Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെബ്രുവരിയിൽ സൈനികനുമായി നിശ്ചയം; ജൂണിൽ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ'; അവധിക്ക് വരുമ്പോൾ പ്രതിശ്രുത വധുവുമായുള്ള കറക്കം കൂട്ടുകാരനായ സിആർപിഎഫുകാരനോടും പറഞ്ഞ പട്ടാളക്കാരൻ; തെളിവെല്ലാം ഷാരോണിന്റെ ഫോണിൽ! രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾ

ഫെബ്രുവരിയിൽ സൈനികനുമായി നിശ്ചയം; ജൂണിൽ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ'; അവധിക്ക് വരുമ്പോൾ പ്രതിശ്രുത വധുവുമായുള്ള കറക്കം കൂട്ടുകാരനായ സിആർപിഎഫുകാരനോടും പറഞ്ഞ പട്ടാളക്കാരൻ; തെളിവെല്ലാം ഷാരോണിന്റെ ഫോണിൽ! രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷാരോണുമായി താലികെട്ടി വിവാഹം കഴിച്ച ഗ്രീഷ്മ ഹണിമൂൺ ട്രിപ്പിനും കാമുകനൊപ്പം പോയിരുന്നു. താലി കെട്ടു കഴിഞ്ഞ് മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു. ഈ സമയം ഷാരോണും തന്റെ വീട്ടിലെത്തിയിരുന്നില്ല. കോളേജിലെ ടൂർ കാരണം പറഞ്ഞാണ് ഗ്രീഷ്മ വീട്ടിൽ നിന്ന് മുങ്ങിയത്. കോളേജിലെ കൂട്ടുകാർക്കൊപ്പം പോകുന്നുവെന്ന ന്യായമാണ് ഷാരോണും പറഞ്ഞിരുന്നത്. ഫെബ്രുവരിയിലായിരുന്നു നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് ശേഷമാണ് ഈ കറക്കം. ഗ്രീഷ്മയുടെ കൂട്ടുകാരികൾക്കും ഇക്കാര്യത്തിൽ അന്നേ സംശമുണ്ടായിരുന്നു.

ഫെബ്രുവരിയിലെ വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മ സൈനികനുമായും അടുത്തിരുന്നു. ഇതോടെ തന്നെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന സൈനികനുമായുള്ള വിവാഹം ഗുണം ചെയ്യുമെന്ന് ഗ്രീഷ്മ കരുതി. ഷാരോണുമായി അകലാൻ ശ്രമിച്ചു. എന്നാൽ ഷാരോൺ അതിന് സമ്മതിച്ചില്ല. ഷാരോണിന്റെ കൈയിലുള്ള ചിത്രങ്ങൾ വിനയാകുമെന്ന് മനസ്സിലാക്കി. അതിന് ശേഷം ഷാരോണുമായി കൂടുതൽ അടുക്കാൻ ഗ്രീഷ്മ തയ്യാറാക്കി. എങ്ങനേയും വീഡിയോകൾ കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കി ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിന് ശേഷം കൂടുതൽ വിശ്വാസ്യത നേടാനായിരുന്നു താലികെട്ടും ഹണിമൂൺ യാത്രയും. സൈനികൻ അവധിക്ക് വരുമ്പോൾ സൈനികനൊപ്പവും ഗ്രീഷ്മ യാത്ര ചെയ്തിരുന്നു.

പാറശ്ശാലയിലെ സിആർപിഎഫുകാരനും നാഗർകോവിലിലെ പട്ടാളക്കാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. സി ആർ പി എഫുകാരനോട് ഗ്രീഷ്മയുമായി കറങ്ങുന്ന കാര്യം പട്ടാളക്കാരനും പറഞ്ഞിരുന്നു. സി ആർ പി എഫുകാരനും അയാളുടെ പ്രതിശ്രുത വധുവുമെല്ലാം ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. ഈ സി ആർ പി എഫുകാരൻ തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു. സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകൾ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. താലികെട്ട് നാടകത്തിന് ശേഷം ഷാരോണുമായുള്ള ഹണിമൂൺ യാത്രകളും നാട്ടുകാർ അറിഞ്ഞിരുന്നുവെന്നതാണ് വസ്തുത. എല്ലാ തെളിവുകളും ഷാരോണിന്റെ മൊബൈലിലുണ്ട്. എന്നാൽ ഈ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങൾ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചത്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ തോതിൽ നാട്ടുകാരാണ് ഇതിന് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്.

ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിൽ ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചത് അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീടും പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സുക്ഷിച്ചിരുന്നതാണ് കാപിക്യു എന്ന പേരുള്ള കളനാശിനി. വീട്ടു വളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന നാല് കുപ്പികളും പ്രതികൾ കാട്ടി കൊടുത്തു. വീട്ടിലുണ്ടാക്കുന്ന കഷായം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന കുപ്പികളാണിവ.

രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഇത് എന്താണെന്ന് പരിശോധനകളിൽ മാത്രമേ വ്യക്തമാകൂ. വീടിനു പുറത്ത് മാത്രം ആണ് ഇന്നലെ പരിശോധനകൾ നടന്നത്. കീടനാശിനി വിൽക്കുന്ന കടയിലും ആയുർവേദ റിസോർട്ടിലും തെളിവെടുപ്പ് പ്രതികളെ കീടനാശിനി വാങ്ങിയെന്നു കരുതുന്ന കളിയിക്കാവിളയിലെ സ്ഥാപനത്തിലും പരിശോധനയ്ക്കു കൊണ്ടു പോയി. ഈ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്നതായും സ്ഥാപന ഉടമ മൊഴി നൽകി. വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽകുമാർ വ്യക്തമാക്കിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും പ്രതികരണം.

കളിയിക്കാവിളയിൽ നിന്ന് പ്രതികളെ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്കാണു കൊണ്ടു പോയത്. ഗ്രീഷ്മയുടെ ബന്ധു സിന്ധു കഷായം നിർമ്മിക്കാനു പൊടി വാങ്ങിയത് ഇവിടെ നിന്നാണ്. നേരത്തെ അവർ ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായി സിന്ധു ഉപയോഗിച്ചിരുന്ന കഷായം ആണ് ഗ്രീഷ്മ കളനാശിനി ചേർത്ത് ഷാരോണിനു നൽകിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണ ഒാഡിയോ വിവാദത്തിലാണ്. കേസ് ആദ്യം അന്വേഷിച്ച പാറശാല എസ്എച്ച്ഒയുടെ പേരിൽ ആണ് രണ്ട് ദിവസം മുൻപ് എട്ടര മിനിറ്റ് നീളുന്ന സന്ദേശം പുറത്തെത്തിയത്. കേസിൽ ലോക്കൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ഷാരോണിന്റെ വീട്ടുകാരുടെ വാദം തള്ളുന്നതാണ് കേസിന്റെ നാൾ വഴികൾ എടുത്ത് പറഞ്ഞുള്ള സന്ദേശത്തിലെ ഉള്ളടക്കം.

'അസ്വാഭാവിക രീതിയിൽ യുവാവിനെ പ്രവേശിപ്പിച്ച വിവരം 19ന് മെഡിക്കൽ കോളജിൽ നിന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസം മജീസ്‌ട്രേട്ടിനെ ആശുപത്രിയിൽ എത്തിച്ച് മരണമൊഴി രേഖപ്പെടുത്തി. 21ന് പൊലീസും മൊഴിയെടുത്തു. 25നു രാത്രിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. 26ന് പോസ്റ്റുമോർട്ടത്തിനുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നൽകി. 27നു മൂന്നുതവണ ബന്ധുക്കളെ അങ്ങോട്ടു വിളിച്ച ശേഷം ആണ് പരാതി നൽകാൻ എത്തിയത്. പരാതി ലഭിച്ചപ്പോൾ ഗ്രീഷ്മയുടെ വീട്ടിൽ എത്തി മൊഴിയെടുത്തു. 22 വയസ്സുള്ള പെൺകുട്ടി ആയതിനാൽ ആണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താത്തത്. കഷായം സംബന്ധിച്ച നിർണായക വിവരങ്ങൾ 27,28 തീയതികളിൽ പാറശാല പൊലീസ് ആണ് സമാഹരിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ' ഇതാണ് ഒാഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ആരെ കുറിച്ചും പരാതി ഇല്ലെന്ന് മജിസ്‌ട്രേട്ടിനു ഷാരോൺ നൽകിയ മരണമൊഴി നൽകിയിരുന്നു. ഇതു പരസ്യപ്പെടുത്തിയതും മെഡിക്കൽ കോളജിലെ പരിശോധനകളിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിവരിക്കുന്നത് കേസിന്റെ വിചാരണ വേളയിൽ പ്രതികൂലമായി ബാധിക്കും എന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP