Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ആയിരം കോടിയിൽ ലാലിനെ നായകനാക്കി രണ്ടാമൂഴം; ജൂലൈയിൽ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ പറയുമ്പോഴും കംപ്ലീറ്റ് ആക്ടർ മൗനത്തിൽ; 'ഒടിയന്റെ' പ്രകടനം എംടിയുടെ ഭീമനെ ബാധിക്കും; ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനവുമായി ശതകോടീശ്വരൻ ബി ആർ ഷെട്ടി എത്തുമ്പോഴും സർവ്വത്ര ആശക്കുഴപ്പം; ശ്രീകുമാർ മേനോന്റെ സിനിമയ്ക്ക് മോഹൻലാൽ ഡേറ്റ് നൽകിയിട്ടില്ലെന്ന് സൂചന; 'രണ്ടാമൂഴം' ചർച്ചയാകുന്നത് ഇങ്ങനെ

ആയിരം കോടിയിൽ ലാലിനെ നായകനാക്കി രണ്ടാമൂഴം; ജൂലൈയിൽ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ പറയുമ്പോഴും കംപ്ലീറ്റ് ആക്ടർ മൗനത്തിൽ; 'ഒടിയന്റെ' പ്രകടനം എംടിയുടെ ഭീമനെ ബാധിക്കും; ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനവുമായി ശതകോടീശ്വരൻ ബി ആർ ഷെട്ടി എത്തുമ്പോഴും സർവ്വത്ര ആശക്കുഴപ്പം; ശ്രീകുമാർ മേനോന്റെ സിനിമയ്ക്ക് മോഹൻലാൽ ഡേറ്റ് നൽകിയിട്ടില്ലെന്ന് സൂചന; 'രണ്ടാമൂഴം' ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'രണ്ടാമൂഴം' സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന് സംവിധായകനും നിർമ്മാതാവും പ്രഖ്യാപിക്കുമ്പോഴും സിനിമയെ കുറിച്ചുള്ള അനിശ്ചിത്വം മാറുന്നില്ല. എം ടി.വാസുദേവൻ നായരുടെ എക്കാലത്തെയും മികച്ച നോവലായ 'രണ്ടാമൂഴം' അതേ പേരിൽ തന്നെ സിനിമയാക്കുന്നത് വി.എ.ശ്രീകുമാർ മേനോനാണ്. ഒടിയനു ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും ഒരുമിക്കുമെന്ന് കുരുതുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ എം ടി.വാസുദേവൻ നായരുടേതാണ്. എന്നാൽ ജൂലൈയിൽ തുടങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ ഇനിയും ഡേറ്റ് നൽകിയിട്ടില്ല. ഒടിയൻ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ മോഹൻലാൽ അന്തിമ തീരുമാനം എടുക്കൂ.

ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ.ഷെട്ടി ട്വിറ്ററിലൂടെയാണ് ജൂലൈയിൽ ഷൂട്ടിങ് തുടങ്ങുമെന്ന വിവരം പങ്കുവച്ചത്. ''ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പേരെടുത്ത പല താരങ്ങളും ഈ സിനിമയിൽ മോഹൻലാലിനൊപ്പമുണ്ടാവും. പ്രീ പ്രൊഡക്ഷൻ ജോലികളൊക്കെ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വലിയൊരു ചടങ്ങിൽ ഉടനുണ്ടാവും'', ഷെട്ടി ട്വീറ്റ് ചെയ്തു. എന്നാൽ ഇത്രയും ബിഗ് ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യാനുള്ള കരുത്ത് ശ്രികുമാർ മേനോന് ഉണ്ടോ എന്നതിലാണ് സംശയം. ഒടിയൻ സിനിമ പുറത്തു വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ലാലിന്റെ നിലപാട്. നിർമ്മാതാവിന് വമ്പൻ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ഇടയുള്ള ചിത്രത്തിൽ പലർക്കും സംശയങ്ങൾ ഏറെയാണ്.

Stories you may Like

സംവിധായകൻ ശ്രീകുമാർ മേനോനുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചിത്രം 2019 ൽ തുടങ്ങുമെന്ന വിവരം ബി.ആർ.ഷെട്ടി അറിയിച്ചത്. ശ്രീകുമാർ മേനോനും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ മോഹൻലാലിന് ഇതേ കുറിച്ച് വ്യക്തമായൊന്നും പറയാനില്ല. ആയിരം കോടി ബജറ്റിൽ രണ്ടു ഭാഗങ്ങളിലായാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുകയെന്നാണ് വിവരം. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തിട്ടുണ്ട്. അഞ്ച് പതിപ്പുകളിൽ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനൽ മാസ്റ്റർ വെർഷനുകളാണെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

മഹാഭാരത കഥ അമീർഖാൻ സിനിമായാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. എംടിയുടെ രണ്ടാമൂഴം മഹാഭാരത കഥ പറയുന്നത് ഭീമന്റെ കണ്ണിലൂടെയാണ്. ഇത് തീർത്തും വ്യത്യസ്തമാണ്. എന്നാൽ മഹാഭാരത കഥയുമായി മറ്റൊരു സിനിമയെത്തിയാൽ രണ്ടാമൂഴം അപ്രസക്തമാകും. ആയിരം കോടിയാണ് രണ്ടാമൂഴത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. അമീർ ഖാന്റെ മഹാഭാരമെത്തിയാൽ പിന്നെ രണ്ടാമൂഴത്തിന്റെ വിപണി സാധ്യത ഇടിയും. ഇതാണ് രണ്ടാമൂഴത്തെ അനിശ്ചിതത്വത്തിലാക്കുന്നത്. അങ്ങനെ രണ്ടാമൂഴം വേണ്ടെന്ന് വച്ചാൽ അത് മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാമൂഴത്തിനെതിരെ ചില സംശയങ്ങൾ ദിലീപ് അനുകൂലികൾ മുന്നോട്ട് വച്ചിരുന്നു. ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ തന്ത്രമാണ് രണ്ടാമൂഴമെന്നും അത് നടക്കില്ലെന്നുമായിരുന്നു ദിലീപ് ഫാൻസുകാരുടെ പ്രചരണം. ഈ സാഹചര്യത്തിലാണ് അതിവേഗം സിനിമയുമായി മുന്നോട്ട് പോകാൻ ശ്രീകുമാർ മേനോൻ തയ്യാറെടുക്കുന്നത്.

മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴമെന്നത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം സിനിമാ ലോകവും ചർച്ചയാക്കിയിരുന്നു. ആയിരം കോടി മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രത്തെ വിജയത്തിലെത്തിക്കാൻ ലാലിന് കഴിയുമോ എന്നതാണ് ഉയർന്ന ചോദ്യം. ഇതിനൊപ്പമാണ് അമീർ ഖാനെ പോലൊരു ബിഗ് സൂപ്പർ സ്റ്റാറും മഹാഭാരതത്തെ പറ്റി ചിന്തിക്കുന്നുവെന്ന വാർത്ത സജീവമാകുന്നത്. ഒടിയന് വേണ്ടി മോഹൻലാൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ഒടിയൻ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തിനായി ലുക്കിൽ മാറ്റം വരുത്തി. ഏതാണ് ഇരുപതോളം കിലോ ഭാരവും കുറച്ചു. മോഹൻലാലിന്റെ പുതിയ മെയ്ക് ഓവറിനെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർക്ക് പല പരാതികളും ഉണ്ട്. ഈ സാഹചര്യത്തിൽ ഭീമനാകാനുള്ള ശരീരമാറ്റം നടത്താൻ ലാൽ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മോഹൻലാലിന്റെ സ്വപ്നമാണ് രണ്ടാമൂഴം. എന്നാൽ നിർമ്മാതാവിനെ വലിയ ബാധ്യതയിലേക്ക് തള്ളിവിടുന്ന പ്രോജക്ട് വേണമോ എന്നത് ലാലിനെ ചിന്തിപ്പിക്കുന്നുണ്ട്. ഓടിയന് ശേഷമാത്രമേ ഇക്കാര്യത്തിൽ ലാൽ അന്തിമ തീരുമാനം എടുക്കൂ. ഒടിയൻ സിനിമയെ ജനം എങ്ങനെ സ്വീകരിക്കുമെന്നതും നിർണ്ണായകമാകും. ഒടിയൻ ജനം ആവേശത്തോടെ ഏറ്റെടുത്താൽ മാത്രമേ ഒടിയനുമായി മോഹൻലാൽ മുന്നോട്ട് പോകൂവെന്നാണ് ലഭിക്കുന്ന സൂചന. പൃഥ്വിരാജിന്റെ ലൂസിഫർ, വയനാടൻ തമ്പാൻ, ഷാജി കൈലാസ്, ഭദ്രൻ എന്നിവരുമായുള്ള ചിത്രങ്ങൾ എന്നിങ്ങനെ നിരവധി സിനിമകൾക്ക് ലാൽ ഡേറ്റ് നൽകിയിട്ടുമുണ്ട്. മുൻ നിശ്ചയ പ്രകാരം രണ്ടാമൂഴത്തിന് മാറ്റിവച്ച ദിവസങ്ങളാണ് ഇവ. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരിനും കൊച്ചു ചിത്രങ്ങളോടാണ് താൽപ്പര്യം.

2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 2020ൽ ആണ് റിലീസ് എന്നായിരുന്നു വാർത്ത. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തുമെന്നും സൂചനകളെത്തി. എന്നാൽ 2018 സെപ്റ്റംബറിൽ രണ്ടാമൂഴം തുടങ്ങില്ലെന്ന് വ്യക്തമായതോടെ ദിലീപ് ഫാൻസുകാരുടെ ആരോപണം ശരിയാണെന്ന ചർച്ചകളെത്തി. ഇതിനെ മറികടക്കാനാണ് ഷൂട്ടിങ് തുടങ്ങുന്ന തീയതി സംവിധായകൻ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്നാണ് സിനിമയിലെ ദിലീപ് അനുകൂലികൾ പറയുന്നത്. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്.

ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ഇതിന് കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് സിനിമയിലെ പ്രതിസന്ധിക്ക് കാരണമെന്ന് പോലും വിലയിരുത്തലെത്തിയിരുന്നു.

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല. മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്-സിനിമാ ലോകത്തെ ദിലീപ് അനുകൂലികൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP