Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ

''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ

അമൽ രുദ്ര

തിരുവനന്തപുരം: ചിറയിൻകീഴിലെ രാഖിശ്രീ (16)യുടെ ആത്മഹത്യയിൽ പ്രതികരണവുമായി ആരോപണ വിധേയനായ അർജുന്റെ (24 )ന്റെ കുടുംബം രംഗത്ത്. അർജുൻ രാഖിശ്രീയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും യുവാവിന്റെ കുടുംബം. അതേസമയം രാഖിശ്രീ യുവാവിനു നൽകിയ കത്തുകൾ മറുനാടനു ലഭിച്ചു.

അർജുന്റെ സഹോദരി മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ ചേട്ടനു മെസേജ് അയച്ചിരുന്നു. രാഖിശ്രീയെ ആദ്യമായി ചേട്ടൻ കണ്ടത് ശാർക്കര സ്‌കൂളിൽ നിന്നുമാണ്. പിന്നീട് പരസ്പരം കണ്ട് കൂടുതൽ അടുപ്പത്തിലായി. നല്ലരീതിയിൽ പ്രണയത്തിലായിരുന്നു അവർ. പ്രണയം ആരംഭച്ചതിനു ശേഷം 3 മാസങ്ങൾക്കു ശേഷമാണ് ഫോൺ കൈമാറിയത്. വിദേശത്തേയ്ക്ക് പോയാൽ ബന്ധപ്പെടാൻ വേണ്ടിയാണ് ഫോൺ കൈമാറിയത്. രാഖിശ്രീ ആവശ്യപ്പെട്ടതു പ്രകാരമാണ് ഫോൺ കൊടുത്തത്. ചേട്ടൻ നിർബന്ധിച്ചല്ല ഫോൺ കൈമാറിയത്. രാഖിശ്രീ എഴുതിയ കത്ത് അതിനു തെളിവാണ്.

കത്തിൽ പറയുന്നത് ഇങ്ങനെയാണ്: ഏട്ടാ.. പുതിയ ഫോൺ വാങ്ങാൻ നിക്കണ്ട. ആ ഫോൺ തന്നെ മതി. എനിക്ക് ടെക്സ്റ്റ് മെസേജ് ഇടാൻ പറ്റണ ഫോൺ ആവണം. അത് സിം ഇട്ട് ആക്ടീവ് ആക്കി തരണേ...ചാർജും ചെയ്യണം. ഇങ്ങനെയാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ ആഴ്‌ച്ചയാണ് ചേട്ടൻ നാട്ടിലേയ്ക്ക് വന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആറ്റിങ്ങലിൽ നിന്നും ചേട്ടനും രാഖിശ്രീയും കണ്ടിരുന്നു. ഇത് ഒരു ബന്ധു കണ്ടെന്നും വീട്ടിൽ അറിഞ്ഞു അമ്മ വഴക്കു പറഞ്ഞെന്നും രാഖിശ്രീ മെസേജ് അയച്ചിരുന്നതായും അർജുന്റെ സഹോദരി പറഞ്ഞു. അതിനുശേഷമാണ് രാഖിശ്രീ മരിച്ച വിവരം ഞങ്ങൾ അറിയുന്നതെന്നും സഹോദരി മറുനാടനോട് വെളിപ്പെടുത്തി.

രാഖിശ്രീ ആത്മഹത്യ ചെയ്യുന്ന സമയത്ത് ചേട്ടൻ സ്ഥലത്ത് ഇല്ലായിരുന്നു. പാലക്കാടുള്ള ബന്ധുവിന്റെ കല്ല്യാണത്തിനു പോവുകയായിരുന്നു. അതിനിടയിലാണ് രാഖിശ്രീ മെസേജ് അയച്ചത്. ചേട്ടനുമായുള്ള ബന്ധം രാഖിശ്രീയുടെ വീട്ടിൽ അറിഞ്ഞപ്പോൾ മുതൽ അവളെ വീട്ടുകാരാണ് സ്‌കൂളിൽ കൊണ്ടു വിടാറ്... അങ്ങനെ ഇരുവർക്കും ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കത്ത് എഴുതാൻ തുടങ്ങിയത്.

രാഖിശ്രീയുടെ അച്ഛൻ പറഞ്ഞതിൽ ഒരു സത്യവുമില്ല. ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിക്ക് പെൺകുട്ടി എങ്ങനെയാണ് കത്ത് എഴുതുന്നത്? 16 ആം തിയ്യതിയാണ് ശല്ല്യപ്പെടുത്തി എന്നു പറയുന്നത്. എന്നിട്ടു എന്തുകൊണ്ട് അവർ അന്ന് പരാതി കൊടുത്തില്ല? മരിക്കുന്നതിനു തൊട്ടുമുമ്പ് ചേട്ടനു മെസേജ് അയച്ചിരുന്നു. ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണെ എന്നായിരുന്നു സന്ദേശം.

രാഖിശ്രീയ്ക്ക് കൊടുത്ത ഫോൺ തിരിച്ചു തരാൻ അച്ഛൻ വീട്ടിൽ വന്നിരുന്നു. ഈ ബന്ധത്തിനു താൽപ്പര്യമില്ലെന്നും, ഇത് പറഞ്ഞു നിർത്തണമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഫോൺ തന്നിട്ട് പോയെന്നും സഹോദരി പറഞ്ഞു. ആ ഈ സമയത്ത് അർജുൻ വിദേശത്തായിരുന്നു. ഈ സമയത്താണ് രീഖിശ്രീയുടെ വീട്ടിൽ ഫോണിന്റെ കാര്യം അറിയുന്നത്.

ചേട്ടൻ ഡി വൈ എഫ് ഐക്കാരനല്ല. പലരും പല കാര്യങ്ങളും പറയും.എല്ലാം ശരിയാകണമെന്നില്ലല്ലോ...ഡി വൈ എഫ് ഐ പരിപാടികൾക്കു ഇതുവരെ പോയിട്ടില്ല. അവൾക്കു 18 വയസ്സു ആകുന്നതു വരെ ഈ ഇഷ്ടം ഉണ്ടാകുമായിരുന്നെങ്കിൽ ഞങ്ങൾ ബാക്കി കാര്യങ്ങൾ ചെയ്തേനെ...രാഖിശ്രീയെ ഭീഷണിപ്പെടുത്തി എന്നു പറയാൻ എന്തു തെളിവാണ് ഉള്ളത്? കൂടാതെ രാഖിശ്രീ ആത്മഹത്യ ചെയ്യുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സഹോദരി പറഞ്ഞു. ചേട്ടൻ എല്ലാ കാര്യങ്ങളും തുറന്നു പറയാറുണ്ടെന്നും അവർ പറഞ്ഞു.

എസ് എസ് എൽ സി പരീക്ഷയ്ക്ക് രാഖിശ്രീ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ചിറയിൻകീഴ് സ്വദേശിയായ അർജുനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

അർജുൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി ചെന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിശ്രീയുടെ പിതാവ് ആരോപിച്ചിരുന്നു. ആറ് മാസം മുമ്പ് സ്‌കൂളിൽ നടന്ന ഒരു ക്യാമ്പിൽ വച്ചാണ് മകൾ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്കൊരു മൊബൈൽ ഫോൺ നൽകി.

വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി. ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ചുകൊണ്ട് അർജുന്റെ കുടുംബം രംഗത്തെത്തിയത്.

അതേസമയം പെൺകുട്ടിയുടെ വീട്ടുകാർ ഉയർത്തുന്ന പല ആരോപണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാവ് നൽകിയ ഫോൺ പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്നു. യുവാവുമായി പെൺകുട്ടിക്ക് അത്രത്തോളം അടുപ്പമുണ്ടെങ്കിൽ മാത്രമേ ഫോൺ കൈമാറാനുള്ള സാഹചര്യമുണ്ടാകുള്ളു എന്നാണ് പൊലീസ് കരുതുന്നത്.

പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ പുറത്തു വരികയുള്ളു എന്നും പൊലീസ് കരുതുന്നു. യുവാവിനെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്യുന്നതോടെ പെൺകുട്ടിയുടെ ആത്മഹത്യയെ സംബന്ധിച്ചുള്ള ദുരൂഹത അകലുമെന്നു തന്നെയാണ് പൊലീസ് കരുതുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP