Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ഏജൻസിയുടെ ഫണ്ട് അനുമതിയില്ലാതെ സിഡിറ്റ് ഉദ്യോഗസ്ഥൻ വാങ്ങിയത് മറക്കാം; ഉണ്ണികൃഷ്ണനെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയത് വൻ ഗൂഢാലോചന; കൂട്ടുകാരി റസി ഉണ്ണിയുടെ ഭർത്താവിന് ശിവശങ്കർ ക്ലീൻ ചീട്ട് നൽകിയത് വിവാദത്തിലേക്ക്

കേന്ദ്ര ഏജൻസിയുടെ ഫണ്ട് അനുമതിയില്ലാതെ സിഡിറ്റ് ഉദ്യോഗസ്ഥൻ വാങ്ങിയത് മറക്കാം; ഉണ്ണികൃഷ്ണനെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയത് വൻ ഗൂഢാലോചന; കൂട്ടുകാരി റസി ഉണ്ണിയുടെ ഭർത്താവിന് ശിവശങ്കർ ക്ലീൻ ചീട്ട് നൽകിയത് വിവാദത്തിലേക്ക്

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. കൂട്ടുകാരിയായ റസി ഉണ്ണിയുടെ ഭർത്താവിന് വേണ്ടി മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ നടത്തിയ അനധികൃത ഇടപെടലിന്റെ തെളിവുകൾ പുറത്ത്. സിഡിറ്റ് ജോയിന്റ് ഡയറക്ടർ ആയിരുന്ന മുൻ ആസുത്രണ ബോർഡ് അംഗം പി വി ഉണ്ണിക്കൃഷ്ണനെതിരെ എട്ടു വർഷം മുൻപ് വിജിലൻസ് എടുത്ത നടപടികൾ റദ്ദാക്കണമെന്നും കേസിൽ തുടർ അന്വേഷണമോ തുടർ നടപടികളോ ആവിശ്യമില്ലന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിയുടെ അധികാരം ഉപയോഗപ്പെടുത്തി ശിവശങ്കർ ഉത്തരവിറക്കിയത്.

കഴിഞ്ഞ ജൂണിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയ ശേഷം അത് വിജിലൻസ് ആസ്ഥാനത്തേക്ക് ആയച്ചത്. ശിവശങ്കറിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെപ്രത്യേക താല്പര്യത്തിൽ ലൈഫ് മിഷന്റെ പ്രോഗ്രാം കോർഡിനേറ്റർ പദവിയിൽ എത്തിയ ജെസി ജോർജ്ജിന്റെ സമ്മർദ്ദിലാണ് കേസ് പിൻവലിക്കാൻ ശിവശങ്കർ ഇടപെട്ടതെന്നാണ് ആരോപണം. ശിവശങ്കരിന്റെ ഓഫീസിനോടു ചേർന്ന് ജെസിക്കു വേണ്ടി പ്രത്യേക കാബിൻ പണിതതും അവരെ എത്തിച്ചതും ശിവശങ്കർ തന്നെയാണ്. കഴിഞ്ഞ എട്ടു വർഷവും ഒരു ബാഹ്യ സമ്മർദ്ദവുമില്ലാതെ സുഗമമായി പോയ കേസാണ് ജെസ്സി ജോർജ്ജിന്റെസെക്രട്ടറിയേറ്റ് പ്രവേശനത്തിന് ശേഷം അട്ടിമറിക്കപ്പെട്ടത്.

പി വി ഉണ്ണിക്കൃഷ്ണൻ സി ഡിറ്റിൽ നിർണായക ചുമതല വഹിക്കവെ തന്നെ അതീവ രഹസ്യമായി കേന്ദ്ര പ്രോജക്ടായ എൻ ആർ എൽ എംൽ സഹകരിക്കുകയും ഫണ്ട് കൈപറ്റുകയും ചെയ്തു. ഉണ്ണിക്കൃഷ്ണന്റെ രഹസ്യ നടപടി വിവാദമാവുകയും പരാതി വിജിലൻസിനു ലഭിക്കുകയും ചെയ്തതോടെ ഉണ്ണിക്കൃഷ്ണൻ കേന്ദ്ര ഏജൻസിയിൽ നിന്നു ലഭിച്ച ഫണ്ട്് സി ഡിറ്റിന് കൈമാറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫണ്ട് കൈമാറ്റത്തിലും കൃത്രിമത്വം കാണിച്ചു. കേന്ദ്രത്തിൽ നിന്നും കിട്ടിയ തുക പൂർണമായും സി ഡിറ്റിന് കൈമാറിയില്ല. ഇക്കാര്യം പിന്നീട് വിജിലൻസ് തന്നെ കണ്ടു പിടിച്ചപ്പോൾ പലിശ സഹിതം മുഴുവൻ തുകയും അടച്ച് നടപടികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ ഉണ്ണിക്കൃഷ്ണനെ കൃത്യവിലോപത്തിൽ നിന്നും സാമ്പത്തിക അപഹരണ കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ ആവില്ലന്ന് വിജിലൻസ് നിലപാട് എടുത്തു. ഈ നിലപാട് തിരുത്തിക്കാനും ഉണ്ണിക്കൃഷ്ണനെ രക്ഷിക്കാനുമാണ് ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തത്. എം. ശിവശങ്കറിനെതിരായ ഇ.ഡി. കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട 'ശ്രീമതി റെസി ഉണ്ണി' അനെർട്ടിൽനിന്ന് വർക്കിങ് അറേഞ്ച്‌മെന്റിലാണ് ലൈഫ് മിഷന്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ പദവിയിലെത്തിയത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ പിടിക്കപ്പെട്ടതോടെ അവർ അനെർട്ടിലേക്കു മടങ്ങി. തുടർന്ന്, മകളുടെ പ്രസവസംബന്ധമായ ആവശ്യത്തിനെന്ന പേരിൽ അവധിയെടുത്ത് ഹൈദരാബാദിലേക്കു പോയിരിക്കയാണ്.

ശിവശങ്കറിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് റെസി ഉണ്ണി എന്ന പുതിയ പേരു കണ്ടെത്തിയത്. വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സുമായി ബന്ധപ്പെട്ട 80 ലക്ഷത്തിന്റെ കുംഭകോണത്തെപ്പറ്റി ഇവരുമായുള്ള ചാറ്റിങ്ങിൽ ശിവശങ്കർ പറയുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളും പങ്കുവച്ചിരുന്നു. ഇവർ ആരാണെന്നു വെളിപ്പെടുത്താൻ ശിവശങ്കർ തയാറായിരുന്നില്ല. ബി.ടെക് ബിരുദധാരിയായ ഇവർ അനെർട്ടിൽ പബ്ലിസിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ശിവശങ്കർ ഊർജവകുപ്പ് സെക്രട്ടറിയായിരിക്കെ റെസിയുമായും ഭർത്താവ് ഉണ്ണിക്കൃഷ്ണനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധമാണ് ലൈഫ് മിഷനിലേക്കുള്ള വരവിനു പിന്നിലെന്നു കരുതുന്നു. ഉണ്ണിക്കൃഷ്ണനെ ടോട്ടൽ എനർജി സെക്യൂരിറ്റി മിഷന്റെ തലപ്പത്തെത്തിച്ചതു ശിവശങ്കറായിരുന്നു.

അക്കാലത്ത് അനെർട്ടിനെ മുന്നിൽ നിർത്തി 50 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്ന് ഉണ്ണിക്കൃഷ്ണന് എതിരേ ആരോപണമുയർന്നിരുന്നു. വൈദ്യുതി ലൈനുകളുടെ രൂപരേഖ തയാറാക്കാനായി നടത്തിയ പവർ ലൈൻ മാപ്പിങ്, ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ സാധ്യതാപഠനം എന്നിവയുടെ പേരിൽ സർക്കാരിനു കോടികളുടെ ബാധ്യതയുണ്ടായി. കോടിക്കണക്കിനു രൂപയുടെ പർച്ചേസിങ്ങും അനധികൃത നിയമനവും നടന്നെന്നു വാർത്തകൾ വന്നതോടെ ഉണ്ണിക്കൃഷ്ണന് എതിരേ മറ്റൊരു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുന്നോട്ടുപോയില്ല.

റെസിയുമായുള്ള ചാറ്റിങ്ങിനെപ്പറ്റി ശിവശങ്കർ ഒന്നും തുറന്നുപറയുന്നില്ല. എന്നാൽ ശിവശങ്കർ അറസ്റ്റിലായതോടെ ലൈഫ് മിഷനിൽനിന്നു മടങ്ങിയതും തുടർന്ന് അവധിയെടുത്ത് ഹൈദരാബാദിലേക്കു പോയതും ഇ.ഡി. സംശയത്തോടെയാണു കാണുന്നത്. ഇവരെ ചോദ്യംചെയ്യുന്നത് ആലോചനയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP