Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

താഴ്ന്ന ജാതിയിൽ പെട്ട നീ ഒന്നും ഇനിയിവിടെ പൂജ നടത്തണ്ടെന്ന് ആക്രോശം; പിന്നാലെ കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ വിളിച്ച് മർദ്ദനം; അഞ്ജലിയുടെ നിലവിളികേട്ട് ഓടിയെത്തിയ ക്ഷേത്രം പ്രസിഡന്റിനും മർദ്ദനം; ദളിതയായ ക്ഷേത്ര പൂജാരിണിയെ പൂജ ചെയ്യേണ്ടെന്ന് പറഞ്ഞ മർദ്ദിച്ചു അവശരാക്കിയത് ആർഎസ്എസ് പ്രവർത്തകർ; ലോക്ക് ഡൗൺ കാലത്ത് കേരളത്തെ നടുക്കുന്ന ജാതിവിവേചനം പാങ്കോട് കളരി ശ്രീ സംഹാര ദുർഗാ ക്ഷേത്രത്തിൽ; പൂജാരിണിയുടെ പരാതിയിൽ കേസെടുത്തു പൊലീസ്

താഴ്ന്ന ജാതിയിൽ പെട്ട നീ ഒന്നും ഇനിയിവിടെ പൂജ നടത്തണ്ടെന്ന് ആക്രോശം; പിന്നാലെ കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ വിളിച്ച് മർദ്ദനം; അഞ്ജലിയുടെ നിലവിളികേട്ട് ഓടിയെത്തിയ ക്ഷേത്രം പ്രസിഡന്റിനും മർദ്ദനം; ദളിതയായ ക്ഷേത്ര പൂജാരിണിയെ പൂജ ചെയ്യേണ്ടെന്ന് പറഞ്ഞ മർദ്ദിച്ചു അവശരാക്കിയത് ആർഎസ്എസ് പ്രവർത്തകർ; ലോക്ക് ഡൗൺ കാലത്ത് കേരളത്തെ നടുക്കുന്ന ജാതിവിവേചനം പാങ്കോട് കളരി ശ്രീ സംഹാര ദുർഗാ ക്ഷേത്രത്തിൽ; പൂജാരിണിയുടെ പരാതിയിൽ കേസെടുത്തു പൊലീസ്

ആർ പീയൂഷ്

കൊച്ചി: ദളിത് വിഭാഗത്തിൽ പെട്ട സ്ത്രീകൾ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനെ ചോദ്യം ചെയ്ത് ക്ഷേത്ര പൂജാരിണിയെ ആർഎസ്എസ്സുകാർ മർദ്ദിച്ച് അവശയാക്കി. പാങ്കോട് കളരി ശ്രീ സംഹാര ദുർഗാ ക്ഷേത്ര പൂജാരിണി കോലഞ്ചേരി പഴതോട്ടം മാരിയിൽ ഹൗസിൽ അഞ്ജലി(28)യെയാണ് സമീപ വാസികളായ ആർഎസ്എസ് പ്രവർത്തകർ അജി, വിക്രമൻ, അരവിന്ദൻ എന്നിവർ ചേർന്ന് മർദ്ദിച്ചത്. മർദ്ദനം കണ്ട് തടയാനെത്തിയ ക്ഷേത്രം പ്രസിഡന്റ് പ്രീജേഷിനും മർദ്ദനമേറ്റു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ക്ഷേത്രത്തിലെ നിത്യ പൂജ കഴിഞ്ഞ് അഞ്ജലി പാത്രങ്ങളും വിളക്കുകളും കഴുകി വയ്ക്കുന്നതിനിടെയാണ് അജി,വിക്രമൻ,അരവിന്ദൻ എന്നിവർ ക്ഷേത്രത്തിലേക്കെത്തിയത്. എത്തിയപാടെ ജാതി വിളിച്ചാക്ഷേപിക്കുകയും താഴ്ന്ന ജാതിയിൽ പെട്ട നീ ഒന്നും ഇനിയിവിടെ പൂജ നടത്തണ്ട എന്നും കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിച്ചു കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. തിരിഞ്ഞിരിക്കുകയായിരുന്ന അഞ്ജലിയുടെ തലയ്ക്ക് പിന്നിലാണ് ആദ്യം അടിച്ചത്. പിന്നീട് നെഞ്ചിൽ അടിച്ചു. ചെവിയടക്കം അടിക്കുകയും ചെയ്തു. അഞ്ജലിയുടെ നിലവിളികേട്ട് ഓടിയെത്തിയ പ്രിജീഷിനെയും ഇവർ മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂന്ന് പേരും കടന്നു കളഞ്ഞു.

ലോക്ക് ഡൗണായതിനാൽ ക്ഷേത്രത്തിൽ പൂജ നടത്താൻ അഞ്ജലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തക്കം പാർത്തിരുന്ന പ്രതികൾ ഈ സമയം പക തീർക്കുകയായിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പാങ്കോട് കളരി ശ്രീ സംഹാര ദുർഗ ക്ഷേത്രം. വർഷങ്ങൾക്കു മുൻപ് ഒരു കുടുംബം ക്ഷേത്ര സംരക്ഷണ സമിതിക്ക് കൈമാറിയതാണ് ക്ഷേത്രം. കേരളത്തിൽ സ്ത്രീകൾ പൂജ നടത്തുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇവിടെയുണ്ട്. ഏറെ നാളായി മർദ്ദിച്ചവർ അഞ്ജലി ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന് ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. ജാതിയിൽ താണതിനാൽ പൂജ നടത്തരുതെന്നും ബ്രാഹ്മണന്മാരെകൊണ്ട് വേണം പൂജ നടത്താൻ എന്നൊക്കെ പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ നൂറിലധികം കമ്മറ്റി അംഗങ്ങളുള്ള ക്ഷേത്രത്തിൽ മറ്റാർക്കും സ്ത്രീകൾ പൂജ നടത്തുന്നതിന് എതിർപ്പില്ല. ജാതിയിൽ താണതിനാലാണ് ഇവർക്ക് എതിർപ്പെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ആറു വർഷമായി ക്ഷേത്രത്തിൽ പൂജ നടത്തി വരികയാണ് അഞ്ജലി. ആചാര പ്രകാരമുള്ള ഉപനയനം കഴിഞ്ഞാണ് പൂജാരിയായത്. എം.എ വേദാന്തവും പൂർത്തിയാക്കിയിട്ടുണ്ട്. പിന്നീട് കളരി ആചാര്യന്മാരുടെ കയ്യിൽ നിന്നും ദീക്ഷ വാങ്ങിയതിന് ശേഷമാണ് പൂജ നിർവ്വഹിക്കാൻ തുടങ്ങിയത്. കളരി ആചാര പ്രകാരമാണ് പൂജകൾ നടത്തുന്നത്. ചണ്ഡികാ ഹോമം, പൗർണ്ണമി ദിവസം നടത്തുന്ന 64 പാത്ര ഗുരുതി എന്നിവയാണ് പ്രധാന വഴിപാടുകൾ. ഇതര മതസ്ഥരായവരെല്ലാം ദർശനം നടത്തുന്ന ക്ഷേത്രം കൂടിയാണിത്. അങ്ങനെയുള്ളപ്പോൾ ആർഎസ്എസ് പ്രവർത്തകരായവർ ക്ഷേത്രത്തിൽ കയറി അക്രമം കാട്ടിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ക്ഷേത്രത്തിലെ വിളക്കുകളും ഹോമകുണ്ഡവും അക്രമികൾ നശിപ്പിച്ചു.

മർദ്ദനത്തിൽ പരിക്കേറ്റ അഞ്ജലിയുടെ തലയ്ക്കേറ്റ അടിയിൽ കർണപടം പൊട്ടിയതായി പരിശോധനയിൽ കണ്ടെത്തി. നെഞ്ചിൽ ചതവുണ്ട്. സംഭവത്തില് പുത്തൻ കുരുസ് പൊലീസ് കേസെടുത്തു. ഇന്ന് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP