Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെയർ ഈസ് സ്റ്റാൻലി.. വെയർ ഈസ് മൈ ഡിയർ ഫ്രണ്ട് സ്റ്റാൻലി.... ഹാസ് എനി വൺ സീ മൈ ഡീയർ ഫ്രണ്ട് സ്റ്റാൻലി.....! അവൻ ഡേവിസന്റെ മകൻ; അജു വർഗ്ഗീസ് ചർച്ചയാക്കുന്നത് റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേരോ? മലയാള സിനിമയിലെ പുതിയ സോഷ്യൽ മീഡിയാ വിപണ തന്ത്രവുമായി 'സാറ്റർഡേ നൈറ്റ്‌സ്'

വെയർ ഈസ് സ്റ്റാൻലി.. വെയർ ഈസ് മൈ ഡിയർ ഫ്രണ്ട് സ്റ്റാൻലി.... ഹാസ് എനി വൺ സീ മൈ ഡീയർ ഫ്രണ്ട് സ്റ്റാൻലി.....! അവൻ ഡേവിസന്റെ മകൻ; അജു വർഗ്ഗീസ് ചർച്ചയാക്കുന്നത് റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേരോ? മലയാള സിനിമയിലെ പുതിയ സോഷ്യൽ മീഡിയാ വിപണ തന്ത്രവുമായി 'സാറ്റർഡേ നൈറ്റ്‌സ്'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയർ ഈസ് സ്റ്റാൻലി.. വെയർ ഈസ് മൈ ഡിയർ ഫ്രണ്ട് സ്റ്റാൻലി.... ഹാസ് എനി വൺ സീ മൈ ഡീയർ ഫ്രണ്ട് സ്റ്റാൻലി.....! അജു വർഗ്ഗീസിന്റെ ഈ പോസ്റ്റുകളിലായിരുന്നു മലയാള സിനിമയുടെ സൈബർ ചർച്ചകൾ രണ്ടു ദിവസമായി. ആരാണ് സ്റ്റാൻലി ഇതായിരുന്നു ചോദ്യം. അഭ്യൂഹമായി മോഹൻലാലും മമ്മൂട്ടിയും വരെ എത്തി. എന്നാൽ ഇതൊരു സിനിമയുടെ പ്രെമോഷൻ മാത്രമാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്റെ പ്രെമോഷൻ.

'സല്യൂട്ടി'ന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മൈസൂരിലാണ് ചിത്രീകരണം നടന്നത്. രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. മൈസൂർ, ബാംഗ്ലൂർ, ചിത്രദുർഗ, സുന്ദർ, ഹോസ്‌പേട്ട് എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രാഹണം ആർ ദിവാകർ. സിജു വിൽസൺ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷൻ ആൻഡ്രൂസ് ചിത്രവുമായി ബന്ധപ്പെട്ടാണ് സ്റ്റാൻലിയെ കുറിച്ചുള്ള ചർച്ചകൾ.

ചിത്രത്തിന് സാറ്റർഡേ നൈറ്റ്‌സ് എന്നു പേരിട്ടു.അകാലത്തിൽ വിടപറഞ്ഞ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് . മാളവിക ശ്രീനാഥ് ആണ് നിവിന്റെ നായിക. മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥ്, ജോജു ജോർജ് ചിത്രം മധുരത്തിൽ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. നവീൻ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. അഞ്ജലി ആണ് ചിത്രത്തിലെ നായിക. സൂരി സുപ്രധാന വേഷത്തിൽ എത്തുന്നു. ഇതിനൊപ്പമാണ് റോഷൻ ചിത്രത്തിന്റെ പ്രെമോഷനും. ഡേവിസിന്റെ മകൻ സ്റ്റാൻലിയെ കുറിച്ചാണ് അജു വർഗ്ഗീസിന്റെ പോസ്റ്റുകൾ.

ഈ സിനിമയിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായ ഡേവിസ് ആയാണ് പ്രതാപ് പോത്തൻ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാതിന് തൊട്ടു പിന്നാലെയായിരുന്നു മരണം. പ്രതാപ് പോത്തനും ചിത്രത്തിൽ മുഴുനീള കഥാപാത്രമെന്നാണ് സൂചന. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം ഉടനെത്തും. ഇതിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.

സോഷ്യൽ മീഡിയയിലെ വിപണന തന്ത്രത്തിന്റെ ഭാഗമായാണ് ആരാണ് സ്റ്റാൻലി എന്ന ചർച്ച അജു വർഗ്ഗീസ് തുടങ്ങുന്നത്. കേന്ദ്ര കഥാപാത്ത്രതിന്റെ സുഹൃത്തായിട്ടാണ് അജു വർഗ്ഗീസും ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. യഥാർത്ഥ ജീവിതത്തിലും നിവിൻ പോളിയുടെ അടുത്ത സുഹൃത്താണ് അജു വർഗ്ഗീസ്. നിവിന്റെ പോളിയുടെ ഒട്ടുമിക്ക സൂപ്പർ ഹിറ്റ് സിനിമകളിലും കൂടെ അഭിനയിച്ച നടൻ കൂടിയാണ് അജു വർഗ്ഗീസ്. ഈ സൗഹൃദമാണ് എന്റെ സുഹൃത്ത് സ്റ്റാൻലിയെ കണ്ടവരുണ്ടോ എന്ന ചോദ്യത്തിലൂടെ അജു വർഗ്ഗീസ് ഉയർത്തുന്നത്. ഏതായാലും മോഹൻലാലും മമ്മൂട്ടിയുമല്ല സ്റ്റാൻലി എന്നാണ് വ്യക്തമാകുന്നത്.

റോഷനും നിവിൻ പോളിയും ഒരുമിച്ച കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിൽ എത്തിയിരുന്നു. ഈ ചിത്രത്തിൽ മോഹൻലാലും വേഷമിട്ടിരുന്നു. അതിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP