Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായി വിജയൻ ഒരു മനുഷ്യനല്ല; മനുഷ്യന്റെ രൂപത്തിലുള്ള ആ വലിയ മൃഗം എന്നെ കടിച്ചു കീറി കൊല്ലും; സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊല്ലും; മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു; പിണറായി സർക്കാർ നീതി നിഷേധിച്ചത് പത്തു തവണ; ആശുപത്രി കിടക്കിയിലും മനസ്സ് നിറയെ ഭയം; മുൻ ഐപിഎസുകാരൻ രാധാകൃഷ്ണൻ പീഡനം പറയുമ്പോൾ

പിണറായി വിജയൻ ഒരു മനുഷ്യനല്ല; മനുഷ്യന്റെ രൂപത്തിലുള്ള ആ വലിയ മൃഗം എന്നെ കടിച്ചു കീറി കൊല്ലും; സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊല്ലും; മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു; പിണറായി സർക്കാർ നീതി നിഷേധിച്ചത് പത്തു തവണ; ആശുപത്രി കിടക്കിയിലും മനസ്സ് നിറയെ ഭയം; മുൻ ഐപിഎസുകാരൻ രാധാകൃഷ്ണൻ പീഡനം പറയുമ്പോൾ

ആർ പീയൂഷ്

കൊച്ചി: സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊന്നു കളയും.. മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു.. നാലു വർഷമായി ഞാൻ അനുഭവിക്കുന്നു. പത്ത് തവണ എനിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചു. ഇനി മുന്നോട്ട് പോകാൻ കഴിയുന്നില്ല. രാഷ്ട്രീയക്കാരെ ഭയന്ന് നാടു വിട്ട് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴും വിടാതെ പിൻതുടരുകയാണ്. ഫസൽ വധക്കേസ് അന്വേഷിച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.രാധാകൃഷ്ണൻ ആശുപത്രിക്കിടക്കയിൽ വച്ച് മറുനാടനോട് പറഞ്ഞ വാക്കുകളാണ്. പിണറായിസത്തിന്റെ ഞെട്ടിക്കുന്ന ക്രൂര പീഡനക്കഥ.

2006 ഒക്ടോബർ 22 ന് എൻ.ഡി.എഫ് കൺവീനറായിരുന്ന മുഹമ്മദ് ഫസൽ വധക്കേസിൽ സിപിഎം നേതാക്കള അന്വേഷണ പരിധിയിലെത്തിച്ച അന്നുമുതലാണ് തനിക്ക് ഇടതുപക്ഷ സർക്കാരിന്റെ പീഡനം നേരിടേണ്ടിവന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്ന് കണ്ണൂർ ഡി.സി.ആർ.ബി ഡി.വൈ.എസ്‌പിയായിരുന്നു. കുറ്റമറ്റ രീതിയാലായിരുന്നു അന്വേഷണം. പ്രതികളായി സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവർ എത്തിയതോടെ സിപിഎമ്മിന്റെ സമ്മർദ്ദം തുടങ്ങി. ആർഎസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും പ്രതികാരത്തിന്റെ ആക്കം കൂട്ടി.

ഇതിന്റെ ഭാഗമായി 2016 ൽ തളിപ്പറമ്പിൽ രാജേഷ് എന്നയാളുടെ വീട്ടിൽ ഭക്ഷണം കഴിക്കാനായി കയറിയപ്പോൾ സിപിഎം പ്രവർത്തകർ വളഞ്ഞിട്ടും മർദ്ദിച്ചു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ടോയ്ലറ്റിൽ കയറിയപ്പോൾ ഒരു കൂട്ടം ആളുകൾ രാജേഷിനെയും ഡ്രൈവറെയും വീടിനുള്ളിലിട്ട് മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങി അവരെ അടിച്ചോടിക്കാൻ ശ്രമിച്ചപ്പോൾ പുറത്ത് നിന്നും കൂടുതൽ ആളുകൾ ഓടിയെത്തി. മുഖത്ത് ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ചതോടെ ബോധരഹിതനായി വീണു. മർദ്ദനത്തിൽ ഒന്നര വർഷം കിടക്കയിൽ തന്നെയായി. ഇത്തരത്തിൽ പല സ്ഥലത്ത് വച്ചും അക്രമം ഉണ്ടായി.

കോടിയേരി ബാലകൃഷ്ണൻ അന്ന് അഭ്യന്തരമന്ത്രിയായിരുന്നു. കേസിൽ നിന്നും സിപിഎം പ്രവർത്തകരെ ഒഴിവാക്കണമെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെ നടപടി സ്വീകരിച്ച എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ അതിലും വലിയ ദുരിതപർവ്വമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു മൃഗത്തേപാലെയാണ് മുഖ്യമന്ത്രി പെരുമാറിയത്. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ തരണമെന്നും വീട് ജപ്തി ചെയ്തു എന്നും ആത്മഹത്യയാണ് മുന്നിലുള്ളതെന്നും നേരിട്ടു പറഞ്ഞു. അപ്പോൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇടതു സർക്കാർ ഭരിക്കുമ്പോൾ ഒരിക്കലും നീതി ലഭിക്കുമെന്ന് കരുതുന്നില്ല. 10 തവണ കോടതി എനിക്ക് അനുകൂലമായ വിധി പറഞ്ഞു. എന്നാൽ അതു നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പിണറായി വിജയൻ ഒരു മനുഷ്യനല്ല. മനുഷ്യന്റെ രൂപത്തിലുള്ള ഒരു വലിയ മൃഗമാണത്. ആ മൃഗം എന്നെ കടിച്ചു കീറി കൊല്ലും. ആ ദിവസവും പ്രതീക്ഷിച്ചാണ് എന്റെ കാത്തിരിപ്പ്. പക്ഷേ എന്റെ മക്കൾക്ക് അവകാശപ്പെട്ട ആനുകൂല്യം കിട്ടണം. അതിനു വേണ്ടിയുള്ള നിയമ പോരാട്ടവും ഒപ്പം ഉണ്ടാവും.

രാധാകൃഷ്ണൻ എസ്‌ഐയായി സേനയിൽ കയറി ഉദ്യോഗകയറ്റത്തിലൂടെയാണ് ഐ.പി.എസ് പദവിയിലെത്തുന്നത്. എന്നാൽ വിരമിക്കുന്നതിന് തൊട്ടു മുൻപ് കേസിൽ കുടുക്കി പെൻഷനും ആനുകൂല്യങ്ങളും സർക്കാർ തടയുകയായിരുന്നു. തുടർന്ന് കർണ്ണാടകയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെയും പാർട്ടീ ഇടപെടലുകൾ ഉണ്ടായി പുറത്തായി. മകൾ ഗവേണ വിദ്യാർത്ഥിയും മകൻ ഐ.എ.എസ് പ്രിലിമിനറി എക്ലാസമിനായി കോച്ചിങ്ങിനും പോകുകയായിരുന്നു. ജോലി നഷ്ടമായതോടെ മകൻ കോച്ചിങ് നിർത്തി. മകൾ പാർട്ട് ജോലി ചെയ്ത് പഠനം തുടരുന്നു. ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് ജപ്തി ചെയ്തു.-രാധാകൃഷ്ണൻ പറയുന്നു.

ഫസൽ വധക്കേസിൽ സിപിഎം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്‌പിക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച് സർക്കാർ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചപ്പോൾ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണൻ അപകടത്തിൽപ്പെട്ടു. പലവിധ സംശയങ്ങളുണ്ടായി. കൊലപാതക ശ്രമമാണോ എന്നും പോലും ചർച്ചകളെത്തി. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് മറുനാടനോട് പറയുകയാണ് രാധാകൃഷ്ണൻ.

ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനിൽക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ സാഹചര്യവുമുണ്ടായി. ഈ വാർത്തകളെല്ലാം വൈറലായി. ഈ വർഷം ഏപ്രിൽ 30ന് റിട്ടയർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതൻ വഴി രണ്ട് മെമോ ഒരുമിച്ച് നൽകിയാണ് പിണറായി സർക്കാർ പ്രതികാരം തുടർന്നത്.

ഇതോടെ പെൻഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെൻഷനും നിഷേധിച്ചു. മെയ് ഒന്നിന് തന്നെ താൽകാലിക പെൻഷൻ തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നൽകേണ്ട പെൻഷൻ കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോൾ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്‌ട്രേഡ് ലെറ്റർ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു.

റിട്ടയർ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമോ നൽകിയ വിഷയം പരിശോധിക്കാൻ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു പ്രശ്നത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് രാധാകൃഷ്ണൻ. 2012ൽ എക്‌സൈസ് വകുപ്പിൽ അഡീ. കമ്മീഷൻ എൻഫോഴ്‌സ്‌മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ൽ കെഎസ്ഇബി വിജിലൻസ് എസ്‌പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥർ പരാതികൾ നൽകി.

ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി. 2015ൽ അന്നത്തെ ഡിജിപി സെൻകുമാറാണ് ഒരു പരാതി തള്ളിയത്. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്ന് ആദ്യം ഒഴിവാക്കി. അർഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉൾപ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോർട്ട് പൊക്കിയെടുത്ത് സസ്‌പെൻഷൻ നൽകുന്നത്. ഇതിന് ശേഷം പത്ത് തവണയോളം സസ്‌പെൻഷൻ നീട്ടി. നാലര വർഷത്തോളം സുപ്രീംകോടതിയിൽ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സർവീസിൽ തിരിച്ചു കയറിയത്. സർവീസ് റെഗുലറൈസ് ചെയ്ത് തരണമെന്ന് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ അതിശക്തമായി തന്നെ രാധാകൃഷ്ണൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP