Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ മതിലുചാടി കടന്നു വേണം വീട്ടിൽ പോകാൻ.. ഞങ്ങൾക്കും ജീവിക്കണ്ടേ? നിസ്സഹായതയോടെ ചന്ദ്രമതിയുടെ ചോദ്യം; വീട്ടിലേയ്ക്കുള്ള വഴി അടച്ച് മതിലു കെട്ടിയത് പുതുതായി സ്ഥലം വാങ്ങിയ ആളുകൾ; ഉദ്യോഗസ്ഥ വാതിലുകൾ ഏറെ മുട്ടിയിട്ടും നീതിയില്ല; കണ്ണു തുറക്കുമോ അധികാരികൾ?

ഈ മതിലുചാടി കടന്നു വേണം വീട്ടിൽ പോകാൻ.. ഞങ്ങൾക്കും ജീവിക്കണ്ടേ? നിസ്സഹായതയോടെ ചന്ദ്രമതിയുടെ ചോദ്യം; വീട്ടിലേയ്ക്കുള്ള വഴി അടച്ച് മതിലു കെട്ടിയത് പുതുതായി സ്ഥലം വാങ്ങിയ ആളുകൾ; ഉദ്യോഗസ്ഥ വാതിലുകൾ ഏറെ മുട്ടിയിട്ടും നീതിയില്ല; കണ്ണു തുറക്കുമോ അധികാരികൾ?

വിഷ്ണു ജെ ജെ നായർ

കോട്ടയം: പനച്ചിക്കാട്ടിൽ മകൾക്കൊപ്പം താമസിക്കുന്ന വൃദ്ധയായ വിധവയുടെ വീട്ടിലേയ്ക്കുള്ള വഴി അയൽവാസി കെട്ടിയടച്ചതായി പരാതി. അയൽവാസിയായ ലക്ഷ്മി കുട്ടപ്പനും ഭർത്താവ് കുട്ടപ്പനും സ്ഥലം വാങ്ങിയ അജിക്കുമെതിരെയാണ് അറുപത്തിയെട്ടുകാരി ചന്ദ്രമതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രമതിയുടെ വീടിന് മുന്നിലാണ് ലക്ഷ്മി കുട്ടപ്പന്റെ പേരിലുള്ള സ്ഥലം. ആ സ്ഥലത്തിന് വശത്തുകൂടെയാണ് ചന്ദ്രമതിക്ക് റോഡിലേയ്ക്ക് പോകാനുള്ള വഴി ഉണ്ടായിരുന്നത്.

എന്നാൽ രണ്ട്‌ വർഷം മുമ്പ് ഈ സ്ഥലം ലക്ഷ്മി കുട്ടപ്പൻ അജി എന്നയാൾക്ക് വിൽക്കുകയായിരുന്നു. ഒരുദിവസം താൻ കോട്ടയത്ത് പോയി തിരിച്ചുവന്നപ്പോഴാണ് തങ്ങളുടെ വഴി അടക്കം മതിൽ കെട്ടി അടച്ചിരിക്കുന്നതായി കണ്ടതെന്ന് ചന്ദ്രമതി പറയുന്നു. ഇതുസംബന്ധിച്ച് അജിയോട് ചോദിച്ചപ്പോൾ വഴി ഉണ്ടായിരുന്ന സ്ഥലം അടക്കമാണ് ലക്ഷ്മി കുട്ടപ്പൻ തനിക്ക് വിറ്റതെന്ന് അജി അവകാശപ്പെട്ടു. ഇതിനെ തുടർന്നാണ് ചന്ദ്രമതി പൊലീസിലും ആർഡിഒയ്ക്കും പരാതി നൽകിയത്.

ആർഡിഒയുടെ നിർദ്ദേശപ്രകാരം താലൂക്ക് സർവെയർ സ്ഥലപരിശോധന നടത്തി തഹസീൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ റോഡിൽ നിന്നും ചന്ദ്രമതിയുടെ വീട്ടിലേയ്ക്ക് ഒരു മീറ്റർ വഴി ഉള്ളതായും എന്നാൽ ആ വഴി മതിൽകെട്ടി അടച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു. സ്‌കെച്ചിൽ വഴി ഇല്ലാത്തതിനാൽ അത് പുനർനിർണയം നടത്താൻ സാധിക്കുന്നില്ലെന്നും പരാതി പരിഹരിക്കുന്നതിന് കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ സമർപ്പിക്കണമെന്നും തഹസീൽദാർ ചന്ദ്രമതിയെ അറിയിച്ചു. ഇതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനായി അവർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു.

ഇരുകൂട്ടരേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്‌കെച്ചിൽ വഴി നൽകിയിട്ടില്ലാത്തതിനാൽ ഹിയറിങിലൂടെ നടപടി എടുക്കാൻ സാധിക്കില്ലെന്നും ലക്ഷ്മി കുട്ടപ്പൻ അജിക്ക് വിറ്റ പറമ്പ് അടക്കമുള്ള പുരയിടം അളന്ന് പ്രമാണത്തിലുള്ളതിനെക്കാൾ കൂടുതൽ കൈവശമുണ്ടോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. അത്തരത്തിൽ കൂടുതൽ പുരയിടമുണ്ടെങ്കിൽ അത് ചന്ദ്രമതിയുടെ വീട്ടിലേയ്ക്കുള്ള വഴിയായി കണക്കാക്കണമെന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. എന്നാൽ ഈ ഉത്തരവ് താലൂക്ക് ഓഫീസിലെത്തിയിട്ടും വസ്തു അളക്കാൻ തയ്യാറാകാതെ വീണ്ടും ഹിയറിങിന് വിളിക്കുകയാണ് താലൂക്ക് അധികൃതർ ചെയ്തതെന്നും ചന്ദ്രമതി പരാതിപ്പെടുന്നു.

ഇപ്പോൾ മറ്റൊരു പുരയിടത്തിനുള്ളിലൂടെ കയറി വളരെയധികം ചുറ്റിയാണ് ചന്ദ്രമതിയും മകളും സഞ്ചരിക്കുന്നത്. വളരെയധികം വാതിലുകൾ മുട്ടിയിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതല്ലാതെ വഴിപ്രശ്നത്തിനൊരു പരിഹാരം കാണാൻ അധികൃതരാരും ശ്രമിക്കുന്നില്ലെന്ന് ചന്ദ്രമതി പരാതിപ്പെടുന്നു. വഴി ഉണ്ടെന്ന് കണ്ടെത്തിയിട്ടും തന്റെ പരാതി പരിഹരിക്കപ്പെടാത്തതിന്റെ നിരാശയിലാണ് ഇന്ന് അവർ. ഇനിയെന്ത് ചെയ്യണമെന്ന് അവർക്കറിയില്ല. നീതിയുടെ അവസാന ശ്രമമെന്ന നിലയിൽ റവന്യുമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP