സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പരസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീകുമാർ മേനോൻ.
കഴിഞ്ഞ ദിവസം രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് അടുത്ത ജൂലൈയിൽ തുടങ്ങുമെന്ന പ്രഖ്യാപനമെത്തിയിരുന്നു. നിർമ്മാതാവ് ബി ആർ ഷെട്ടിയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിരവങ്ങൾ കിട്ടിയത്. കമ്പനി പൂട്ടിയത് സംബന്ധിച്ച പൊതു അറിയിപ്പും നൽകിയിട്ടുണ്ട്. പാപ്പർ ഹർജിയുടെ ഭാഗമായാണ് കമ്പനി ഇത് നൽകിയത്. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പ്രധാന പരസ്യ കമ്പനിയായിരുന്ന പുഷിന്റെ കഥ കഴിയുകയാണ്. ഇവിടെ ജോലി ചെയ്തവർക്ക് ശമ്പളം പോലും കിട്ടാത്ത ദുരിതാവസ്ഥയാണുള്ളത്. അതിനിടെയാണ് രണ്ടാമൂഴവുമായി ശ്രീകുമാർ മേനോൻ വീണ്ടും സജീവമാകുന്നത്. തന്റെ പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കാനുള്ള നീക്കമാണ് ഇതെന്നാണ് സൂചന.
കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളിൽ നിന്ന് ശ്രീകുമാർ മേനോൻ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആർ വിഭാഗം തലവൻ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവർക്ക് കിട്ടി. പരസ്യ നിർമ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളിൽ നിന്ന് തടിയൂരാൻ ശ്രീകുമാർ മേനോൻ നിയമപരമായ നടപടികൾ എടുക്കാൻ തുടങ്ങിയത്. ഇനി ഒടിയനിലും രണ്ടാമൂഴത്തിലുമാണ് ശ്രീകുമാർ മേനോന്റെ പ്രതീക്ഷ.
അതിനിടെ ഒടിയന്റെ വിജയമാകും ശ്രീകുമാർ മേനോന്റെ മുന്നോട്ട് പോക്കിൽ നിർണ്ണായകം. ഈ സിനിമ വിജയമായില്ലെങ്കിൽ രണ്ടാമൂഴത്തിൽ നിന്നും ലാൽ പിന്മാറുമെന്നാണ് സൂചന. അല്ലാത്ത പക്ഷം സംവിധായകനെ മാറ്റും. പടത്തിന് 1000കോടി മുടക്കാൻ ബിആർ ഷെട്ടി തയ്യാറായി കഴിഞ്ഞു. എന്നാൽ ഇത്രയും മുടക്കു മുതൽ പിടിച്ചെടുക്കാൻ ശ്രീകുമാർ മേനോനെ പോലൊരു സംവിധായകന് കഴിയുമോ എന്ന ആശങ്കയാണ് സജീവം. ഈ സാഹചര്യത്തിലാണ് ജൂലൈയിൽ രണ്ടാമൂഴം തുടങ്ങുമെന്ന വാർത്തയോട് പോലും മോഹൻലാൽ പ്രതികരിക്കാത്തത്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ സൗഹൃദത്തിലാകുന്നത്. എന്നാൽ ഇന്ന് മഞ്ജുവുമായും അടുത്ത സൗഹൃദം ശ്രീകുമാർ മേനോന് ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ശ്രീകുമാർ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഹർജിക്ക് മുമ്പ് തന്നെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പം കുറഞ്ഞിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്മെന്റ്, എന്റ്റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്സ് സ്ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്ക്രീനുകളും 2022 ൽ 100 സ്ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.
ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോൾ ശ്രീകുമാർ മേനോൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാർ മേനോൻ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാൽ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി ശരിവയ്ക്കും വിധത്തിലാണ് പുഷ് തകർന്നടിയുന്നത്.
ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാവ്യാ മാധവനാണ് ആദ്യം കോടതിയിൽ വിശദീകരിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ഹൈക്കോടതിയിൽ നൽകിയ മുൻജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. സിനിമാ ലോകത്തെ ഈ ഗോസിപ്പ് ആദ്യം പുറത്തുവിട്ടത് മറുനാടനായിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയുടെ ജാമ്യ ഹർജി എത്തിയത്.
രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ പിന്നീട് ആരോപിക്കുകയും ചെയ്തു. ഇങ്ങനെ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും ശ്രീകുമാർ മേനോൻ ചർച്ചയിലെത്തി. ഈ കേസിൽ പൊലീസ് മൊഴി എടുക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയുമാണ്. തുടക്കത്തിൽ രണ്ടാമൂഴത്തിനോട് മോഹൻലാലിന് വലിയ താൽപ്പര്യമായിരുന്നു. എന്നാൽ ഒടിയന്റെ ചിത്രീകരണം തുടങ്ങിയതോടെ ഇതിന് മാറ്റം വന്നതായാണ് റിപ്പോർട്ട്.
മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. സംവിധായകനും നിർമ്മാതാവും തമ്മിൽ പ്രശ്നമുള്ളതായി റിപ്പോർട്ടും വന്നു. ഈ സഹചര്യത്തിൽ രണ്ടാമൂഴത്തിന് മോഹൻലാൽ കരുതലോടെ മാത്രമേ കൈകൊടുക്കുവെന്നാണ് സൂചന. ഇതിനിടെയാണ് ശ്രീകുമാർ മേനോന്റെ പാപ്പർ ഹർജിയും ചർച്ചയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്