Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമങ്ങളോട് സംസാരിക്കുന്നവരെയും പ്രതിഷേധക്കാരെയും തിരഞ്ഞു പിടിക്കില്ല; നടപടി നേരിടേണ്ടി വരിക പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന ഉദ്യോഗാർഥികളെ മാത്രം; പരീക്ഷ എഴുതുന്നവർ പിഎസ് സി നിയമങ്ങൾ അനുസരിക്കണം; ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നത് ശരിയല്ല; പരാതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെ പിഎസ് സിക്ക് നൽകട്ടെ; ഹിറ്റ്‌ലർ മോഡലിൽ വിശദീകരണവുമായി പി എസ് സി; പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതൻ മറുനാടനോട് പറഞ്ഞത്

മാധ്യമങ്ങളോട് സംസാരിക്കുന്നവരെയും പ്രതിഷേധക്കാരെയും തിരഞ്ഞു പിടിക്കില്ല; നടപടി നേരിടേണ്ടി വരിക പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന ഉദ്യോഗാർഥികളെ മാത്രം; പരീക്ഷ എഴുതുന്നവർ പിഎസ് സി നിയമങ്ങൾ അനുസരിക്കണം; ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നത് ശരിയല്ല; പരാതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെ പിഎസ് സിക്ക് നൽകട്ടെ; ഹിറ്റ്‌ലർ മോഡലിൽ വിശദീകരണവുമായി പി എസ് സി; പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതൻ മറുനാടനോട് പറഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി എത്തിയപ്പോൾ അവർക്കെതിരെ ഹിറ്റ്ലർ മോഡലിൽ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊണ്ടതോടെ പിഎസ് സി പ്രതിക്കൂട്ടിലാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നിയമങ്ങളുടെ പഴുത് തേടുകയാണ് പിഎസ് സി എന്ന ആരോപണമാണ് പിഎസ് സി നേരിടുന്നത്. പിഎസ് സിക്ക് എതിരെ വാർത്താമാധ്യമങ്ങളിലൂടെ ശബ്ദിച്ചതിന് കോഴിക്കോടെ ഹാരിസിനെയും തിരുവനന്തപുരത്തെ ഹെവിൻ ഡി ദാസിനെയും പിഎസ് സി മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തിരിക്കുകയാണ്.

ഉദ്യോഗാർത്ഥികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതോടെ കടുത്ത പ്രതിഷേധമാണ് പിഎസ് സിക്ക് എതിരെ സംസ്ഥാനത്തിനകത്ത് നിന്നും ഉയരുന്നത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിലൂടെ നഷ്ടമായ വിശ്വാസ്യത പിഎസ് സിക്ക് തിരികെ ലഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും അത് തിരികെ ലഭിക്കുന്ന ലക്ഷണവുമില്ല. പിഎസ് സിയുടെ വിശ്വാസ്യത സംശയ നിഴലിലായിരിക്കെയാണ് കടുത്ത നടപടികളിലൂടെ പിഎസ് സി ഉദ്യോഗാർത്ഥികൾക്ക് മുകളിൽ ആധിപത്യത്തിനു ശ്രമിക്കുന്നത്. ഈ ഘട്ടത്തിലാണ് പിഎസ് സിയുടെ ഉന്നതവൃത്തങ്ങൾ മറുനാടനോട് സംസാരിക്കാൻ തയ്യാറായത്.

കടുത്ത നടപടികൾ പിഎസ് സി നിയമങ്ങൾ ലംഘിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എതിരെ മാത്രമാണെന്നാണ് പിഎസ് സി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. മാധ്യമങ്ങളിലൂടെ പിഎസ് സിക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കും പിഎസ് സി നിയമങ്ങളുടെ നഗ്‌നമായ ലംഘനം നടത്തുന്നവർക്കും എതിരെ മാത്രമാണ് നടപടി വരിക. പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിൽ എത്തിക്കുന്ന ഉദ്യോഗാർഥികളെ മാത്രമാണ് നിയമപരമായ രീതിയിൽ നേരിടുന്നത്. പിഎസ് സി നിയമം അനുസരിച്ചുള്ള നടപടികളാണ് ഈ കാര്യത്തിൽ സ്വീകരിക്കുകയും ചെയ്യുക.

മാധ്യമങ്ങളോടു സംസാരിച്ചാൽ നടപടി വരില്ലെന്നും പിഎസ് സിക്ക് എതിരെയുള്ള പ്രതിഷേധക്കാരെ ഈ രീതിയിൽ നേരിടില്ലെന്നും പിഎസ്‌സി വൃത്തങ്ങൾ പറഞ്ഞു. . കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പിഎസ് സി തീരുമാനിച്ചത്. 38 സ്റ്റാഫ് നഴ്‌സുമാരുടെ നിയമനങ്ങൾ പിഎസ് സി മാറ്റിവെച്ചിരിക്കുകയാണ്. സുപ്രീംകോടതി നിയമനങ്ങൾ മാറ്റി വയ്ക്കാൻ പറഞ്ഞതുകൊണ്ടാണ് ഈ ലിസ്റ്റ് മാറ്റിവെച്ചത്. എന്നാൽ പിഎസ് സി ലിസ്റ്റ് പൂഴ്‌ത്തിവെച്ചു എന്നാണ് ആരോപണം വന്നത്. പിഎസ്‌സിക്ക് എതിരെ ദുഷ്പ്രചാരണം അഴിച്ചു വിട്ട ഉദ്യോഗാർത്ഥികൾക്ക് എതിരെയാണ് നടപടി എടുക്കുന്നത്.

ഉദ്യോഗാർത്ഥികൾ തമ്മിൽ വാട്‌സ് അപ്പ് ഗ്രൂപ്പുണ്ടാക്കി സെന്ററിന്റെ കാര്യങ്ങൾ പരസ്യമാക്കി. പിഎസ് സിയുടെ നിയമങ്ങൾ ഉദ്യോഗാർത്ഥികൾ ലംഘിച്ചാൽ നടപടിയെടുക്കാതിരിക്കാൻ പിഎസ് സിക്ക് കഴിയില്ല-ഇതൊക്കെയാണ് നടപടികൾക്ക് പിഎസ്‌സിയെ പ്രേരിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ ആരോപണവുമായി വരുന്നു. പിഎസ്‌സി സെന്റർ മാറ്റിയെന്ന്. പിഎസ് സി സെന്റർ മാറ്റിയിട്ടില്ല. ഈ രീതിയിൽ അപവാദ പ്രചാരണം വന്നാൽ നടപടി സ്വീകരിക്കേണ്ടി വരും. ഉദ്യോഗാർത്ഥികൾ നടത്തിയ പ്രസ്താവന പുറത്ത് വരുകയും പിഎസ് സി സെന്റർ മാറ്റാത്ത അവസ്ഥനിലനിൽക്കുകയും ചെയ്യുമ്പോൾ നടപടി എടുക്കുകയല്ലാതെ മറ്റു വഴിയില്ല.

ഉദ്യോഗാർത്ഥികൾ ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്താൽ ട്രിബ്യൂണലിന് എതിരെ സ്റ്റേറ്റ്‌മെന്റ് ഇറക്കാൻ പാടില്ല. പിഎസ് സിക്ക് ഒരു ഉദ്യോഗാർത്ഥി അപേക്ഷ അനുസരിച്ച് പരീക്ഷ എഴുതുമ്പോൾ പിഎസ് സി നിയമപ്രകാരം ഉദ്യോഗാർത്ഥികൾ പ്രവർത്തിക്കണം. ഇതാണ് പിഎസ് സി ആവശ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് വന്നാൽ അപവാദ പ്രചരണം നടത്താൻ ഉദ്യോഗാർത്ഥികൾക്ക് അവകാശമില്ല. പിഎസ് സി നടത്താൻ പോകുന്ന പരീക്ഷ പേപ്പർ ലഭ്യമാണ് എന്ന് പറഞ്ഞാൽ നടപടി എടുക്കേണ്ടതായി വരും. ഈ രീതിയിലുള്ള നടപടികളാണ് പിഎസ്‌സി സ്വീകരിക്കാൻ പോകുന്നത്. ഉദ്യോഗാർത്ഥികൾ മറ്റു ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നു. ഇത് ആശാസ്യമല്ല. ആരോപണം തെളിഞ്ഞാൽ ഡീബാർ ചെയ്യുന്നത് പിഎസ്‌സിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണ്. എല്ലാ സർക്കാരുകളുടെ കാലത്തും നടപടി എടുക്കാറുണ്ട്. ജാതി സർട്ടിഫിക്കറ്റ് വ്യാജമായി കൊണ്ട് വന്നാൽ നടപടി വരും. ഈ രീതിയിലുള്ള നടപടികൾ തന്നെയാണ് പിഎസ് സി കൈക്കൊള്ളുന്നത്. ആക്ഷേപമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾ പിഎസ്‌സിക്ക് പരാതി നൽകണം. അല്ലാതെ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയല്ല വേണ്ടത്.

ഒഴിവുകൾക്ക് അനുസൃതമായി റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിഎസ്‌സി നിയമനം നടത്തുന്നുണ്ട്. പക്ഷെ തീർത്തും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അവർക്ക് എതിരെ നടപടി വരും. തെറ്റായ കാര്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പറയാൻ അവകാശമില്ല. റാങ്ക് ലിസ്റ്റ് വരുമ്പോൾ ഒന്നാം റാങ്ക് ലഭിക്കാൻ എനിക്കാണ് അവകാശവുമായി ഉദ്യോഗാർത്ഥികൾ വരൂന്നത് തീർത്തും തെറ്റാണ്. പിഎസ് സിക്ക് വീഴ്ച വരാറില്ല. പിഎസ് സിക്ക് റൂൾ ആണുള്ളത്. ഈ റൂൾസ് ആണ് പിഎസ് സി പിന്തുടരുന്നത്. പിഎസ് സിക്ക് എതിരെ പറയുന്നവർ യുപിഎസ് സിക്ക് എതിരെ എന്താണ് പറയാത്തത്. പിഎസ് സി നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ മാത്രമാണ് നിലവിലുള്ള നടപടികൾ തുടരുന്നത്-പിഎസ് സി വൃത്തങ്ങൾ പറയുന്നു.

ഉദ്യോഗാർത്ഥികൾക്ക് എതിരെ നടപടികൾ കൈക്കൊണ്ടതോടെ പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ആശങ്കയിലാണ്. പിഎസ്‌സിയിലെ കള്ളക്കളി കണ്ടെത്തുന്നതും അത് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതും ഇത്തരം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകളാണ്. പിഎസ്‌സി അച്ചടക്ക നടപടിയുടെ റോഡ് റോളർ ഉരുട്ടിത്തുടങ്ങിയതോടെയാണ് അസോസിയേഷനുകൾ ആശങ്കയിലായത്. ഈ ആശങ്ക മനസിലാക്കിയാണ് മറുനാടൻ ഉന്നത പിഎസ് സി വൃത്തങ്ങളെ ബന്ധപ്പെട്ടത്.

അസോസിയേഷനുകൾക്ക് പ്രവർത്തനം തുടരാൻ ഒരു കുഴപ്പവും വരില്ല. പിഎസ്‌സിക്ക് എതിരെ ദുഷ്പ്രചരണം നടത്തുകയും നിയമ ലംഘനം തുടരുകയും ചെയ്താൽ മാത്രമേ നടപടി വരുകയുള്ളൂ എന്നാണ് പിഎസ്‌സി വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകൾക്ക് പലപ്പോഴും നീതിക്കായി സമരവും ചെയ്യേണ്ടി വരുന്നു. എപ്പൊഴും ഈ രീതിക്ക് മാറ്റം വന്നിട്ടില്ല. ഇത്തരം സമരങ്ങൾ കണ്ടെത്താനുള്ള ഹിറ്റ്ലർ ബുദ്ധിയാണ് പിഎസ് സി പുറത്തെടുക്കുന്നത് എന്നാണ് അസോസിയേഷനുകൾ ആശങ്കപ്പെടുന്നത്. പിഎസ് സി. കോപ്പിയടിക്കാരെ പോലും കണ്ടില്ലെന്ന് നടിക്കുന്ന പി എസ് സി പഠിച്ച് പരീക്ഷ എഴുതുന്ന മിടുമിടുക്കരെ വിലക്കുന്ന തീരുമാനം അംഗീകരിക്കപ്പെടില്ല. അർഹതപ്പെട്ട ജോലിക്ക് വേണ്ടി ഇനി ശബ്ദമുയർത്തിയാൽ അവർക്ക് ജോലി കിട്ടില്ല.

പി എസ് സി പരീക്ഷ എഴുതുന്നവർ പ്രതിഷേധത്തിന് സാധാരണ എത്താറില്ല. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തുന്നവരാണ് ഇങ്ങനെ പ്രതിഷേധത്തിന് മുമ്പിൽ നിൽക്കുന്നത്. അങ്ങനെ കള്ളത്തരം വിളിച്ചു പറഞ്ഞാൽ അതിനെ ദുഷ് പ്രചാരണമായി കണക്കാക്കും. പിന്നെ അവർക്ക് പരീക്ഷ എഴുതാനാകില്ല. പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന ദുഷ്പ്രചാരണം നടത്തിയ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പു നടപടികളിൽ നിന്നു വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനുമാണ് കഴിഞ്ഞ പിഎസ്‌സി യോഗം തീരുമാനിച്ചത്.

പിഎസ് സിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പിഎസ്‌സിയുടെ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. . പി എസ് സി ഓഫീസിന് മുമ്പിൽ സമരം നടത്തിയവരെ വിജിലൻസ് തിരഞ്ഞുപിടിക്കുമോ എന്നാണ് ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നത്. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കുകയാണ്. ഇത് അറിഞ്ഞിട്ടും ഒരു സംഘം ഉദ്യോഗാർഥികൾ ഒഴിവുകൾ പിഎസ്‌സി പൂഴ്തിവയ്ക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചു മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പിഎസ് സി യോഗം വിലയിരുത്തിയത്.

ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോ തെറപ്പിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോ തെറപ്പിസ്റ്റ് തസ്തികകളുടെ ഒഎംആർ പരീക്ഷയിൽ പരീക്ഷാ കേന്ദ്രം മാറ്റി നൽകിയില്ല എന്ന കാരണത്താൽ പിഎസ്‌സിക്ക് എതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ ആരോപണം ഉന്നയിക്കുകയാണ്. പിഎസ്‌സിയിൽ പരാതി നൽകുന്നതിനു പകരം സമൂഹമാധ്യമങ്ങളിലും മറ്റും ആക്ഷേപം ഉന്നയിക്കുന്നു. ഇവർക്കൊന്നും ജോലി നൽകാതിരിക്കാനാണ് നീക്കം. ഇതിനൊപ്പം കോൺസ്റ്റബിൾ പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധക്കാരും നോട്ടപുള്ളികളാകും. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർഥികൾക്കു കേന്ദ്ര മാറ്റത്തിനു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ സമാന്തര സംവിധാനവും രൂപപ്പെടുത്തിയിരിക്കുകയാണ്. അവർക്കെതിരെയും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാമാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP