Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗജന്യമായി സ്റ്റേഡിയം കൊടുക്കുന്നത് കീഴ് വഴക്കമാകും; സംഗീത നിശയുടെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുമെന്ന് ഉറപ്പിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയത് വി ആർ നായർ; തീരുമാനം എടുത്തത് കാശ് പോകുന്നത് ദുരിതബാധിതർക്കെന്ന് ഉറപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും; രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വെറുതെ കൊടുത്തത് പ്രളയ ദുരിതാശ്വാസത്തിന്റെ പേര് പറഞ്ഞതു കൊണ്ട് മാത്രം; തെളിവായി കൊച്ചി സ്പോർട്സ് സെന്റർ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ മിനിട്‌സ് മറുനാടന്

സൗജന്യമായി സ്റ്റേഡിയം കൊടുക്കുന്നത് കീഴ് വഴക്കമാകും; സംഗീത നിശയുടെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുമെന്ന് ഉറപ്പിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയത് വി ആർ നായർ; തീരുമാനം എടുത്തത് കാശ് പോകുന്നത് ദുരിതബാധിതർക്കെന്ന് ഉറപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും; രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വെറുതെ കൊടുത്തത് പ്രളയ ദുരിതാശ്വാസത്തിന്റെ പേര് പറഞ്ഞതു കൊണ്ട് മാത്രം; തെളിവായി കൊച്ചി സ്പോർട്സ് സെന്റർ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ മിനിട്‌സ് മറുനാടന്

എം മനോജ് കുമാർ

കൊച്ചി: കൊച്ചി സ്പോർട്സ് സെന്റർ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ ഒരു ചർച്ച വന്നിരുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീതനിശ നടത്തുന്നതിന്റെ അപേക്ഷയെ തുടർന്നായിരുന്നു ഇത്. പ്രളയ ദുരിതാശ്വാസത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷയാണ് വന്നത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി വിട്ട് നൽകാനുള്ള അപേക്ഷ. ഈ അപേക്ഷയിൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ ഒരു അംഗം എതിർപ്പുയർത്തി. ഈ എതിർപ്പ് ശരിയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അന്ന് വി ആർ നായർ പറഞ്ഞതാണ് ഇപ്പോൾ ശരിയാകുന്നത്.

ഒക്ടോബർ 28നായിരുന്നു മ്യൂസിക് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഈ വിഷയം ചർച്ചയാക്കിയത്. അജണ്ടയിലെ 27-ാം ഐറ്റം. ഈ ചർച്ചയിലാണ് ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നാല് ദിവസത്തേക്ക് സ്‌റ്റേഡിയം വിട്ടു നൽകിയത്. ഇതിനുള്ള തീരുമാനം സ്പോർട്സ് സെന്റർ എടുക്കും മുമ്പ് തന്നെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ പരിപാടിക്ക് ടിക്കറ്റ് വിൽപ്പന തുടങ്ങിയിരുന്നു. അതായത് സംഘാടകർ വേദി നിശ്ചയിച്ച ശേഷമാണ് യോഗം ഇക്കാര്യം പരിഗണിച്ചത്.

ഇങ്ങിനെ സ്റ്റേഡിയം വിട്ട് നൽകുമ്പോൾ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നാണ് ഞാൻ എക്‌സിക്യൂട്ടിവ് യോഗത്തിൽ ആവശ്യപ്പെട്ടത്. സുതാര്യത വേണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്-കൊച്ചി സ്പോർട്സ് സെന്റർ എക്‌സിക്യൂറ്റീവ് കമ്മറ്റി അംഗം വി.ആർ.നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. വിആർ നായരുടെ ദീർഘ വീക്ഷണമാണ് ഇപ്പോൾ ശരിയാകുന്നത്. മ്യൂസിക് ഫൗണ്ടേഷൻ തന്നെ ഇപ്പോൾ പറയുന്നത് ദുരിതാശ്വാസത്തിന് വേണ്ടിയായിരുന്നില്ല പരിപാടിയെന്നാണ്. ടിക്കറ്റ് തുക നൽകാമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതോടെയാണ് വി ആർ നായർ ഉയർത്തിയ സംശയം ശരിയാകുന്നത്.

എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. ജനറലി ഒരു റിക്വസ്റ്റ് വരുന്ന സമയത്ത് അതിന്റെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഒരു ലെറ്റർ ഹെഡിൽ ഇങ്ങനെ ഒരു അപേക്ഷ വരുമ്പോൾ അതിനനുസരിച്ച് നമ്മൾ തീരുമാനം എടുക്കരുത് എന്നാണ് യോഗത്തിൽ ഞാൻ ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് തീരുമാനം എടുക്കുന്ന സമയത്ത് ഞാൻ എതിർത്തത്. എന്റെ സ്റ്റാൻഡ് ഞാൻ പറഞ്ഞു. ഇതോടെ സംഗീത നിശയിലെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നു എന്ന കാര്യം സെക്രട്ടറി ഉറപ്പ് വരുത്തണം എന്നാണ് എക്‌സിക്യൂറ്റീവ് കമ്മറ്റി തീരുമാനം. പക്ഷെ പിന്നീട് സംഗീത നിശയുമായി ബന്ധപ്പെട്ടു ഒരു ചർച്ചയും പിന്നീടുള്ള യോഗത്തിൽ വന്നില്ല. സെക്രട്ടറി സംഗീത നിശ ഫണ്ട് സർക്കാരിലേക്ക് പോകുന്നതിനുള്ള ശ്രമങ്ങൾ ആഷിഖ് അബുവുമായി ബന്ധപ്പെട്ടു നടത്തിയിരുന്നതായി എനിക്ക് അറിയാം-വി.ആർ.നായർ പറഞ്ഞു.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീതനിശയുടെ ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന കാര്യത്തിൽ ആശയവിനിമയങ്ങൾ നടന്നിരുന്നു. കഴിഞ്ഞ പതിനാലിന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ആഷിഖ് അബു കൊച്ചി കളക്ടറെ അറിയിച്ചിട്ടുണ്ട്-കൊച്ചി സ്പോർട്സ് സെന്റർ സെക്രട്ടറി നവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിന്റെ ചെക്കിന്റെ വിശദാംശങ്ങൾ അയച്ച് തന്നിട്ടുണ്ട്. ആറു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് അവർ നൽകിയത്. സംഗീത നിശയ്ക്ക് എത്ര തുക പിരിഞ്ഞു കിട്ടി എന്ന കാര്യം കൊച്ചി മ്യൂസിക് ഫൗണ്ടേഷന് മാത്രമേ അറിയാൻ കഴിയൂ. തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വൈകിയതിന്റെ കാരണം കലക്ടർ തിരക്കിയിരുന്നു. അത് നഷ്ടമാണ് എന്നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കളക്ടർക്ക് നൽകിയ വിശദീകരണം.

സംഗീത നിശയുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്നാണ് വി.ആർ.നായർ പറഞ്ഞത്. അത് മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. കളക്ടർ പറഞ്ഞത് ഈ കാര്യത്തിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണം എന്നാണ്. തീരുമാനം കമ്മറ്റിയിൽ വന്നപ്പോൾ, അവർ ലെറ്റർ ഹെഡിൽ പറഞ്ഞിരുന്ന, മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്ന കാര്യം കമ്മറ്റി മുഖവിലയ്ക്ക് എടുത്തു. ഇത് നല്ല കാര്യമല്ലേ എന്നാണ് കരുതിയത്. കൊച്ചി സ്പോർട്സ് സെന്റർ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്-നവാസ് പറയുന്നു.

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കരുണ സംഗീതനിശയിലൂടെ പണം പിരിച്ച ശേഷം ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതെ തട്ടിപ്പ് നടത്തിയ ആഷിക് അബുവിനെയും സംഘത്തെയും പറ്റിയുള്ള യുവമോർച്ച സംസ്ഥാന സെക്രട്ടരി സന്ദീപ് ജി വാര്യരുടെ ആരോപണങ്ങളെ ശരിവച്ച് റീജിയണൽ സ്പോർട്സ് സെന്റർ അംഗം വി. ഗോപകുമാറും രംഗത്ത് വന്നു. ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. പരിപാടി വൻവിജയമായിരുന്നതു കൊണ്ട തന്നെ എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. പണമിടപാടുകളെ കുറിച്ച് പ്രതികരിക്കാൻ ആഷിക്ക് അബുവും, റിമ്മാ കല്ലിങ്കലും ഇതുവരെ തയ്യാറായിട്ടില്ല.

ഗോപകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഉൾക്കൊള്ളുന്നത് 9000 ത്തിനും 10000 ഇടയിൽ ആളുകൾ. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം എന്ന പേരിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയും, ഗായിക ഗായകരെയും എല്ലാം ഉൾപ്പെടുത്തി വേദി നിറഞ്ഞു കവിഞ്ഞ ''കരുണ'' മ്യൂസിക് ഷോയിൽ 10000ത്തോളം ആളുകൾ ഉണ്ടായിരുന്നു എന്ന് റീജിയണൽ സ്പോർട്സ് സെന്റർ അംഗം എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും.

റീജിയണൽ സ്പോർട്സ് സെന്റർ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തിൽ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഇനി ഒരു വാദത്തിനു ഇതിൽ പകുതിയും സൗജന്യമായി (ഇതുപോലെ ഉള്ള ധനശേഖരണ പരിപാടിയിൽ ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല) നൽകിയതാണ് എന്ന് കരുതിയാൽ തന്നെ അത് സ്പോൺസർഷിപ്പിന്റെ ഭാഗമായാണ് നൽകുക.

ഈ പരിപാടിക്ക് നല്ല രീതിയിൽ സ്പോണ്സർഷിപ്പും, അതുപോലെ ഇവന്റ് പാർട്ണർമാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവർക്ക് ചെലവ് വന്നു എന്നും, പരിപാടി വൻ വിജയമായിരുന്നു എന്ന് ഇവർതന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചെലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ പോലെ ഉള്ള വേദിയിൽ നിറഞ്ഞ സദസ്സിൽ നടത്തിയ ഈ പരിപാടിയിൽ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് ഞാൻ പറയും. വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയിൽ സഹകരിച്ച എല്ലാവരും... വേദി സൗജന്യമായി നൽകിയ റീജിയണൽ സ്പോർട്സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്പോൺസർമാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു... സത്യം അറിഞ്ഞേ തീരൂ... സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടർ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്തുകൊണ്ടുവരാൻ സർക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്..

ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങൾ ഇനി മേലിൽ ഉണ്ടാവാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP