Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് പ്രവർത്തിച്ചാൽ ഇങ്ങനെയിരിക്കും; എറണാകുളം റേഞ്ച് ഐജിയുടെ കസേര തെറിച്ചത് മലപ്പുറത്തെ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവം പി രാജീവിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ; സക്കീർ ഹുസൈനെ തൊട്ട പൊലീസുകാർക്കെല്ലാം പണി കിട്ടി

പൊലീസിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് പ്രവർത്തിച്ചാൽ ഇങ്ങനെയിരിക്കും; എറണാകുളം റേഞ്ച് ഐജിയുടെ കസേര തെറിച്ചത് മലപ്പുറത്തെ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവം പി രാജീവിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ; സക്കീർ ഹുസൈനെ തൊട്ട പൊലീസുകാർക്കെല്ലാം പണി കിട്ടി

അർജുൻ സി വനജ്

കൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിച്ചതിന് പിന്നിൽ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണെന്നതിൽ സ്ഥിരീകരണം. ജനുവരി ആദ്യം നടന്ന സംസ്ഥാന കമ്മിറ്റിയിൽ രാജീവ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ചിലരുടെ പേര് അടക്കം വ്യക്തമാക്കിക്കൊണ്ട് ആവശ്യപ്പെട്ടതായി കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ഐജി ശ്രീജിത്ത്, ഷാഡോ പൊലീസ് എസ്.ഐ ഗോപകുമാർ എന്നിവരുടെ പേരല്ലേ പി രാജീവ് എടുത്ത് പറഞ്ഞതെന്ന മറുനാടൻ ലേഖകന്റെ ചോദ്യത്തോട്, അവരാണ് അറസ്റ്റിന് നേതൃത്വം നൽകിയതെങ്കിൽ അവരുടെ പേരാകാം എന്ന ഉത്തരമാണ് സംസ്ഥാന കമ്മിറ്റി അംഗം നൽകിയത്.

അന്വേഷണം പി രാജീവിലേക്ക് എത്തുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘത്തിനെതിരെ രാജീവ് രംഗത്ത് വന്നതെന്നാണ് ലഭ്യമാകുന്ന സൂചന. മലപ്പുറത്തെ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മധ്യസ്ഥത്തിനായി സക്കീർഹുസൈൻ ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന ആരോപിക്കുന്ന പോസ്റ്റർ ഒട്ടിച്ച സംഘത്തെ പി രാജീവിന്റെ വീട്ടിൽ വച്ചാണ് സക്കീർ ഹുസൈനും സംഘവും ചോദ്യം ചെയ്തതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം സക്കീർ ഹുസൈൻ മറുനാടൻ ലേഖകനുമായുള്ള സൗഹൃദസംഭാഷണത്തിൽ വെളിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് മറുനാടൻ പുറത്ത് വിട്ടത്. ഇതടക്കമുള്ള മുഴുവൻ തെളിവുകളും ഗുണ്ടാ വിരുദ്ധാ സേനാ തലവൻ ശേഖരിച്ചിരുന്നു. സക്കീർ ഹുസൈന്റെ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് പിന്നിൽ പി രാജീവിന്റെ പിന്തുണയാണെന്ന് നേരത്തെ ആരോപണം ഉയർന്നതാണ്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ സംഘത്തിന് ലഭിച്ചതായും സൂചനകളുണ്ടായിരുന്നു.

അതേസമയം, സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതുമായ ഉദ്യോഗസ്ഥർ എറണാകുളത്തെ പൊരിവെയിലിലാണ് ഇപ്പോൾ. ഷാഡോ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ട്രാഫിക്കിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ കൺട്രോൾ റൂമിലേക്കുമാണിച്ച് മാറ്റിയത്. ഐജി ശ്രീജിത്തിനെ വീണ്ടും ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. പൊടുന്നനെയുള്ള ഈ മാറ്റത്തിൽ ഉദ്യോഗസ്ഥരെല്ലാം കടുത്ത നിരാശയിലാണ്. ഗുണ്ടകളെ മെരുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഷാഡോ പൊലീസ് എസ് ഐ ഗോപകുമാറിനെ നാർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുണ്ടാ വിരുദ്ധ സേനയുടെ ഭാഗമായി എറണാകുളത്തെ പ്രധാന ഗുണ്ടാ നേതാക്കളുടേയും സംഘത്തിൽ ഉൾപ്പെട്ടവരുടേയും ലിസ്റ്റ് തയ്യാറാക്കി വരുന്നതിനിടെയാണ് ഷാഡോ പൊലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇത് ഗുണ്ടാ സംഘങ്ങൾ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്. പ്രത്യേക സംഘം രൂപീകരിച്ച് മൂന്ന് മാസം അടുക്കുമ്പോൾ 500 ലധികം ഗുണ്ടകളേയും ഇവരുടെ സഹായികളേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്ത് വിവര ശേഖരണം നടത്തിയത്.

ഗുണ്ടാനേതാക്കളുടെ പഴയ കേസുകളെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷമായിരുന്നു അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തത്. ഇതോടെ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ഒരു പരിധിവരെ അടങ്ങിയിരുന്നു. ഗുണ്ടാ നേതാവ് ഭായി നസീറിനെ അറസ്റ്റ് ചെയ്യുന്നതിനും ഈ സംഘത്തിന് കഴിഞ്ഞിരുന്നു. വളരെ കൃത്യമായ പ്ലാനിംങ്ങോടെയുള്ള ഓപ്പറേഷനായിരുന്നു ഈ സംഘത്തിലെ ഉദ്യോഗസ്ഥരുടേത്. ഓരോ ഗുണ്ടാ നേതാക്കളെ ചോദ്യം ചെയ്യുമ്പോഴും അവരുടെ പുതിയ ചിത്രങ്ങൾ ചിലരുടെ വിരൽ അടയാളങ്ങൾ എന്നിവയടക്കമാണ് ഗുണ്ടാ വിരുദ്ധ സേന ശേഖരിച്ചത്.

വ്യവസായി ജൂബി പൗലോസിനെ കളമശ്ശേരി എര്യാ കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി, മർദ്ദിച്ച പരാതിയിലാണ് കളമശ്ശേരി ഏര്യാ സെക്രട്ടറി സക്കീർ ഹുസൈനെ പ്രതി ചേർത്തത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും സക്കീർ ഹുസൈൻ അറസ്റ്റിന് വഴങ്ങാതെ ഒളിവിൽ പോയി, ഇതിനിടെ കളമശ്ശേരി ഏര്യാ കമ്മിറ്റി ഓഫീസിലും നേതാവ് എത്തി. ജൂബ് പൗലോസ് നൽകിയ പരാതിയിൽ സക്കീർ ഹുസൈന് പുറമേ, കറുകപ്പള്ളി സിദ്ദീക്, ഷീല തോമസ് എന്നിവരും ഉണ്ടായിരുന്നു. ഷീല തോമസ് ഇതതുവരേയും പൊലീസിന് പിടി നൽകിയിട്ടില്ല. ഇവർ കൊച്ചിയിൽ തന്നെ ഉണ്ടായിട്ടും ഇവരെ പിടികൂടാത്തതിന് പിന്നിൽ മലായള മനോരമയിലെ ഉന്നതന്റെ ഇടപെടലാണെന്നും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

അതായത് സക്കീർ ഹുസൈന്റെ അറസ്റ്റിന് നേതൃത്വം നൽകിയവരെല്ലാം പണികിട്ടിയ വിഷമത്തിലാണ്. പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും ഇടപെടൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പല വേദികളിലും പറഞ്ഞിരുന്നു. അതിന്റെ ആവേശത്തിലാണ് കൊച്ചിയിലെ ഗുണ്ടാ മാഫിയയ്‌ക്കെതിരെ ശക്തമായ ഇടപെടൽ നടന്നത്. പല ഗുണ്ടാതലവന്മാരും പിടിയിലായി. ഇതിനിടെയാണ് സിപിഐ(എം) നേതാക്കൾ പ്രതിക്കൂട്ടിലാകുന്ന കേസുകളെത്തിയത്. ഇവിടേയും മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസം അർപ്പിച്ച് ശക്തമായ ഇടപെടൽ നടത്തി. ഇതാണ് പിന്നീട് ശ്രീജിത്ത് അടക്കമുള്ളവരുടെ കസേര തെറുപ്പിക്കലിലേക്ക് കാര്യങ്ങളെത്തിച്ചത്.

പിണറായി പൊലീസിൽ സിപിഐ(എം) നേതാക്കൾക്കും അണികൾക്കും നീതി കിട്ടുന്നില്ലെന്ന വാദം പാർട്ടിയിൽ സജീവമായി. പൊലീസിനെ പാർട്ടിക്ക് വിധേയമാക്കണമെന്ന അഭിപ്രായവും സജീവമായി. മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ നീക്കവും സജീവമായി. ഇതിന്റെ ഭാഗമായി സിപിഐ(എം) നേതൃത്വത്തിന്റെ ഇഷ്ടക്കാരെ ക്രമസമാധാനനപാലന ചുമതയിലേക്ക് കൊണ്ടു വരികയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP