Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202224Saturday

പൊട്ടിപ്പൊളിഞ്ഞ കൂരയിലെ താമസം മടുത്ത് കേന്ദ്ര പദ്ധതിയിൽ പ്രതീക്ഷ കണ്ടു; ഫൗണ്ടേഷന് പണം നൽകിയില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ ഒരു ലക്ഷത്തിന് മുകളിൽ കിട്ടിയത് ആശ്വാസമായി; എല്ലാം വിറ്റുപെറുക്കി പണി അവസാന ഘട്ടത്തിലായപ്പോൾ അട്ടിമറി; മൂന്നാം ഗഡുവിന് ചെന്നപ്പോൾ വീട് അനുവദിച്ചിട്ടില്ലെന്ന് വിചിത്ര വാദം; പെരുംകിടവിളയിൽ ബ്ലോക്ക് ചതി; എല്ലാം നഷ്ടമായി അമ്പൂരിയിലെ കുടുംബം

പൊട്ടിപ്പൊളിഞ്ഞ കൂരയിലെ താമസം മടുത്ത് കേന്ദ്ര പദ്ധതിയിൽ പ്രതീക്ഷ കണ്ടു; ഫൗണ്ടേഷന് പണം നൽകിയില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ ഒരു ലക്ഷത്തിന് മുകളിൽ കിട്ടിയത് ആശ്വാസമായി; എല്ലാം വിറ്റുപെറുക്കി പണി അവസാന ഘട്ടത്തിലായപ്പോൾ അട്ടിമറി;  മൂന്നാം ഗഡുവിന് ചെന്നപ്പോൾ വീട് അനുവദിച്ചിട്ടില്ലെന്ന് വിചിത്ര വാദം; പെരുംകിടവിളയിൽ ബ്ലോക്ക് ചതി; എല്ലാം നഷ്ടമായി അമ്പൂരിയിലെ കുടുംബം

അഖിൽ രാമൻ

തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്തിന്റെ ഉറപ്പിൽ വീട് വെയ്ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി. പെരുംകിടവിള ബ്ലോക്ക് പഞ്ചായത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്തിൽ കുടപ്പനമൂട് മേലെതെങ്ങുംമൂട് ഷൈൻഭവനത്തിൽ ഷിജിനും കുടംബത്തിനുമാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉള്ള കിടപ്പാടം കൂടി നഷ്ടമാകുന്നത്.

പ്രധാനമന്ത്രി ആവാസയോജനപദ്ധതി പ്രകാരം വീട് ലഭിക്കാൻ ഈ കുടുംബം അപേക്ഷ നൽകിയിരുന്നു. ഷിജിന്റെ ഭാര്യ ചിഞ്ചു ഷിജിന്റെ പേരിലാണ് അപേക്ഷ നൽകിയിരുന്നത്. അമ്പൂരി വില്ലേജ് എക്സ്റ്റേഷൻ ഓഫീസർ വീടിന് അനുവാദമായി എന്ന അറിയിച്ചതോടെ ഇവർ വീട് പണി ആരംഭിച്ചു. വീടിന്റെ ഫൗണ്ടേഷൻ പൂർത്തിയാക്കി ഒന്നാം ഗഡുവിനായി അപേക്ഷ നൽകി. നാൽപ്പത്തിഎണ്ണായിരം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ അത് നൽകാതെ രണ്ടാംഘട്ടത്തിൽ നൽകേണ്ട തുകയായ ഒരുലക്ഷത്തി പന്ത്രണ്ടായിരം രൂപ അനുവദിച്ചു നൽകി. ഒന്നാം ഘട്ടത്തിന്റെ തുക നൽകിയതുമില്ല. 

അനുവദിച്ച് കിട്ടിയ തുകയും, കടംവാങ്ങിയതും ഉപയോഗിച്ച് വീടിന്റെ സൺഷെയിഡ് വരെ പണി തീർത്ത് അടുത്ത ഘട്ടത്തിനായ് അപേക്ഷ നൽകാൻ എത്തിയപ്പോഴാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പുതിയ അറിയിപ്പ് എത്തുന്നത്. ഇവർക്ക് വീട് അനുവദിച്ചിട്ടില്ല, 2018 ൽ ഇവരുടെ കുടുംബത്തിന്റെ തൊഴിലുറപ്പ് ജോബ് കാർഡ് വഴി വീട് നൽകിയിട്ടുണ്ട് എന്ന വിചിത്രവാദമാണ് ബ്ലോക്ക്പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്.

വീട് അനുവദിക്കാത്ത കുടുംബത്തിന് എന്തിനാണ് ഒരുലക്ഷത്തി പന്ത്രണ്ടായിരം രൂപ അനുവദിച്ചത് എന്ന ചോദ്യമാണ് പ്രസക്തം. 2018ൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു എന്ന് പറയുന്ന വീട് എവിടെ, ആർക്കാണ് ആ വീട് ലഭിച്ചത്. സ്വന്തം വീടിന് മുന്നിൽ കരിങ്കൊടി കുത്തിയും ഫ്ളക്സു വെച്ചും പ്രതിഷേധിക്കുകയല്ലാതെ എന്നാണ് വേണ്ടത് എന്നറിയാതെ അമ്പരന്നു നില്ക്കുകയാണ് ഷിജിലിന്റെ കുടുംബം.

ആകെയുണ്ടായിരുന്ന പൊട്ടിപൊളിഞ്ഞ പഴയകിയ വീട് പൊളിച്ചാണ് ഷിജിനും കുടുംബവും പുതിയ വീട് പണിയാൻ ആരംഭിച്ചത്. പുതിയ വീടിന്റെ മേൽക്കൂര വാർക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചതും കടംവാങ്ങിയതുമായ പണം ഉപയോഗിച്ചാണ് ഇവർ വീട് പണി ഇത്രയെങ്കിലും എത്തിച്ചത്. പതിനായിരത്തോളം രൂപ വീടുപണിയുമായി ബന്ധപ്പെട്ട് വാങ്ങിയ കടത്തിന്റെ പലിശയായി മാസം കണ്ടെത്തണം.

വീട്ടിലെ ഗൃഹനാഥനായ ഷിജിനാണെങ്കിൽ ശ്വസം മുട്ടൽ ഉള്ള ആളായതിനാൽ എല്ലാ ദിവസവും ജോലിക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവരുടെ വീട് നിൽക്കുന്ന സ്ഥലം മലയോരമേഖലയായതിനാൽ മണ്ണിടിച്ചിൽ ഭീഷണിയും മറ്റും നിലനിൽക്കുന്നുണ്ട്. വീടിന്റെ പണി തുടങ്ങിയപ്പോൾ മുതൽ സമീപത്തെ വീട്ടിൽ വാടകയ്ക്ക് കഴിയുകയാണ് ഈ കുടുംബം. ലഭിച്ച തുക തിരിച്ച് നൽകണം എന്നാവിശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഇവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP