Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്താർ നല്ലൊരു അച്ഛൻ; രണ്ട് പെൺകുട്ടികളേയും രണ്ട് സൈഡിൽ കിടത്തി ഉറക്കുന്ന അച്ഛൻ....; ഒരുപാട് ശത്രുക്കളുള്ള സത്താറിനെ കൊല്ലാൻ നടന്നവർ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു; മടവൂരിലെ ആർജെയുടെ കൊലയ്ക്ക് പിന്നിൽ മൂന്നാമതൊരാളെന്ന് വെളിപ്പെടുത്തി നൃത്താധ്യാപിക; റേഡിയോ ജോക്കിയുടെ കൊലയിൽ സർവ്വത്ര ദുരൂഹത; ചുരുളഴിക്കാനാകാതെ പൊലീസ്; അപ്പുണ്ണിയും രാജ്യം വിട്ടു?

സത്താർ നല്ലൊരു അച്ഛൻ; രണ്ട് പെൺകുട്ടികളേയും രണ്ട് സൈഡിൽ കിടത്തി ഉറക്കുന്ന അച്ഛൻ....; ഒരുപാട് ശത്രുക്കളുള്ള സത്താറിനെ കൊല്ലാൻ നടന്നവർ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു; മടവൂരിലെ ആർജെയുടെ കൊലയ്ക്ക് പിന്നിൽ മൂന്നാമതൊരാളെന്ന് വെളിപ്പെടുത്തി നൃത്താധ്യാപിക; റേഡിയോ ജോക്കിയുടെ കൊലയിൽ സർവ്വത്ര ദുരൂഹത; ചുരുളഴിക്കാനാകാതെ പൊലീസ്; അപ്പുണ്ണിയും രാജ്യം വിട്ടു?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മടവൂരിലെ രാജേഷ് കൊലയിൽ പൊലീസിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. ആർജെയായിരുന്ന രാജേഷിനെ കൊന്നത് ഖത്തറിലുള്ള സത്താറിന്റെ ക്വട്ടേഷൻ പ്രകാരമാണെന്നാണ് പൊലീസ് എത്തിയ നിഗമനം. ഖത്തറിലെ നൃത്താധ്യാപികയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്നും വിലയിരുത്തി. സത്താറിന്റെ ജിമ്മിലെ ജീവനക്കാരൻ സാലിഹാണ് കേരളത്തിലെത്തി ക്വട്ടേഷൻ നിർവ്വഹിച്ചതെന്ന സൂചനകളായിരുന്നു ഇതിന് കാരണം. നൃത്താധ്യാപികയുടെ മുൻ ഭർത്താവിലേക്ക് പൊലീസ് വിരൽചൂണ്ടിയതോടെ മാധ്യമങ്ങൾക്ക് മുന്നിൽ സത്താറെത്തി. തനിക്ക് കൊലയിൽ പങ്കില്ലെന്നും പറഞ്ഞു. ഇതോടെ നൃത്താധ്യാപികയുമായി ബന്ധപ്പെട്ട സംശയവും സജീവമായി. എന്നാൽ രാജേഷിനെ കൊന്നത് ഖത്തറിലെ മൂന്നാമനാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപിക തന്നെയാണ് ഇത്തരത്തിൽ പ്രതികരണവുമായെത്തിയത്. സത്താറിനെ കൊല്ലാൻ പോലും പിറകിൽ ആളുണ്ട്. ഇയാൾ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണ് ക്വട്ടേഷൻ കൊടുത്തതെന്ന് താൻ വിശ്വസിക്കാത്തതെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസിൽ അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. രാജേഷിനെ കൊന്നത് സത്താറല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും വെളിപ്പെടുത്തി. സത്താറിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടികളോടുള്ള സ്‌നേഹവും തനിക്ക് അറിയാമെന്നും യുവതി പറയുന്നു. രാജേഷിന്റെ കുടുംബപ്രശ്‌നങ്ങളിൽ സജീവമായി താൻ ഇടെപട്ടിരുന്നു. രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകേണ്ട സാഹചര്യം തനിക്കില്ലെന്നും യുവതി പറയുന്നു.

രാജേഷിനെ കൊല്ലാൻ ഒരിക്കലും സത്താർ പോകില്ല. സത്താറിന് ഒരുപാട് ശത്രുക്കളുണ്ട്. അതിലൊരാൾ അതിശക്തനാണ്. അയാളെ ഏതൊരു കേസിൽ പെടുത്തി സ്‌പോൺസർ പീഡിപ്പിച്ചു. ഇയാളെ സത്താർ രക്ഷപ്പെടുത്തി. കൂടെ നിർത്തി. നല്ല ഫിനാൻസ്യൽ ബാക് ഗ്രൗണ്ട് ഉണ്ടായിരുന്നു. പാർട്ണർഷിപ്പിൽ ജിമ്മും തുടങ്ങി. അവിടെ എല്ലാം ജോലിക്കാരായിരുന്നു. അവർ ആരും ജിമ്മിൽ പോകുന്നവരുമായിരുന്നില്ല. അങ്ങനെ ആ ജിം പൂട്ടി. സത്താർ പറ്റിച്ചതാണ് ഇതിന് കാരണമെന്ന് ഇയാൾ വിശ്വസിച്ചു. ഇതാണ് സത്താറിനോടുള്ള പ്രതികാരത്തിന് കാരണം. ഇയാൾ സത്താറിനെ വകവരുത്തുന്ന കാര്യം രാജേഷുമായി സംസാരിച്ചിരുന്നു-നൃത്താധ്യാപിക പറയുന്നു.

സത്താർ നല്ലൊരു അച്ഛൻ. രണ്ട ്‌പെൺകുട്ടികളേയും രണ്ട് സൈഡിൽ കിടത്തി ഉറക്കുന്ന അച്ഛൻ.... അങ്ങനെയൊരാൾക്ക് മക്കളെ മറന്നൊന്നും ചെയ്യാനാകില്ല. നാട്ടിലെ അച്ഛനോടും അമ്മയോയും സ്‌നേഹമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സത്താർ ഇത് ചെയ്തുവെന്ന് വിശ്വസിക്കുന്നുമില്ല. പഠന ശേഷം ഖത്തറിലെത്തിയ തനിക്ക് മലയാള സമാജത്തിലാണ് ജോലി ലഭിച്ചത്. അവിടെ ഡ്രൈവറായിരുന്നു സത്താർ. ഇതിനിടെയാണ് തനിക്ക് വിസാ പ്രശ്‌നം ഉണ്ടായത്. അന്ന് സഹായിച്ചത് സത്താറായിരുന്നു. ഈ അടുപ്പം സ്‌നേഹവും പ്രേമവുമായി. വിവാഹത്തിലുമെത്തി. തന്നെ നിർബന്ധിച്ച് സത്താർ മതം മാറ്റിയിരുന്നില്ല. ഖത്തറിലെ നിയമ പ്രശ്‌നങ്ങൾ മറികടക്കാൻ വേണ്ടി മാത്രം പേരിൽ മാറ്റം വരുത്തുകയായിരുന്നു. അല്ലാതെ ഒന്നും സംഭവിച്ചില്ല. എല്ലാവരേയും സഹായിക്കുന്ന മനസ്സാണ് സത്താറിന്റേതെന്നും യുവതി കൂട്ടിച്ചേർക്കുന്നു.

കേസിലെ മുഖ്യപ്രതി വിദേശത്തേക്കു കടന്നതായി സൂചന. കൊല നടത്തി മൂന്നാം ദിവസം തന്നെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചു കാഠ്മണ്ഡു വഴി ഖത്തറിലേക്കു കടന്നതായാണു പൊലീസ് പറയുന്നത്. ഇതോടെ, മുഖ്യപ്രതിയെയും ക്വട്ടേഷൻ നൽകിയെന്നു പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇത് സത്താറാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തലെത്തുന്നത്. ഇതോടെ മൂന്നാമനിലേക്കും അന്വേഷണം നീട്ടേണ്ടി വരും. അലിബായി എന്നു വിളിപ്പേരുള്ള ഓച്ചിറ സ്വദേശിയാണു കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നു പൊലീസ് പറയുന്നു. രാജേഷ് കൊല്ലപ്പെട്ടതിന്റെ തലേദിവസം അലിബായി ഖത്തറിൽനിന്നു കേരളത്തിലെത്തി. കൊല നടത്തി മൂന്നാം ദിവസം തിരികെ ഖത്തറിലേക്കു മടങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഖത്തറിൽനിന്നു തന്നെയെത്തിയ അപ്പുണ്ണി എന്നറിയപ്പെടുന്ന കായംകുളം സ്വദേശിയടക്കം മൂന്നുപേർ ചേർന്നാണു കൊല നടത്തിയത്. കൊലയ്ക്കു ശേഷം മൂവരും കായംകുളത്തെത്തി ആയുധം ഉപേക്ഷിച്ചു. തുടർന്നു പുലർച്ചെ തൃശൂരിലെത്തി ബെംഗളൂരുവിലേക്കും അവിടെനിന്നു ഡൽഹി വഴി കാഠ്മണ്ഡുവിലുമെത്തി. അവിടെനിന്നു വിദേശത്തേക്കു കടന്നതായാണു നിഗമനം. വിദേശയാത്ര തടയാനായി ഇരുവരുടെയും പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് തയാറാക്കിയിരുന്നു. ഇതിനായി പാസ്‌പോർട്ട് രേഖകൾ പരിശോധിച്ചപ്പോൾ, യഥാർഥ പാസ്‌പോർട്ട് ഉപയോഗിച്ചല്ല ഇരുവരും കേരളത്തിലെത്തിയതെന്നു വ്യക്തമായി. ഇതിനാൽ, രക്ഷപ്പെടാനുപയോഗിച്ചതും വ്യാജ പാസ്‌പോർട്ടാണെന്നു സംശയിക്കുന്നു. കൊ ല നടത്തിയ ദിവസം വിദേശത്തു ജോലി ചെയ്‌തെന്ന വ്യാജരേഖകളും ഇവർ തയാറാക്കിയതായി പൊലീസ് പറഞ്ഞു.

മുഖ്യപ്രതി രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിനു തിരിച്ചടിയാണെങ്കിലും കൂട്ടുപ്രതി അപ്പുണ്ണി ഇപ്പോഴും ഇന്ത്യയിലുണ്ടെന്നു സംശയമുണ്ട്. എന്നാൽ, രക്ഷപ്പെടാനുള്ള വഴിയടക്കം മികച്ച ആസൂത്രണത്തോടെ നടത്തിയ കൊലപാതകമായതിനാൽ പ്രതികളെ പിടിക്കാനുള്ള വഴി ഇതുവരെ പൊലീസിനു മുൻപിൽ തുറന്നിട്ടില്ല. അപ്പുണ്ണിയെ തേടി കായംകുളം ദേശത്തിനകത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് അന്വേഷണം നടത്തി. കൂട്ടാളി ഓച്ചിറ സ്വദേശി അലിഭായിയുടെ വീട്ടിലും കിളിമാനൂർ പൊലീസ് തിരച്ചിൽ നടത്തി. നാലു വർഷമായി ഖത്തറിലുള്ള അപ്പുണ്ണി, കൊലയ്ക്കുശേഷം തിരികെ മടങ്ങിയെന്നാണു പൊലീസിന്റെ നിഗമനം. കായംകുളം, ഹരിപ്പാട്, കരുവാറ്റ മേഖലകളിലെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ കൃത്യനിർവഹണത്തിനു ശേഷം ഗൾഫിലേക്കു രക്ഷപ്പെടുന്ന രീതി പതിവാണ്.

അപ്പുണ്ണി വീട്ടിൽ വന്നിട്ടില്ലെന്നാണു വീട്ടുകാർ നൽകുന്ന മൊഴി. 2014 ൽ കൊലപാതകക്കേസിലും വധശ്രമക്കേസിലും അപ്പുണ്ണി ഉൾപ്പെട്ടിരുന്നു. അപ്പുണ്ണിയെ വിട്ടയച്ചെങ്കിലും വധശ്രമക്കേസിന്റെ വിചാരണ നടന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP