Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ

അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ സംവിധായകരിൽ പ്രമുഖനാണ് റോഷൻ ആൻഡ്രൂസ്. ഉദയനാണ് താരത്തിൽ തുടങ്ങി കായംകുളം കൊച്ചുണ്ണിവരെ നീളുന്ന സൂപ്പർ ഹിറ്റുകളും സംവിധായകൻ. മാന്യനെന്ന് പൊതുവേ ഏവരും വിലയിരുത്തുന്ന റോഷന്റെ വിക്രിയകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. കൊച്ചിയിൽ നടിയുടെ ആക്രമണമുണ്ടാക്കിയ അലയൊലികൾ മാറുന്നതിന് മുമ്പേ പുതിയ വിവാദം സിനിമാക്കാർക്കിടയിലെത്തുകയാണ്. ആൽവിൻ ആന്റണിയെന്ന നിർമ്മാതാവിന്റെ വീട്ടിൽ റോഷൻ ആൻഡ്രൂസ് അതിക്രമിച്ച് കയറി മർദ്ദിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ഇതിന് പിന്നിൽ സ്ത്രീവിഷയവും സംശയ രോഗുമാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി റോഷൻ കാട്ടിയ ക്രൂരത ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് മലയാള സിനിമയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. കാടത്തമാണ് നടന്നതെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് റോഷനെ പ്രകോപിപ്പിച്ച കാരണം മറുനാടൻ അന്വേഷിച്ചത്. മലയാള സിനിമയിലെ അസിസ്റ്റന്റെ ഡയറക്ടറുടെ പേരാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. റോഷനും ഈ പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. ആൽവിൻ ആന്റണിയുടെ മകനും ഈ പെൺകുട്ടിയും സുഹൃത്തുക്കളും. ഇതിലെ സംശയങ്ങളാണ് അടിപടിയിലേക്ക് കാര്യങ്ങളെത്തിയത്.

പല ബന്ധങ്ങളും ഈ പെൺകുട്ടിക്കുണ്ടെന്ന് റോഷൻ സംശയിച്ചു. യുവതിയുടെ പെരുമാറ്റത്തിൽ സംശയങ്ങളും തോന്നി. ഇതോടെയാണ് ആൽവിൻ ആൻണിയുടെ മകനിലേക്ക് സംശയമെത്തുന്നത്. റോഷന്റെ ശിഷ്യനായിരുന്നു ആൽവിൻ ആന്റണിയുടെ മകൻ. ഈ ബന്ധം ഉപയോഗിച്ചാണ് ആൽവിന്റെ ആന്റണിയുടെ മകൻ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളിൽ സംശയം തോന്നിയ റോഷൻ പലതവണ ആൽവിൻ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാൽ സൗഹൃദം തുടർന്ന അസിസ്റ്റന്റ് ഡയറക്ടർ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛൻ ആൽവിൻ ആന്റണിക്ക് മുമ്പിൽ വിഷയമെത്തി.

പറഞ്ഞാൽ കേട്ടില്ലെങ്കിൽ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയിൽ നിന്നും ആൽവിൻ മാറ്റി നിർത്തി. ഇതോടെ പ്രശ്‌നങ്ങളെല്ലാം തീർന്നുവെന്ന് കുരതി. ഇന്നലെ അൽവിന്റെ വീട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷൻ സുഹൃത്തുമൊത്ത് ആൽവിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീർത്തു. ആൽവിൻ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിർമ്മാതാവിന്റെ വീട്ടിലെത്തി നിർമ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചത്.

ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മർദ്ദനം. നിർമ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് നിർമ്മാതാവ് പറഞ്ഞു. പെൺ സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷൻ പറഞ്ഞുവിട്ടിരുന്നു. നിർമ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടർ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയിലും ഫെഫ്കയിലുമെല്ലാം ഈ പരാതി എത്തുമെന്നാണ് സൂചന.

ആൽവിൻ ആന്റണിയെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി പൊലീസിനും കിട്ടി. വീട്ടിലെ ജനലും മറ്റും അടിച്ചു തകർത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു. എന്നാൽ റോഷൻ ആൻഡ്രൂസിന്റെ പരാതിയിൽ ആൽവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. റോഷൻ ആൻഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു എന്ന പരാതിയിൽ ആൽവിൻ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയിൽ സൗത്ത് പൊലീസ് ആണ് നാലുപേർക്കുമെതിരേ കേസ് ചാർജ് ചെയ്തിരിക്കുന്നത്. എന്നാൽ റോഷന്റേത് കള്ള പരാതിയാണെന്നും എന്തിനാണ് റോഷൻ ആൽവിന്റെ വീട്ടിൽ പോയെന്നുമുള്ള ചോദ്യവും സിനിമാക്കാർ ചർച്ചയാക്കുന്നുണ്ട്. ഇതോടെ റോഷൻ സിനിമാകാർക്കിടയിൽ ഒറ്റപ്പെടുകയാണ്.

1997-ൽ പുറത്തിറങ്ങിയ ഹിറ്റ്‌ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസംവിധായകനായി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മോഹൻ ലാൽ നായകനായ ഈ ചിത്രം ആ വർഷത്തെ വൻവിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2006-ൽ നോട്ട്ബുക്ക് സംവിധാനം ചെയ്തു. ഹൗ ഓൾഡ് ആർ യുവിലൂടെ മഞ്ജു വാര്യരെ സിനിമയിൽ തിരികെ കൊണ്ടുവന്നതും റോഷനാണ്. കായംകുളം കൊച്ചുണ്ണിയും ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP