Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വട്ടേഷനെ എതിർത്ത് ഡിവൈഎഫ് ഐയുടെ പ്രചരണ ജാഥ; സ്വീകരണ യോഗം മൂന്ന് നിരത്തിൽ എത്തിയപ്പോൾ ഫ്യൂസ് ഊരി; ഡിവൈഎഫ് ഐ പരാതിയിൽ ലോക്കൽ സെക്രട്ടറിയെ മാറ്റി; ഈ സമ്മേളനത്തിൽ വീണ്ടും പിണറായിയുടെ വിശ്വസ്തൻ പിഎം മനോജിന്റെ സഹോദരന് വീണ്ടും ലോക്കൽ ചുമതല; പിന്നാലെ തില്ലങ്കേരി അപകടവും

ക്വട്ടേഷനെ എതിർത്ത് ഡിവൈഎഫ് ഐയുടെ പ്രചരണ ജാഥ; സ്വീകരണ യോഗം മൂന്ന് നിരത്തിൽ എത്തിയപ്പോൾ ഫ്യൂസ് ഊരി; ഡിവൈഎഫ് ഐ പരാതിയിൽ ലോക്കൽ സെക്രട്ടറിയെ മാറ്റി; ഈ സമ്മേളനത്തിൽ വീണ്ടും പിണറായിയുടെ വിശ്വസ്തൻ പിഎം മനോജിന്റെ സഹോദരന് വീണ്ടും ലോക്കൽ ചുമതല; പിന്നാലെ തില്ലങ്കേരി അപകടവും

അനീഷ് കുമാർ

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവവിശ്വസ്തനും പ്രസ് സെക്രട്ടറിയുമായ പി. എം മനോജിന്റെ സഹോദരനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സ്വർണക്കടത്ത്- ക്വട്ടേഷൻ വിവാദത്തിനെ തുടർന്ന് ഡി.വൈ. എഫ്. ഐ നടത്തിയ കാൽനട പ്രചാരണജാഥയ്ക്കു കൂത്തുപറമ്പ് മൂന്നു നിരത്തിൽ നടന്ന സ്വീകരണത്തിനിടെ ഫ്യൂസൂരിയ സംഭവം വിവാദമായതിനെ തുടർന്നാണ് സി.പി. എം കൂത്തുപറമ്പ് വെസറ്റ് ലോക്കൽ സെക്രട്ടറിയായിരുന്ന പി. എം മധുസൂദനനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്്.

പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായ സംഭവം വിവാദമായതിനെ തുടർന്ന് ജാഗ്രതകുറവ് ആരോപിച്ചായിരുന്നു നടപടി. എന്നാൽ തരം താഴ്‌ത്തപ്പെട്ട നേതാവിനെ കഴിഞ്ഞദിവസം ആമ്പിലാട് ചോരക്കുളത്ത് നടന്ന ലോക്കൽസമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ മധുസൂദനനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി വി.രാജിവനെയാണ് ചുമതലയേൽപ്പിച്ചിരുന്നത്. എന്നാൽ രാജീവൻ സഹകരണ ബാങ്ക് ജീവനക്കാരനായതിനാൽ പാർട്ടി ചട്ടമനുസരിച്ചു മുഴുവൻ സമയ പ്രവർത്തകൻ ലോക്കൽ സെക്രട്ടറിയാകണമെന്ന വാദമുയരുകയും മധുസൂദനനെ തിരിച്ചു കൊണ്ടുവരാണ നീക്കം നടത്തുകയുമായിരുന്നു.

പാർട്ടി ഗുരുതരമായ ജാഗ്രതകുറവിന് തരംതാഴ്‌ത്തിയ നേതാവിനെ വീണ്ടും തൽസ്ഥാനത്തു കൊണ്ടിരുത്തിയത് ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ഡി.വൈ. എഫ്. ഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ബ്ളോക്ക് കമ്മിറ്റി ചിറ്റാരിപ്പറമ്പിൽ നിന്നും കൂത്തുപറമ്പിലേക്ക് നടത്തിയ ക്വട്ടേഷൻ-മാഫിയ വിരുദ്ധ ജാഥയ്ക്കു പഴയ നിരത്തിൽ നൽകിയ സ്വീകരണ സമയത്ത് പങ്കെടുക്കാതിരിക്കുകയും സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്തു സ്വീകരണം അലങ്കോലമാക്കിയ നടപടിയിൽ നിസംഗത പുലർത്തുകയും ചെയ്തതിനായിരുന്നു നടപടി. മധുസൂധനന്റെ സ്ഥാനമേൽക്കൽ ദിവസം കൂത്തുപറമ്പിൽ അകാശ് തില്ലങ്കേരിക്ക് അപകടവും സംഭവിച്ചു.

ഫൂസ് ഊരൽ വിവാദത്തിൽ മധുസൂദനനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കണമെന്നും പാർട്ടി ജില്ലാ നേതൃത്വത്തിനോട് ഡി.വൈ. എഫ്. ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എം. എ റഹീമിനാണ് കണ്ണൂരിൽ ജാഥയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചിരുന്നത്. എന്നാൽ പി. എം മധുസൂദനനെ പാർട്ടിക്കുള്ളിലെ എതിർപ്പുകൾ അവഗണിച്ചു കൊണ്ടു വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവന്നത് ഉന്നത തല ഇടപെടലുകളുണ്ടെന്ന സൂചനയുയർന്നിട്ടുണ്ട്. പാർട്ടി ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദപ്രകാരമാണ് മധുസൂദനൻ വീണ്ടും ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിതനായത്.

മധുസൂദനനെ സെക്രട്ടറിയാക്കിയില്ലെങ്കിൽ പാർട്ടി സമ്മേളനത്തിൽ മത്സരമുണ്ടായേക്കുമെന്ന ഭീഷണി ഒരുവിഭാഗം ഉയർത്തിയതായും സൂചനയുണ്ട്. ഇതോടെ പാർട്ടി സമ്മേളനത്തിലെ അസ്വാരസ്യങ്ങളൊഴിവാക്കാൻ മധുസൂദനനെ തന്നെ ലോക്കൽ നേതൃത്വത്തിലേക്കു കൊണ്ടുവരികയായിരുന്നു.കണ്ണൂർ ജില്ലയെ ഞെട്ടിച്ച നിരവധി രാഷ്ട്രീയ കൊലപതാകങ്ങളിലെ ഗൂഢാലോചനയുടെ പ്രഭവകേന്ദ്രമായി അന്വേഷണ സംഘം പലപ്പോഴും കണ്ടെത്തിയിരുന്നത് കൂത്തുപറമ്പ് മൂന്നുനിരത്തായിരുന്നു. മധുസൂദനന്റെ സഹോദരൻ മനോരാജെന്ന നാരായണനെതിരെ ബിജെപി നേതാക്കൾ പലപ്പോഴും ആരോപണമുന്നയിച്ചിരുന്നുവെങ്കിലും സാക്ഷികളില്ലാത്തതിനാലും വ്യക്തമായ തെളിവില്ലാത്തതിനാലും പൊലിസ് കേസെടുത്തിരുന്നില്ല.

മാസങ്ങൾക്കു മുൻപ് സ്വർണക്കടത്ത് -ക്വട്ടേഷൻ വിവാദമയുർന്നപ്പോൾ ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് മനോരാജ് നടത്തിയ ഗൾഫ് യാത്രകൾ അന്വേഷിക്കണമെന്നും സ്വർണംപൊട്ടിക്കൽ കേസുകളിൽ മധ്യസ്ഥത പറഞ്ഞു സി.പി. എം നേതൃത്വം ഒരു പങ്കുപറ്റിയിരുന്നതായും കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹരിദാസിന് മാനസികവിഭ്രാന്തിയാണെന്നായിരുന്നു സി.പി. എം ജില്ലാനേതൃത്വം അന്ന് തിരിച്ചടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP