Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ആറ്റിങ്ങലിലെ വീടിന് മുന്നിൽ പൊലീസ് നോട്ടീസ് പതിച്ചതോടെ ബിഗ് ബോസ് താരത്തിന്റെ യാത്ര നെടുമ്പാശ്ശേരിക്ക്; സ്റ്റേഷൻ ജാമ്യം കിട്ടുന്ന ചെറിയ വകുപ്പുകൾ മാത്രമുള്ള കേസായതിനാൽ കീഴടങ്ങിയാലും ഇന്ന് രജത് കുമാറിന് വീട്ടിലെത്തി ഉറങ്ങാനാകും; രേഷ്മയെ മുളക് തേച്ച് ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ അദ്ധ്യാപകന്റെ വീട്ടിലേക്ക് ടിക് ടോക്കുകാരുടെ ഒഴുക്കും; 'രജത് ഭവൻ' സോഷ്യൽ മീഡിയയിലെ ചൂടുള്ള വീട്; നെടമ്പാശേരിയിലെ സ്വീകരണ വിവാദം തുടരുമ്പോൾ

ആറ്റിങ്ങലിലെ വീടിന് മുന്നിൽ പൊലീസ് നോട്ടീസ് പതിച്ചതോടെ ബിഗ് ബോസ് താരത്തിന്റെ യാത്ര നെടുമ്പാശ്ശേരിക്ക്; സ്റ്റേഷൻ ജാമ്യം കിട്ടുന്ന ചെറിയ വകുപ്പുകൾ മാത്രമുള്ള കേസായതിനാൽ കീഴടങ്ങിയാലും ഇന്ന് രജത് കുമാറിന് വീട്ടിലെത്തി ഉറങ്ങാനാകും; രേഷ്മയെ മുളക് തേച്ച് ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ അദ്ധ്യാപകന്റെ വീട്ടിലേക്ക് ടിക് ടോക്കുകാരുടെ ഒഴുക്കും; 'രജത് ഭവൻ' സോഷ്യൽ മീഡിയയിലെ ചൂടുള്ള വീട്; നെടമ്പാശേരിയിലെ സ്വീകരണ വിവാദം തുടരുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടർ രജത്കുമാർ കീഴടങ്ങാനായി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കൊറോണ പടരുമ്പോൾ നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണ ചടങ്ങിന്റെ പേരിൽ ഈ റിയാലിറ്റി താരത്തിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമുള്ള വകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ സ്റ്റേഷനിൽ കീഴടങ്ങിയാൽ ഉടൻ രജത്തിന് ജാമ്യം ലഭിക്കാനാണ് സാധ്യത.

ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.

കൊറോണ കാലത്ത് തനിക്ക് സ്വീകരണം നൽകാൻ രജത് കുമാർ തന്നെയാണ് ആരാധകരോട് ആവശ്യപ്പെട്ടത്. ഇത് മനസിലാക്കിയാണ് രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. താൻ കീഴടങ്ങാൻ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് ആറ്റിങ്ങൽ സിഐയെയാണ് രജത് കുമാർ അറിയിച്ചത്. രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ തേടി നടക്കുകയാണെന്ന് അറിഞ്ഞാണ്കീഴടങ്ങാൻ പോകുന്ന കാര്യം രജത് കുമാർ ആറ്റിങ്ങൽ സിഐയെ വിളിച്ച് പറഞ്ഞത്. കീഴടങ്ങാൻ രജത്കുമാർ കൊച്ചിയിലേക്ക് നീങ്ങിയതായി ആറ്റിങ്ങൽ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. രജത്കുമാറിനെ തങ്ങൾ അന്വേഷിക്കുന്നതായും എന്നാൽ കീഴടങ്ങാൻ വരുന്ന കാര്യം അറിയിച്ചില്ലെന്നുമാണ് നെടുമ്പാശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജത് എത്തുന്ന കാര്യം അറിയിച്ചില്ല. ഈ വിവരം ആറ്റിങ്ങൽ പൊലീസിനോട് തിരക്കുമെന്നും നെടുമ്പാശ്ശേരി സിഐ പറഞ്ഞു. ഈ കേസിൽ കീഴടങ്ങാനാണ് രജത് കുമാർ കൊച്ചിയിക്ക് തിരിച്ചത്. എയർപോർട്ടിലെ സ്വീകരണ ചടങ്ങ് വിവാദമായപ്പോൾ അറസ്റ്റിനുള്ള നീക്കം മനസിലാക്കി രജത് കുമാർ മുങ്ങുകയായിരുന്നു. ഇതറിഞ്ഞതോടെ രജത് കുമാറിന്റെ വീടുള്ള ആറ്റിങ്ങലിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പക്ഷെ താരത്തിനെ കണ്ടുകിട്ടിയില്ല.

അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ പൊലീസ്എത്തിയപ്പോൾ താരത്തിന്റെ ആങ്ങലിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടിനു മുന്നിൽ പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. ആരാധക വൃന്ദവും ആറ്റിങ്ങലിലെ വീട്ടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് അന്വേഷണം ആറ്റിങ്ങൽ പൊലീസ് ഊർജ്ജിതമാക്കിയത്. കൊറോണ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഒരു റിയാലിറ്റി ഷോ താരം സ്വീകരണ ചടങ്ങ് ഒരുക്കിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചവരെയും സ്വീകരണം ഒരുക്കാൻ ആരാധകരോട് ആവശ്യപ്പെട്ട രജത്കുമാറിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. പക്ഷെ പൊലീസ് അന്വേഷണം മുറുകിയപ്പോൾ ഈ താരം മുങ്ങുകയും ചെയ്തു.

കൊറോണ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയതിൽ സർക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. മനസ്സ് ശുദ്ധമായാൽ കൊറോണ വരില്ലെന്ന നിരുതതരവാദപരമായ പ്രസ്താവനയും സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ഇതോടെയാണ് രജത്കുമാറിനെ എങ്ങിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിൽ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.

കേസ് എടുത്തതിനെ തുടർന്ന് രജിത്കുമാർ ഒളിവിലാണ്. രജിത്കുമാർ ഫാൻസ് അസോസിയേഷൻ ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിട്ടുണ്ട്.

ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. മോട്ടിവേഷണൽ ക്ലാസുകളിൽ തുടർച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമർശനങ്ങൾ നേരിട്ട് കോളജ് അദ്ധ്യാപകനാണ് ഡോ.രജിത് കുമാർ. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അദ്ധ്യാപകനാണ്. 

2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം വനിതാ കോളജിൽ വച്ച് രജിത്കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സദസ്സിൽ നിന്ന് ആര്യ സുരേഷ് എന്ന പെൺകുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഇതോടെയാണ് രജത് കുമാർ വീണ്ടും വിവാദ നായകനായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP