Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലവാരമില്ലാത്ത ചോദ്യങ്ങൾ ആരെ സഹായിക്കാനാണ്? എഎംവിഐ പരീക്ഷയിൽ പകുതിയോളം ചോദ്യങ്ങളും സ്വകാര്യ സൈറ്റിൽ നിന്നും പകർത്തി; 80 ടെക്‌നിക്കൽ ചോദ്യത്തിൽ മുപ്പതെണ്ണവും ഈച്ചക്കോപ്പി; 30 ഒഴിവിലേക്കായി പരീക്ഷ എഴുതിയത് പതിനായിരത്തോളം ഉദ്യോഗാർത്ഥികൾ; പി എസ് സിയിൽ വീണ്ടും കോപ്പിയടി വിവാദം

നിലവാരമില്ലാത്ത ചോദ്യങ്ങൾ ആരെ സഹായിക്കാനാണ്? എഎംവിഐ പരീക്ഷയിൽ പകുതിയോളം ചോദ്യങ്ങളും സ്വകാര്യ സൈറ്റിൽ നിന്നും പകർത്തി; 80 ടെക്‌നിക്കൽ ചോദ്യത്തിൽ മുപ്പതെണ്ണവും ഈച്ചക്കോപ്പി; 30 ഒഴിവിലേക്കായി പരീക്ഷ എഴുതിയത് പതിനായിരത്തോളം ഉദ്യോഗാർത്ഥികൾ; പി എസ് സിയിൽ വീണ്ടും കോപ്പിയടി വിവാദം

അമൽ രുദ്ര

തിരുവനന്തപുരം: പി എസ് സി പരീക്ഷ ചോദ്യ പേപ്പറിൽ വീണ്ടും കോപ്പിയടി വിവാദം. മോട്ടോർ വാഹനവകുപ്പിന്റെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങൾ സ്വകാര്യ ഓൺലൈൻ പരിശീലന സൈറ്റിൽ നിന്നു അതേപടി പകർത്തി എന്നാണ് ആരോപണം. ആകെ നൂറ് ചോദ്യമാണ് ഉണ്ടായിരുന്നത്. ഇതിലെ 80 ടെക്നിക്കൽ ചോദ്യത്തിൽ മുപ്പതെണ്ണം ഒരു സ്വകാര്യ ഓൺലൈൻ കോച്ചിങ് സൈറ്റിൽ നിന്നു അതേപടി പകർത്തിയതാണ്.

ചോദ്യങ്ങളിൽ ഭൂരിഭാഗവും ഒരേ ഗൈഡിൽനിന്ന് പകർത്തിയെന്ന ആരോപണം മുൻപും ഉണ്ടായിട്ടുണ്ട്. വ്യവസായപരിശീലന വകുപ്പിന്റെ പ്ലംബർ പരീക്ഷ പി.എസ്.സി. റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ ആരോപണം കൂടി ഉണ്ടായിരിക്കുന്നത്. 30 ഒഴിവിലേക്കായി മെയ്‌ 26ന് നടത്തിയ ടെക്‌നിക്കൽ പരീക്ഷ, പതിനായിരത്തോളം ഉദ്യോഗാർഥികൾ എഴുതിയിരുന്നു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ ഡിപ്ലോമ, എൻജിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത.

ഇതുപോലെ രണ്ടോ മൂന്നോ വെബ്‌സൈറ്റുകളിൽനിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. ഇതിൽ ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാനും എക്സാമിനേഷൻ കൺട്രോളർക്കും വിജിലൻസിനും പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

പി എസ് സി നയം അനുസരിച്ചുള്ള സ്റ്റേറ്റമെന്റ് ചോദ്യങ്ങൾ ഒന്നും തന്നെ ഈ പരീക്ഷയിൽ ഇല്ലായിരുന്നു. മെക്കാനിക്കൽ -40 മാർക്ക്, ഓട്ടോമൊബാൽ -40 മാർക്ക്, ജോബ് റിലേഡ്-20 മാർക്ക് ഇങ്ങനെ ആയിരുന്നു പരീക്ഷ സിലബസ്. ഇതിൽ ഓട്ടോമൊബൈൽ, മെക്കാനിക്കൽ എന്നിവയുടെ ചോദ്യങ്ങൾ പലതും സ്ഥിരമായി ഉദ്യോഗാർഥികൾ ഉപയോഗിക്കുന്ന EXAMVEDA എന്ന വെബ്സൈറ്റിൽ നിന്നും എടുത്തതും, ചോദ്യങ്ങളുടെ ഓപ്ഷൻസ് പോലും മാറിയിട്ടില്ല. Sanfoundry, textbook എന്നിങ്ങനെയുള്ള വെബ്സൈറ്റിൽ നിന്നും എടുത്ത ചോദ്യങ്ങൾ ആണ് പകുതിയിലധികം. ഈ ഒരു സാഹചര്യത്തിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ആരെയെങ്കിലും സഹായിക്കാൻ ആണോ എന്ന് കൂടി സംശയിക്കുന്നതായി മറുനാടനോട് ഉദ്യോഗാഥികൾ പറഞ്ഞു.

അതേസമയം 2023 ൽ തന്നെ പ്ലംമ്പർ തസ്തികയിലേക്ക് പി.എസ്.സി തയാറാക്കിയ ചോദ്യങ്ങളിൾ ഭൂരിഭാഗവും സ്വകാര്യ ഗൈഡിൽ നിന്ന് കോപ്പിയടിച്ചതായുള്ള വാർത്ത മാർച്ച് 9 ന് മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഈ വർഷം മാർച്ച് നാലിന് നടത്തിയ പ്ലംബർ പരീക്ഷയിലാണ് പി.എസ്.സി കോപ്പിയടിച്ചതായി ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നത്. ഗൈഡിലെ തെറ്റ് ഉൾപ്പെടെ പി.എസ്.സി നിയോഗിച്ച ചോദ്യകർത്താവ് അപ്പടി പകർത്തിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പി എസ് സിയിൽ കോപ്പിയടി വിവാദം ഉയർന്നിരിക്കുന്നത്.

അതേസമയം മറുനാടൻ വാർത്തയെത്തുടർന്നു ഈ പരീക്ഷ പിഎസ്‌സി റദ്ദാക്കുകയും ചെയ്തു. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ, പ്ളംബർ തസ്തികയിലേയ്ക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യാവലിയിലെ 90 ശതമാനം ചോദ്യങ്ങളും ഒരേ ഗൈഡിൽ വന്നതിനാലായിരുന്നു നടപടി.

ഓൺലൈൻ വിപണിയിലടക്കം യഥേഷ്ടം ലഭ്യമായ 'പ്ളംബർ തിയറി' എന്ന ഗൈഡിൽ നിന്നാണ് പിഎസ്‌സി 90 ശതമാനവും ചോദ്യങ്ങൾ പകർത്തിയത് എന്നത് വാർത്തയായിരുന്നു. 100 ൽ 96 ചോദ്യങ്ങളും പ്രസ്തുത പുസ്തകത്തിലേതിന് സമാനമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP