Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

എഞ്ചിൻ ഓയിൽ കച്ചവടക്കാരൻ കണ്ണനെ രവി കിരണാക്കി; ഭാര്യാ സഹോദരനെ മുന്നിൽ നിർത്തിയത് ലുലു മുതലാളിയെ പറ്റിക്കാൻ; വെബ് സൈറ്റ് ജീവനക്കാരെ യൂസഫലിക്ക് ഒപ്പം നിർത്തി ഫോട്ടോ എടുത്തതും തന്ത്രങ്ങളുടെ ഭാഗം; സണ്ണി ലിയോണിനെ എത്തിച്ചതിന് പിന്നിൽ ഹോട്ടൽ സൗഹൃദങ്ങൾ; ബിറ്റ് കോയിനിൽ നിറയുന്നത് സ്വരാജിന്റെ ഇടപെടലുകൾ

എഞ്ചിൻ ഓയിൽ കച്ചവടക്കാരൻ കണ്ണനെ രവി കിരണാക്കി; ഭാര്യാ സഹോദരനെ മുന്നിൽ നിർത്തിയത് ലുലു മുതലാളിയെ പറ്റിക്കാൻ; വെബ് സൈറ്റ് ജീവനക്കാരെ യൂസഫലിക്ക് ഒപ്പം നിർത്തി ഫോട്ടോ എടുത്തതും തന്ത്രങ്ങളുടെ ഭാഗം; സണ്ണി ലിയോണിനെ എത്തിച്ചതിന് പിന്നിൽ ഹോട്ടൽ സൗഹൃദങ്ങൾ; ബിറ്റ് കോയിനിൽ നിറയുന്നത് സ്വരാജിന്റെ ഇടപെടലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലുലുമാൾ ഉടമ യൂസഫലിയെ പറ്റിക്കാൻ സിനിമാ നിർമ്മാണത്തിൽ ശതകോടീശ്വരന്റെ വിശ്വസ്തൻ പങ്കാളിയാക്കിയത് ഭാര്യാ സഹോദരനെ. എഞ്ചിൻ ഓയിൽ കച്ചവടം നടത്തിയിരുന്ന കണ്ണൻ, രവി കിരൺ ആയത് അങ്ങനെയാണ് അൻസാരി നെക്‌സ്റ്റൽ എന്ന ബിസിനസ്സുകാരനൊപ്പം സണ്ണി ലിയോണിന്റെ ചിത്രത്തിന്റെ നിർമ്മാതാവായി കണ്ണൻ മാറിയത്. ഇതേ കണ്ണനെന്ന രവി കിരണിനെ മുമ്പിൽ നിർത്തിയായിരുന്നു യൂട്യൂബ് ചാനലും വെബ് സൈറ്റും ലുലു ഗ്രൂപ്പിലെ കേരളത്തിലെ ചീഫ് പി ആർ ഒ സ്വരാജ് നടത്തിയത്.

സണ്ണി ലിയോണിനെ നായികയാക്കി സിനിമ എടുക്കാനുള്ള ബുദ്ധിയും സ്വരാജിനായിരുന്നു. കൊച്ചിയിലെ ഒരു ചടങ്ങിനെത്തിയ സണ്ണി ലിയോണിനെ കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു. സണ്ണി ലിയോണിന് കേരളത്തിലുള്ള ഫാൻ ബേയ്‌സ് മനസ്സിലാക്കിയാണ് സിനിമയുടെ സാധ്യതകൾ സ്വരാജ് തിരിച്ചറിഞ്ഞത്. യൂസഫലി ഗ്രൂപ്പിന്റെ ഹോട്ടൽ ഹയാത്തിൽ സ്ഥിരമായി സ്വരാജ് എത്തുമായിരുന്നു. സിനിമാ വിഐപികളെ അടക്കം ഇങ്ങനെ പരിചയപ്പെട്ടു. ഈ പരിചയത്തിലൂടെയാണ് സണ്ണി ലിയോണിനെ സിനിമയിലേക്ക് എത്തിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയും സംരഭത്തിനൊപ്പം എത്തി. അങ്ങനെ ടീം ഷീറോ റെഡിയായി.

നെക്‌സ്റ്റൽ അനസാരിയും രവി കിരണും ചേർന്നാണ് വെബ്‌സൈറ്റും യൂ ട്യൂബ് ചാനലും നടത്തിയിരുന്നത്. ലുലു ഗ്രൂപ്പിൽ ജോലിയുണ്ടായിരുന്നതു കൊണ്ട് തന്നെ ഇതിന്റെ മുന്നണിയിൽ സ്വരാജുണ്ടായിരുന്നില്ല. എന്നാൽ ജീവനക്കാരെ കണ്ടെത്തിയതും നിശ്ചയിച്ചതുമെല്ലാം സ്വരാജായിരുന്നു. ചുമതലകൾ വീതിച്ചു നൽകിയതും മീറ്റിംഗുകൾ നടത്തിയതും ലുലു ഗ്രൂപ്പിലെ പ്രധാനിയായിരുന്നു. ഇതൊന്നും യൂസഫലിയുടെ അറിവോടെയായിരുന്നില്ല. അവർ തുടങ്ങിയ വെബ് സൈറ്റ് ലുലു ഗ്രൂപ്പിന്റേതാണെന്ന് വ്യാജമായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. യൂസഫലിക്കൊപ്പം വെബ് സൈറ്റിലെ ജീവനക്കാരെ നിർത്തി ചിത്രമെടുത്തത് ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ തട്ടിപ്പ് കേസിൽ സണ്ണി ലിയോണി നായികയാകുന്ന 'ഷീറോ' എന്ന മലയാള ചിത്രത്തിന്റെ പങ്കും ഇഡി പരിശോധിക്കും. ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 'ഷീറോ' സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ അൻസാരി നെക്സ്റ്റലിന്റെ ഓഫിസിലും റെയ്ഡ് നടത്തിയിരുന്നു. ഇതോടെയാണ് സ്വരാജിന്റെ ബന്ധം പുറത്തു വരുന്നത്. 'കുട്ടനാടൻ മാർപാപ്പയ്ക്കു' ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'ഷീറോ'യുടെ ചിത്രീകരണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി അൻസാരി മുടക്കിയിരിക്കുന്ന തുകയുടെ സോഴ്‌സ് അറിയുകയാകും ഇഡിയുടെ ഉദ്ദേശ്യം.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. തട്ടിപ്പു നടത്തിയ തുക പല മലയാള സിനിമകൾക്കുമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പല നിർമ്മാണ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്. ഷിറോയിലേക്കും ഈ പണം എത്തിയെന്നാണ് സൂചന. സ്വരാജിനെ സംശയ നിഴലിൽ ആക്കുന്നതും ഈ സിനിമയുടെ സാമ്പത്തിക സ്രോതസ്സാണ്.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ലോങ് റീച്ച് ടെക്‌നോളജീസ് എന്ന വെബ്‌സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എൻഫോഴ്‌സമെന്റിന്റെ കണ്ടെത്തൽ. രണ്ടുമുതൽ 8 ശതമാനം വരെ ലാഭവിഹിതം ക്രിപ്‌റ്റോ കറൻസിയിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വൻതോതിൽ നിക്ഷേപം വന്നതോെട പണവുമായി തട്ടിപ്പ് സംഘം മുങ്ങി. ഇവരിൽ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അൻസാരി നെക്‌സ്റ്റെൽ, ട്രാവൻകൂർ ബിൽഡേഴ്‌സ്, എലൈറ്റ് എഫ് എക്‌സ് എന്നീ കമ്പനികളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി.

നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കൽ നിഷാദിന്റെ അക്കൗണ്ടിൽ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. ലോങ്‌റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എംഡിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP