Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം പാട്ടുമറ്റുള്ളവർ പാടിയാൽ ഇളയരാജയും യേശുദാസും ഇടയുന്നത് പോലെ വിപ്ലവ ഗായിക വാളെടുക്കാമോ? കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവ സംഘാടനത്തിന് വിദ്യാർത്ഥി സംഘം ചെയ്ത പാട്ട് വീഡിയോയിൽ കോപ്പിറൈറ്റ് വയലേഷൻ ആരോപിച്ച് രശ്മി സതീഷ്; തോക്കു തോൽക്കും കാലം വരുംവരെ എന്ന പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ പരാതി നൽകി പിൻവലിപ്പിച്ചു; കലയെ പ്രതിരോധത്തിന്റെ ആയുധമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ വിദ്യാർത്ഥികൾക്ക് പാരയായത് ഇങ്ങനെ

സ്വന്തം പാട്ടുമറ്റുള്ളവർ പാടിയാൽ ഇളയരാജയും യേശുദാസും ഇടയുന്നത് പോലെ വിപ്ലവ ഗായിക വാളെടുക്കാമോ? കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവ സംഘാടനത്തിന് വിദ്യാർത്ഥി സംഘം ചെയ്ത പാട്ട് വീഡിയോയിൽ കോപ്പിറൈറ്റ് വയലേഷൻ ആരോപിച്ച് രശ്മി സതീഷ്; തോക്കു തോൽക്കും കാലം വരുംവരെ എന്ന പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ പരാതി നൽകി പിൻവലിപ്പിച്ചു; കലയെ പ്രതിരോധത്തിന്റെ ആയുധമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ വിദ്യാർത്ഥികൾക്ക് പാരയായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തോക്കു തോൽക്കും കാലം വരും വരെ നാക്ക് തോൽക്കില്ലെടോ.. എന്റെ വാക്ക് തോൽക്കില്ലെടോ... നോക്ക് തോൽക്കും കാലം വരെ പാട്ട് തോൽക്കില്ലെടോ.. എന്റെ പാട്ട് തോൽക്കില്ലെടോ..പാട്ട് പ്രതിരോധവും പോരാട്ടവുമൊക്കെ ആണെങ്കിലും തന്റെ പാട്ട് മറ്റാരെങ്കിലും പാടിയാൽ അവരുടെ നാക്കിനെ താൻ നിശബ്ദമാക്കുമെന്ന് പ്രഖ്യാപിക്കുകയാണ് സമരവേദികളിൽ പോരാട്ടഗീതങ്ങൾ പാടി ശ്രദ്ധേയയായ 'വിപ്ലവ ഗായിക' രശ്മി സതീഷ്.

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ സംഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചെയ്ത ഒരു പാട്ട് വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തോക്കു തോൽക്കും കാലം വരെ എന്ന പാട്ടായിരുന്നു അത്. എന്നാൽ അത് കോപ്പിറൈറ്റ് വയലേഷനാണെന്ന പരാതിയെ തുടർന്ന് ഫേസ് ബുക്ക് പിൻവലിച്ചു. കേരളത്തിലെ സകല ലഘു സമരങ്ങളിലും പാടുന്ന ഗായികയാണ് തന്റെ പാട്ട് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തതെന്ന് ശ്രീജിത്ത് ശിവരാമൻ എന്നയാൾ പോസ്റ്റ് ചെയ്തതോടെയാണ് പോരാട്ട ഗായികയുടെ ഫാസിസ്റ്റ് സ്വഭാവം ജനം തിരിച്ചറിഞ്ഞത്.

സകല വേദികളിലും കലയെ പ്രതിരോധത്തിന്റെ ആയുധമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ വിദ്യാർത്ഥികളുടെ ശ്രമങ്ങളെ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്ന കലാപരിപാടി അത്യന്തം നിരാശാജനകമാണെന്നും ശ്രീജിത്ത് ശിവരാമൻ വ്യക്തമാക്കുന്നു. ഇളയരാജയും യേശുദാസും ഉൾപ്പെടെയുള്ളവർ തങ്ങളുടെ പാട്ടുകൾ മറ്റുള്ളവർ പാടുന്നത് തടയാൻ പലപ്പോഴായി ശ്രമം നടത്തിയവരാണ്. എന്നാൽ പോരാട്ട വീഥികളിൽ നിറഞ്ഞു നിൽക്കുന്നൊരു ഗായിക വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറിയതിലുള്ള വേദനയാണ് പലരും പങ്കുവെയ്ക്കുന്നത്. ഒരു കോപ്പി റൈറ്റോ ക്രെഡിറ്റോ വെക്കാതെ ഇഞ്ചക്കാടിന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് തന്റേതാക്കിയ ടീമാണ് ഇവരെന്നും വിമർശനം ഉയരുന്നു. നാക്കു തോൽക്കില്ലെടോ.. നമ്മുടെ വാക്ക് തോൽക്കില്ലെടോ .. അത് അവരുടെ കോപ്പി റൈറ്റിൽ ഒതുങ്ങില്ല. നമ്മൾ പാടും.. ആ പാട്ട് തന്നെ അവരുടെ നിലപാടിന് എതിരാണ് എന്നും പലരും വ്യക്തമാക്കുന്നു.

ഇവരൊക്കെ വിപ്ലവം പറയുന്നതിന് പേറ്റന്റ് വാങ്ങൂലോ.. ഇനിയും അത് പാടി തന്നെ പ്രതിഷേധിക്കണം.. ഇത്തരം ഡബിൾ സ്റ്റാൻഡുകൾ അപ്പാട്ടിന് തന്നെ അപമാനം ആണ്.. ഈ പാട്ട് എസ്എഫ്‌ഐക്കാരൊക്കെ പാടി എന്നോ ഹിററായതാണ്. ഈണമിട്ട് ആദ്യം പാടിയ ആൾ അറിയാതെ ആണ് രചയിതാവ് ഈയടുത്ത് ആ ലഘുസമര നായികയ്ക്ക് പാട്ടു കൊടുത്തത്. പക്ഷേ ഈണമിട്ട ആൾക്ക് കടപ്പാട് ഈ ഗായിക കൊടുത്തിട്ടും ഇല്ല. കർഷകരോട് ഉരുളക്കിഴങ്ങിന് പേറ്റന്റ് വേണം എന്ന് ഭീഷണിപ്പെടുത്തുന്നവരും കലോത്സവത്തിന് പാട്ട് ഉണ്ടാക്കുന്ന പിള്ളേരെ കോപ്പി റൈറ്റ് പറഞ്ഞ് ഞെട്ടിക്കുന്നവരും എന്താ വ്യത്യാസമെന്നും പലരും ചോദിക്കുന്നു.

നാവ് ചങ്ങലക്കിടാനാവില്ലെന്നും നിശബ്ദരായി ഇരിക്കാൻ ഇക്കാലത്ത് നമുക്ക് അവകാശമില്ലെന്നും ഓർമ്മിപ്പിക്കുന്നതാണ് തോക്കു തോൽക്കും കാലം വരെ എന്ന പാട്ട്. എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ നിശ്ചയിക്കുന്നവർക്കുമുള്ള ശക്തമായ മറുപടിയാണ് ഈ പാട്ടെന്ന് രശ്മി സതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തിട്ടുള്ള ദേശാഭിമാനിയിലെ ലേഖനത്തിൽ പറയുന്നുണ്ട്. കാലം മാറിയതോടെ പടുപാട്ടും പ്രതിരോധത്തിന്റെ പാട്ടായി. പാട്ടിൽ രാഷ്ട്രീയം നിറഞ്ഞു. ഓരോ കലാപ്രവർത്തകനും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം സംസാരിക്കേണ്ടത് കടമയായി. പാട്ട് ആയുധമായി.. കല സമരമായി എന്നെല്ലാം ലേഖനത്തിൽ വ്യക്തമാക്കുന്ന പാട്ടിന് വേണ്ടി തന്നെയാണ് രശ്മി ഒരു കൂട്ടം യുവാക്കളെ നിശബ്ദരാക്കിയതെന്നതാണ് വിരോധാഭാസം. രസ ബാൻഡിലൂടെ രശ്മി സതീഷ് പാടി അഭിനയിച്ച പാട്ട് ഏറെ ഹിറ്റായിരുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക്, പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ.. തുടങ്ങിയ രശ്മി പാടിയ പാട്ടുകളെല്ലാം ഏറെ ആസ്വദിക്കപ്പെട്ടിട്ടുണ്ട്. കണ്ണൻ സിദ്ധാർത്ഥൻ ആണ് തോക്കു തോൽക്കും എന്ന പാട്ടെഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP