Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

140 കിലോമീറ്ററിനു മുകളിലും സ്വകാര്യ ബസുകാർക്ക് ലിമിറ്റഡ് ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്; സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ ബസുടമകൾക്ക് ആദ്യ വിജയം; കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറെ പുകച്ചു പുറത്തുചാടിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി നേതാക്കളുടെയും ചരടുവലി ആനവണ്ടിയുടെ നട്ടെല്ലൊടിക്കും

140 കിലോമീറ്ററിനു മുകളിലും സ്വകാര്യ ബസുകാർക്ക് ലിമിറ്റഡ് ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്; സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ ബസുടമകൾക്ക് ആദ്യ വിജയം; കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറെ പുകച്ചു പുറത്തുചാടിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി നേതാക്കളുടെയും ചരടുവലി ആനവണ്ടിയുടെ നട്ടെല്ലൊടിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയെ തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും നീക്കങ്ങൾക്ക് പുതിയ വഴിത്തിരിവ്. കെഎസ്ആർടിസിയുടെ അടിത്തറ തകർക്കും വിധത്തിൽ സ്വകാര്യ സബ് ലോബികളെ സഹായിക്കുന്ന ഒരു സംഘത്തിന്റെ ഗൂഢനീക്കം ഒടുവിൽ വിജയം കണ്ടു. 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ ബസുടമകൾക്കാണ് ഈ വിഷയത്തിൽ വിജയം. 140 കിലോമീറ്ററിനു മുകളിലും ലിമിറ്റഡ് ഓർഡിനറി ഓടിക്കൽ സ്വകാര്യ ബസുടമകൾക്ക് ഹൈക്കോടതി അനുമതി ലഭിച്ചതോടെ കെഎസ്ആർടിക്ക് ലാഭകരമാകുമായിരുന്ന റൂട്ടുകളിൽ ഇനി സ്വകാര്യബസുകൾ ചീറിപ്പായും.

ഈ കേസിൽ കാലങ്ങളായി സർക്കാർ വാദമായിരുന്നു വിജയിച്ചു പോന്നത്. എന്നാൽ, ഇത്തവണ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി ശക്തമായ ചരടു വലികൾ തന്നെ നടന്നു. 2014 മുതൽ നിരന്തരം തോൽക്കുന്ന സ്വകാര്യ ബസുടമകൾ വിജയിച്ചത് കെഎസ്ആർടിസി ചീഫ് ലോ ഓഫീസറെ മാറ്റിയതിനാൽ തന്നെയാണ്. ഇത് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾക്കുള്ളിൽ കടുത്ത വിമർശനത്തിനും ഇടയാക്കി. കേരളത്തിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായ സ്വകാര്യ ബസ് പെർമിറ്റുകൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ നീക്കത്തിന് തിരിച്ചടിയാകുന്നത്.

241 സൂപ്പർ ക്ലാസ്സ് ദേശസാൽക്കരണ നീക്കത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ തന്നെ സ്വകാര്യ ബസുടമകളുമായി ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടിന്റെ ഫലമായിണ് 140 കിലോമീറ്റർ ദൂരത്തിനപ്പുറവും സ്വകാര്യ ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറയായി ഓടാൻ ഹൈക്കോടതി അനുമതി നൽകിയ വിധിയുണ്ടായത്. ഇതോടെ പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന ഈ കേസിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ വ്യക്തമായി. കേസു നടത്തിപ്പിൽ സ്വകാര്യ ബസുടമകൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ഹൈക്കോടതിയിലെ കേസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ചീഫ് ലോ ഓഫീസർ ഷിബു കുമാറിനെയും ഗതാഗത വകുപ്പിൽ ബി സെക്ഷനിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ട് ശ്രീകുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും മാറ്റിയത് തന്നെയാണ് ഈ കേസിൽ നിർണായകമായി മാറിയത്.

കെഎസ്ആർടിസിക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച ഷിബുകുമാറിനെതിരെ കൂട്ടായ നീക്കമാണ് ചില ഉദ്യോഗസ്ഥരും ഭരണത്തിലും ഉണ്ടായത്. ഇതിന് വേണ്ടി വിവിധ തലങ്ങളിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കരുക്കൾ നീക്കലുണ്ടായി. ഷിബു കുമാറിന്റെയും ശ്രീകുമാറിന്റെയും സ്ഥലമാറ്റത്തിലും ഇടതു യൂണിയൻ നേതാക്കളാണ് ചുക്കാൻ പിടിച്ചതെന്ന ആക്ഷേപം ശക്തമാണ്. 140 കിലോമീറ്ററിനു മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നത് നിർത്തിയാലെ കെഎസ്ആർടിസി സർവ്വീസുകൾ ലാഭകരമാകൂ എന്ന നിലപാടാണ് ചീഫ ലോ ഓഫീസർ സ്വകരിച്ചിരുന്നത്. ഇക്കാര്യംചൂണ്ടിക്കാട്ടി അദ്ദേഹം കെഎസ്ആർടിസി എംഡി രാജമാണിക്യത്തിന് കത്തും നൽകിയിരുന്നു. ഇത് പ്രകാരം സ്വകാര്യ ബസ് പെർമിറ്റുകൾ അനുവദിക്കരുതെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഗതാഗത വകുപ്പിനു മുമ്പുലും ഈ നിർദ്ദേശം വെച്ചു.

സർക്കാരിൽ ഗതാഗത (ബി) വകുപ്പാണ് കെഎസ്ആർടിസി ദേശസാൽക്കരണം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീകുമാർ എന്നും കെഎസ്ആർടിസി അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥനായിരുന്നു. സ്വകാര്യ ബസുകാർക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് ചൊടിപ്പിച്ചത് സ്വകാര്യ ബസ് മുതലാളിമാരുടെ അച്ചാരം വാങ്ങുന്ന ഉദ്യോഗസ്ഥരെയായിരുന്നു. സ്വകാര്യ ബസുമകളുമായി നല്ല ബന്ധമള്ള ഗതാഗത സെക്രട്ടറി ജ്യോതിലാൽ പ്രത്യേക താൽപ്പര്യമെടുത്താണ് ശ്രീകുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റിയത്. ഇത് സ്വകാര്യ ബസ് ഉടമകൾക്ക് അനുകൂലമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

കെഎസ്ആർടിസിയിൽ കേസു കടത്തിപ്പിന്റെ ചുമതല ലീഗൽ സെക്ഷനാണ്. എന്നാൽ സ്വകാര്യ ബസുടമകളുമായുള്ള റൂട്ടു കേസുകളിൽ ലീഗൽ സെക്ഷനെ അറിയിക്കാത്ത വിധത്തിലുള്ള കരുനീക്കങ്ങളാണ് നടന്നത്. റേഷൻസ് വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്നത് യൂണിയൻ നേതാക്കൾ തന്നെ പണിയെടുക്കുന്ന ട്രാഫിക് സെക്ഷൻ നേരിട്ടു നടത്തുന്ന പ്രവണതയായിരുന്നു. നിലവിലെ കെഎസ്ആർടിസിസിഐടിയു യൂണിയനായ കെഎസ്ആർടിഈഎക്ക് സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണൻ ആണ് ട്രാഫിക് സെക്ഷൻ ഭരിക്കുന്നത്.

ട്രാഫിക് സെക്ഷൻ നടത്തുന്ന നിരവധി റൂട്ടുകളിൽ എറണാകുളത്തെ കെഎസ്ആർടിസി ഓഫീസിൽ പ്രവർത്തിക്കുന്ന ലെയിസൺ ഓഫീസിലെ ചില യൂണിയൻ ജീവനക്കാർ ഇടനിലക്കാരായി നിന്ന് ലക്ഷക്കണക്കിന് രൂപാ സ്വകാര്യ ബസുടമകളിൽ നിന്നും കൈപ്പറ്റി റൂട്ടുകളിൽ തട്ടിപ്പു നടത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇക്കാര്യം തൊഴിലാളികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കേരള-കർണാടക അന്തർ സംസ്ഥാന ലോബിയും യൂണിയനും സ്വകാര്യ ബസ് ലോബിയുടെ കെഎസ്ആർടിസി ലീഗൽ വിഭാഗത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇതോടെ ലീഗൽ വിഭാഗം കർക്കശ നിലപാടിലേക്ക് നീങ്ങുകയും ചെയ്തു.

ഇതിനിടെ റൂട്ടു കേസുകളിലെ തിരിമറി നടത്താത്തതിന്റെ പേരില് കുപിതനായ കെഎസ്ആർടി ഇഎ സെക്രട്ടറിയും ട്രാഫിക് സെക്ഷൻ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ ഹരികൃഷ്ണൻ സംസ്ഥാന മുഖ്യമന്ത്രിക്ക് ചീഫ് ലോ ഓഫീസർക്കെതിരെ പരാതി നൽകുകയായിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമച്ചായിരുന്നു പരാതി. ഈ പരാതിയിൽ ഗതാഗത സെക്രട്ടറി ആരെയും കേൾക്കാതെയും അന്വേഷണം നടത്താതെയും ചീഫ് ലോ ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കഴിഞ്ഞ യോഗത്തിൽ സിപിഎമ്മിലെ 2 അംഗങ്ങളുടെ നിർബന്ധപ്രകാരം ഒരു ഔദ്യോഗിക അംഗങ്ങളും ചീഫ് ലോ ഓഫീസറെ തൽസ്ഥാനത്ത് നിന്നും നീക്കി. സിഐടിയും യൂണിയൻ ഓഫീസർക്ക് യൂണിയന്റെ ഓഫീസർക്ക് ലോ ഓഫീസറുടെ ചുമതല നൽകി.

ഇങ്ങനെ നാടകീയ രംഗങ്ങളിലൂടെ ഷിബുകുമാറിനെ ചീഫ് ലോ ഓഫീസർ സ്ഥാനത്ത് നിന്നും നീക്കിയ ഇടത് സ്വകാര്യ ബസുകൾ 140 കിമി. ദൂര പരിധി നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 19-02-2016 ൽ അന്നത്തെ യുഡിഎഫ് സർക്കാരായിരുന്നു 536-B2-2016-TR ഉത്തരവ് പ്രകാരം 140 കിലോമീറ്ററിനും മുകളിലും ദൂരപരിധിയില്ലാതെ സ്വകാര്യ ലിമിറ്റഡ്, ഓർഡിനറി സർവ്വീസുകൾ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനും മുൻപ് തന്നെ GO(MS)45/2015/TRAN dated 20/08/2015 ആയി 140 കിമി. കൂടുതൽ ദൂരത്തിൽ കെഎസ്ആർടിസിയുടെ സമയത്് തന്നെ മത്സരിച്ച് ഓടാന് സർക്കാർ അനുവാദം നൽകിയിരുന്നു. 2016ലെ ഉത്തരവിനൊപ്പം 2015ലെ ഉത്തരവും റദ്ദാക്കണമെന്നായിരുന്നു കെഎസ്ആർടിസി സെക്ഷന്റെ നിർദ്ദേശം.

2015 ലെ വിവാദ ഉത്തരവിനെ പാലയിലെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ 26 193/ 2015 കേസിലൂടെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2 മാസങ്ങൾ കഴിഞ്ഞ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും സമാന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയിരുന്നു. അതിനാൽ തന്നെ 2015 ലെ വിവാദ ഉത്തരവിനെപ്പറ്റി യൂണിയനും വ്യക്തമായ അറിവുണ്ടായിരുന്നു. ഇതു റദ്ദാക്കിനായിരുന്നു അവർ ആദ്യമേ ശ്രമിക്കേണ്ടയിരുന്നത്. എന്നാൽ, 2015 ലെ നോട്ടിഫിക്കേഷൻ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന സിഐടിയു യൂണിയൻ മലബാർ ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങുകയായിരുന്നു. 2016 ലെ ഉത്തരവ് Go P/ 2017 ലൂടെ സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും 2015 ലെ 45/ 2015 ഉത്തരവ് നിലനിൽക്കുന്നതിനാൽ സ്വകാര്യ ബസുടമകൾക്ക് ദൂരപരിധിയില്ലാതെ കെഎസ്ആർടിസിയുമായി മത്സരിച്ച് ബസ് ഓടിക്കാൻ സാധിക്കും.

വിവാദ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിലെ രാഷ്ട്രീയക്കാരായ ബോർഡ് അംഗങ്ങളിൽ ചിലരുടെ സ്വകാര്യ ബസ് താൽപ്പര്യം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരള- കർണ്ണാടക കേസ് കെഎസ്ആർടിസി വിജയിച്ചതിനാൽ അതിനു നേതൃത്വം നൽകിയ ചീഫ് ലോ ഓഫീസറെ തിരികെ കൊണ്ടുവരണമെന്നും 140 കിലോമീറ്റർ കേസിൽ കെഎസ്ആർടിസ്‌ക്കെതിരെ പ്രവർത്തിച്ച ട്രാഫിക്ക് സെക്ഷനിലും എറണാകുളം ലെയിസൺ ഓഫീസിലും ഉള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്യണമെന്നും ജീവനക്കാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ലോ ഓഫീസറെ മാറ്റുന്നതിനെതിരെ കെഎസ്ആർടിസി എംഡി രാജമാണിക്യം വിയോജന കുറിപ്പ് എഴുതിയിരുന്നു. 241 റൂട്ടിലെ 140 കിലോമീറ്റർ ദൂരപരിധി കേസിൽ കെഎസ്ആർടിസി താൽപ്പര്യം കാട്ടിയിരിക്കുന്നു. എന്നാൽ സിപിഎമ്മിന്റെ രണ്ട് ബോർഡ് അംഗങ്ങൾ സ്വകാര്യ ബസുടമകളുടെ സ്വാധീനത്താൻ കളം മാറ്റിച്ചവിട്ടി കൂടിയാണ് സ്വന്തം കേസ് അട്ടിമറിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP