Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി എസ് സി കടമ്പ വേണ്ട; രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് കോളേജ് അദ്ധ്യാപകരാകാൻ എയിഡഡ് കോളേജുകൾ; മാനേജ്മെന്റ് കോളേജിൽ കാലാവധി പൂർത്തിയായാൽ അടുത്ത ലക്ഷ്യം സർവ്വകലാശാല ഡിപ്പാർട്മെന്റ്; അദ്ധ്യാപനത്തിലെ എട്ടു വർഷ യോഗ്യത എത്തും മുമ്പേ കണ്ണൂരിൽ നിയമനം മോഹിച്ചത് പ്രിയാ വർഗ്ഗീസിന് വിനയായി; 'കേരള മോഡൽ' ചതിക്കുഴിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ യോഗ്യതയുള്ള ആർക്കും എയിഡഡ് കോളേജുകളിൽ അദ്ധ്യാപകരാകാം. മാനേജ്‌മെന്റിനെ സ്വാധീനിക്കാൻ പറ്റുന്ന സ്വാധീനമുണ്ടായാൽ മതി. താക്കോൽ സ്ഥാനത്തുള്ളവർക്കും അധികാര കേന്ദ്രങ്ങളിലുള്ളവർക്കും മക്കളേയും ഭാര്യമാരേയും കൊച്ചു മക്കളേയും വളരെ ഈസിയായി കോളേജ് ടീച്ചർമാരാക്കാം എന്നതാണ് വസ്തുത. കേരളത്തിലെ എല്ലാ മുന്നണിയിലും എല്ലാ രാഷ്ട്രീയ പാർട്ടിയിലുമുള്ളവർക്ക് ഈ ആനുകൂല്യം കിട്ടാറുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് പ്ലസ് ടുവിലും ഹൈസ്‌കൂളിലും എൽപി സ്‌കൂളിലുമെല്ലാം എയിഡഡ് സ്‌കൂളിൽ അദ്ധ്യാപകരാകാം. അങ്ങനെ സർക്കാർ ഖജനാവിൽ നിന്ന് പണം വീട്ടിലെത്തിക്കാം.

എന്നാൽ സ്‌കൂളുകളിലെ അദ്ധ്യാപകരാകുന്നതിനേക്കാൾ കോളേജ് അദ്ധ്യാപികമാർക്ക് സാധ്യത ഏറെയാണ്. കുറച്ചു സമയം ജോലി ചെയ്താൽ കൂടുതൽ ശമ്പളം. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ എയിഡഡ് കോളേജുകളിലേക്ക് കണ്ണു വച്ച് കസേര ഉറപ്പിക്കുക സർവ്വ സാധാരണമാണ്. ഇങ്ങനെ അദ്ധ്യാപകരായാൽ നിശ്ചിതകാലം കഴിഞ്ഞാൽ സർവ്വകലാശാലകളിലേക്ക് നേരിട്ട അസോസിയേറ്റ് പ്രഫസർ അടക്കമുള്ള തസ്തികകളിലേക്ക് എത്താം. കേരളത്തിലെ അറിയപ്പെടുന്ന ഒരു കവി തിരുവനന്തപുരത്തെ ഒരു എയിഡഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു. അതേ കോളേജിൽ നിന്ന് തന്നെ അദ്ദേഹം വിരമിക്കുകയും ചെയ്തു. മുകളിലോട്ട് അതായത് സർവ്വകലാശാലകളിൽ എത്താൻ എന്തുകൊണ്ടും അർഹതയുള്ള അദ്ധ്യാപകനായിരുന്നു അദ്ദേഹം എന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരിൽ ഒരാളായ ഈ കവിക്ക് ഒരിക്കലും സർവ്വകലാശാലകളിൽ നിയമനം ലഭിച്ചില്ല. സ്വാധീനമുള്ളവർക്കേ കിട്ടു എന്നുള്ളതു കൊണ്ട് അദ്ദേഹം അതിന് അപേക്ഷിച്ചു കാണാനും സാധ്യതയില്ല.

സർവ്വകലാശാലകളിലെ ജോലിക്കുള്ള അഭിമുഖത്തിലും മാനേജ്‌മെന്റ് കോളേജിലെ അദ്ധ്യാപകർക്ക് സാധ്യത കൂടുന്ന മറ്റു ഘടകങ്ങളുണ്ട്. അതിലൊന്ന് പി എസ് സി വഴി നിയമനം കിട്ടുന്നവർക്ക് പലപ്പോഴും നാൽപ്പതാം വയസ്സിലാകും ജോലി കിട്ടുക. പി എസ് സി അപേക്ഷ ക്ഷണിക്കുന്നതും കാത്തിരുന്ന് അപേക്ഷിചച്ച് പരീക്ഷ എഴുതി ഇന്റർവ്യൂവും അഭിമുഖവും കടന്ന് റാങ്ക് ലിസ്റ്റിലെത്തി. പിന്നീട് പി എസ് സിയിൽ നിന്ന് അഡൈസ് മെമോയും വന്ന് നിയമന ഉത്തരവ് കൈയിൽ കിട്ടുമ്പോൾ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും എടുക്കും. എന്നാൽ മാനേജ്‌മെന്റ് കോളേജിലെ നിയമന നടപടികൾ എളുപ്പമാണ്. മാനേജ്‌മെന്റിന് താൽപ്പര്യമുള്ളവർക്ക് ജോലി കിട്ടും. പിന്നീട് ഈ തസ്തിക സർക്കാർ അംഗീകരിച്ചാൽ മതി. അതുകൊണ്ട് തന്നെ പല എയിഡഡ് കോളേജ് അദ്ധ്യാപകർക്കും ചെറു പ്രായത്തിൽ ജോലിക്ക് കയറാം. സർവ്വകലാശാല നിയമനങ്ങളിലെ അഭിമുഖത്തിലും റിസർച്ച് സ്‌കോറിലും എല്ലാം എയിഡഡ് കോളേജ് അദ്ധ്യാപകർമ ുമ്പിലെത്താൻ കാരണമിതാണ്. സർവ്വീസിൽ കൂടി കാലാവധിയും ഇവർക്ക് അനുകൂല ഘടകമാകും.

കോളേജിലെ സാധാ അദ്ധ്യാപകർക്ക് അമ്പത്തിയാറ് വയസ്സിൽ പെൻഷൻ പറ്റണം. സർവ്വകലാശാലകളിൽ ഇത് അറുപതാണ്. അങ്ങനെ പെൻഷൻ പ്രായത്തിൽ അടക്കം സർവ്വകലാശാലകളിലെ അദ്ധ്യാപകർക്ക് ആനുകൂല്യം കൂടുതലാണ്. രാഷ്ട്രീയ സ്വാധീനവും പിടിപാടുമെല്ലാം ഉപയോഗിക്കുന്ന ആൾക്ക് എയിഡഡ് കോളേജിലെ ആ പദവിയിൽ ഇരുന്ന് അതിവേഗം സർവ്വകലാശാലയിൽ നേരിട്ട് എത്താം. അതിവേഗ പ്രമോഷനൊപ്പം സമൂഹത്തിലെ സ്റ്റാറ്റസും ഉയരുമെന്നതാണ് ഇതിന്റെ ഗുണം. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും രാഷ്ട്രീയ സ്വാധീനമുള്ള മാധ്യമ പ്രവർത്തകരുമെല്ലാം അങ്ങനെ ചുളുവിൽ ഉയർന്ന ശമ്പളം വാങ്ങുന്ന സർവ്വകലാശാലയിലെ നേരിട്ടുള്ള അദ്ധ്യാപകരായി. കണ്ണൂർ സർവ്വകലാശാലയിലെ പ്രിയാ വർഗ്ഗീസിന്റെ നിയമന വിവാദത്തിലും ഇത്തരം വസ്തുതകൾ ഉണ്ടെന്നതാണ് വസ്തുത. കേരള വർമ്മ കോളേജിലെ അദ്ധ്യാപികയാണ് അവർ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കോളജ്. ചുരുക്കം പറഞ്ഞാൽ സർക്കാർ നിയന്ത്രണത്തിലുള്ള എയിഡഡ് കോളേജ്. ദേവസ്വം ബോർഡ് അംഗങ്ങളെ നിയമിക്കുന്നത് സർക്കാരാണ്. ആ സർക്കാരിൽ സ്വാധീനമുള്ളവർക്ക കേരള വർമ്മയിൽ എളുപ്പത്തിൽ എത്താം. അതു കഴിഞ്ഞു ബാക്കിയുള്ള സീറ്റുകളിലേക്ക് മാത്രമേ മാനേജ്‌മെന്റ് കോളേജുകളിൽ അദ്ധ്യാപകരാകാൻ കഴിയൂ.

ഇങ്ങനെ എയിഡഡ് കോളേജിൽ കയറിയാൽ അദ്ധ്യാപന കാലാവധി പൂർത്തിയായാൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറാം. ഇവിടെ പ്രിയാ വർഗ്ഗീസിന് ആ അദ്ധ്യാപന കാലാവധി പൂർത്തിയായിരുന്നില്ലെന്ന വസ്തുതയാണ് കണ്ണൂർ സർവ്വകലാശാലയെ വിവാദത്തിലാക്കിയത്. അല്ലാത്ത പക്ഷം ഇന്റർവ്യൂവിലെ മാർക്കുമായി ആർക്കും ജോലി കിട്ടും. രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഇതിനുള്ള എക്കാലത്തേയും മാനദണ്ഡം. സമുദായ സംഘടനകൾക്കാണ് കൂടുതൽ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്. ഇത്തരം സമുദായ സംഘടനാ നേതാക്കളുടെ ബന്ധുക്കൾ ഭൂരിഭാഗവും അത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകരോ ജീവനക്കാരോ ആയിരിക്കും. ഇതിലൂടെ അവരുടെ വീട്ടിലേക്കും ഖജനാവിലെ പണം എത്തും. ഈ സാഹചര്യത്തിലാണ് എയിഡഡ് കോളേജിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന ആവശ്യം സജീവമാകുന്നത്.

സമുദായ സംഘടനകളും മറ്റും സ്വന്തം ഭൗതിക സാഹചര്യങ്ങൾ ഉപയോഗിച്ചാണ് കോളേജും മറ്റും കെട്ടിപ്പൊക്കിയത്. അതുകൊണ്ടു തന്നെ ഈ പണത്തിനുള്ള മുടക്കു മുതലായി അദ്ധ്യാപക നിയമനങ്ങളിൽ അവർ അകവാശ വാദം ഉന്നയിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിലെ വിദ്യാഭ്യാസം ഉയർന്ന നിലയിലേക്ക് എത്തിയതിന് കാരണവും വിദ്യാഭ്യാസ മേഖലയിലേക്കുള്ള സമുദായ സംഘടനകളുടേയും മറ്റ് സന്നദ്ധ സംഘടനകളുടേയും കരുത്താണ്. അതുകൊണ്ട് തന്നെ അവർ പറയുന്നത് സർക്കാരിന് അംഗീകരിക്കേണ്ടി വരും. ഇതിനൊപ്പം വോട്ട് ബാങ്ക് രാഷ്ട്രീയവും സമ്മർദ്ദമാണ്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള കേരളവർമ്മാ കോളേജിലെ നിയമനമെങ്കിലും പി എസ് എസിിക്ക് വീടേണ്ടേ എന്ന ചോദ്യം പ്രസക്തമാണ്. അല്ലാത്ത പക്ഷം സർവ്വകലാശാലകളിലെ ഉയർന്ന അദ്ധ്യാപന ജോലികൾ പി എസ് സി വഴി നിയമനം കിട്ടുന്നവർക്ക് മാത്രമായി സംവരണം ചെയ്യേണ്ടതും അനിവാര്യതായണ്. അതായത് പി എസ് സി വഴി ജോലിക്ക് കയറുന്ന കോളേജ് അദ്ധ്യാപകർക്ക് യൂണിവേഴ്‌സിറ്റി ഡിപ്പാർട്‌മെന്റിലെ ജോലി ഏതാണ്ട് അപ്രാപ്യമാകുന്ന സ്ഥിതി താമസിയാതെ വന്നു ചേരും.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതാദ്യമായാണ് ഒരു വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കുന്നത്. കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകാനുള്ള റാങ്ക് പട്ടിക ഗവർണർ സ്റ്റേ ചെയ്തു. തനിക്ക് കിട്ടിയ പരാതി ഗവർണർ ഗൗരവമായി പരിഗണിക്കുകയും നടപടി ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന പ്രസ്താവന നടത്തിയതും ഒപ്പം സംസ്ഥാന സർക്കാർ വി സി നിയമനത്തിൽ ഗവർണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാൻ നീക്കം സജീവമാക്കിയതുമാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. ഇതാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിച്ചത്.

സർക്കാരിനെ സ്ഥിരമായി പ്രതിസന്ധിയിലാക്കുന്നതാണ് ഗവർണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ ഏത് ബില്ലും നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്ന പ്രസ്താവനയിലൂടെ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു ഗവർണറും. പ്രിയ വർഗീസിനെ നിയമിക്കാനൊരുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് സ്റ്റേ ഉത്തരവ് ഗവർണർ പുറപ്പെടുവിച്ചത്. പ്രിയ വർഗീസ് ഉൾപ്പെടുന്ന റാങ്ക് പട്ടിക ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണം സജീവമായതോടെയാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചതോടെ ഗവർണർ കണ്ണൂർ വി സിയോട് വിശദീകരണം തേടുകയും ചെയ്തു.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള അഭിമുഖത്തിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിനാണ് ഒന്നാം റാങ്ക് നൽകിയത്. ഇതു ചൊദ്യം ചെയ്തുകൊണ്ടാണ് പരാതി. വിശദീകരണം ലഭിച്ച ശേഷം നിയമോപദേശം തേടുകയായിരുന്നു ഗവർണർ.

എന്നാൽ പ്രിയക്ക് യുജിസി നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയമില്ലെന്നാണ് പ്രധാനമായും പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. ഇതിലാണ് ഗവർണർ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനിൽ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്റ്റ് വിഷയത്തിൽ ഒരു സ്വതന്ത്ര അന്വേഷണത്തിന് കൂടി ഗവർണർ സാധ്യത തേടിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. മുൻ വി സിമാരോ അല്ലെങ്കിൽ മുൻ ചീഫ് സെക്രട്ടറിമാരെയോ ചുമതലപ്പെടുത്തി നിയമനത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന്റെ സാധ്യത ഗവർണർ തേടിയേക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച നിർണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ആറുപേരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഏറ്റവും കൂടുതൽ പോയന്റുള്ളത് ജോസഫ് സ്‌കറിയ എന്നയാൾക്കാണ്, 651 പോയന്റ്. എന്നാൽ പ്രിയ വർഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളിൽ പറയുന്നു. ഏറ്റവും കുറവ് അദ്ധ്യാപന പരിചയവും പ്രിയ വർഗീസിനാണ്.

ഇതിനുശേഷം നടന്ന അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാർക്ക്. റിസർച്ച് സ്‌കോറിൽ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നൽകിയത് 30 മാർക്കും. പ്രിയയെക്കാൾ ഉയർന്ന റിസർച്ച് സ്‌കോറുള്ള മറ്റുള്ളവർക്കും അഭിമുഖത്തിൽ കുറവ് മാർക്കാണ് നൽകിയതെന്നാണ് വ്യക്തമാകുന്നത്. കണ്ണൂർ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നൽകിയത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് സമർപ്പിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

പ്രിയ വർഗീസിന്റെ നിയമനത്തിന് മുന്നോടിയായ പുറപ്പെടുവിച്ച റാങ്ക് പട്ടികയിൽ ക്രക്കേടുണ്ടെന്ന് പ്രഥമദൃഷ്ടിയിൽ വ്യക്തമായിരുന്നുവെങ്കിലും അന്വേഷണം നടത്താനും നടപടിക്ക് മുൻപ് രണ്ടോ മൂന്നോ നിയമോപദേശം തേടാനും ഗവർണർ തീരുമാനിച്ചിരുന്നു. വിസിയുടെ പ്രതികരണവും സർക്കാരിന്റെ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കത്തോടും രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. തനിക്ക് ചാൻസലറുടെ അധികാരമുള്ളിടത്തോളം കാലം സ്വജനപക്ഷവാദം അനുവദിക്കില്ലെന്നാണ് ഗവർണർ സ്റ്റേ നടപടിക്ക് മുൻപ് പ്രതികരിച്ചത്. നിയമപോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന സൂചനയാണ് ഇപ്പോഴുള്ളത്.

സർവ്വകലാശാലാ നിയമം വകുപ്പ് 7 (3)പ്രകാരമാണ് ഗവർണർ നിയമനത്തിൽ ഇടപെടൽ നടത്തിയത് എന്നാണ് വിശദീകരണം. വി സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ വ്യക്തമാക്കിയത്.ചട്ടങ്ങൾ മറികടന്ന് പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.

പി എസ് സി കടമ്പ വേണ്ട; രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് കോളേജ് അദ്ധ്യാപകരാകാൻ എയിഡഡ് കോളേജുകൾ; മാനേജ്‌മെന്റ് കോളേജിൽ കാലാവധി പൂർത്തിയായാൽ അടുത്ത ലക്ഷ്യം സർവ്വകലാശാല ഡിപ്പാർട്‌മെന്റ്; അദ്ധ്യാപനത്തിലെ എട്ടു വർഷ യോഗ്യത എത്തും മുമ്പേ കണ്ണൂരിൽ നിയമനം മോഹിച്ചത് പ്രിയാ വർഗ്ഗീസിന് വിനയായി; ഇത് പിടിപാടുള്ളവർ അസോസിയേറ്റ് പ്രഫസർമാരാകും നാട്; വിദ്യാഭ്യാസത്തിലെ 'പഴയ കേരള മോഡൽ' ചതിക്കുഴിയാകുമ്പോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP