Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൾ കോൺഫറൻസിലെ ചതിയാണ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിലെ റോഷൻ ആൻഡ്രൂസിന്റെ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 20 ഓളം ഗുണ്ടകളുമായെത്തിയായിരുന്നു ആക്രമണം. റോഷന്റെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ആക്രമണത്തിന് കാരണമായത്. ആൽവിൻ ആന്റണിയുടെ മകൻ റോഷന്റെ സഹ സംവിധായകനായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ പ്രശ്‌നങ്ങളാണ് സംഘർഷത്തിനും മറ്റും കാരണം.

സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണി സാം കായംകുളം കൊച്ചുണ്ണിയിലാണ് റോഷന്റെ സഹായിയായത്. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷൻ പറഞ്ഞു വിട്ടിരുന്നു. തന്റെ പെൺ സുഹൃത്തുമായി ഇവർ അടുക്കുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഒരു ദിവസം ഈ പെൺകുട്ടിയെ കുറിച്ച് ആന്റണിയോടും റോഷൻ കാര്യങ്ങൾ തിരക്കി. ഉള്ളത് ഉള്ളതു പോലെ ആന്റണി വിവരിച്ചു. പെൺ സുഹൃത്തിന്റെ മറ്റ് ചില ബന്ധങ്ങളേയും ചൂണ്ടിക്കാട്ടി. ഇതെല്ലാം മനസ്സിൽ കുറിച്ച റോഷൻ തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു. ഒരു ദിവസം ആന്റണിയെ ഫോണിൽ വിളിച്ചു. ഈ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. ഈ സമയം മുമ്പ് പറഞ്ഞതെല്ലാം അതേ പടി ആന്റണി സാം ആവർത്തിച്ചു. ഇതേ സമയം ഫോൺ കോൾ കോൺഫറൻസിലായിരുന്നു. പെൺസുഹൃത്തും ആന്റണി പറഞ്ഞ സ്ത്യങ്ങൾ അതേ പടി കേട്ടു. ഇതോടെ ആൻണി സാമിനോട് യുവതിക്കും വൈരാഗ്യം തുടങ്ങി.

ഇതോടെ ആന്റണിക്കെതിരെ കള്ളക്കഥകൾ തുടങ്ങി. ഇതെല്ലാം കേട്ട് പ്രകോപിതനായി സഹ സംവിധായകനെതിരെ റോഷൻ തിരിയുകയായിരുന്നു. യുവതിയെ ആന്റണി സാം ശല്യപ്പെടുത്തുന്ന എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഒരു ദിവസം സുഹൃത്തുമൊത്ത് ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയ റോഷൻ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചു. തന്റെ മകന്റെ ഭാഗത്ത് നിന്ന് ഇനിയൊന്നും ഉണ്ടാകില്ലെന്ന് ആൽവിൻ ആന്റണിയും ഭാര്യയും തൊഴുകൈകളോടെ റോഷന് വാക്കുകൊടുത്തു. എന്നാൽ റോഷന്റെ ഉള്ളിലെ സംശയങ്ങൾ തീർന്നില്ല. ഇത് വൈരാഗ്യമായി മാറി. ഇതിനെ തുടർന്നാണ് ഗുണ്ടകളുമൊത്ത് റോഷൻ ആൽവിന്റെ വീട്ടിലേക്ക് എത്തിയത്. മലയാള സിനിമയുമായി വർഷങ്ങളുടെ ബന്ധമുള്ള നിർമ്മാതാവാണ് ആൽവിൻ ആന്റണി.

ത്രീ മെൻ ആർമി, ആയിരം നാവുള്ള അനന്തൻ, ജൂലായ് ഫോർ, ഡാഡി കൂൾ, ഓം ശാന്തി ഓശാന, അമർ അക്‌ബർ ആന്റണി, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്നിവയാണ് ആൽവിൻ നിർമ്മിച്ച പ്രധാന ചിത്രങ്ങൾ. 2015ൽ പ്രദർശനത്തിനെത്തിയ അമർ അക്‌ബർ ആന്റണി, 2014ൽ പ്രദർശനത്തിനെത്തിയ ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങൾ വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.ചലച്ചിത്ര നിർമ്മാണത്തിനുപുറമെ ഏകദേശം 125 ഓളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ മനേജറായും പ്രവർത്തിച്ചിട്ടുണ്ട്. യുവ സംവിധായകരിൽ ശ്രദ്ധേയനായ അൽഫോൻസ് പുത്രന്റെ ഭാര്യാ പിതാവുമാണ് ആൽവിൻ ആന്റണി. എല്ലാ അർത്ഥത്തിലും കൊച്ചിയിലെ സിനിമാ ലോകം ആദരവോടെ കാണുന്ന വ്യക്തിയാണ് ആൽവിൻ ആൻണി. അതിനാൽ തന്നെ റോഷൻ അതിക്രമം കേട്ട് മലയാള സിനിമ ഞെട്ടുകയാണ്.

റോഷന്റെ അതിക്രമത്തിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് ആൽവിൻ പരാതി നൽകിയിട്ടുണ്ട്. ഫെഫ്കയ്ക്കും പരാതി നൽകും. ഇത് ഗൗരവത്തോടെ കാണുമെന്നാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നൽകുന്ന സൂചന. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ സിനിമയിലെ ഗുണ്ടായിസം വലിയ തോതിൽ ചർച്ചയായിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ബന്ധവും ഏറെ വിവാദങ്ങളായി. ഈ കേസിൽ ദിലീപ് അറസ്റ്റിലാവുകയും പ്രതിയാവുകയും ചെയ്തു. ഇത് വിചാരണ ഘട്ടത്തിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയിലെ നിർമ്മാതാവിനെതിരെ സംവിധായകന്റെ ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. രക്ഷപ്പെടാനായി ആൽവിൻ ആന്റണിക്കെതിരേയും റോഷൻ കേസ് കൊടുത്തിട്ടുണ്ട്. ഇതിൽ സത്യമില്ലെന്നാണ് സിനിമാ ലോകം പറയുന്നത്.

മലയാളത്തിലെ സംവിധായകരിൽ പ്രമുഖനാണ് റോഷൻ ആൻഡ്രൂസ്. ഉദയനാണ് താരത്തിൽ തുടങ്ങി കായംകുളം കൊച്ചുണ്ണിവരെ നീളുന്ന സൂപ്പർ ഹിറ്റുകളും സംവിധായകൻ. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി റോഷൻ കാട്ടിയ ക്രൂരത ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് മലയാള സിനിമയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. കാടത്തമാണ് നടന്നതെന്നും പറഞ്ഞു. വിവാദമൊഴിവാക്കാൻ മകനെ കൊച്ചിയിൽ നിന്നും ആൽവിൻ മാറ്റി നിർത്തി. ഇതോടെ പ്രശ്‌നങ്ങളെല്ലാം തീർന്നുവെന്ന് കുരതി. ഇന്നലെ അൽവിന്റെ വീട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷൻ സുഹൃത്തുമൊത്ത് ആൽവിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.

1997-ൽ പുറത്തിറങ്ങിയ ഹിറ്റ്‌ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസംവിധായകനായി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മോഹൻ ലാൽ നായകനായ ഈ ചിത്രം ആ വർഷത്തെ വൻവിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2006-ൽ നോട്ട്ബുക്ക് സംവിധാനം ചെയ്തു. ഹൗ ഓൾഡ് ആർ യുവിലൂടെ മഞ്ജു വാര്യരെ സിനിമയിൽ തിരികെ കൊണ്ടുവന്നതും റോഷനാണ്. കായംകുളം കൊച്ചുണ്ണിയും ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP