Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

പുതു പുത്തൻ റോൾസ് റോയ്‌സ് വാങ്ങുമ്പോൾ ലുലു മാൾ ഉടമ സ്വപ്‌ന കണ്ടത് തൃശൂരിലെ നമ്പർ വൺ നെയിംപ്ലേറ്റ്; ലേലം വിളിക്കാൻ എത്തിയപ്പോൾ ലുലു കൺവൻഷൻ സെന്റർ ഡയറക്ടർക്ക് കാണേണ്ടി വന്നത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിങ്; ഒടുവിൽ പരാജയം സമ്മതിച്ച് പിന്മാറ്റം; തൃശൂരിലെ വാഹന നമ്പർ ലേലം വിളിയിൽ രണ്ടാം നമ്പറിലേക്ക് വീണത് സാക്ഷാൽ യൂസഫലി

പുതു പുത്തൻ റോൾസ് റോയ്‌സ് വാങ്ങുമ്പോൾ ലുലു മാൾ ഉടമ സ്വപ്‌ന കണ്ടത് തൃശൂരിലെ നമ്പർ വൺ നെയിംപ്ലേറ്റ്; ലേലം വിളിക്കാൻ എത്തിയപ്പോൾ ലുലു കൺവൻഷൻ സെന്റർ ഡയറക്ടർക്ക് കാണേണ്ടി വന്നത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിങ്; ഒടുവിൽ പരാജയം സമ്മതിച്ച് പിന്മാറ്റം; തൃശൂരിലെ വാഹന നമ്പർ ലേലം വിളിയിൽ രണ്ടാം നമ്പറിലേക്ക് വീണത് സാക്ഷാൽ യൂസഫലി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിലെ ആദ്യ ഡെലിവറിയെടുത്ത വാഹനം റൂബികോൺ വാഹനം തൃശൂരിലുണ്ട്. സിനിമാ സംവിധായകനും സേഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടന്റ്‌സ് എംഡിയുമായ ഡോ. പ്രവീൺ റാണയാണ് ഇതിന്റെ ഉടമ. ഇതിനു വേണ്ടി ഫാൻസി നമ്പർ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം. ഈ ലേലം വിളിയിൽ പ്രവീൺ തോൽപ്പിച്ചത് ഒരു വമ്പനെയാണ്.

രണ്ടാം ബാച്ചിൽ വെറും ഇരുപത് റാംഗ്ലർ റുബിക്കോൺ മാത്രമാണ് ഇന്ത്യയിലെ റോഡുകളിൽ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂർവ വാഹനത്തിന് നമ്പർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചുറപ്പിച്ചപ്പോൾ തോറ്റു പോയത് ലുലു ഗ്രൂപ്പാണ്. അതിസമ്പന്നയാ മലയാളിയായ എംഎ യൂസഫലിക്ക് പ്രവീണിന് മുമ്പിൽ തോൽക്കേണ്ടി വന്നു. തൃശൂരിന് അടുത്തു നാട്ടികയിലാണ് യൂസഫലിയുടെ വീട്. സ്വന്തം നാട്ടിൽ എവിടേയും ഒന്നാം നമ്പറാണ് യൂസഫലി. തന്റെ പുതിയ റോൾസ് റോയ്‌സ് കാറിനും യൂസഫലി ആഗ്രഹിച്ചത് നമ്പർ വൺ നെയിം പ്ലേറ്റായിരുന്നു.

എന്നാൽ പ്രവീൺ ഉറച്ച നിലപാട് എടുത്തതോടെ തൃശൂരിൽ രണ്ടാം നമ്പറിൽ തൃപ്തി അടയേണ്ടി വന്നു യൂസഫലിക്ക്. ലേലം വിളികളിൽ യൂസഫലിക്കുണ്ടായ അത്യപൂർവ്വ തോൽവി. ബിസിനസ് കൺസൾട്ടന്റ് എന്നതിനു പുറമെ സിനിമാ നിർമ്മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീൺ റാണ. ഇന്ദ്രൻസ്, മണികണ്ഠൻ എന്നിവർക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീൺ റാണ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം അനാൻ അണിയറയിൽ ഒരുങ്ങവെയാണ് യൂസഫലിയെ തോൽപ്പിച്ച് പ്രവീൺ ഒന്നാം നമ്പർ സ്വന്തമാക്കുന്നത്.

ഡയറക്ടർ, ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്റർ എന്ന പേരിലാണ് ഒന്നാം നമ്പറിനുള്ള ലേലത്തിൽ യൂസഫലി പങ്കെടുത്ത്. പലതര ഇടപെടൽ നടത്തിയിട്ടും തന്റെ വണ്ടിക്ക് ഒന്നാം നമ്പർ വേണമെന്ന നിലപാടിൽ പ്രവീൺ ഉറച്ചു നിന്നു. ഇതോടെയാണ് രണ്ടാം നമ്പർ കൊണ്ട് യൂസഫലി തൃപ്തിപ്പെട്ടത്. ദിവസങ്ങളായി ഈ ലേലം നടന്നിട്ട്. വമ്പന്മാരെ തോൽപ്പിച്ചാണ് പ്രവീൺ നമ്പർ നേടിയതെന്ന വാർത്ത മനോരമയിൽ അടക്കം എത്തി. അപ്പോഴും ലേലത്തിൽ പരാജയപ്പെടുത്തിയത് ലുലുവിനെയാണെന്ന വിവരം പുറത്തു വന്നില്ല.

വാഹനലോകത്തെ അപൂർവതാരത്തെയാണ് പ്രവീൺ സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവർത്തകർക്ക് സഹായമെത്തിച്ചു കൊണ്ട് നേരത്തെയും ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോൺ സ്വന്തമാക്കാൻ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ്. ഇതേ സാഹസികതയുമായി യൂസഫലിയുടെ ഗ്രൂപ്പിനേയും തോൽപ്പിക്കുകയായിരുന്നു.

268 ബിഎച്ച്പി കരുത്തിൽ 400 എൻ എം ടോർകിന് ശേഷിയുള്ള 2.0 ലിറ്റർ നാലു സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിൻബലം. 217 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ഇതിന്. ആഡംബര വാഹന നിർമ്മാതാക്കളിൽ അവസാനവാക്കായി ലോകമെമ്പാടും അംഗീകരിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡാണ് റോൾസ് റോയ്സ്. അവരുടെ ഏക എസ്യുവി മോഡൽ കള്ളിനൻ എംഎ യൂസഫലിയുടെ വാഹന ശേഖരത്തിലെ പ്രധാന താരം ആണ്. ഈ വാഹനമാണ് കേരളത്തിലെ നിരത്തിലേക്ക് യൂസഫലി കൊണ്ടു വരുന്നത്. പന്തേൺ ഗ്രിൽ, സ്പിരിറ്റ് ഓഫ് എക്സ്റ്റേസി പ്രതിമ എന്നിങ്ങനെ എല്ലാ റോൾസ് റോയ്സ് ഘടകങ്ങളും നിറഞ്ഞ മോഡലാണ് കള്ളിനൻ.

തൃശൂർ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് 1973-ൽ ഗൾഫിലേക്ക് പുറപ്പെട്ട എംഎ യൂസഫലി തന്നെ. 2016-ൽ യുകെ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥനമായിരുന്ന ഗ്രേറ്റ് സ്‌കോട്‌ലൻഡ് യാർഡ് ഏറ്റെടുത്ത് ഒരു ആഡംബര ഹോട്ടലാക്കി മാറ്റിയതോടെ എംഎ യൂസഫലി പാശ്ചാത്യ രാജ്യങ്ങളുടെയും ശ്രദ്ധകേന്ദമായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലും നിക്ഷേപമുള്ള എംഎ യൂസഫലിയുടെ വാഹന ശേഖരവും 'റിച്ച്' ആണ്. റോൾസ് റോയ്സ് മുതൽ സ്വന്തമായി പ്രൈവറ്റ് ജെറ്റ് വരെയുള്ള ലോകത്തിലെ ഏറ്റവും ധനാഢ്യനായ മലയാളിയുടെ ശേഖരത്തിൽ മിക്കവാറും എല്ലാ ആഡംബര കാറുകളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP