Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു; നോട്ട് പിൻവലിക്കൽ പ്രതിസന്ധി കള്ളപ്പണം മാറ്റാൻ ഉപയോഗിക്കുന്നു; ജുവല്ലറികളിൽ ഇൻകം ടാക്‌സ് മിന്നൽ റെയ്ഡ്; ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുന്നു; ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു മാദ്ധ്യമങ്ങളും ചാനലുകളും

നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു; നോട്ട് പിൻവലിക്കൽ പ്രതിസന്ധി കള്ളപ്പണം മാറ്റാൻ ഉപയോഗിക്കുന്നു; ജുവല്ലറികളിൽ ഇൻകം ടാക്‌സ് മിന്നൽ റെയ്ഡ്; ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുന്നു; ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു മാദ്ധ്യമങ്ങളും ചാനലുകളും

എം പി റാഫി

കോഴിക്കോട്: നിയമവിരുദ്ധമെന്നു സംശയിക്കുന്ന നിക്ഷേപ പദ്ധതികളിലൂടെയും മറ്റു ഇടപാടുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ സംസ്ഥാനത്തെ പ്രുഖ ജുവല്ലറി ഗ്രൂപ്പുകളിൽ മിന്നൽ റെയ്ഡുമായി ആദായനികുതി ഉദ്യോഗസ്ഥർ. മുമ്പ് തന്നെ ഈ റെയ്ഡ് ജുവലറികളും കേന്ദ്ര സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സജീവമായി എന്ന സംശയം മൂലമാണ് ജുവല്ലറികളിൽ മിന്നൽ പരിശോധന നടത്തിയത്.

ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. കള്ളപ്പണത്തിന് തെളിവുകൾ ഏതെങ്കിലും ലഭിച്ചുവോ എന്നു ഇനിയും വ്യക്തമല്ല. പതിവ് തെറ്റിക്കാതെ പരസ്യക്കാരോടുള്ള കൂറ് നിലനിർത്താൻ റെയ്ഡ് വിവരം മറച്ചു മുഖ്യധാരാ മാദ്ധ്യമങ്ങളും ചാനലുകളും പാരമ്പര്യം കാക്കുകയും ചെയ്തു. പ്രധാന ജുവല്ലറികളുടെ തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്.

വകുപ്പിന്റെ പ്രത്യേക ഇന്റലിജൻസ് സ്‌ക്വാഡാണു റെയ്ഡിനു നേതൃത്വം നൽകുന്നത്. ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം വരുന്നുണ്ടെന്ന വിവരം നേരത്തെ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നികുതിവെട്ടിപ്പിനായി പല പദ്ധതികളും നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണു ജുവലറികൾ എന്ന വാർത്തകളും പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ, 500, 1000 രൂപയുടെ കറൻസികൾ നിരോധിച്ച പുതിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി റെയ്ഡ് നടത്താനുള്ള തീരുമാനം വന്നത്. ഇതിൽ ഒരു ജുവല്ലറി ഗ്രൂപ്പിൽ ഹവാലപ്പണവും മറ്റും വെളുപ്പിക്കാൻ നിരവധി തന്ത്രങ്ങൾ നടപ്പിലാക്കുന്നുവെന്ന ആരോപണവും നേരത്തെ പുറത്തുവന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നായിരുന്നു ആരോപണം.

അതിനിടെ, കഴിഞ്ഞ എട്ടു പത്തു മാസത്തിനിടെ നിരവധി പേർ നിക്ഷേപം പിൻവലിച്ചിരുന്നു. ഇത്തരത്തിൽ നിക്ഷേപം പിൻവലിച്ചവരുടെ അക്കൗണ്ടിലാണു പണമെല്ലാം നിേക്ഷപിച്ചാണു കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമെന്നാണു വിവരം. റെയ്ഡിന്റെ പൂർണ വിവരം പുറത്തുവന്നിട്ടില്ല. അതീവ രഹസ്യമായാണു പരിശോധന. വരും ദിവസങ്ങളിൽ പ്രമുഖ ജുവലറികളെല്ലാം റെയ്ഡു നടത്തുമെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP