Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി

ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി

എം മനോജ് കുമാർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വ്യക്തിപര താത്പര്യങ്ങളുടെ കരുവാക്കി മാറ്റിയോ? രാഹുലിന്റെ യുഎഇയിലെ ആശാ ഗ്രൂപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടു വൻ വിവാദമാണ് ഇപ്പോൾ കോൺഗ്രസിന്റെ അഖിലേന്ത്യാ-സംസ്ഥാന നേതൃത്വങ്ങളിൽ നിന്നും ഉയരുന്നത്. ആശാ ഗ്രൂപ്പിന്റെ സിഇഒ ഉമ്മൻ ചാണ്ടിയുടെ മരുമകൻ ആയ വർഗീസ് ആണ്. ഈയിടെ വിവാഹ മോചിതയായ ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയം ഉമ്മന്റെ പുതിയ ഭർത്താവ് ആണ് വർഗീസ്. ആശാ ഗ്രൂപ്പിന്റെ എംഡി സി.പി.സാലി ഉമ്മൻ ചാണ്ടിയുടെ വലംകയ്യാണ്.

സാലിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് ഉറപ്പ് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. രാഹുലിന്റെ യുഎഇ സന്ദർശനം കഴിഞ്ഞതോടെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളുടെ ചർച്ചകൾ ഇപ്പോൾ ദുബായിലെ സി.പി.സാലിയെ ചുറ്റിപ്പറ്റിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു എംഎൽഎ സീറ്റ് അല്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു എംപി സീറ്റ് സി.പി.സാലിക്ക് ഉറപ്പായും ലഭിക്കും എന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. . സി.പി.സാലിയുടെ ആശാ ഗ്രൂപ്പ് എംഡി. വലിയ കമ്പനിയൊന്നുമല്ല. ദുബായിലെ ഇടത്തരം കമ്പനി. ഈ കമ്പനിയുടെ ലേബർ ക്യാംപിൽ ആണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ ലേബർ ക്യാമ്പിൽ എത്തിച്ചത് എന്നാണ് കോൺഗ്രസ് ഭാഷ്യം.

ഈ വിഷയം ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമായി ഉയർത്തുകയാണ് ഐ ഗ്രൂപ്പ്. എഐസിസി ജനറൽ സെക്രട്ടറി പദത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നാണ് ആരോപണം. എന്നാൽ ഈ വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം തീർത്തും അസംതൃപ്തരാണ്. രാഹുലിന് ദുബായിൽ വലിയ സ്വീകരണം കിട്ടി. ഇതിന്റെ ശോഭ കെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് എഐസിസി ഐ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനികളിൽ എംഡിക്കാണ് പ്രാധാന്യം; പക്ഷെ ആശാ ഗ്രൂപ്പിൽ മാത്രം സിഇയ്ക്ക്

സാധാരണ കമ്പനികളിൽ ഉടമകൾ ആയ എംഡിക്ക് തന്നെയാണ് പ്രാധാന്യം. ഈ പ്രാധാന്യം പക്ഷെ ആശാ ഗ്രൂപ്പിലില്ല. ആശാ ഗ്രൂപ്പ് സിഇഒ ഉമ്മൻ ചാണ്ടിയുടെ മരുമകൻ ആണ്. ഇവിടെ പക്ഷെ എല്ലാ നിയമങ്ങളും വഴി മാറുക തന്നെ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ ആശാ ഗ്രൂപ്പ് ലേബർ ക്യാമ്പ് സന്ദർശിച്ചതിനു പിന്നിലും ഉമ്മൻ ചാണ്ടിയുടെ സ്വാധീനം തന്നെ. ദുബായിലെ സന്ദർശന സമയത്തിന്നിടയിൽ രാഹുൽ സന്ദർശിച്ച ഒരേ ഒരു ലേബർ ക്യാമ്പ് ആണ് ആശാ ഗ്രൂപ്പിന്റേത് എന്ന് കൂടി അറിയണം.

കമ്പനി സിഇഒ ആയ വർഗീസിന് വേണ്ടിയാണ് രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി ലേബർ ക്യാമ്പിൽ എത്തിച്ചത്. രാഹുലിന്റെ സന്ദർശനത്തോടെ കമ്പനിക്ക് ലഭിക്കുന്ന വൻ പ്രസിദ്ധി തന്നെയാണ് ഉമ്മൻ ചാണ്ടിയും സാലിയും ലക്ഷ്യമിട്ടത്. സാലിക്ക് ലക്ഷ്യം തന്റെ കമ്പനിയുടെ ഉയർച്ചയും നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റും ആണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം മരുമകന്റെ ഉയർച്ചയാണ്. രാഹുലിന്റെ സന്ദർശനത്തോടെ ഈ രണ്ടു ലക്ഷ്യങ്ങളും കൈവന്നു കഴിഞ്ഞു. സ്വന്തം സ്ഥാപിത താൽപര്യത്തിനു വേണ്ടി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനെ തന്നെ ഉമ്മൻ ചാണ്ടി കരുവാക്കിയതിൽ കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ദേശീയ-സംസ്ഥാന ഭേദമില്ലാതെ എതിർപ്പ് ഉയരുന്നത്. രാഹുലും ഉമ്മൻ ചാണ്ടിയും ആയതിനാൽ ഇത് പുറത്ത് പറയാൻ കോൺഗ്രസ് നേതാക്കൾ മടിച്ചു നിൽക്കുകയാണ്.

സാലി നിർദ്ദേശം നൽകി; വർഗീസ് അത് പാലിച്ചു; കരുവായത് രാഹുൽ ഗാന്ധിയും

രാഹുലിന്റെ യുഎഇയിലെ വരവ് അറിഞ്ഞു സാലി തന്നെയാണ് രാഹുലിനെ കമ്പനിയിൽ എത്തിക്കാൻ വർഗീസിന് നിർദ്ദേശം നൽകിയത്. വർഗീസ് ആണ് ഈ കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചത്. കമ്പനി സന്ദർശിക്കുന്നതിൽ രാഹുൽ വിമുഖത പ്രദർശിപ്പിച്ചതായാണ് സൂചന. കോൺഗ്രസ് ബന്ധമുള്ള ഒട്ടുവളരെ കമ്പനികൾ യുഎഇയിൽ ഉള്ളതായതിനാലാണ് രാഹുൽ വിമുഖത കാട്ടിയത്. തീരെ ചെറിയ ഗ്രൂപ്പ് അല്ല ആശാ ഗ്രൂപ്പ്. പക്ഷെ കോൺഗ്രസിനോട് ആഭിമുഖ്യമുള്ള വൻകിട കമ്പനികൾ യുഎയിലുണ്ട്. കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന കമ്പനികൾ വേറെയുമുണ്ട്. നബൂദ, നക്കീൽ, ട്രാൻസ് ഗാർഡ് തുടങ്ങിയ വൻകിടക്കാർ ആണിവർ. ഇവർക്ക് എല്ലാം ലേബർ ക്യാമ്പുമുണ്ട്.

20000-30000 ഇന്ത്യക്കാർ താമസിക്കുന്ന ക്യാമ്പ് ആണ് ഇവരുടേത്. പക്ഷെ അവിടെയൊന്നും രാഹുൽ എത്തിയില്ല. പകരം എത്തിയത് വെറും മൂവായിരത്തിൽ താഴെ മാത്രം ഇന്ത്യക്കാർ ഉള്ള ആശാ ഗ്രൂപ്പ് ലേബർ ക്യാമ്പിൽ മാത്രം. ആശാ ഗ്രൂപ്പ് സന്ദർശിക്കാൻ തീരുമാനം വന്നപ്പോൾ എങ്കിൽ കമ്പനി വേണ്ട ലേബർ ക്യാമ്പ് സന്ദർശനം ആകാമെന്ന് തീരുമാനിക്കുകയായിരുന്നു. അത് പ്രകാരമാണ് രാഹുൽ ലേബർ ക്യാമ്പിൽ എത്തി തൊഴിലാളികളുമായി സംവദിച്ചത്. . രാഹുൽ ഗാന്ധിയുടെ സന്ദർശനം കഴിഞ്ഞതോടെ ഇടത്തരം കമ്പനിയായ ആശാ ഗ്രൂപ്പ് ഇപ്പോൾ യുഎഇയിൽ പ്രശസ്തമായി മാറികഴിഞ്ഞിട്ടുണ്ട്. ഈ പ്രശസ്തി തന്നെയാണ് രാഹുലിനെ എത്തിച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടി ലക്ഷ്യമിട്ടത്. രാഹുലിന്റെ സന്ദർശനത്തോടെ ആ ലക്ഷ്യം നിറവേറുകയും ചെയ്തിട്ടുണ്ട്.

രാഹുലിന്റെ സന്ദർശനം ഉണ്ടാക്കിയ മൈലേജ് മനസിലാക്കിയതോടെ ഇതിന്റെ ഗുണഫലങ്ങൾ താമസിയാതെ തന്നെ തേടിയെത്തുമെന്ന് കമ്പനി എംഡിയായ സാലി വർഗീസിനെ നേരിട്ട് തന്നെ അറിയിച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ മരുമകനെ ഗ്രൂപ്പിലെ സിഇഒ ആക്കിയതിനും ഏറ്റവും ഉയർന്ന ശമ്പളം അതായത് 45000 ത്തോളം ദിർഹം ശമ്പളമായി നൽകുന്നതിനും ഉമ്മൻ ചാണ്ടി നൽകിയ പ്രതിഫലമാണ് ഇപ്പോഴത്തെ രാഹുലിന്റെ കമ്പനി ലേബർ ക്യാമ്പ് സന്ദർശനം. അടുത്ത സമ്മാനം വരുന്നതേയുള്ളൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. വലപ്പാട്, നാട്ടിക, തൃപ്രയാർ ഈ സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ വി.പി.സാലി മത്സരിച്ചേക്കും എന്നാണ് സൂചനകൾ.

ഈ സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റ് വി.പി.സാലിക്ക് എന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുമുള്ള അടക്കം പറച്ചിലും. ഈ അടക്കം പറച്ചിൽ ആശാ ഗ്രൂപ്പിലുമുണ്ട്. സാലി സാറിന് നിയമസഭാ സീറ്റ് എന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.

ആരാണ് വർഗീസ്? എന്താണ് പശ്ചാത്തലം?

ലീലാ ഗ്രൂപ്പിലെ ഐടി വിംഗിൽ മുൻപ് ജോലി ചെയ്ത ആളാണ് വർഗീസ്. സാധാരണ കുടുംബത്തിലെ അംഗമാണ് വർഗീസ്. ലീലാ ഗ്രൂപ്പിലെ ഐടി വിഭാഗത്തിൽ മാനേജർ പോസ്റ്റ് ആയിരുന്നു മുൻപ് വർഗീസിന്. വർഗീസ് ജോലി ചെയ്യുന്ന ആശാ ഗ്രൂപ്പ് ദുബായിലെ നിർമ്മാണ കമ്പനിയാണ്. ആശാ ഗ്രൂപ്പിന്റെ നിർമ്മാണ കമ്പനിയിലെ സിഇഒ ആണ് വർഗീസ്. നിർമ്മാണവുമായി പുലബന്ധം പോലും ഇല്ലാത്ത ആളാണ് വർഗീസ്. പിന്നെങ്ങിനെ വർഗീസ് ആശാ ഗ്രൂപ്പിന്റെ സിഇഒ ആയി മാറും? ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ കളികൾ തുടങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ മകളുടെ പുതിയ ഭർത്താവ് ആയതോടെ വർഗീസ് കയറിയത് സ്വപനം കാണാൻ കഴിയാത്ത പദവിയിലാണ്.

ആശാ ഗ്രൂപ്പ് കമ്പനി എംഡിയായ സി.പി.സാലി ദുബായി ബിസിനസ് ബേയിലെ ഒരു സാധാരണ ഫ്ളാറ്റിൽ താമസിക്കുമ്പോൾ സിഇഒയായ വർഗീസ് താമസിക്കുന്നത് ദുബായ് ഉന്നതരുടെ കേളീ രംഗമായ ബുർജ് ഖലീഫയിലാണ്. ഇതുതന്നെ എംഡിയും സിഇഒയും തമ്മിലുള്ള വ്യത്യാസങ്ങൾക്ക് തെളിവാകുന്നു. ലീലാ ഗ്രൂപ്പിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് വർഗീസ് ആശാ ഗ്രൂപ്പ് സിഇഒ ആയി ഉയരുന്നത്. അതും വൻ ശമ്പളത്തിൽ. നിലവിലെ ആശാ ഗ്രൂപ്പ് സിഇഒയമാറ്റിയാണ് എംഡിയായ സാലി വർഗീസിനെ സിഇഒ പോസ്റ്റിൽ വാഴിക്കുന്നത്.

ആശാ ഗ്രൂപ്പ് എംഡിയായ സാലിക്ക് രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ട്. മുൻപ് രാജ്യസഭാ സീറ്റ് ആണ് പറഞ്ഞത്. അതാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ആയി മാറുന്നത്. എന്തായാലും രാഹുലിന്റെ യുഎഇ സന്ദർശനം കഴിഞ്ഞിരിക്കുന്നു. പക്ഷെ അതിന്റെ പൊടിയും പുകയും പക്ഷെ വിവാദത്തിന്റെ പേരിൽ ഉയരുകയാണ്. ഈ വിവാദം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോരുകളിൽ ശക്തമായി ആയുധമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP