Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഎസ്ഇ പാഠപുസ്തകത്തിൽ മുഹമ്മദ് നബിയുടെ ചിത്രം; തയ്യാറാക്കുന്നത് ആർഎസ്എസിലെ അക്കാദമിക് വിദഗ്ദ്ധർ; പ്രവാചകനെ ചിത്രീകരിച്ചിരിക്കുന്നത് മുഗൾ ചക്രവർത്തിമാരെ പോലെ; വിശദ വിവരങ്ങളും ചേർത്തില്ലെന്ന് ആക്ഷേപം: മുസ്ലിം വിശ്വാസികൾ ഒരുമിച്ച് രംഗത്ത് ഇറങ്ങാൻ ഒരുങ്ങുന്നു

സിബിഎസ്ഇ പാഠപുസ്തകത്തിൽ മുഹമ്മദ് നബിയുടെ ചിത്രം; തയ്യാറാക്കുന്നത് ആർഎസ്എസിലെ അക്കാദമിക് വിദഗ്ദ്ധർ; പ്രവാചകനെ ചിത്രീകരിച്ചിരിക്കുന്നത് മുഗൾ ചക്രവർത്തിമാരെ പോലെ; വിശദ വിവരങ്ങളും ചേർത്തില്ലെന്ന് ആക്ഷേപം: മുസ്ലിം വിശ്വാസികൾ ഒരുമിച്ച് രംഗത്ത് ഇറങ്ങാൻ ഒരുങ്ങുന്നു

കൊച്ചി: സിബിഎസ് പാഠപുസ്തകത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രം അച്ചടിച്ചത് വിവാദമാകുന്നു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള സാമൂഹ്യശാസ്ത്രത്തിൽ നാലാം ക്ലാസ്സിലാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ രേഖാചിത്രം ചേർത്തിരിക്കുന്നത്. സി.ബി.എസ്.ഇ സിലബസിൽ പഠിപ്പിക്കുന്ന സ്‌കൂളുകളിൽ ഒമ്പതാം ക്ലാസ് വരെ സിബിഎസ്.ഇ അംഗീകരിച്ച സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. എലിവേറ്റ് എന്ന പ്രസാധകരുടെ പുസ്തകങ്ങളിലാണ് മുഹമ്മദ് നബിയുടെ ചിത്രം വരെയുൾപ്പെടുത്തി പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

മുഹമ്മദ് നബിയെ കേവലം മുഗൾചക്രവർത്തിമാരെ പോലെയാക്കിയാണ് ഇതിലെ ചിത്രം വരച്ചിരിക്കുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ചേർത്തിട്ടുമില്ല. ലക്ഷ്യ, ദിശാ, എലിവേറ്റ് എന്നി പേരുകളിൽ പ്രസിദ്ധീകരണം നടത്തുന്ന ഓൾ ഇന്ത്യ എഡ്യുക്കേഷനൽ ടെസ്റ്റിങ്ങ് സർവീസ് എന്ന സ്ഥാപനമാണ് ഈ പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങൾ.

കേന്ദ്ര സിലബസ് അനുസരിച്ച് പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആർ.എസ്.എസ്.ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും മറ്റ് മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തിലുമാണ് ഈ സ്ഥാപനം വഴി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ആർ.എസ്.എസിലെ അക്കാദമിക വിദഗ്ധരാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ കമ്പനിയിൽ പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. സിബിഎസ്ഇക്കും മറ്റും പുസ്തകങ്ങൾ തയ്യാറാക്കുന്ന ഈ കമ്പനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധം പുലർത്തുന്ന ഡൽഹിയിലെ അഗർവാൾ കുടുംബത്തിന്റേതാണ്.

ആർ.എസ്.എസിന് ബന്ധമുള്ള ചിന്മയാ മിഷൻ, ഭവൻസ് വിദ്യാലയം തുടങ്ങിയ സ്‌കൂളുകളിൽ നിന്ന് അടുത്ത വർഷത്തേക്കുള്ള ഈ പുസ്തകത്തിന്റെ ഓർഡർ സ്വീകരിച്ചിട്ടുണ്ട്. എതിർപ്പ് തുടക്കത്തിലെ ഇല്ലാതിരിക്കാൻ മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഓർഡർ ശേഖരണം തുടങ്ങിയിട്ടില്ല. നബിയുടെ ചിത്രത്തിന്റെ പേരിൽ മുസ്ലിം വിശ്വാസികൾക്കിടയിലും അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്. പാഠപുസ്തകം പുറത്തിറങ്ങിയാൽ ഇതേക്കുറിച്ച് കൂടുതൽ വിവാദങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

അസഹിഷ്ണുതാ വിവാദം ദേശീയ തലത്തിൽ വലിയ തോതിൽ ചർച്ച ചെയ്തു വരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന പ്രസാദകർ നബിയെ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ മുസ്ലിം വിശ്വാസികൾ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.

ഭാവനയിൽനിന്നെടുത്തു പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രവും കാർട്ടൂണുമൊക്കെ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രാൻസിലും ഡെന്മാർക്കിലുമൊക്കെ നടന്ന കലാപങ്ങളും കൊലപാതകങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് ഫ്രഞ്ച് പ്രസിദ്ധീകരണമായ ചാർലി ഹെബ്േദാ ഓഫീസിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ആയുധധാരികൾ കയറി 12 പേരെ വെടിവച്ചു കൊന്ന സംഭവമുണ്ടായത്.

2005-ൽ ഒരു ഡാനിഷ് ന്യൂസ് പേപ്പറാണ് ഇത് തുടങ്ങിവച്ചത്. പിന്നീട് പത്രം ഇതിൽ മാപ്പു പറഞ്ഞെങ്കിലും ഫ്രാൻസ്, ഇറ്റലി, ജർമനി,സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളും ഈ വഴിക്ക് പോകുകയും കലാപങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഹമ്മദ് നബിയുടെ കാർട്ടൂണോ ഭാവനാചിത്രമോ പ്രസിദ്ധീകരിച്ചതിനാണ്. നബിയെ കുറിച്ച് പരീക്ഷാ ചോദ്യപ്പേപ്പറിൽ ചോദ്യം ഉന്നയിച്ചതിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ അധ്യപകന്റെ കൈവെട്ടിയ സംഭവം കേരളത്തെയും നടുക്കിയിരുന്നു. അതിന് ശേഷമാണ് വീണ്ടും കേരളത്തിലും നബിയെ ചൊല്ലിയൊരു വിവാദത്തിന് കളമൊരുങ്ങുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP