1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

November 19, 2014 | 02:22 PM IST | Permalinkമാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

ബി രഘുരാജ്

തിരുവനന്തപുരം: ടി ഒ സൂരജ് എന്ന ഐഎഎസുകാരന്റെ വീട്ടിലും ബന്ധു വീടുകളിലും നടന്ന വിജിലൻസ് റെയ്ഡ് യുഡിഎഫ് സർക്കാരിൽ വൻ ഭൂകമ്പങ്ങൾക്ക് തുടക്കമാകും. ഏത് സർക്കാർ ഭരിച്ചാലും തൊടാൻ കഴിയാത്തത്ര ശക്തമായ ബന്ധങ്ങൾക്കുടമയായ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതിനെതിരെ ഇപ്പോൾ തന്നെ മന്ത്രിമാർക്കിടയിൽ അഭിപ്രായഭിന്നത ആരംഭിച്ച് കഴിഞ്ഞു.

എന്തു വില കൊടുത്തും സൂരജിനെ സംരക്ഷിക്കാൻ ഉറച്ച് ലീഗ് മന്ത്രിമാർ ഒരേപോലെ തന്നെ രംഗത്തുണ്ട് എന്നത് തന്നെയാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അന്വേഷണം തുടരാനാണ് ആഭ്യന്തരമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോൾ കൂടി ആകുമ്പോൾ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകൾക്കും ഏറെ വൈകാതെ കേരളം സാക്ഷ്യം വഹിച്ചേക്കും.

പൊതുമരാമത്ത് മന്ത്രി പോലും അറിയാതെ ആയിരുന്നു സൂരജിന്റെ വീട്ടിലെ ഓപ്പറേഷൻ ഒരുങ്ങിയത്. എന്നാൽ ആഭ്യന്തര മന്ത്രിക്ക് ഇത് സംബന്ധിച്ച ശക്തമായ സൂചന ലഭിച്ചിരുന്നു. റെയ്ഡ് ആരംഭിച്ച ഉടൻ തന്നെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അതൃപ്തി അറിയിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിജിലൻസ് നടപടികളിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടെടുത്ത് ആഭ്യന്തരമന്ത്രി അകലം പാലിക്കുകയായിരുന്നു.

ഐഎഎസുകാർക്കിടയിലെ കൊലകൊമ്പനായ സൂരജിനെതിരെയുള്ള നടപടി എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. റെയ്ഞ്ച് ഓഫീസറായി വനം വകുപ്പിൽ ജോലിക്ക് കയറി ഉപജാപക കലയിലെ സാമർത്ഥ്യവും തരംനോക്കി ഓശാന പാടുന്ന രീതിയും മൂലം വേഗത്തിൽ ഐഎഎസുകാരനായി മാറിയ ഉദ്യോഗസ്ഥനാണ് സൂരജ്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഐഎഎസിലേക്ക് മാറിയപ്പോൾ മുസ്ലിം പേര് മാറ്റി ഹിന്ദു പേര് സ്വീകരിച്ച് തന്ത്രങ്ങൾ പയറ്റിയാണ് പടികൾ ചവിട്ടി കയറിയത്. മാറാട് കലാപ സമയത്ത് കോഴിക്കോട് കളക്ടർ ആയിരുന്നെങ്കിലും സൂരജ് എന്ന പേര് മൂലം ഹിന്ദു ഐക്യവേദി പ്രവർത്തകർ പോലും സംശയിച്ചില്ല. ഇതുമൂലം സാക്ഷാൽ കുമ്മനം രാജശേഖരനെ പോലും സൂരജിന് പറ്റിക്കാൻ കഴിഞ്ഞു. സിറാജെന്നാണ് സൂരജിന്റെ രക്ഷിതാക്കളിട്ട പേരെന്ന് കുമ്മനം പോലും വളരെ വൈകിയാണ് മനസ്സിലാക്കിയത്.

മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയായിരുന്നു യുഡിഎഫ് ഭരണകാലത്ത് സുരജിന്റെ കരുത്ത്. കഴിഞ്ഞ ഇടത് ഭരണകാലത്ത് എളമരം കരീമും രക്ഷകനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂരജിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നു വിജിലൻസ് കേസുകൾ പൂഴ്‌ത്തിയത് എളമരം കരീമുമായുള്ള ബന്ധം മൂലമായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടർ ആയിരിക്കവേ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി കേസായിരുന്നു ഇതിൽ പ്രധാനം. മെഡിക്കൽ കോളേജിന് കെട്ടിടം പണിതതുമായി ബന്ധപ്പെട്ട ആരോപണവും വിജിലൻസ് കേസായി മാറി. ഉണ്ണിക്കൃഷ്ണൻ എന്ന വിജിലൻസ് ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ആയിരുന്ന ഉപേന്ദ്രവർമ്മ ഉന്നത സ്വാധീനം മൂലം ഫയലിൽ നടപടി എടുത്തില്ല. 

ഉപേന്ദ്രവർമ്മ മാറി സിബി മാത്യു വിജിലൻസ് ഡയറക്ടറായി വന്നപ്പോൾ ഈ കേസ് പൊടിതട്ടിയെടുത്ത് അന്വേഷണത്തിന് ഉത്തവിടുകയും സൂരജിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും സർക്കാർ എടുത്തില്ല. ആ അന്വേഷണം പിന്നീട് ഉന്നത സ്വാധീനം ഉപയോഗിച്ച് മരവിപ്പിക്കുകയായിരുന്നു. സൂരജിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട സിബി മാത്യുവിനോട് പിന്നീട് പകവീട്ടാൻ പല ശ്രമങ്ങളും നടന്നതായി ആരോപണം ഉണ്ട്. സിബി മാത്യുവിനെതിരെ അക്കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ സൂരജ് ആയിരുന്നു എന്ന് അന്ന് മുതലേ സൂചനയുണ്ടായിരുന്നു.

വനം വകുപ്പിൽ റേഞ്ചറായാണ് സർക്കാർ സർവ്വീസിൽ ജോലി തുടങ്ങിയത്. പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ റവന്യൂ വകുപ്പിന്റെ ഭാഗമായി. പാലയിലും മൂവാറ്റുപുഴയിലും ആർ ഡി ഒ. പിന്നീട് എറണാകുളത്ത് സബ് കളക്ടർ. 1994 ഐഎസ്എസ് പദവിയും കിട്ടി. തൃശൂരിലും കോഴിക്കോടും കളക്ടർ. ഒൻപതുകൊല്ലം വനം വകുപ്പിൽ റേഞ്ചറായിരുന്ന സൂരജ് ഒരു കൊല്ലം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. രസതന്ത്രത്തിലും നിയമത്തിലും ബിരുദം. മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഇതിനെല്ലാം ഉപരി ആരേയും ആകർഷിക്കും.  ഇതു തന്നെയാണ് സുരജിന്റെ ഉയർച്ചയുടെ രഹസ്യമെന്ന് കരുതുന്നവരുണ്ട്.

അതിനപ്പുറം സാക്ഷാൽ കെ. കരുണാകരൻ പോലും സൂരജിനെ ഹിന്ദുവായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമുള്ളതിനാൽ തൃശൂരിലെ കളക്ടർ ഹിന്ദുവായിരിക്കണമെന്ന് കരുണാകരൻ നിർബന്ധമുണ്ടായിരുന്നു. തൃശൂർ കളക്ടറായി 2001ൽ ആന്റണി സർക്കാർ സുരജിനെ നിയമിച്ചപ്പോൾ കരുണാകരനും എതിർത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ലീഡർക്ക് കാര്യം മനസ്സിലായി. തൃശൂരിൽ സൂരജ് വേണ്ടെന്ന് കരുണാകരൻ നിർബന്ധം പിടിച്ചു. അങ്ങനെ തൃശൂരിൽ നിന്ന് കോഴിക്കോട് സൂരജ് എത്തി. തട്ടകം കോഴിക്കോട് ആയതോടെ സൂരജ് താരമായി.

മാറാട് കലാപമാണ് ടി ഒ സൂരജെന്ന കോഴിക്കോട് കളക്ടറെ ശ്രദ്ധേയനാക്കിയത്. ഓടിനടന്ന് കലാപം അമർച്ച ചെയ്യാൻ സൂരജ് മുന്നിൽ നിന്നു. ഹിന്ദു ഐക്യവേദി നേതാക്കൾ പോലും സൂരജ് ഹിന്ദുവാണെന്ന് കരുതി ഏറെ വിശ്വസിച്ചു. കലാപത്തിന് തൊട്ട് മുമ്പാണ് കോഴിക്കോട് കളക്ടറായി സുരജ് എത്തിയത്. അതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഇന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിക്കുന്നുണ്ട്. 1995ൽ ബോക്‌സ് ഓഫീസ് ഹിറ്റായ ഷാജി കൈലാസ് സിനിമയായ ദി കിംങ്ങിൽ കളക്ടറായി മമ്മൂട്ടി തിളങ്ങി. മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് നീങ്ങിയതിന് സമാനമായി മാറാട് കലാപ സമയത്ത് സൂരജ് നീങ്ങി. ആദ്യ ഘട്ടത്തിൽ മാദ്ധ്യമങ്ങൾ സൂരജെന്ന കളക്ടറെ ജോസഫ് അലക്‌സിനോട് ഉപമിച്ചു. കൈയടിയും നേടി. ഈ ഘട്ടത്തിൽ ഹിന്ദു ഐക്യവേദിയുടെ സമര നേതാവായ കുമ്മനം രാജശേഖരന് പോലും സൂരജ് വിശ്വസ്തനായിരുന്നു. പതുക്കെ ചിത്രം മാറി. മറുവശത്തിനൊപ്പമാണ് സുരജ് എന്ന് ഹിന്ദു ഐക്യവേദി തന്നെ ആരോപണം ഉയർത്തി. വിവരങ്ങൾ മറുഭാഗത്തിന് കളക്ടർ ചോർത്തി നൽകുന്നത് കുമ്മനം തന്നെ മുഖ്യമന്ത്രി ആന്റണിയോട് പരാതിപ്പെട്ടു.

ഇ അഹമ്മദിനും മായിൻ ഹാജിക്കും ഒപ്പമാണ് സൂരജ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. ഈ സമയത്താണ് സൂരജിന്റെ പേരിലെ കള്ളവും ഹിന്ദു സംഘടനാ നേതാക്കൾ പോലും തിരിച്ചറിയുന്നത്. സൂരജ് മുസ്ലീമാണെന്ന് മനസ്സിലാക്കിയതോടെ കരുതലോടെ ഹിന്ദു ഐക്യവേദി നീങ്ങി. പന്നീട് മുഖ്യമന്ത്രി ആന്റണി അടക്കമുള്ളവരുമായി നേരിട്ട് കുമ്മനം ചർച്ചകൾ നടത്തി.  കളക്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിനെ പോലും സൂരജ് നിയന്ത്രിച്ചിരുന്നു. കിങ് സിനിമയിലെ ജോസഫ് അലക്‌സിനെ അനുസ്മരിച്ച് സൂരജ് നീങ്ങിയതിനാൽ ആർക്കും ആദ്യ ഘട്ടിൽ സംശയം തോന്നിയില്ല. അങ്ങനെ മറാട് കലാപത്തിലെ ഗൂഡാലോചന ആരും അറിയാതെ പോയെന്നാണ് ആക്ഷേപം.

മാറാട് കലാപത്തിനിടെ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടികൾ എങ്ങോട്ട് പോയി എന്നതിന് ഇനിയും വ്യക്തമായ ഉത്തരമില്ല. പക്ഷേ അന്നുമതുൽ തന്നെ സൂരജ് എന്ന ഐ എ എസുകാരന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളിലെ സ്വാധീനം സൂരജിനെ പിന്നേയും ഉയരത്തിലെത്തിച്ചു. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൊട്ടാര സദൃശ്യമായ വീടുകൾ വാങ്ങി കൂട്ടി. എല്ലാം അറിയാവുന്നവരും ഒന്നും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മനസ്സിൽ എന്തോ കണ്ട് വിജിലൻസിന് പച്ചക്കൊടി കാട്ടിയതോടെയാണ് ഇപ്പോൾ കളം മാറിയിരിക്കുന്നത്. റെയ്ഡിൽ കോടികളുടെ അഴിമതി സ്വത്തുക്കൾ കണ്ടെത്തി. ഇതിനപ്പുറം സുരജിനെതിരെ നീങ്ങാൻ രാഷ്രീയഭരണ നേതൃത്വങ്ങൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്‌ഫോടനപരമ്പര; 10 ലധികം പേർ കൊല്ലപ്പെട്ടതായി ആദ്യവിവരം; 100 ലധികം പേർക്ക് പരിക്കേറ്റു; ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങൾ ഉണ്ടായത് നഗരത്തിലെ തുറമുഖപ്രദേശത്ത്; തുറമുഖത്തിന് സമീപത്തെ വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് സുരക്ഷാ ഏജൻസികൾ; സ്‌ഫോടനം മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെ; സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് ഇസ്രേയൽ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും
'ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ നിനക്ക് നാളെ എന്തു ഡ്യൂട്ടി ആണെന്നാണ് പറഞ്ഞത്? അവർക്ക് പച്ചക്കറിയും മരുന്നും മേടിച്ച് കൊടുക്കുന്ന ഡ്യൂട്ടി; ഉണ്ട...നീ ആണ് നാളെ അവരെ ഓപ്പറേഷൻ ചെയ്യേണ്ടത്': പൊലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചതിൽ ആരോഗ്യ പ്രവർത്തകർ പിണങ്ങിയപ്പോൾ ആഭ്യന്തര ട്രോളുകളുമായി കേരള പൊലീസ് ഏമാന്മാർ; ട്രോളിനെ ട്രോളായി മാത്രമേ കാണാവൂ എന്ന് ഒഫീഷ്യൽ പേജിൽ ഉപദേശവും
പാക്കിസ്ഥാന്റെ പുതിയ മാപ്പിൽ ലഡാക്കും കാശ്മീരും മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളും; ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം; ഭൂപടത്തിന് പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ; പാക് കുട്ടികൾ പഠനത്തിന് ഉപയോഗിക്കുക ഈ ഭൂപടം; പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത് പാക് ഫെഡറൽ ക്യാബിനറ്റ് സമ്മേളനം; 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തലേന്ന് പാക് പ്രകാപനം ഇങ്ങനെ
അപകട സമയത്ത് കാറോട്ടിച്ചത് അർജ്ജുൻ തന്നെയെന്ന നിലപാടിൽ ഉറച്ച് ലക്ഷ്മി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്; കലാഭവൻ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയിൽ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അർജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാൻ കരുതലോടെ സിബിഐ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി