Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

കുട്ടിയായിരിക്കുമ്പോൾ അമ്മയുടെ മരണം; അച്ഛന്റെ രണ്ടാം വിവാഹവും തളർത്തിയില്ല; പോരാടി നേടിയത് ഏഷ്യാനെറ്റ് കേബിൾ വിഷൻ കോൾ സെന്ററിലെ ജോലി; മിസ്ഡ് കോളിൽ സൈനികനെ പരിചയപ്പെട്ടപ്പോൾ ആഗ്രഹിച്ചത് നല്ലൊരു ജീവിതം; പുതിയ വീടു കാണാൻ കാമുകൻ ക്ഷണിച്ചപ്പോൾ കാറിൽ കയറി; സഹോദരന്റെ കല്ല്യാണം തകർത്തവളെ ഇല്ലായ്മ ചെയ്യാൻ തന്ത്രമൊരുക്കിയത് സീരിയിൽ പ്രവർത്തകനായ രാഹുൽ; സിനിമാ സ്റ്റൈലിൽ കാർ റെയ്‌സ് ചെയ്ത് സാഹചര്യമൊരുക്കി കൂട്ടുകാരനും; രാഖിയെ വകവരുത്തിയത് മൂവർ സംഘം

കുട്ടിയായിരിക്കുമ്പോൾ അമ്മയുടെ മരണം; അച്ഛന്റെ രണ്ടാം വിവാഹവും തളർത്തിയില്ല; പോരാടി നേടിയത് ഏഷ്യാനെറ്റ് കേബിൾ വിഷൻ കോൾ സെന്ററിലെ ജോലി; മിസ്ഡ് കോളിൽ സൈനികനെ പരിചയപ്പെട്ടപ്പോൾ ആഗ്രഹിച്ചത് നല്ലൊരു ജീവിതം; പുതിയ വീടു കാണാൻ കാമുകൻ ക്ഷണിച്ചപ്പോൾ കാറിൽ കയറി; സഹോദരന്റെ കല്ല്യാണം തകർത്തവളെ ഇല്ലായ്മ ചെയ്യാൻ തന്ത്രമൊരുക്കിയത് സീരിയിൽ പ്രവർത്തകനായ രാഹുൽ; സിനിമാ സ്റ്റൈലിൽ കാർ റെയ്‌സ് ചെയ്ത് സാഹചര്യമൊരുക്കി കൂട്ടുകാരനും; രാഖിയെ വകവരുത്തിയത് മൂവർ സംഘം

എം മനോജ് കുമാർ

തിരുവനന്തപുരം: നാട്ടുകാരോട് സ്‌നേഹവും സൗഹൃദവും പങ്കിട്ട് നടന്നു നീങ്ങിയിരുന്ന രാഖിമോളുടെ (30) കൊലപാതകത്തിൽ നടുങ്ങി പൂവാർ പുത്തൻകടക്കാർ. ആർക്കും രാഖിയെക്കുറിച്ച് മോശമൊന്നും പറയാനില്ല. രാഖിയുടെ 'അമ്മ വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. അസുഖം കാരണമായിരുന്നു അമ്മയുടെ മരണം. രാഖിയുടെ അമ്മയുടെ മരണശേഷം അച്ഛൻ രാജൻ വേറെ വിവാഹം കഴിച്ചു. അതിൽ ഒരു മകനുമുണ്ട്. രാഖി ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കൊച്ചിയിലെ കസ്റ്റമർ കെയറിൽ ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെയാണ് 21 നു രാഖി പോയിട്ടും രാഖിയുടെ വീട്ടുകാർ അതേ ദിവസം പൊലീസിൽ പരാതി നൽകാതിരുന്നത്.

 

Stories you may Like

കൊലപാതകത്തിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പറയാൻ കഴിയുന്ന പ്രതി എന്ന നിലയിൽ അഖിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. അഖിലിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി പി.കെ.മധു മറുനാടൻ മലയാളിയോട് പറഞ്ഞു. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്. അതിൽ അഖിലിന്റെ അച്ഛനു പങ്കുണ്ടോ? സഹോദരൻ ഏത് രീതിയിലുള്ള പങ്ക് വഹിച്ചു എന്നെല്ലാം അറിയേണ്ടതുണ്ട്. അത് മാത്രമല്ല കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുമുണ്ട്. എല്ലാത്തിനും ആദ്യം അഖിൽ അറസ്റ്റിലാകണം. അതിനാണ് പൊലീസ് ഒരുങ്ങുന്നത്-എസ്‌പി പറയുന്നു.

ഏഷ്യാനെറ്റ് കേബിൾ കമ്പനിയായ എ സി വിയിലെ ജോലിക്കാരിയായിരുന്നു. കോൾ സെന്ററിലാണ് പ്രവർത്തിച്ചിരുന്നത്. രാഖിയെ കാണാതായ 21 നു തന്നെ രാഖിയുടെ കാമുകൻ സൈനികൻ അഖിൽ ആർ നായരും സഹോദരൻ രാഹുലും കൂടി രാഖിയെ ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചുമൂടിയിരുന്നു. സിനിമാസ്‌റ്റൈൽ കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ മുഖ്യപ്രതി അഖിലിന്റെ സഹോദരൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. രാഹുൽ സിനിമാ-സീരിയലുകളുടെ അണിയറ പ്രവർത്തകനാണ്.

പുതിയ വീട് കാണാൻ വരുന്നില്ലേയെന്ന കാമുകൻ അഖിലിന്റെ സ്‌നേഹത്തോടെയുള്ള ക്ഷണം അനുസരിച്ചാണ് രാഖിമോൾ അമ്പൂരി തട്ടാന്മുക്കിലെ വീട്ടിലെത്തുന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്നു അഖിലും രാഖിമോളും. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് മാസങ്ങളായി ഇവർ തമ്മിൽ വാക്കു തർക്കത്തിലായിരുന്നു. എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോൾ. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ അഖിൽ സ്‌നേഹത്തോടെ ക്ഷണിച്ചതിനെത്തുടർന്നാണ് രാഖി അമ്പൂരിയിലേക്ക് പോയതും ഒടുവിൽ കൊല്ലപ്പെടുന്നതും. അഖിലിന്റെ സുഹൃത്തും അയൽവാസിയും കൊലപാതക വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന ആളുമായ ആദർശ് പൊലീസിന് നൽകിയ മൊഴിയും ഇങ്ങനെയാണ്.

ജൂൺ 21ന് രാത്രി 8.30 നാണ് അഖിൽ അമ്പൂരിയിലെ വീട്ടിൽവച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്. നിലവിളി ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ സുഹൃത്ത് ആദർശ് വീടിനുമുന്നിലുണ്ടായിരുന്ന കാർ സ്റ്റാർട്ട് ചെയ്ത് ആക്‌സിലേറ്റിൽ കാൽ അമർത്തിവച്ചതായി പൊലീസ് പറയുന്നു. രാഖി കൊല്ലപ്പെട്ടെന്നു ഉറപ്പാക്കിയശേഷം അഖിൽ വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി ആദർശ് തുടർന്നു. വീട്ടിൽ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർക്കാമെന്നും അഖിൽ അറിയിച്ചതിനെത്തുടർന്നു സന്തോഷത്തിലായിരുന്നു രാഖി. ജൂൺ 21ന് നെയ്യാറ്റിൻകരയിൽനിന്ന് അഖിലിനൊപ്പം കാറിലാണ് രാഖി അമ്പൂരിയിലേക്ക് പോയത്. വീട്ടിലെത്തിയശേഷം സ്‌നേഹത്തോടെയാണ് അഖിൽ പെരുമാറിയത്. ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് അഖിൽ വീണ്ടും ആവശ്യപ്പെടുകയും, രാഖി അതിനു തയാറാകാതിരിക്കുകയും െചയ്തതോടെയാണ് കൊലപാതകത്തിലേക്കു കാര്യങ്ങളെത്തിയത്. നേരത്തെ തയാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു.

ആദ്യമേ കുഴികുത്തിയതും രാഖിയെ കൊന്നശേഷം കുഴിമാടത്തിൽ ഉപ്പ് വിതറി കിടത്തിയതും എല്ലാം രാഹുലിന്റെ പദ്ധതികളാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സിനിമാ സ്‌റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തത് രാഹുൽ ആണോ എന്നും അറിയാനുണ്ട്. ഉപ്പ് ചാക്കുകൾ ആര് എവിടെനിന്നു വാങ്ങി. ആരാണ് രാഖിയെ കൊന്നത്. ആരൊക്കെ സഹായിച്ചു. കുഴിയിൽ ആരാണ് ഉപ്പു ചാക്കുകളിൽ നിന്നുള്ള ഉപ്പുകൾ ചൊരിഞ്ഞത് ഈ കാര്യം എല്ലാം അന്വേഷണത്തിൽ തെളിയേണ്ടതാണ് എന്ന് പൊലീസ് പറയുന്നു. മിസ്ഡ് കോൾ പ്രണയമാണ് രാഖിയുടെയും മരണത്തിൽ കലാശിച്ചത്. പട്ടാളക്കാരന്റെ മിസ്ഡ് കോൾ വന്നപ്പോൾ തിരിച്ചു വിളിച്ചപ്പോൾ തുടങ്ങിയ പ്രണയമാണ് പിന്നീട് രാഖിയുടെ കൊലപാതകത്തിൽ കലാശിച്ചത്. രാഖിയെ കൊല്ലുന്നതിനു രണ്ടു ദിവസം മുൻപ് തന്നെ ഇവർ അമ്പൂരിയുടെ പണിതീരാത്ത വീട്ടിൽ ഇവർ കുഴി കുത്തിയിരുന്നു. വലിയ ആസൂത്രണമാണ് ഈ കൊലപാതകത്തിനു പിന്നിൽ നടന്നത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ആദ്യമേ കുഴികുത്തി കാത്തു നിന്ന് രാഖിയെ വിളിച്ചു വരുത്തി കൊന്നശേഷം ഉപ്പു ചാക്കുകളിൽ നിന്ന് ഉപ്പ് വിതറിയാണ് രാഖിയുടെ നഗ്‌ന ശരീരം ഇവർ കിടത്തിയത്. അതിനു മുകളിലും ഉപ്പിട്ട ശേഷമാണ് പിന്നീട് മണ്ണിട്ടത്. അതുകൊണ്ട്തന്നെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് പൊലീസ് അഖിലിന്റെ അമ്പൂരിയിലുള്ള താമസം തുടങ്ങിയിട്ടില്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തിയത്. രാഖി പീഡനത്തിനു വിധേയമായോ എന്നുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. അഖിലിന് രാഖിയുമായി വർഷങ്ങൾ തന്നെ ബന്ധമുണ്ട്. പക്ഷെ രാഖിയെ വിവാഹം കഴിക്കാൻ അഖിൽ തയ്യാറായില്ല. പക്ഷെ രാഖിക്ക് അഖിലിനെ വിട്ടുപിരിയാനും വൈമനസ്യം. വിവാഹം കഴിച്ചേ തീരൂ എന്ന് രാഖി നിലപാട് എടുത്തതോടെ അഖിലിന് രാഖിയോട് എതിർപ്പ് മുളപൊട്ടി. ഒപ്പം അഖിൽ വേറെ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് രാഖിയും മനസിലാക്കി. അഖിലിന്റെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞതോടെ ഉടക്കുമായി രാഖി രംഗത്ത് ഇറങ്ങുകയും ചെയ്തു.

പ്രതിശ്രുത വധുവിനെ കണ്ടു വിവാഹത്തിൽ നിന്നും പിന്മാറാൻ രാഖി ആവശ്യപ്പെട്ടതോടെയാണ് രാഖിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് അഖിൽ മാറിയത്. പട്ടാളക്കാരനായ അഖിൽ ഡൽഹിയിൽ ഉണ്ടെന്ന അറിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP