Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ

ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോയ് ജോസഫ് വയലാട്ടിന്റെ അടിപൊളി ജീവിതവും ധൂർത്തും ചർച്ചകളിലെത്തുമ്പോഴും പാലാരിവട്ടത്തെ അപകടത്തിലെ ദുരൂഹതയ്ക്ക് തുമ്പില്ലാത്ത അവസ്ഥയിൽ തന്നെ പൊലീസ്. നമ്പർ 18 ഹോട്ടലിലെ സിസിടിവി വീണ്ടെടുക്കാനുള്ള സാധ്യത തീരെ കുറവാണ്. തേവര കായലിലാണ് ഡിവിആർ ഉപേക്ഷിച്ചത്. പേമാരിയിൽ കായലിൽ അടിയൊഴക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ ഡിവിആറിനെ കിട്ടാൻ അറബിക്കടലിൽ തപ്പേണ്ട അവസ്ഥയിലാണ് പൊലീസ്. പാലാരിവട്ടത്ത് അപകടമുണ്ടായ ദിവസം തന്നെ ഹോട്ടലിൽ സിടിടിവി പരിശോധന നടത്തിയിരുന്നുവെങ്കിൽ ഈ തെളിവുകൾ എല്ലാം ശേഖരിക്കാമായിരുന്നുവെന്നതാണ് വസ്തുത.

ഉന്നത കുടുംബമാണ് റോയിയുടേത്. സിസി ഗ്രൂപ്പ് മുതലാളി വിൽഫ്രഡിന്റെ മരുമകൻ. ഗൾഫിലും മദ്യത്തെ നിയന്ത്രിച്ചിരുന്ന രാജാവാണ് വിൽഫ്രഡ്. റോയിയുടെ സഹോദരനും ഉന്നത ബന്ധങ്ങളുണ്ട്. മുൻ ഡിജിപിയാണ് റോയിയുടെ സഹോദരന്റെ അടുത്ത ബന്ധു. അതുകൊണ്ട് തന്നെ പൊലീസിലും സ്വാധീനം ഏറെയാണ്. കോളേജുകൾ പോലും നടത്തുന്ന വ്യക്തി. അതുകൊണ്ട് തന്നെ അഡ്‌മിഷനും മറ്റും കിട്ടാൻ പല ഉന്നതരും ശുപാർശ കത്തുമായി സമീപിക്കുന്ന കുടുംബമാണ് റോയിയുടേത്. അത്യാഡംബരമാണ് എവിടേയും. റോയിയുടെ രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വിവാഹവും ധൂർത്തിന്റെ സാക്ഷ്യപത്രമായിരുന്നു. എല്ലാ തരത്തിലും ആഡംബരം നിറഞ്ഞ വിവാഹം.

റോയിയുടെ വിവാഹം നടന്ന ബസലിക്കാ പള്ളിയിൽ നിന്ന് റോയിയുടെ വീടു വരെയുള്ള പാത നിറയെ പൂക്കളിട്ട് വരിച്ചു. ഇതിന് വേണ്ടി ലോറിക്കണക്കിന് പുഷ്രപങ്ങളാണ് അന്ന് കോയമ്പത്തൂരിൽ നിന്ന് എത്തിച്ചത്. രണ്ട് വെള്ള കുതിരകളിലായിരുന്നു വിവാഹ യാത്ര. ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയും ഉണ്ടായി. അതിനുമുമ്പൊന്നും ഇത്തരത്തിലൊരു വിവാഹത്തിന് കേരളം സാക്ഷിയായിരുന്നില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ആഡംബര ജീവിതം നയിച്ച റോയിക്ക് പൊലീസിലും സുഹൃത്തുക്കളുണ്ടായിരുന്നു. ഈ സൗഹൃദ തണലിലാണ് നമ്പർ 18 ഹോട്ടൽ വളർന്ന് പന്തലിച്ചത്. ആരേയും കൂസാക്കാതെ ജീവിച്ച റോയിക്ക് പൊലീസുകാർ എല്ലാ സഹായവും നൽകി.

സൈജു തങ്കച്ചന് മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടപാടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. മോഡലുകളെ കൊണ്ടു വന്നതിന് പിന്നിലും ഗൂഢാലോചനയുണ്ട്. ഒരു വിഐപിക്ക വേണ്ടിയാണ് കൊണ്ടു വന്നത്. നിശാപാർട്ടിക്കിടെ മോഡലുകളുടെ ബിയറിൽ മയക്കു മരുന്ന് കലർത്തി നൽകിയെന്നാണ് സൂചന. ഇതു കൊണ്ടാണ് അവർ മദ്യ കുപ്പിയുമായി തലയിൽ വച്ച് നൃത്തം ചെയ്തതെന്നാണ് സൂചന. അതിന് ശേഷം അഫ്റ്റർ പാർട്ടിക്ക് ക്ഷണിച്ചപ്പോൾ അവർ ജീവനും കൊണ്ട് നഷ്ടപ്പെട്ടു. ഇതിൽ വാഹനം ഓടിച്ച ഡ്രൈവർ അബ്ദുൾ റഹ്മാനായിരുന്നു. നിശാപാർട്ടിക്ക് മോഡലുകളെ എത്തിക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്.

നമ്പർ 18 ഹോട്ടലുമായി അബ്ദുൾ റഹ്മാന് അടുത്ത ബന്ധമുണ്ട്. ഈ ഹോട്ടലിലെ ആളുകളെ വലവീശിപിടിച്ച് എത്തിക്കും. മോഡലുകൾക്കൊപ്പമെത്തിയ ആശിഖും അബ്ദുൾ റഹ്മാനും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഈ ചതിക്കുഴി ഉപയോഗിച്ചാണ് മോഡലുകളെ ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. ഇതിന് ശേഷം പാർട്ടിക്കിടെ പ്രശ്‌നങ്ങൾ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ഹോട്ടൽ ഉടമയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. എന്നാൽ ഉന്നത പൊലീസ് ബന്ധങ്ങൾ കാരണം തുടക്കത്തിൽ അന്വേഷണം നടന്നില്ല. ഇതോടെ തെളിവുകൾ അപ്രത്യക്ഷമായി. നടിയെ ആക്രമിച്ച കേസിലെ പെൻ ഡ്രൈവ് കായലിൽ എറിഞ്ഞാണ് പൾസർ സുനി തെളിവ് നശിപ്പിച്ചത്. അതേ മാതൃകയാണ് റോയിയും ചെയ്തത്.

മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച ദുരൂഹമായ കാറപകടക്കേസിലെ രണ്ടാം പ്രതി ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിനെ കേസിൽ നിന്ന് രക്ഷിക്കാൻ ചരടുവലിച്ചത് പൊലീസ് ആസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും കൊച്ചി സിറ്റി പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേതുടർന്ന് ഇവർക്കെതിരെ നടപടി ഉണ്ടായേക്കും. ക്രമസമാധാന ചുമതലയിൽ നിന്ന് ഇരുവരേയും മാറ്റാനാണ് സാദ്ധ്യത. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസ് മേധാവി അനിൽ കാന്തിനെ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുംവിധം ഇടപെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പി ശാസിച്ചതായും അറിയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് നവംബർ 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. നമ്പർ 18 ഹോട്ടലിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ശകാരിച്ചതായും വിവരമുണ്ട്. റെയ്ഡ് വിവരം ചാനലിലൂടെ അറിഞ്ഞ് ക്ഷുഭിതനായാണ് വിളിച്ചത്. തുടർന്ന് റോയ് ജോസഫിന്റെ വീട്ടിൽ രണ്ടാമത് റെയ്ഡ് നടത്താനൊരുങ്ങി പുറപ്പെട്ട സംഘം വീട്ടിൽ കയറാതെ മടങ്ങി.

റോയ് ജോസഫിനെ ചോദ്യം ചെയ്ത ദിവസം ഐ.പി.എസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തി പൊലീസ് ക്‌ളബ്ബിലിരുന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതും വീഡിയോ ദൃശ്യങ്ങൾ കണ്ടതുമായ വിവരങ്ങളും സ്‌പെഷ്യൽ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലുള്ള ഹോട്ടലിൽ ഡാൻസ് പാർട്ടിയും സമയം കഴിഞ്ഞുള്ള മദ്യം വിളമ്പലും നിർബാധം നടന്നിരുന്നത് ഉന്നത സ്വാധീനംകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP