Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ

കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ  കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും;  പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ വൻപ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, ചാട്ടവാറെടുത്ത് റിസർവ് ബാങ്ക്. കണക്കിൽ തിരിമറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ പ്രവർത്തിച്ച 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കി. ഇതിൽ കേരളത്തിലെ ചില പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുകയാണ്.

കേരളം പോലെയുള്ള സ്ഥലങ്ങളിൽ ബാങ്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ നടപടി. സംസ്ഥാനത്ത് ലൈസൻസ് റദ്ദായവയിൽ കോട്ടയത്തെ  കൊശമറ്റംമാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്‌സ്,കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്‌പെയേഴ്‌സ്,തിരുവനന്തപുരത്ത് ആർബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്‌മെന്റ്‌സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ എന്നിങ്ങനെ 58 സ്ഥാപനങ്ങളുടെ
ലൈസൻസാണ് റദ്ദായത്.

4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറൻസിന് ആർബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈസൻസ് റദ്ദായത്. ഇതോടെ ഈ സ്ഥാപനങ്ങളെ വിശ്വസിച്ചു പണം ഏൽപിച്ച പാവപ്പെട്ടവരാണ് വെള്ളത്തിലാവുക. ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് തിരിച്ചുപിടിക്കുക സാധ്യമല്ല. പുതിയ ലൈസൻസിന് അപേക്ഷിക്കുക എന്നതാണ് സാധ്യമായ മാർഗ്ഗം. എന്നാൽ നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ആർബിഐ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിവതും ലൈസൻസ് നൽകുന്നത് നിരുത്സാഹപ്പെടുത്തുന്നതും കണ്ടുവരുന്നു. കടപ്പത്രങ്ങൾക്ക് പകരം നിക്ഷേപമായി ബാങ്കിങ് ഇതര സ്ഥാപനങ്ങൾ പണം സ്വീകരിച്ചുവരുന്ന പ്രവണത തടയാനും ആർബിഐ ലക്ഷ്യമിടുന്നു.

പ്രളയവും സാമ്പത്തിക തകർച്ചയും

കേരളത്തിൽ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത് അപ്രതീക്ഷിതമായി വന്ന മഹാപ്രളയമാണ്. ഇതോടെ ഏഴുലക്ഷത്തോളം വാഹനങ്ങളാണ് നാശത്തിന്റെ വക്കിലായത്. ഇവയ്ക്കായി വൻപലിശ നൽകി കടമെടുത്തവർ പ്രതിസന്ധിയിലായതോടെ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ ഭാവിക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇതിന് പുറമേയാണ് ഇപ്പോൾ വിവിധ വ്യവസ്ഥാ ലംഘനങ്ങളുടെ പേരിൽ 58 ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് കൂടി പൂട്ടുവീണത്. ഈ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ഇനി ജാഗ്രതയോടെ നീങ്ങേണ്ടി വരും.

പട്ടികയിൽ നിന്ന് പുറത്താക്കിയ കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങൾ:

മൂവാറ്റുപുഴ ടിബി ജങ്ഷനിലെ മണി 2000 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കോഴിക്കോട് കല്ലായി റോഡിലെ അസ്സാലം ഫിനാൻഷ്യൽ ആൻഡ് ഇൻവസ്റ്റമെന്റ് കമ്പനി, തിരുവനന്തപുരം മണക്കാട്ടെ ബൈത്തുൾ ഇസ്ലാം ഫിനാൻസ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്, പത്തനംതിട്ട മാന്നാർ കടപ്രയിലെ ആഷ്‌ലിപ് പ്രൈവറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എറണാകുളം കോലഞ്ചേരിയിലെ കൺസ്യൂമർ ക്രഡിറ്റ്‌സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്‌മെന്റ്‌സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ്, കോട്ടയം ശാസ്ത്രി റോഡിലെ ഗ്രാൻഡ് ഫിനാൻസ് ആൻഡ് എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ ഇരിങ്ങാലക്കുടയിലെ ഇരിങ്ങാലക്കുട ലോൺസ് ആൻഡ് എന്റർപ്രൈസസ് ലിമിറ്റഡ്, കൊച്ചി ഗാന്ധിനഗറിലെ ജെയ്ജിസ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം കോടിമതയിലെ മലയാളി ഹയർ പർച്ചേസ് ആൻഡ് ലീസീങ്,കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മാസ്റ്റർ ലിങ്ക ലീസിങ് ആൻഡ് ഫിനാൻസ് ലിമിറ്റഡ്, മൂവാറ്റുപുഴ വെല്ലൂർകുന്നം മുടവൂർ ഫിനാൻഷ്യൽ സർവീസസ്, റാന്നി പഴവങ്ങാടി നവരത്‌ന ക്രഡിറ്റ ആൻഡ് ഫിനാൻസ് ലിമിറ്റഡ്, നായരമ്പലം നെടുങ്ങാട് ഇൻവസ്റ്റ്‌മെന്റ്‌സ്, മൂവാറ്റുപുഴ നിത്യ ഹയർ പർച്ചേസ് ആൻ്ഡ് ലീസിങ്, ഒറ്റപ്പാലം ആൻ്ഡ്രൂസ് ഫിനാൻസ് ലിമിറ്റഡ്, താനൂർ പരപ്പനങ്ങാടി റൈസ് ക്യാപ്പിറ്റൽ ഓപ്പറേറ്റീവ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ ചർച്ച് സർക്കിൾ റോയൽ ഹയർ പർച്ചേസ് ലിമിറ്റഡ്, തിരുവനന്തപുരം പുളിമൂട്ടിലെ പൂങ്കാവനം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം ബീച്ച് റോഡിലെ ട്രാൻസ് വേൾഡ് ക്രഡിറ്റ് ആൻഡ് ഇൻവസ്റ്റ്‌മെന്റ് കമ്പനി, ട്രാൻസ് വേൾഡ് ഹയർ പർച്ചേസ് ഇന്ത്യ, ഇരിങ്ങാലക്കുടലക്കി ഡോർ ഹയർ പർച്ചേസ് ഫിമാൻസ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂർ തവക്കര റോഡ് അശ്വതി ലീസിങ് ഫിനാൻസ് , കോഴിക്കോട് മാനാരി റോഡ് ബാരം ക്രെഡിറ്റ്‌സ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് ഒറ്റപ്പാലം കൂറ്റനാട് സികെജി ഫിനാൻസ് ലിമിറ്റഡ്, കൊച്ചി മറൈൻ ഡ്രൈവ് കൊമേഴ്‌സ്യൽ ഹയർ പർച്ചേസ് ലിമിററഡ്, പാലക്കാട് ഹോപ്പ് മൈക്രോ ക്രെഡിറ്റ് ഫിനാൻസ്, മാവേലിക്കര ജോർജിയൻ ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മൂവാററുപുഴ ഗോൾഡൻ ലോൺ പാർക്ക് ഇൻവസ്റ്റേഴ്‌സ്, കൊച്ചി വെല്ലിങ്ടൺ ഐലൻഡ് ഹാരിസൺ മലയാളം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, പാലക്കാട് ഹേമാംബിക ഹയർ പർച്ചേസ് ആൻഡ് ലീസിങ്, നാട്ടിക തൃപ്രയാർ ഇൻഡക്‌സ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ്, കോഴിക്കോട് ചെറൂട്ടി റോഡ് ജയറാണി ഫിനാൻസ് ലിമിറ്റഡ്, കൊച്ചി മാതർ സ്‌ക്വയർ ജെമിനി വെഞ്ചൂഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് കല്ലാലി കാംഫിൻ ലീസിങ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം മാർക്കറ്റ് ജംഗ്ഷൻ  കൊശമറ്റംമാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കാസർകോഡ് കാസർകോഡ് സെൽഫ് എംപ്ലോയീസ് ഫിനാൻസിങ് കമ്പനി ലിമിറ്റഡ്, കൊച്ചി വെല്ലിങ്ടൺ ഐലൻഡ് കെസ്ട്രൽ ഇൻവസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, കൊച്ചി ചിറ്റൂർ റോഡ് കുട്ടനാട് ക്രെഡിറ്റ് ആൻഡ് ഇൻവസ്‌ററ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങനാശേരി കുട്ടനാട് ഫിനാൻസ് കമ്പനി, കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ്, ചെങ്ങന്നൂർ കുഴിയത്ത് ഹയർ പർച്ചേസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് വെസ്റ്റ് ഹിൽ മഹാലാസ ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂർ മുളക്കുഴ മലങ്കര ഇൻവസ്‌ററ്‌മെന്റ് കമ്പനി, നാട്ടിക തൃപ്രയാർ മൈനാകം ജനറൽ ഫിനാൻസ് ലിമിറ്റഡ്, മമ്മിയൂർ മൈത്രി ഫിനാൻസേഴ്‌സ്, പയ്യന്നൂർ അഞ്ജലി ഇൻവസ്റ്റ്‌മെന്റ്‌സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്‌പെയേഴ്‌സ്, കോഴിക്കോട് ഷാദാൻ ലീസിങ് ആൻഡ് ഫിനാൻസ്, സൗത്ത് വയനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട ശ്രീശങ്കര ഫണ്ട്‌സ്, ചെങ്ങന്നൂർ മുളക്കുഴ വേണാട് ഇൻവസ്റ്റ്‌മെന്റ് ആൻഡ് സർവീസസ് കമ്പനി, കൊച്ചി മാമംഗലം ആർട്ടർനേറ്റീവ് ഇൻവസ്റ്റ്‌മെന്റ്‌സ് ആൻഡ് ക്രഡിറ്റ്‌സ് ലിമിറ്റഡ്, കൊച്ചി ഏലംകുളം വിജയ ഫിനാൻസ് ലിമിറ്റഡ്, കോട്ടയം എംപീയൽ ഇൻവസ്റ്റ്‌മെന്റ്്‌സ് പ്രൈവറ്റ ്‌ലിമിറ്റഡ്, കൊച്ചി വെല്ലിങ്ടൺ ഐലൻഡ് പഫിൻ ഇൻവസ്റ്റ്‌മെന്റ്‌സ ്‌ലിമിറ്റഡ്, പത്തനംതിട്ട കുലശേഖരപതി ശ്രീനാരായണ ട്രേഡേഴ്‌സ് ആൻഡ് ഫിനാൻസിയേള്‌സ് ലിമിറ്റഡ്, തൃശൂർ എ.പി.കാക്കു ഇൻവസ്റ്റ്‌മെന്റ്‌സ് ആൻഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് റിസർവ് ബാങ്ക് പട്ടികയിൽ നിന്ന് പുറത്തായ 58 ബാങ്കിങ് ഇതര സ്ഥാപനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP