Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

ലേലത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് ഫോൺവിളി; 5.45 ലക്ഷം രൂപ എതിരാളി വിളിച്ചപ്പോൾ എന്തും സംഭവിക്കട്ടേ എന്നുറപ്പിച്ച് ആറേകാൽ ലക്ഷം വിളിച്ചു; യൂസഫലിയെ തോൽപ്പിച്ച് കെ.എൽ 08 ഡബ്ല്യു 0001 സ്വന്തമാക്കിയതിന്റെ ആവേശത്തിൽ പ്രവീൺ റാണ; ലുലു ഗ്രൂപ്പിന്റെ റോൾസ് റോയ്സിന് രണ്ടാം നമ്പർ കൊണ്ട് തൃപ്തിപ്പെടേണ്ട കഥ മറുനാടനോട് റൂബിക്കോൺ ഉടമ പറയുമ്പോൾ

ലേലത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് ഫോൺവിളി; 5.45 ലക്ഷം രൂപ എതിരാളി വിളിച്ചപ്പോൾ എന്തും സംഭവിക്കട്ടേ എന്നുറപ്പിച്ച് ആറേകാൽ ലക്ഷം വിളിച്ചു; യൂസഫലിയെ തോൽപ്പിച്ച് കെ.എൽ 08 ഡബ്ല്യു 0001 സ്വന്തമാക്കിയതിന്റെ ആവേശത്തിൽ പ്രവീൺ റാണ; ലുലു ഗ്രൂപ്പിന്റെ റോൾസ് റോയ്സിന് രണ്ടാം നമ്പർ കൊണ്ട് തൃപ്തിപ്പെടേണ്ട കഥ മറുനാടനോട് റൂബിക്കോൺ ഉടമ പറയുമ്പോൾ

ആർ പീയൂഷ്

തൃശൂർ: ഒന്നാം നമ്പർ രജിസ്ട്രേഷനായുള്ള ലേലത്തിൽ നിന്നും പിന്മാറാൻ പലവിധ വിധത്തിലുള് സമർദ്ദം ഉണ്ടായിരുന്നുവെന്ന് സിനിമാ സംവിധായകനും സേഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടന്റ്‌സ് എംഡിയുമായ ഡോ. പ്രവീൺ റാണ മറുനാടനോട് പറഞ്ഞു. എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു കൺവൻഷൻ ഗ്രൂപ്പിനെ തോൽപ്പിച്ചാണ് പ്രവീൺ റാണ കെ.എൽ 08 ഡബ്ളിയു 0001 എന്ന നമ്പർ സ്വന്തമാക്കിയത്.

ലുലു ഗ്രൂപ്പിൽ നിന്നും നേരിട്ട് വിളിക്കുക പോലുമുണ്ടായി. എന്നാൽ തന്റെ റൂണ വാഹനത്തിന് ഒന്നാം നമ്പർ തന്നെ വേണമെന്ന് അവരെ അറിയിച്ചു. കാരണം കേരളത്തിൽ ആദ്യത്തെ വാഹനമായിരുന്നു അത്. അപ്പോൾ അതിന് ഒന്നാം നമ്പർ തന്നെ വേണമെന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു. എതിർ വശത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇക്കയാണെന്ന് അറിഞ്ഞിട്ടും പൊരുതാൻ തീരുമനിക്കുകയായിരുന്നു. എന്നാൽ വളരെ കുറഞ്ഞ തുകയ്ക്ക് തന്നെ നമ്പർ നേടിയെടുക്കാനായെന്ന് പ്രവീൺ പറഞ്ഞു. തന്റെ ആഗ്രഹത്തിന്റെ വ്യാപ്തി അറിഞ്ഞിട്ട് പകുതിക്ക് വച്ച് ലേലം വിളിയിൽ നിന്നും അവർ പിന്മാറിയതാവാം എന്നും പ്രവീൺ പറയുന്നു.

ദിവസങ്ങൾക്ക് മുൻപാണ് തൃശൂർ ആർ.ടി ഓഫീസിൽ കെ.എൽ 08 ഡബ്ളിയു 0001 എന്ന നമ്പരിനായി ലേലം നടന്നത്. ലേലത്തിൽ ലുലു ഗ്രൂപ്പും പ്രവീൺ റാണയുമാണ് പങ്കെടുത്തത്. ഒന്നാം നമ്പർ ലുലു ഗ്രൂപ്പ് തന്നെ കൊണ്ടു പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി പ്രവീൺ നമ്പർ കരസ്ഥമാക്കുകയായിരുന്നു. 'ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് റൂബിക്കോൺ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്. കേരളത്തിൽ ആദ്യത്തെ വാഹനമായതിനാൽ ഒന്നാം നമ്പർ എങ്ങനെയും സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ആർ.ടി.ഓഫീസിൽ ഒരു ലക്ഷം അടച്ച് ബുക്ക് ചെയ്തത്. എന്നാൽ ഒപ്പം തന്നെ ലുലു ഗ്രൂപ്പും അതേ നമ്പറിനായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് പ്രതിനിധികൾ നമ്പർ അവർക്ക് വേണമെന്നും പിന്മാറാമോ എന്നും ചോദിച്ചു. എന്നാൽ ഞാൻ എന്റെ ആഗ്രഹത്തിൽ തന്നെ ഉറച്ചു നിന്നു. ഇതേ തുടർന്ന് അവർ ലേലത്തിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചു.

അങ്ങനെ ലേല ദിവസം വന്നത്തെത്തി. ലേലത്തിൽ പങ്കെടുക്കില്ല എന്ന് ലുലു ഗ്രൂപ്പ് പറഞ്ഞെങ്കിലും 25 ലക്ഷം രൂപയോളം ലേലത്തിനായി മാറ്റി വച്ചിരുന്നു. ലേലം തുടങ്ങിയപ്പോൾ ലുലു പ്രതിനിധികൾ എത്തി. 8,000 രൂപയ്ക്കാണ് ആദ്യം വിളി തുടങ്ങിയത്. 1000 രൂപ കൂട്ടി ഒരു ലക്ഷത്തി 9,000 രൂപയ്ക്ക് ഞാൻ തുടങ്ങി. പിന്നീട് 25,000 വച്ചായി വിളി. അവർ വിളിക്കുന്നതിന് ആനുപാതികമായി തുക കൂട്ടി വിളിക്കാൻ തുടങ്ങി. അവസാനം ലുലു ഗ്രൂപ്പ് 5.45 ലക്ഷം രൂപയിൽ ലേലം വിളിച്ചു. ഞാൻ 6.25 ലക്ഷം വിളിച്ചതോടെ ലുലു ലേലത്തിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയിക്കാണ് നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞത്-പ്രവീൺ പറയുന്നു.

50 ലക്ഷം രൂപയുള്ള ഏതെങ്കിലും വാഹനത്തിന് വേണ്ടിയാവും അവർ ലേലത്തിൽ എത്തിയതെന്നും അതിനാലാവും വലിയ തുകയ്ക്ക് നമ്പർ എടുക്കേണ്ട എന്നവർ തീരുമാനിച്ചത് എന്നുമാണ് ഞാൻ കരുതിയിത്. എന്നാൽ മറുനാടനിൽ വന്ന വാർത്ത കണ്ടപ്പോഴാണ് കോടികൾ വിലയുള്ള റോൾസ് റോയിസ് കള്ളിൻ എന്ന മോഡലിന് വേണ്ടിയായിരുന്നു അവർ എത്തിയത് എന്ന് മനസ്സിലായത്. അവർക്ക് എത്ര രൂപയ്ക്ക് വേണമെങ്കിലും നമ്പർ സ്വന്തമാക്കാമായിരുന്നു. പക്ഷേ എന്തു കൊണ്ടാണ് ലേലത്തിൽ നിന്നും പിന്മാറിയത് എന്ന് അറിയില്ല. ഒരു പക്ഷേ എന്റെ അതിയായ ആഗ്രഹം കൊണ്ടു മാത്രമാകും പിന്മാറിയത്. അല്ലെങ്കിൽ എത്ര തുക കൊടുത്തും ആ നമ്പർ ഞാൻ സ്വന്തമാക്കും എന്ന് കരുതിയതാവാം - പ്രവീൺ പറയുന്നു.

ഒരിക്കലും യൂസഫ് അലിയുമായി ഒരു മത്സരത്തിന് ശ്രമിച്ചതല്ലെന്ന് പ്രവീൺ പറയുന്നുണ്ട്. എന്നാൽ മറ്റുള്ളവർക്കും അവരുടെ ആഗ്രഹം സാധിക്കാൻ ദൈവം കൂടെ നിൽക്കും എന്നൊരു സന്ദേശം ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. തൃശൂരിൽ വരുന്ന എല്ലാ ഒന്നാം നമ്പരും അദ്ദേഹം സ്വന്തമാക്കുകയാണ്. മറ്റുള്ളവർക്കും അതേ ആഗ്രഹം ഉണ്ട്. അവർക്കു കൂടി അവസരം നൽകണമെന്നും പ്രവീൺ ആവശ്യപ്പെടുന്നു. ഒരു പക്ഷേ ഇതേ ചിന്ത യൂസഫ് അലിക്ക് തോന്നിയതിനാലാവാം ലേലത്തിൽ നിന്നും പകുതി വച്ച് പിന്മാറിയത്. ആരെയും തോൽപ്പിച്ചതല്ല, ഞാൻ ആഗ്രഹിച്ചത് നേടാൻ ശ്രമിച്ചു..അത്രമാത്രം പ്രവീൺ പുഞ്ചിരിയോടെ പറഞ്ഞു.

രണ്ടാം ബാച്ചിൽ വെറും ഇരുപത് റാംഗ്ലർ റുബിക്കോൺ മാത്രമാണ് ഇന്ത്യയിലെ റോഡുകളിൽ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂർവ വാഹനത്തിന് നമ്പർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചുറപ്പിച്ചപ്പോൾ തോറ്റു പോയത് ലുലു ഗ്രൂപ്പാണ്. സ്വന്തം നാട്ടിൽ എവിടേയും ഒന്നാം നമ്പറാണ് യൂസഫലിക്ക്. തന്റെ പുതിയ റോൾസ് റോയ്‌സ് കാറിനും യൂസഫലി ആഗ്രഹിച്ചത് നമ്പർ വൺ നെയിം പ്ലേറ്റായിരുന്നു. എന്നാൽ പ്രവീൺ ഉറച്ച നിലപാട് എടുത്തതോടെ തൃശൂരിൽ രണ്ടാം നമ്പറിൽ തൃപ്തി അടയേണ്ടി വന്നു യൂസഫലിക്ക്. ബിസിനസ് കൺസൾട്ടന്റ് എന്നതിനു പുറമെ സിനിമാ നിർമ്മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീൺ റാണ. ഇന്ദ്രൻസ്, മണികണ്ഠൻ എന്നിവർക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീൺ റാണ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം അനാൻ അണിയറയിൽ ഒരുങ്ങവെയാണ് യൂസഫലിയെ തോൽപ്പിച്ച് പ്രവീൺ ഒന്നാം നമ്പർ സ്വന്തമാക്കുന്നത്.

വാഹനലോകത്തെ അപൂർവതാരത്തെയാണ് പ്രവീൺ സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവർത്തകർക്ക് സഹായമെത്തിച്ചു കൊണ്ട് നേരത്തെയും ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോൺ സ്വന്തമാക്കാൻ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ്. ഇതേ സാഹസികതയുമായി യൂസഫലിയുടെ ഗ്രൂപ്പിനേയും തോൽപ്പിക്കുകയായിരുന്നു.

268 ബിഎച്ച്പി കരുത്തിൽ 400 എൻ എം ടോർകിന് ശേഷിയുള്ള 2.0 ലിറ്റർ നാലു സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിൻബലം. 217 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ഇതിന്. ആഡംബര വാഹന നിർമ്മാതാക്കളിൽ അവസാനവാക്കായി ലോകമെമ്പാടും അംഗീകരിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡാണ് റോൾസ് റോയ്സ്. അവരുടെ ഏക എസ്യുവി മോഡൽ കള്ളിനൻ എംഎ യൂസഫലിയുടെ വാഹന ശേഖരത്തിലെ പ്രധാന താരം ആണ്. ഈ വാഹനമാണ് കേരളത്തിലെ നിരത്തിലേക്ക് യൂസഫലി കൊണ്ടു വരുന്നത്. പന്തേൺ ഗ്രിൽ, സ്പിരിറ്റ് ഓഫ് എക്സ്റ്റേസി പ്രതിമ എന്നിങ്ങനെ എല്ലാ റോൾസ് റോയ്സ് ഘടകങ്ങളും നിറഞ്ഞ മോഡലാണ് കള്ളിനൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP