Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവെച്ച് കൂട്ടക്കുരുതി ഓസ്ട്രേലിയൻ വർഗീയവാദി നടത്തിയത് മാർച്ച് 15ന്; അല്ലാഹു അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നവർക്ക് വിജയം നൽകട്ടെ എന്ന ആശംസയുമായി എഫ് ബിയിൽ നിന്ന് അവധി എടുത്ത് റിയാസ് എഫ് ബിയിൽ പോസ്റ്റിട്ടത് ഇട്ടത് അടുത്ത ദിവസം; മാർച്ച് 16ന് ശേഷം പാലക്കാടുക്കാരൻ പിന്നെ തേടിയത് 23നും 28നും ഇടയിലെ സലഫി യുവതികളെ; റിയാസ് അബൂബേക്കർ ഐസിസിന്റെ കേരളാ കമാണ്ടർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന തീവ്രവാദ ലിങ്കുകൾ

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവെച്ച് കൂട്ടക്കുരുതി ഓസ്ട്രേലിയൻ വർഗീയവാദി നടത്തിയത് മാർച്ച് 15ന്; അല്ലാഹു അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നവർക്ക് വിജയം നൽകട്ടെ എന്ന ആശംസയുമായി എഫ് ബിയിൽ നിന്ന് അവധി എടുത്ത് റിയാസ് എഫ് ബിയിൽ പോസ്റ്റിട്ടത് ഇട്ടത് അടുത്ത ദിവസം; മാർച്ച് 16ന് ശേഷം പാലക്കാടുക്കാരൻ പിന്നെ തേടിയത് 23നും 28നും ഇടയിലെ സലഫി യുവതികളെ; റിയാസ് അബൂബേക്കർ ഐസിസിന്റെ കേരളാ കമാണ്ടർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന തീവ്രവാദ ലിങ്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻഐഎയുടെ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറോ? കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഐസിസിന് വേണ്ടി എന്തും ചെയ്യാൻ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികൾ ഐസിസിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടക്കം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു. തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.

വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കസ്റ്റഡിയിലുള്ള മറ്റ് നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ന്യൂഇയർ ദിനത്തിലും കേരളത്തിലെ വിവിധ ഇടങ്ങളിൽ സ്ഫോടനം നടത്താൻ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി വൻ തോതിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിൽ ആക്രമണം നടത്താൻ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഓസ്‌ട്രേലിയയിലെ ആക്രമണങ്ങളോടെ മനസ്സ് മാറി. അടുത്ത പുതുവൽസരത്തിൽ കൊച്ചിയെ തകർക്കാൻ തീരുമാനിക്കുകയും ചെയ്തു.

പുതുവർഷ ദിനത്തിൽ കേരളത്തിൽ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവർ കുടുതലെത്തുന്ന സ്ഥലങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവർ പിന്തുണ നൽകാതിരുന്നതിനാൽ ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും ഇസ്ളാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തിൽ സ്ഫോടനം നടത്താൻ നിർദ്ദേശം നൽകിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവർ വേണ്ട പിന്തുണ നൽകിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താൽ ആവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചു വരികയായിരുന്നു. പുതുവർഷ ദിനത്തിൽ കൊച്ചിയിൽ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ യഹൂദ പ്രദേശങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് സൂചന.

ന്യൂസിലണ്ടിലെ മുസ്ലിം പള്ളി അക്രമത്തോടെ ഭീകരാക്രമണത്തിനുള്ള നീക്കങ്ങൾ ഇയാൾ സജീവമാക്കി. മാർച്ച് 15നായിരുന്നു ന്യൂസിലണ്ടിലെ ആക്രമണം. ഇതിന് അടുത്ത ദിവസം ഇയാളിട്ട ഫെയസ് ബുക്ക് പോസ്റ്റ് ഈ നീക്കത്തിന് തെളിവാണ്. അപരിചിതർ എപ്പോഴും ഒരു ജോലിയിൽ ആയിരിക്കും.ചില സ്ഥലങ്ങളിൽ ആ ജോലി നിർവഹിക്കാൻ പ്രയാസം കൂടുമ്പോൾ അവർ ആ സ്ഥലത്തു നിന്നും കുറച്ചു ദിവസത്തേക്ക് പിന്മാറും പിന്നീടവർ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വരും......... കുറച്ചു ദിവസത്തേക്ക് fb യിൽ നിന്നും ഒഴിവാകുന്നു. അല്ലാഹു azza vajal അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നുവർക്ക് വിജയം നൽകട്ടെ.-എന്നായിരുന്നു റിയാസ് മാർച്ച് 16ന് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. എല്ലാ ദിവസവും ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടിരുന്ന റിയാസ് ഇതോടെ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷനായി. മാർച്ച് 28നായിരുന്നു അടുത്ത പോസ്റ്റ്. ഇത് 23നും 28നും ഇടയിൽ വയസ്സ് പ്രായമുള്ള സലഫി യുവതികളെ തേടിയുള്ളതായിരുന്നു. നിക്കാഹ് കഴിച്ച് ഐസിസിനൊപ്പം ചേരാൻ റിയാസ് പദ്ധതിയിട്ടിരുന്നതിന് തെളിവായി ഈ പോസ്റ്റും വിലയിരുത്തുന്നു.

ശ്രീലങ്കയിലെ ആക്രമണങ്ങൾ ന്യൂസിലണ്ടിലേ മുസ്ലിം പള്ളി ആക്രമണത്തിനുള്ള പ്രതികാരമാണെന്ന് ഐസിസ് വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് റിയാസിന്റെ മാർച്ച് 16ലെ പോസ്റ്റ് എൻ ഐ എയുടെ കണ്ണിൽ പെട്ടത്. ഇതിൽ നിന്ന് തന്നെയാളുടെ തീവ്രവാദ സ്വഭാവം വ്യക്തമായി. കാസർഗോഡ്നിന്ന് 15 യുവാക്കളെ കാണാതായ സംഭവത്തിൽ 2016 ജൂെലെയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്. 2016ൽ റാഷിദിന്റെ നേതൃത്വത്തിലാണ് കാസർഗോട്ടുനിന്ന് 15 പേർ ഐ.എസിൽ ചേരാൻ രാജ്യം വിട്ടത്. റിയാസിനെ ഇന്ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.

ഇയാളുടെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടരുമായിരുന്നു. സഫ്രാൻ ഹഷീമുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ളവരെക്കുറിച്ച് എൻ.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫ്രാൻ ഹാഷിം കേരളം സന്ദർശിച്ചിരുന്നതായി അന്വേഷണ ഏജൻൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട്ടു നിന്നും എൻഐഎ കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികൾക്കും ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. കാസർകോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റുമായാണ് ഇവർക്ക് ബന്ധമുള്ളത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഫ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളിൽ ഇവർ ആകൃഷ്ടരായിരുന്നുവെന്നും എൻഐഎ തിരിച്ചറിഞ്ഞു.

കാസർകോട് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ് എന്നിവർക്കാണ് ഐഎസ് ബന്ധം കണ്ടെത്തിയത്. ലങ്കൻ സ്‌ഫോടനങ്ങളിൽ ഇവർക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും കേരളത്തിൽ ഹഷീമുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച് എൻഐഎ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി അഞ്ചുപേരെ കൂടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. അഫ്ഗാനിസ്ഥാനിലെ ഐഎസിൽ പ്രവർത്തിക്കുന്ന റാഷിദ് അബ്ദുള്ളയുമായി അഹമ്മദ് അരാഫത്ത്, അബൂബക്കർ സിദ്ദിഖ് എന്നിവർ ബന്ധപ്പെട്ടിരുന്നുവെന്നാണ് ചോദ്യംചെയ്യലിൽ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ പരിശോധിച്ചാണ് ഇവർക്ക് റാഷിദുമായുള്ള ബന്ധം കണ്ടെത്തിയത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എൻഐഎ വ്യക്തമാക്കി.

ഞായറാഴ്ച കാസർകോടും പാലക്കാടും നടത്തിയ റെയ്ഡിന്റെ തുടർച്ചയായിട്ടാണ് ഇവരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്. പാലക്കാട് കൊല്ലങ്ങോട് സ്വദേശി റിയാസ് അബൂബക്കർ, കാസർകോട് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. റിയാസിനെ ഞായറാഴ്ചയും അഹമ്മദ്, അബൂബക്കർ എന്നിവരെ തിങ്കാളാഴ്ചയുമാണ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP