെ സാംസ്‌കാരിക സംഘടനയാണ് തിടമ്പ്. തിടമ്പിന്റെ പരിപാടിക്കാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ പ്രധാന നേതാക്കൾ എത്തിയതുമില്ല. ഈ വിഷയത്തിൽ സിപിഎം അന്വേഷണം തുടങ്ങി. നേതാക്കളെ എകെജി സെന്ററിൽ വിളിച്ചു വരുത്തി ശാസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയും വിഷയത്തിൽ ഇടെപടൽ നടത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പനാണ് സംഘടനാ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചത്. കോൺഫഡറേഷൻ പ്രസിഡന്റ് സിഎൻ രാമനും ജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയുമാണ് മുഖ്യമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇവരെ മാറ്റാനാണ് സിപിഎം നീക്കം. ഇതിന് വേണ്ടിയാണ് സമ്മേളനം വിളിച്ചതും. ഹരിപ്പാട് നടക്കുന്ന സമ്മേളനം സിപിഎം നിരീക്ഷണത്തിലാണ് നടക്കുന്നത്. രാമനും വാസുദേവൻ നമ്പൂതിരിയും തങ്ങളുടെ ഇഷ്ടക്കാരെ സ്ഥാനങ്ങളിൽ നിയോഗിക്കുമെന്ന സംശയം സിപിഎമ്മിനുണ്ട്.

കുറേ കാലമായി ഇവർ സംഘടനാ തെരഞ്ഞെടുപ്പ് പോലും നടത്തിയില്ലെന്ന ആരോപണം ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം നേരിട്ട് ഇടപെടുന്നത്. സിപിഎം താൽപ്പര്യങ്ങൾ മാത്രമേ കോൺഫഡറേഷനിൽ നടപ്പാക്കാവൂ എന്നും നേതാക്കളോട് ആനാവൂർ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രസിഡന്റിന് സീറ്റുണ്ടായിരുന്നു. നോട്ടീസിൽ പേരും വച്ചു. എന്നിട്ടും വരാത്തത് ഗൗരവമുള്ള കാര്യമായാണ് സിപിഎം കാണുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റിനെ മാറ്റും.

തിരുവിതാംകൂർ എംപ്ലോയിസ് കോൺഫഡറേഷന്റെ സാംസ്‌കാരിക സംഘടനയായ തിടമ്പിൽ ജീവനക്കാർക്കൊപ്പം വിരമിച്ചവരും അംഗങ്ങളാണ്. അങ്ങനെയാണ് തിടമ്പിന്റെ നിയമാവലി. ഈ സംഘടനയാണ് മുഖ്യമന്ത്രിയെ കൊണ്ടു വന്ന് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ നിന്നാണ് കോൺഫഡറേഷൻ പ്രസിഡന്റ് സിഎൻ രാമനും ജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയും വിട്ടു നിന്നത്.

ഇരുവരും മുമ്പ് വി എസ് അച്യുതാനന്ദന്റെ അടുത്ത അനുയായികളായിരുന്നു. വിഎസിനോടുള്ള പഴയ താൽപ്പര്യമാണ് പിണറായിയെ ബഹിഷ്‌കരിക്കാൻ കാരണമെന്നാണ് മറുവിഭാഗം ഉയർത്തുന്നത്. അതുകൊണ്ട് കൂടിയാണ് അതിവേഗം സിപിഎം നേതൃത്വം ഇടപെട്ടത്. സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തിയ സിപിഎം ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരെ സംഘടനാ ചുമതലകൾ ഏൽപ്പിക്കാനാണ് നീക്കം. ഈ പ്രക്രിയയ്ക്ക് സിപിഎം തന്നെ മേൽനോട്ടം കൊടുക്കുകയും ചെയ്യും.

തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടന തിടമ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയത്. ഈ പരിപാടിയിലെ വിവാദമാണ് സംഘടനയിൽ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP