Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതിയുമായി എത്തിയ യുവതിയെ സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തി പൊലീസ്; സ്റ്റേഷനിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; പെൺകുട്ടി കരയുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചത് മറുനാടനിലേക്ക്; സിഐ എത്തിയില്ലെന്ന് പറഞ്ഞ് യുവതിയെ അപമാനിച്ചത് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ; കേസ് ചാർജ് ചെയ്തതിന് പിന്നാലെ വാദിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിഐയും

സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതിയുമായി എത്തിയ യുവതിയെ സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തി പൊലീസ്; സ്റ്റേഷനിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; പെൺകുട്ടി കരയുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചത് മറുനാടനിലേക്ക്; സിഐ എത്തിയില്ലെന്ന് പറഞ്ഞ് യുവതിയെ അപമാനിച്ചത് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ; കേസ് ചാർജ് ചെയ്തതിന് പിന്നാലെ വാദിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിഐയും

ആർ പീയൂഷ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു അപമാനിച്ചു എന്ന പരാതിയുമായെത്തിയ യുവതിക്ക് പൊലീസിന്റെ വകയും പീഡനം. വെഞ്ഞാറംമൂട് വെമ്പായം സ്വദേശിനിയായ 22കാരിക്കാണ് വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ കിളിമാനൂരുകാരനായ ഹരീഷ് എന്നയാൾ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് മൊബൈൽ നമ്പർ അടക്കം പ്രചരിപ്പിക്കുകയായിരുന്നു.

ഇയാൾ യുവതിയുടെ ഫെയ്സ് ബുക്ക് സുഹൃത്താണ്. ഫെയ്സ് ബുക്ക് വഴി ഇയാൾ നിരന്തരമായി യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് യുവതി ഒഴിഞ്ഞു മാറി. മറ്റൊരു വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്നും അങ്ങനെയുണ്ടായാൽ പണിതരുമെന്നും പറഞ്ഞ് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഒരു നഗ്‌ന ചിത്രത്തിൽ യുവതിയുടെ തല വെട്ടികയറ്റിയ ശേഷമായിരുന്നു പ്രചരണം. ഇതോടൊപ്പം ഫോൺനമ്പരും നൽകിയിരുന്നു.

പതിവില്ലാതെ രാവിലെ മുതൽ പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും യുവതിക്ക് കോളുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഒരു കോൾ എടുത്തപ്പോഴാണ് ഈ വിവരം അറിയുന്നത്. അയാൾ ചിത്രം സ്‌ക്രീൻഷോട്ട് സഹിതം യുവതിക്ക് അയച്ചു കൊടുത്തു വിവരങ്ങൾ കൈമാറി. തുടർന്ന് സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചു. ആത്മഹത്യയുടെ വക്കിൽ നിന്ന യുവതിയെ ആശ്വസിപ്പിച്ച് പൊലീസിൽ പരാതി നൽകാൻ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരമാണ് വെഞ്ഞാറംമൂട് സിഐയുടെ പക്കൽ പരാതി നൽകാൻ എത്തിയത്.

ഉച്ചയോടെ സ്റ്റേഷനിലെത്തിയ യുവതിയെ സിഐ സ്ഥലത്തില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ ഇരുത്തി. മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. ഇതോടെ പെൺകുട്ടി സ്റ്റേഷനിലിരുന്നു പൊട്ടിക്കരഞ്ഞു. യുവതിയുടെ കരച്ചിൽ ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ഒരാൾ മറുനാടൻ മലയാളിയുടെ നമ്പർ കൊടുക്കുകയും സഹായം അഭ്യർത്ഥിക്കാനും പറഞ്ഞത്. ഇതിനിടെ ചിലർ മറുനാടനിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയും മറുനാടൻ മലയാളി ഓഫീസിൽ വിളിക്കുകയും റിപ്പോർട്ടറോട് വിവരം പറയുകയും ചെയ്തു.

വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ ഉടൻ വെഞ്ഞാറംമൂട് സ്റ്റേഷനിൽ ബന്ധപ്പെട്ട് വിരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി സത്യമാണെന്നു ബോദ്ധ്യപ്പെട്ടു. സിഐ എത്തിയെങ്കിൽ മാത്രമേ കേസെടുക്കാനാകൂ എന്നറിയിക്കുകയും ചെയ്തു. സിഐയെ ബന്ധപ്പെട്ടു വിവരങ്ങൾ ഞങ്ങൾ അറിയിച്ചു. പന്നീട് ഉന്നത പൊലീസ് അധികാരികളെയും വിവരമറിയിച്ചു. ഇതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. ഉടൻ തന്നെ സിഐ വിജയൻ സ്റ്റേഷനിലെത്തുകയും യുവതിയുടെ പരാതി സ്വീകരിക്കുകയും മൊഴി എടുക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നരക യാതനയാണ് യുവതി അനുഭവിച്ചത്. ഞങ്ങളെ വിവരം അറിയിച്ചതിന് ജിഡി ചാർജ്ജും ഒരു എസ്‌ഐയും യുവതിയെ ശകാരിച്ചു. പത്രക്കാരെ വിളിച്ചു കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഞങ്ങളുടെ കൈവിട്ട് കാര്യം പോകും എന്തിനാണ് വിളിച്ചു പറഞ്ഞതെന്നും ചോദിച്ചായിരുന്നു ശകാരം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം മുൻപന്തിയിലാണെന്ന് പിണറായി വിജയൻ വേദികൾ തോറും പറയുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല എന്നതിന്റെ നേർക്കാഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ ക്രൂരത.

ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികളെ കാഴ്ചവസ്തുവിനെ പോലെ പ്രദർശിപ്പിക്കുന്ന പൊലീസ് നടപടികൾക്ക് എതിരെ കോടതികൾ പോലും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അപമാനം നേരിടുന്ന കാര്യങ്ങൾ തുറന്നുപറയുന്നവരുടെ വീടുകളിൽ ചെന്ന് തെളിവെടുക്കണം എന്നാണ് നിയമം. എന്നിട്ടും ഇവിടെ നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതി പറയാൻ എത്തിയ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

മറുനാടൻ ഇടപെട്ടതിന് പിന്നാലെ സിഐ എത്തി പരാതി സ്വീകരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടും യുവതിയെ വിട്ടില്ല. ഏഴുമണിയായിട്ടും വീട്ടിൽ പോകാൻ സമ്മതിച്ചില്ലെന്നും ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ആണ് യുവതി പറയുന്നത്. മാത്രമല്ല, പരാതിക്കാരിയായി എത്തിയ യുവതിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്നും സിഐ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP